2014, ഒക്‌ടോബർ 25, ശനിയാഴ്‌ച

ഗാനം .ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ ?




ഇത്രയും ശക്തമായ വരികള്‍ അടുത്ത കാലത്തൊന്നും നാം കേട്ടിട്ടുണ്ടാവില്ല .പ്രകൃതിക്ക് ഹാനീ - ചെയ്തികള്‍ ചെയ്യുന്നവര്‍ക്ക് ഒരു താക്കീതാണ് ഈ ഗാനത്തിലെ വരികള്‍ ശ്രീ ഇഞ്ചക്കാട്‌ ബാലചന്ദ്രന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയ വരികള്‍ക്ക് ശ്രീമതി രശ്മി സതീഷ് ശബ്ദം നല്‍കിയിരിക്കുന്നു .


ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ ? (02)
മലിനമായ ജലാശയം അതി-മലിനമായൊരു ഭൂമിയും. (02) (ഇനി വരുന്നൊരു)

തണലു കിട്ടാന്‍ തപസ്സിലാണിന്നിവിടെയെല്ലാ മലകളും,
ദാഹനീരിനു നാവു നീട്ടി വരണ്ടു പുഴകള്‍ സര്‍വ്വവും.
കാറ്റുപോലും വീര്‍പ്പടക്കി കാത്തു നില്‍ക്കും നാളുകള്‍,
ഇവിടെയെന്നന്‍ പിറവിയെന്ന-വിത്തുകള്‍ തന്‍ മന്ത്രണം. (ഇനി വരുന്നൊരു 02)

ഇലകള്‍ മൂളിയ മര്‍മ്മരം, കിളികള്‍ പാടിയ പാട്ടുകള്‍,
ഒക്കെയങ്ങു നിലച്ചു കേള്‍പ്പതു പ്രിത്യു തന്നുടെ നിലവിളി.
നിറങ്ങള്‍ മായും ഭൂതലം, വസന്തമിന്നു വരാത്തിടം,
നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്നിലം. (ഇനി വരുന്നൊരു)

സ്വാര്‍ത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമിതന്നുടെ നന്മകള്‍
നനവു കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരേ

പെരിയ ഡാമുകള്‍ രമ്യഹര്‍മ്മ്യം, അണുനിലയം, യുദ്ധവും,
ഇനി നമുക്കീ മണ്ണില്‍ വേണ്ടെന്നൊരു മനസ്സായ്‌ ചൊല്ലിടാം..
വികസനം- അതു മര്‍ത്ത്യ മനസ്സിന്നരികില്‍ നിന്ന് തുടങ്ങണം,
വികസനം അതു നന്മപൂക്കും ലോകസൃഷ്ടിയ്ക്കായിടാം .(ഇനി വരുന്നൊരു

2014, ഒക്‌ടോബർ 4, ശനിയാഴ്‌ച

കവിത • മുരുകൻ കാട്ടാക്കട


രേണുകേ നീ രാഗ രേണു കിനാവിന്റെ
നീല കടമ്പിന്‍ പരാഗ രേണു..
പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു
നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍.. -(2)

രേണുകേ നാം രണ്ടു മേഘശകലങ്ങളായ്
അകലേക്ക് മറയുന്ന ക്ഷണഭംഗികള്‍..
മഴവില്ലു താഴെ വീണുടയുന്ന മാനത്ത്-
വിരഹമേഘ ശ്യാമ ഘനഭംഗികള്‍..

പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌-
ഒഴുകിയകലുന്നു നാം പ്രണയശ്യൂന്യം..
ജല മുറഞ്ഞൊരു ദീര്‍ഘശില പോലെ നീ-
വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍..

ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം-
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം..

പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌-
ഒഴുകിയകലുന്നു നാം പ്രണയശ്യൂന്യം..
ജല മുറഞ്ഞൊരു ദീര്‍ഘശില പോലെ നീ-
വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍..

ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം-
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം.. -(2)

എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും-
കണ്ടുമുട്ടാമെന്ന വാക്കു മാത്രം..
നാളെ പ്രതീക്ഷതന്‍ കുങ്കുമ പൂവായി-
നാം കടം കൊള്ളുന്നതിത്ര മാത്രം..

രേണുകേ നാം രണ്ടു നിഴലുകള്‍-
ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍-
പകലിന്റെ നിറമാണ് നമ്മളില്‍
നിനവും നിരാശയും..

കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍-
വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി..
നിറയുന്നു നീ എന്നില്‍ നിന്‍റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ.. -(2)

ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം.. -(2)

എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം
നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം.. -(2)

സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ
മൂകാന്ധകാരം കനക്കുന്ന രാവത്തില്‍..

മുന്നില്‍ രൂപങ്ങളില്ലാ കണങ്ങലായ്
നമ്മള്‍ നിന്നു നിശബ്ദ ശബ്ദങ്ങലായ്..

പകല് വറ്റി കടന്നു പോയ് കാലവും
പ്രണയ മൂറ്റിച്ചിരിപ്പു രൌധ്രങ്ങളും..
പുറകില്‍ ആരോ വിളിച്ചതായ് തോന്നിയോ-
പ്രണയ മരുതെന്നുരഞ്ഞതായ് തോന്നിയോ
പ്രണയ മരുതെന്നുരഞ്ഞതായ് തോന്നിയോ..

ദുരിത മോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റക്ക്‌-
ചിതറി വീഴുന്നതിന്‍ മുന്പല്‍പ്പമാത്രയില്‍ -
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ-
മധുരം മിഴിപൂ നനച്ചുവോ രേണുകേ...?

രേണുകേ നീ രാഗ രേണു കിനാവിന്റെ
നീല കടമ്പിന്‍ പരാഗ രേണു..
പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു
നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍