2019, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

ആത്മാവിന്‍ പുസ്തകത്താളില്‍ (Athmavin Pusthakathalil)


ചിത്രം:മഴയെത്തും മുന്‍പേ (Mazhayethum Munpe)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടി ഉടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞൂ
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു

കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു
കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു
അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ
അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ
യാമിനിയില്‍ ദേവന്‍ മയങ്ങി

ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു

നന്ദനവനിയിലെ ഗായകന്‍ ചൈത്ര വീണയെ കാട്ടിലെറിഞ്ഞു
നന്ദനവനിയിലെ ഗായകന്‍ ചൈത്ര വീണയെ കാട്ടിലെറിഞ്ഞു
വിടപറയും കാനന കന്യകളെ അങ്ങകലെ നിങ്ങള്‍ കേട്ടുവോ
മാനസ തന്ത്രികളില്‍ വിതുമ്പുന്ന പല്ലവിയില്‍
അലതല്ലും വിരഹ ഗാനം

ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടി ഉടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞൂ
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു

താമസമെന്തേ (Thamasamenthe)


ചിത്രം:ഭാര്‍ഗവി നിലയം (Bhargavi Nilayam)
രചന:പി.ഭാസ്കരന്‍
സംഗീതം:എം.എസ്.ബാബുരാജ്‌
ആലാപനം:യേശുദാസ്‌

താമസമെന്തേ വരുവാന്‍
താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍
താമസമെന്തേ വരുവാന്‍

ഹേമന്ത യാമിനിതന്‍ പൊന്‍വിളക്കു പൊലിയാറായ്‌
മാകന്ദശാഖകളില്‍ രാക്കിളികള്‍ മയങ്ങാറായ്‌

താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍
താമസമെന്തേ വരുവാന്‍

തളിര്‍മരമിളകി നിന്റെ തങ്കവള കിലുങ്ങിയല്ലോ
പൂഞ്ചോലക്കടവില്‍ നിന്റെ പാദസരം കുലുങ്ങിയല്ലോ
പാലൊളി ചന്ദ്രികയില്‍ നിന്‍ മന്ദഹാസം കണ്ടുവല്ലോ
പാലൊളി ചന്ദ്രികയില്‍ നിന്‍ മന്ദഹാസം കണ്ടുവല്ലോ
പാതിരാക്കാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ
പാതിരാക്കാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ


താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍
താമസമെന്തേ വരുവാന്‍

തരളിതരാവില്‍ (Tharalitharavil)


ചിത്രം:സൂര്യമാനസം (Sooryamanasam)
രചന:കൈതപ്രം
സംഗീതം:എം.എം.കീരവാണി
ആലാപനം:യേശുദാസ്‌

തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍ ജീവിത നൗകയിതേറുമോ
ദൂരെ..ദൂരെയായെന്‍ തീരമില്ലയോ
തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം


എവിടെ ശ്യാമ കാനന രംഗം എവിടെ തൂവലുഴിയും സ്വപ്നം

കിളികളും പൂക്കളും നിറയുമെന്‍ പ്രിയവനം
ഹൃദയം നിറയുമാര്‍ദ്രതയില്‍ പറയൂ സ്നേഹകോകിലമേ
ദൂരെ.....ദൂരെയായെന്‍ തീരമില്ലയോ

തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം

ഉണരൂ മോഹവീണയിലുണരൂ സ്വരമായ് രാഗസൗരഭമണിയൂ
പുണരുമീ കൈകളില്‍ തഴുകുമെന്‍ കേളിയില്‍
കരളില്‍ വിടരുമാശകളായ് മൊഴിയൂ സ്നേഹകോകിലമേ
ദൂരെ...ദൂരെയായെന്‍ തീരമില്ലയോ

തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍ ജീവിത നൗകയിതേറുമോ
ദൂരെ..ദൂരെയായെന്‍ തീരമില്ലയോ
തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം

പാതിരാക്കിളി (Pathirakkili)


ചിത്രം:കിഴക്കന്‍ പത്രോസ് (Kizhakkan Pathros)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എസ്.പി.വെങ്കിടേഷ്
ആലാപനം:യേശുദാസ്‌

പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി ഓണമായിതാ തിരുവോണമായിതാ
പാടിയാടിവാ പുലര്‍മേടിറങ്ങിവ പൂവുനുള്ളി വാ മലര്‍ക്കാവിലൂടെ വാ

കാ‍റ്റിലാടുമീ മുളം കാട്ടിനുള്ളിലും ഓണവില്ലൊളി മുഴങ്ങുന്നൂ
പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി ഓണനാളില്‍ നീ കഥയൊന്നു ചൊല്ലിവാ

താണുവരും മാലാഖപ്പൂഞ്ചിറകോ താഴ്വരയില്‍ മന്ദാരപ്പൂനിരയോ
പറന്നുവന്നീ തടങ്ങളില്‍ പാടാത്തതെന്തുനീ
പൂത്തുമ്പില്‍ തുടിക്കും നീര്‍മുത്തും ചാര്‍ത്തീ നിലാവിന്‍ പാല്‍ത്തുള്ളി
തിരയിളകും കടലും നിലാവിലാടവേ

ഇതുവഴി
പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി ഓണമായിതാ തിരുവോണമായിതാ

മാമലകള്‍ പൊന്നാട ചാര്‍ത്തുകയായ് ഏലമണി പൊന്മാല കോര്‍ക്കുകയായ്
കിഴക്കുദിച്ചേ നിനക്കൊരാള്‍ കാര്‍വര്‍ണ്ണപ്പൈങ്കിളി
ഈമണ്ണിന്‍ പഴമ്പാട്ടീണത്തില്‍ നീയോ കിനാവില്‍ മൂളുന്നു
കഥപറയും കിളിയേ പറന്നുപാടിവാ

ഇതുവഴി
പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി ഓണമായിതാ തിരുവോണമായിതാ
പാടിയാടിവാ പുലര്‍മേടിറങ്ങിവാ പൂവുനുള്ളി വാ മലര്‍ക്കാവിലൂടെ വാ
കാ‍റ്റിലാടുമീ മുളം കാട്ടിനുള്ളിലും ഓണവില്ലൊളി മുഴങ്ങുന്നൂ
പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളി ഓണനാളില്‍ നീ കഥയൊന്നു ചൊല്ലിവാ

ഞാനൊരു പാട്ടു (Njanoru Pattu)


ചിത്രം:മേഘം (Megham)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഒസേപ്പച്ചന്‍
ആലാപനം:യേശുദാസ്‌
ഞാനൊരു പാട്ടു പാടാം പാട്ടു പാടാം പാട്ടു പാടാം
ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും ഞാന്‍ കൊണ്ടുപോകും
ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും

പഞ്ചമി രാവുദിച്ചാല്‍ പുഞ്ചിരിക്കും പാല്‍പ്പുഴയില്‍
കുഞ്ഞുതോണിയും തുഴഞ്ഞരികില്‍ വന്നു നീ
ചന്തമുള്ള ചാന്തു തൊട്ടും ചെണ്ടുമല്ലി മാറിലിട്ടും
പൊന്‍വിളക്കു പോല്‍ മുന്നില്‍ പൂത്തു നിന്നു നീ
അല്ലിമുല്ലപ്പൂവു ചൂടി ചുണ്ടില്‍ മൂളി പാട്ടുമായ്
അല്ലിമുല്ലപ്പൂവു ചൂടി ചുണ്ടില്‍ മൂളി പാട്ടുമായ്
എന്നുമെന്‍ തോഴിയായ് നീ വരില്ലയോ

ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും

വേളിക്കു നാളണഞ്ഞാല്‍ വെള്ളിവെയില്‍ കോടി തരും
പൊന്നുരുക്കുവാന്‍ മിന്നാം മിന്നികള്‍ വരും
പന്തലിടാന്‍ കാറ്റു വരും പാരിജാത പൂവിരിക്കും
കാവളം കിളി മുളം കുഴലുമായ് വരും
കന്നിവാഴക്കയ്യിലാടും കുരുവി മൂളും മംഗളം
കന്നിവാഴക്കയ്യിലാടും കുരുവി മൂളും മംഗളം
നേരമായ് നേരമായ് നീയോരുങ്ങിയോ

ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും ഞാന്‍ കൊണ്ടുപോകും
ഞാനൊരു പാട്ടു പാടാം

ഓ...മൃദുലേ (O mrudale)




ചിത്രം:ഞാന്‍ ഏകനാണ് (Njan Ekananu)

രചന:സത്യന്‍ അന്തിക്കാട്
സംഗീതം:എം.ജി.രാധാകൃഷന്‍
ആലാപനം‌:യേശുദാസ്‌

ഓ...മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ
യാമിനി തന്‍ മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം മനസ്സു മനസ്സുമായ് ചേര്‍ന്നിടാം
യാമിനി തന്‍ മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം മനസ്സു മനസ്സുമായ് ചേര്‍ന്നിടാം

എവിടെയാണെങ്കിലും പൊന്നേ നിന്‍ സ്വരം മധു ഗാനമായ് എന്നില്‍ നിറയും


ഓ...മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ
യാമിനി തന്‍ മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം മനസ്സു മനസ്സുമായ് ചേര്‍ന്നിടാം

കദനമാമിരുളിലും പൊന്നേ നിന്‍ മുഖം നിറ ദീപമായ് എന്നില്‍ തെളിയും


ഓ...മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ യാമിനി തന്‍ മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം
മനസ്സു മനസ്സുമായ് ചേര്‍ന്നിടാം
മനസ്സു മനസ്സുമായ് ചേര്‍ന്നിടാം
മനസ്സു മനസ്സുമായ് ചേര്‍ന്നിടാം

താമരക്കിളി (Thamarakkili)


ചിത്രം:മൂന്നാംപക്കം (Moonnampakkam)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:ഇളയരാജ
ആലാപനം:എം.ജി.ശ്രീകുമാര്‍ ,ചിത്ര

താമരക്കിളിപാടുന്നു തയ്തെയ് തകതോംതാളിയോലകളാടുന്നു തയ്തെയ് തകതോം
ചങ്ങാതിയുണരൂ വസന്തഹൃദയം നുകരൂ
സംഗീതം കേള്‍ക്കു സുഗന്ധഗംഗയിലൊഴുകൂ
നീരാടും കാറ്റുമാമ്പല്‍ക്കുളത്തിലെ കുളിരലകളുമൊരുകളി

താമരക്കിളിപാടുന്നു തയ്തെയ് തകതോംതാളിയോലകളാടുന്നു തയ്തെയ് തകതോം
ഒരുവഴിയിരുവഴി പലവഴിപിരിയും മുന്‍പൊരു ചിരിയുടെ കഥയെഴുതീടാം
ഒരുനവസംഗമലഹരിയിലലിയാം

ഏ....തന്താനനനാ തന തന്താനനനാ
തന്താനനനാ തന തന്താനനനാ


മദമേകും മണംവിളമ്പി നാളെയും വിളിക്കുമോ
മദമേകും മണംവിളമ്പി നാളെയും വിളിക്കുമോ
പുറവേലിത്തടത്തിലെ പൊന്‍ താഴമ്പൂവുകള്‍
പ്രിയയുടെമനസ്സിലെ രതിസ്വപ്ന കന്യകള്‍
കിളിപ്പാട്ടു വീണ്ടും നമുക്കിന്നുമോര്‍ക്കാം
വയല്‍മണ്ണിന്‍ ഗന്ധം നമുക്കെന്നും ചൂടാം
പൂത്തിലഞ്ഞിക്കാട്ടില്‍ പൂവെയിലിന്‍ നടനം
ആര്‍ത്തുകൈകള്‍ കോര്‍ത്തുനീങ്ങാം ഇനിയും തുടര്‍ക്കഥയിതു തുടരാന്‍

താമരക്കിളിപാടുന്നു തയ്തെയ് തകതോം
താളിയോലകളാടുന്നു തയ്തെയ് തകതോം
ചങ്ങാതിയുണരൂ വസന്തഹൃദയം നുകരൂ
സംഗീതം കേള്‍ക്കു സുഗന്ധഗംഗയിലൊഴുകൂ
നീരാടും കാറ്റുമാമ്പല്‍ക്കുളത്തിലെ കുളിരലകളുമൊരുകളി

താമരക്കിളിപാടുന്നു തയ്തെയ് തകതോംതാളിയോലകളാടുന്നു തയ്തെയ് തകതോം

തിരയാടും തീരമെന്നും സ്വാഗതമോതിടും
തിരയാടും തീരമെന്നും സ്വാഗതമോതിടും
കവിതപോല്‍തുളുമ്പുമീ മന്ദസ്മിതത്തിനായ്
അനുരാഗസ്വപ്നത്തിന്‍ ആര്‍ദ്രഭാവത്തിനായ്
കടല്‍ത്തിരപാടി നമുക്കേറ്റു പാടാം
പടിഞ്ഞാറുചുവന്നൂ പിരിയുന്നതോര്‍ക്കാം
പുലരിവീണ്ടും പൂക്കും നിറങ്ങള്‍ വീണ്ടും ചേര്‍ക്കും
പുതുവെളിച്ചം തേടിനീങ്ങാം
ഇനിയുംതുടര്‍ക്കഥയിതുതുടരാന്‍

താമരക്കിളിപാടുന്നു തയ്തെയ് തകതോം
താളിയോലകളാടുന്നു തയ്തെയ് തകതോം
ചങ്ങാതിയുണരൂ വസന്തഹൃദയം നുകരൂ
സംഗീതം കേള്‍ക്കു സുഗന്ധഗംഗയിലൊഴുകൂ
നീരാടും കാറ്റുമാമ്പല്‍ക്കുളത്തിലെ കുളിരലകളുമൊരുകളി

താമരക്കിളിപാടുന്നു തയ്തെയ് തകതോംതാളിയോലകളാടുന്നു തയ്തെയ് തകതോം
ഒരുവഴിയിരുവഴി പലവഴിപിരിയും മുന്‍പൊരു ചിരിയുടെ കഥയെഴുതീടാം
ഒരുനവസംഗമലഹരിയിലലിയാം

രാക്കിളിതന്‍ (Rakkilithan)


ചിത്രം:പെരുമഴക്കാലം (Perumazhakkalam)
രചന:റഫീഖ് അഹമ്മദ്
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:എം.ജയചന്ദ്രന്‍

രാക്കിളിതന്‍ വഴിമറയും നോവിന്‍ പെരുമഴക്കാലം
കാത്തിരിപ്പിന്‍ തിരി നനയും ഈറന്‍ പെരുമഴക്കാലം
ഒരു വേനലിന്‍ വിരഹബാഷ്പം ജലതാളമാര്‍ന്ന മഴക്കാലം
ഒരു തേടലായ്‌ മഴക്കാലം

ഓര്‍മ്മകള്‍തന്‍ ലോലകരങ്ങള്‍ പുണരുകയാണുടല്‍ മുറുകെ
പാതിവഴിയില്‍ കുതറിയ കാറ്റിന്‍‍ വിരലുകള്‍ വേര്‍പിരിയുന്നു
സ്നേഹാര്‍ദ്രമാരോ മൊഴിയുകയാവാം കാതിലൊരാത്മ സ്വകാര്യം
തേങ്ങലിനേക്കാള്‍ പരിചിതമേതോ പേരറിയാത്ത വികാരം


രാക്കിളിതന്‍ വഴിമറയും നോവിന്‍ പെരുമഴക്കാലം


നീലരാവിന്‍ താഴ്‌വര നീളേ നിഴലുകള്‍ വീണിഴയുമ്പോള്‍
ഏതോ നിനവിന്‍ വാതില്‍പ്പടിയില്‍ കാല്‍പ്പെരുമാറ്റമുണര്‍ന്നൂ
ആളുന്ന മഴയില്‍ ജാലക വെളിയില്‍ മിന്നലിലേതൊരു സ്വപ്നം
ഈ മഴ തോരും പുല്‍ക്കതിരുകളില്‍ നീര്‍മണി വീണുതിളങ്ങും

രാക്കിളിതന്‍ വഴിമറയും നോവിന്‍ പെരുമഴക്കാലം
കാത്തിരിപ്പിന്‍ തിരി നനയും ഈറന്‍ പെരുമഴക്കാലം
ഒരു വേനലിന്‍ വിരഹബാഷ്പം ജലതാളമാര്‍ന്ന മഴക്കാലം
ഒരു തേടലായ്‌ മഴക്കാലം

പൂവേ ഒരു മഴമുത്തം (Poove Oru Mazhamutham)


ചിത്രം: കയ്യെത്തുംദൂരത്ത് (Kayyethum Doorath)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:ഒസേപ്പച്ചന്‍
ആലാപനം:ഫഹദ്,സുജാത

പൂവേ ഒരു മഴമുത്തം നിന്‍ കവിളില്‍ പതിഞ്ഞുവോ
തേനായ് ഒരു കിളിനാദം നിന്‍ കാതില്‍ കുതിര്‍ന്നുവോ
അറിയാതെ വന്നു തഴുകുന്നു നനവാര്‍ന്ന പൊന്‍കിനാവ്
അണയാതെ നിന്നില്‍ എരിയുന്നു അനുരാഗമെന്ന നോവ്
ഉണരുകയായ് ഉയിരുയിരിന്‍ മുരളികയില്‍ ഏതോ ഗാനം
പൂവേ ഒരു മഴമുത്തം നിന്‍ കവിളില്‍ പതിഞ്ഞുവോ
തേനായ് ഒരു കിളിനാദം നിന്‍ കാതില്‍ കുതിര്‍ന്നുവോ

ഓരോരോ വാക്കിലും നീയാണെന്‍ സംഗീതം
ഓരോരോ നോക്കിലും നൂറല്ലോ വര്‍ണ്ണങ്ങള്‍
ജീവന്റെ ജീവനായ് നീയെന്നെ പുല്‍കുമ്പോള്‍
രാവെല്ലാം രാവാകും പൂവെല്ലാം പൂവാകും
ഹൃദയമന്ദാരമല്ലേ നീ
ഹൃദയമന്ദാരമല്ലേ നീ മധുരമാം ഓര്‍മ്മയല്ലേ
പ്രിയ രജനി പൊന്നമ്പിളിയുടെ താഴമ്പൂ നീ ചൂടുമോ

പൂവേ ഒരു മഴമുത്തം നിന്‍ കവിളില്‍ പതിഞ്ഞുവോ
തേനായ് ഒരു കിളിനാദം നിന്‍ കാതില്‍ കുതിര്‍ന്നുവോ


കാലൊച്ച കേള്‍ക്കാതെ കനകതാരമറിയാതെ
കണ്‍പീലി തൂവലില്‍ മഴനിലാവ് തഴുകാതെ
നിന്‍ മൊഴി തന്‍ മുത്തൊന്നും വഴി നീളെ പൊഴിയാതെ
നിന്‍ കാല്‍ക്കല്‍ ഇളമഞ്ഞിന്‍ വല്ലരികള്‍ പിണയാതെ
ഇതള്‍ മഴത്തേരില്‍ വരുമോ നീ
ഇതള്‍ മഴത്തേരില്‍ വരുമോ നീ മണിവള കൊഞ്ചലോടെ
ഒരു നിമിഷം തൂവല്‍തളികയില്‍ ഓര്‍മ്മക്കായ് നീ നല്‍കുമോ

പൂവേ ഒരു മഴമുത്തം നിന്‍ കവിളില്‍ പതിഞ്ഞുവോ
തേനായ് ഒരു കിളിനാദം നിന്‍ കാതില്‍ കുതിര്‍ന്നുവോ
അറിയാതെ വന്നു തഴുകുന്നു നനവാര്‍ന്ന പൊന്‍കിനാവ്
അണയാതെ നിന്നില്‍ എരിയുന്നു അനുരാഗമെന്ന നോവ്
ഉണരുകയായ് ഉയിരുയിരിന്‍ മുരളികയില്‍ ഏതോ ഗാനം
പൂവേ ഒരു മഴമുത്തം നിന്‍ കവിളില്‍ പതിഞ്ഞുവോ

നൂറു ഗാനങ്ങള്‍....................

നൂറു ഗാനങ്ങള്‍....................
1 നാദബ്രഹ്മം--------------------------------ആമുഖം
2 എന്‍ ജീവനെ -----------------------------ദേവദൂതന്‍
3 ശ്യാമസുന്ദര പുഷ്പമേ----------------------യുദ്ധകാണ്ഡം
4 വീണപാടുമീണമായ് ---------------------വാര്‍ദ്ധക്യപുരാണം
5 അകലെ അകലെ-------------------------അകലെ
6 പാതിരാമഴയേതോ-----------------------ഉള്ളടക്കം
7 ഇളം മഞ്ഞിന്‍-----------------------------നിന്നിഷ്ടം എന്നിഷ്ടം
8 മെല്ലെ മെല്ലെ മുഖപടം-------------------ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
9 താരും തളിരും----------------------------ചിലമ്പ്
10 മോഹം കൊണ്ടു ഞാന്‍-----------------ശേഷം കാഴ്ച്ചയില്‍
11 കൃഷ്ണ കൃപാ സാഗരം---------------------സര്‍ഗം
12 തുമ്പി വാ----------------------------------ഓളങ്ങള്‍
13 പനിനീരു പെയ്യും------------------------പ്രേം പൂജാരി
14 അനുരാഗലോല-------------------------ധ്വനി
15 ഓ ദില്‍രുബ----------------------------അഴകിയ രാവണന്‍
16 പാടാം നമുക്ക് പാടാം-------------------യുവജനോത്സവം
17 മൂവന്തി താഴ്‌വരയില്‍-------------------കന്മദം
18 രാത്രി ലില്ലികള്‍-------------------------ഏകലവ്യന്‍
19 യാമിനി മണ്ഡപങ്ങള്‍-----------------ഓര്‍മചെപ്പ്
20 മംഗളങ്ങലരുളും-----------------------ക്ഷണകത്ത്
21 നീയുറങ്ങിയോ-------------------------ഹിറ്റ്‌ലര്‍
22 നിലാവേ മായുമോ---------------------മിന്നാരം
23 ആരോ വിരല്‍ നീട്ടി--------------------പ്രണയവര്‍ണങ്ങള്‍
24 വരമഞ്ഞളാടിയ------------------------പ്രണയവര്‍ണങ്ങള്‍
25 നീര്‍മിഴി പീലിയില്‍---------------------വചനം
26 ഓ പ്രിയേ--------------------------------അനിയത്തിപ്രാവ്
27 പൂജബിംബം-----------------------------ഹരികൃഷ്ണന്‍സ്
28 പൂന്തെന്നലെ-----------------------------സായം സന്ധ്യ
29 മാരിവില്ലിന്‍ ചിറകോടെ----------------ചെപ്പ്
30 മേഘം പൂത്തു----------------------------തൂവാനതുമ്പികള്‍
31 കൂട്ടില്‍ നിന്നും----------------------------താളവട്ടം
32 ആലില മഞ്ചലില്‍----------------------സൂര്യഗായത്രി
33 അമ്മ മഴക്കാറിനു-----------------------മാടമ്പി
34 അമ്മേ അമ്മേ--------------------------വാല്‍കണ്ണാടി
35 അന്തിവെയില്‍-------------------------ഉള്ളടക്കം
36 അഴകേ നിന്‍---------------------------അമരം
37 ചന്ദന മണിവാതില്‍-------------------മരിക്കുന്നില്ല ഞാന്‍
38 ചന്ദനകാറ്റേ-----------------------------ഭീഷ്മാചാര്യ
39 ദേവാങ്കണങ്ങള്‍------------------------ഞാന്‍ ഗന്ധര്‍വന്‍
40 സ്വയം മറന്നുവോ----------------------വെല്‍ക്കം ടു കൊടൈക്കനാല്‍
41 ഒരു ദലം മാത്രം------------------------ജാലകം
42 സുഖമോ ദേവി -------------------------സുഖമോ ദേവി
43 കാലം ഒരു പുലര്‍ക്കാലം--------------വസന്തഗീതങ്ങള്‍
44 ശ്രുതിയമ്മ-------------------------------മധുരനൊമ്പരക്കാറ്റ്
45 കന്നിമലരെ-----------------------------ജസ്റ്റിസ്‌ രാജ
46 നഷ്ടസ്വര്‍ഗങ്ങളെ---------------------വീണപൂവ്‌
47 കാട്ടിലെ പാഴ്മുളം-----------------------വിലക്കു വാങ്ങിയ വീണ
48 ഒരു പുഷ്പം------------------------------പരീക്ഷ
49 മറന്നോ പൂമകളെ---------------------ചക്കരമുത്ത്
50 പറയാന്‍ മറന്ന------------------------ഗര്‍ഷോം
51 വാര്‍തിങ്കളുദിക്കാത്ത-----------------അഗ്നിസാക്ഷി
52 ഗോപാംഗനെ-------------------------ഭരതം
53 ഏതോ നിദ്രതന്‍---------------------അയാള്‍ കഥ എഴുതുകയാണ്
54 ദേവി ആത്മരാഗമേകാം-------------ഞാന്‍ ഗന്ധര്‍വന്‍
55 ചന്ദ്ര ഹൃദയം--------------------------സത്യം ശിവം സുന്ദരം
56 ഓര്‍മകളോടി-------------------------മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
57 സാഗരങ്ങളേ-------------------------പഞ്ചാഗ്നി
58 ഓര്‍മകളെ കൈവള-----------------പ്രതീക്ഷ
59 കനക നിലാവേ----------------------കൗരവര്‍
60 ചുംബന പൂ----------------------------ബന്ധുക്കള്‍ ശത്രുക്കള്‍
61 സ്വര്‍ണമുകിലെ----------------------ഇത് ഞങ്ങളുടെ ലോകം
62 തേനും വയമ്പും-----------------------തേനും വയമ്പും
63 ഒത്തിരി ഒത്തിരി---------------------വെങ്കലം
64 അമ്പലമില്ലാതെ---------------------പാദമുദ്ര
65 ഒരുകിളി പാട്ടുമൂളവേ----------------വടക്കുന്നാഥന്‍
66 നിറങ്ങളെ പാടു----------------------അഹം
67 പറന്നു പൂങ്കുയില്‍--------------------ഭീഷ്മാചാര്യ
68 സൂര്യകിരീടം--------------------------ദേവാസുരം
69 കരളിന്റെ നോവറിഞ്ഞാല്‍---------കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍
70 ഓ സൈനബ------------------------അമൃതം
71 ഒരായിരം കിനാക്കളാല്‍------------റാംജി റാവ് സ്പീകിംഗ്‌
72 സ്നേഹത്തിന്‍ പൂഞ്ചോല-------------പപ്പയുടെ സ്വന്തം അപ്പൂസ്
73 മാന്തളിരിന്‍ പട്ടു----------------------പ്രേം പൂജാരി
74 കരകാണാ കടലല------------------നാടോടിക്കാറ്റ്
75 പൊന്‍ പുലരൊളി--------------------ഇത്തിരിപൂവേ ചുവന്ന പൂവേ
76 ഇന്നലെ മയങ്ങുമ്പോള്‍--------------അന്വേഷിച്ചു കണ്ടെത്തിയില്ല
77 തെളിഞ്ഞു പ്രേമയമുന---------------മനസ്വിനി
78 പഴം തമിഴ് ----------------------------മണിച്ചിത്രത്താഴ്
79 സായന്തനം---------------------------കമലദളം
80 അനുരാഗ വിലോചനനായി---------നീലത്താമര
81 പ്രമദവനം-----------------------------ഹിസ്‌ ഹൈനസ് അബ്ദുള്ള
82 ശ്രീലതികകള്‍-------------------------സുഖമോ ദേവി
83 മണിക്കുയിലെ-------------------------വാല്‍കണ്ണാടി
84 ആദ്യവസന്തമേ-----------------------വിഷ്ണുലോകം
85 ആകാശദീപമെന്നു--------------------ക്ഷണകത്ത്
86 ആലാപനം----------------------------എന്റെ സൂര്യപുത്രിക്ക്
87 അനുരാഗിണി-------------------------ഒരുക്കുടക്കീഴില്‍
88 അരികില്‍ നീ--------------------------നീ എത്ര ധന്യ
89 ബ്രഹ്മകമലം---------------------------സവിധം
90 ചന്ദനം മണക്കുന്ന--------------------അച്ചുവേട്ടന്റെ വീട്
91 താലോലം താനെ---------------------കുടുംബപുരാണം
92 ഇന്നലെ എന്റെ നെഞ്ചിലെ----------ബാലേട്ടന്‍
93 പൊന്നുഷസ്സെന്നും--------------------മേഘമല്‍ഹാര്‍
94 എന്റെ മൗന രാഗമിന്നു---------------കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍
95 നിഴലായ് ഓര്‍മ്മകള്‍-----------------വിഷ്ണു
96 എത്രപൂക്കാലമിനി---------------------രാക്കുയിലിന്‍ രാഗസദസ്സില്‍
97 ഇനിയും പരിഭവമരുതെ--------------കൈക്കുടന്ന നിലാവ്
98 കുടജാദ്രിയില്‍-------------------------നീലക്കടമ്പ്
99 ഒരുമിച്ചു ചേരും നാം------------------അയിത്തം
100 ചന്ദ്രകിരണത്തിന്‍-------------------മിഴിനീര്‍പൂവുകള്‍

പുലരിത്തൂമഞ്ഞു (Pularithoomanju)


ചിത്രം:ഉത്സവപിറ്റേന്ന് (Uthsavapittennu)
രചന:കാവാലം നാരായണ പണിക്കര്‍
സംഗീതം:ജി.ദേവരാജന്‍
ആലാപനം:യേശുദാസ്‌

പുലരിത്തൂമഞ്ഞുതുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ നീര്‍മണി വീണുടഞ്ഞു വീണുടഞ്ഞു

പുലരിത്തൂമഞ്ഞുതുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ നീര്‍മണി വീണുടഞ്ഞു വീണുടഞ്ഞു

മണ്ണിന്‍ ഈറന്‍ മനസ്സിനെ മാനം തൊട്ടുണര്‍ത്തീ

മണ്ണിന്‍ ഈറന്‍ മനസ്സിനെ മാനം തൊട്ടുണര്‍ത്തീ
വെയിലിന്‍ കയ്യില്‍ അഴകോലും വര്‍ണ്ണചിത്രങ്ങള്‍ മാഞ്ഞു
വര്‍ണ്ണചിത്രങ്ങള്‍ മാഞ്ഞൂ


പുലരിത്തൂമഞ്ഞുതുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ നീര്‍മണി വീണുടഞ്ഞു വീണുടഞ്ഞു

കത്തിത്തീര്‍ന്ന പകലിന്റെ പൊട്ടും പൊടിയും ചാര്‍ത്തീ
കത്തിത്തീര്‍ന്ന പകലിന്റെ പൊട്ടും പൊടിയും ചാര്‍ത്തീ
ദുഃഖസ്മൃതികളില്‍ നിന്നല്ലോ പുലരി പിറക്കുന്നൂ വീണ്ടും
പുലരി പിറക്കുന്നൂ വീണ്ടും


പുലരിത്തൂമഞ്ഞുതുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ നീര്‍മണി വീണുടഞ്ഞു വീണുടഞ്ഞു

പലവട്ടം പൂക്കാലം (Palavattam Pookkalam)


ചിത്രം:മണിച്ചിത്രത്താഴ് (Manichithrathazhu)
രചന:മധു മുട്ടം
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:യേശുദാസ്‌

പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന് പൂങ്കുയിലൊന്നു പാടി പറഞ്ഞു
പൂങ്കുയിലൊന്നു പാടി പറഞ്ഞു
നിനയാത്ത നേരത്തെന്‍ പടിവാതിലില്‍ ഒരു പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാത്ത മധുമാസം ഒരു മാത്ര കൊണ്ടുവന്നല്ലോ
ഒരു മാത്ര കൊണ്ടുവന്നല്ലോ

കൊതിയോടെ ഓടിപ്പോയ്‌ പടിവാതിലില്‍ ചെന്നെന്‍ മിഴി രണ്ടും നീട്ടുന്ന നേരം
നിറയെ തളിര്‍ക്കുന്നു പൂക്കുന്നു കായ്ക്കുന്നു കനവിന്റെ തേന്മാവിന്‍ കൊമ്പ്
എന്റെ കരിളിലെ തേന്മാവിന്‍ കൊമ്പ്

കുടജാദ്രിയില്‍ (Kudajadriyil)


ചിത്രം:നീലക്കടമ്പ് (Neelakkadambu)
രചന:കെ.ജയകുമാര്‍
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി
ആ ആ ആ ആ ആ ആ ആ ആ ആ ആ
കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി
കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു
കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി

മ് മ് മ് മ് മ് മ് മ് മ് മ് മ് മ് മ്
നാദാത്മികേ ആ ആ ആ ആ ആ ആ
മൂകാംബികേ ആ ആ ആ ആ ആ ആ
ആദി പരാശക്തി നീയേ
നാദാത്മികേ ദേവി മൂകാംബികേ ആദി പരാശക്തി നീയേ
അഴലിന്റെ ഇരുള്‍ വന്നു മൂടുന്ന മിഴികളില്‍ നിറകതിര്‍ നീ ചൊരിയു
ജീവനില്‍ സൂര്യോദയം തീര്‍ക്കു

കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി


വിദ്യാവിലാസിനി വരവര്‍ണ്ണിനി ശിവകാമേശ്വരി ജനനി
വിദ്യാവിലാസിനി വരവര്‍ണ്ണിനി ശിവകാമേശ്വരി ജനനി
ഒരു ദുഃഖ ബിന്ദുവായ് മാറുന്ന ജീവിതം കരുണാമയമാക്കു
ഹൃദയം സൗപര്‍ണ്ണികയാക്കു

കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി
കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു
കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി

എത്ര പൂക്കാലമിനി (Ethra Pookkalamini)


ചിത്രം:രാക്കുയിലിന്‍ രാഗസദസ്സില്‍ (Rakkuyilin Ragasadassil)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:യേശുദാസ്‌

എത്ര പൂക്കാലമിനി എത്ര മധുമാസമതില്‍ എത്ര നവരാത്രികളില്‍ അമ്മേ
എത്ര പൂക്കാലമിനി എത്ര മധുമാസമതില്‍ എത്ര നവരാത്രികളില്‍ അമ്മേ
നിന്‍ മുഖം തിങ്കളായ്‌ പൂനിലാ പാല്‍ചോരിഞ്ഞെന്നില്‍ വീണലിയുമെന്‍ ദേവീ
മിഥില ഇനിയും പ്രിയ ജനക സുധയെയൊരു വിരഹ കഥയാക്കുമോ
പറയുക പറയുക പറയുക നീ
ഷണ്മുഖ പ്രിയ രാഗമോ നിന്നിലെ പ്രേമ ഭാവമോ എന്നെ ഞാനാക്കും ഗാനമോ

ഒടുവിലെന്റെ ഹൃദയ തീരമണയുമൊരഴകിത് ഷണ്മുഖ പ്രിയ രാഗമോ

എത്ര ദുഃഖങ്ങളിനി എത്ര വനവാസം അതില്‍ എത്ര വിധി വിളയാട്ടമിന്നും
എത്ര ദുഃഖങ്ങളിനി എത്ര വനവാസം അതില്‍ എത്ര വിധി വിളയാട്ടമിന്നും
കണ്ണുനീര്‍ കുമ്പിളില്‍ മുത്തുമായ് വന്നു നീ മണ്ണില്‍ വീണുരുകുമോ വീണ്ടും
അരചന്‍ ഇനിയും നിന്നെ എരിയും തീയില്‍ നിര്‍ത്തി അമൃത കലയാക്കുമോ
തെളിയുക തെളിയുക തെളിയുക നീ
ഷണ്മുഖ പ്രിയ രാഗമോ നിന്നിലെ പ്രേമ ഭാവമോ എന്നെ ഞാനാക്കും ഗാനമോ
ഒടുവിലെന്റെ ഹൃദയ തീരമണയുമൊരഴകിത് ഷണ്മുഖ പ്രിയ രാഗമോ

പാധനിധ തകജനുധാം
ധാനിസനി തകജനുധാം
നിസരിസാ തകജനുധാം ത തകജനു തകധിമി
പധനിസനിധപമ ഷണ്മുഖ പ്രിയ രാഗമോ
പധപ പധപ പധപ രിഗമപ
ധനിധ ധനിധ ധനിധ ഗമപധ
നിസനി നിസനി നിസനി മപധനിസ
തരികിടധിം തരികിടധിം തരികിടധിം തകധിമി
തരികിടധിം തരികിടധിം തരികിടധിം തകധിമി
തരികിടധിം തരികിടധിം തരികിടധിം തകധിമി
നിസരിസ നിസരിസ നിസരിസ നിസരിസ
നിസരീ തരികിടധിം നിസരീ തരികിടധിം
സരിഗരി സരിഗരി സരിഗരി സരിഗരി
സരിഗാ തരികിടധിം സരിഗാ തരികിടധിം
ഗരിസരിഗ തരികിടധിന്നധിം ആ ആ
മഗരിഗമ തരികിടധിന്നധിം
ആ ആ തരികിടധിന്നധിം
ഗമപാ ഗമപാ ഗമപ
ഗമപ ഗമപ ഗമപ ഗാ മാ പാ

പഴംതമിഴ് (Pazhamthamizh)


ചിത്രം:മണിച്ചിത്രത്താഴ് (Manichithrathazhu)
രചന:ബിച്ചു തിരുമല
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:യേശുദാസ്‌

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ നിലവറമൈന മയങ്ങി
സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ
കനവു നെയ്തൊരാത്മരാഗം മിഴികളില്‍ പൊലിഞ്ഞുവോ
വിരലില്‍നിന്നും വഴുതിവീണോ വിരസമായൊരാദിതാളം

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ നിലവറമൈന മയങ്ങി

വിരഹഗാനം വിതുമ്പിനില്‍ക്കും വീണപോലും മൗനമായ്
വിരഹഗാനം വിതുമ്പിനില്‍ക്കും വീണപോലും മൗനമായ്
വിധുരയാമീ വീണപൂവിന്‍ ഇതളറിഞ്ഞ നൊമ്പരം
കന്മതിലും കാരിരുളും കണ്ടറിഞ്ഞ വിങ്ങലുകള്‍


പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ നിലവറമൈന മയങ്ങി

കുളിരിനുള്ളില്‍ സ്വയമിറങ്ങി കഥ മെനഞ്ഞ പൈങ്കിളി
കുളിരിനുള്ളില്‍ സ്വയമിറങ്ങി കഥ മെനഞ്ഞ പൈങ്കിളി
സ്വരമുറങ്ങും നാവിലെന്തേ വരിമറന്ന പല്ലവി
മഞ്ഞുറയും രാവറയില്‍ മാമലരായ് നീ കൊഴിഞ്ഞു

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ നിലവറമൈന മയങ്ങി
സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ
കനവു നെയ്തൊരാത്മരാഗം മിഴികളില്‍ പൊലിഞ്ഞുവോ
വിരലില്‍നിന്നും വഴുതിവീണോ വിരസമായൊരാദിതാളം
പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി

കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ


കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ
കാതിൽ മെല്ലെ ചൊല്ലുമോ

കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ
കാതിൽ മെല്ലെ ചൊല്ലുമോ
കാവതി കാക്കതൻ കൂട്ടിൽ
മുട്ടയിട്ടന്നൊരു നാൾ
കാനനം നീളെ നീ പാറിപ്പറന്നൊരു
കള്ളം പറഞ്ഞതെന്തേ
കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ
കാതിൽ മെല്ലെ ചൊല്ലുമോ

മിന്നാര പൊൻകൂട്ടിൽ മിന്നുമാ പൊന്മുട്ട
കാകന്റെ എന്നു ചൊല്ലി
നിന്നെപ്പോലെ കാറ്റുമതേറ്റു ചൊല്ലി
നേരു പറഞ്ഞിട്ടും നെഞ്ഞു തുറന്നിട്ടും
കൂട്ടരും കൈവെടിഞ്ഞു
പിന്നെ പാവം കൂട്ടിൽ തളർന്നിരുന്നു
ആരാരോ ദൂരത്താരാരോ
ആലിൻ കൊമ്പത്തൊരോല കൂട്ടിൽ
നിന്നാലോലം പുഞ്ചിരിച്ചു
കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ
കാതിൽ മെല്ലെ ചൊല്ലുമോ

ഊരാകെ തെണ്ടുന്നൊരമ്പല പ്രാവുകൾ
നാടാകെ പാടിയപ്പോൾ
കള്ളക്കഥ കാട്ടുതീയായ് പടർന്നു
കാകനെ സ്നേഹിച്ച കാവൽ പെൺപ്പൈങ്കിളി
കഥയറിയാതെ നിന്നു
പിന്നെ പിന്നെ കാതരയായ് കരഞ്ഞു
ആലോലം നീലപ്പൂങ്കാവിൽ നീയിന്നെൻ പുള്ളി
തൂവൽ പിച്ചി ചിഞ്ചില്ലം പുഞ്ചിരിച്ചു
കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ
കാതിൽ മെല്ലെ ചൊല്ലുമോ
കാവതി കാക്കതൻ കൂട്ടിൽ
മുട്ടയിട്ടന്നൊരു നാൾ
കാനനം നീളെ നീ പാറിപ്പറന്നൊരു
കള്ളം പറഞ്ഞതെന്തേ
കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ
കാതിൽ മെല്ലെ ചൊല്ലുമോ

2019, ഒക്‌ടോബർ 30, ബുധനാഴ്‌ച

തിരുവാവണി രാവ്







Music: ഷാൻ റഹ്മാൻ
Lyricist: മനു മഞ്ജിത്ത്
Singer: ഉണ്ണി മേനോൻ
സിതാര കൃഷ്ണകുമാർ
Year: 2016
Film/album: ജേക്കബിന്റെ സ്വർഗ്ഗരാജ്യം







തിരുവാവണി രാവ്
മനസ്സാകെ നിലാവ്
മലയാളച്ചുണ്ടിൽ
മലരോണപ്പാട്ട്

തിരുവാവണി രാവ്
മനസ്സാകെ നിലാവ്
മലയാളച്ചുണ്ടിൽ
മലരോണപ്പാട്ട്

മാവിൻ കൊമ്പേറുന്നൊരു
പൂവാലിക്കുയിലേ
മാവേലിത്തമ്പ്രാന്റെ
വരവായാൽ ചൊല്ല്

തിരുവാവണി രാവ്
മനസ്സാകെ നിലാവ്
മലയാളച്ചുണ്ടിൽ
മലരോണപ്പാട്ട്

തിരുവാവണി രാവ്
മനസ്സാകെ നിലാവ്
മലയാളച്ചുണ്ടിൽ
മലരോണപ്പാട്ട്

പൂവേ... പൊലി...
പൂവേ... പൊലി...
പൂവേ... പൂവേ... (2)

ആ ....ആ ...ആ ...

കടക്കണ്ണിൻ മഷി മിന്നും
മുറപ്പെണ്ണിൻ കവിളത്ത്
കുറുമ്പിന്റെ കുളിരുമ്മ സമ്മാനം
പൂക്കൂട നിറയ്ക്കുവാൻ
പുലർമഞ്ഞിൻ കടവത്ത്
പുന്നാരക്കാറ്റിന്റെ സഞ്ചാരം
ഇലയിട്ടു വിളമ്പുന്ന
രുചികളിൽ വിടരുന്നു
നിറവയറൂണിന്റെ സന്തോഷം
പൂങ്കോടിക്കസവിട്ട്
ഊഞ്ഞാലിലാടുമ്പോൾ
നിനവോരമുണരുന്നു സംഗീതം,,സംഗീതം

പൂവേ... പൊലി...
പൂവേ... പൊലി...
പൂവേ... പൂവേ... (2)

തിരുവാവണി രാവ്
മനസ്സാകെ നിലാവ്
മലയാളച്ചുണ്ടിൽ
മലരോണപ്പാട്ട്

മാവിൻ കൊമ്പേറുന്നൊരു
പൂവാലിക്കുയിലേ
മാവേലിത്തമ്പ്രാന്റെ
വരവായാൽ ചൊല്ല്

തിരുവാവണി രാവ്
മനസ്സാകെ നിലാവ്
മലയാളച്ചുണ്ടിൽ
മലരോണപ്പാട്ട് (2)

ആ ....ആ ....ആ .....

പുലയാടി മക്കള്‍ക്ക് പുലയാണ് പോലും

PNR  കുറുപ്പിന്റെ കവിത
പുലയാടി മക്കള്‍...

പുലയാടി മക്കള്‍ക്ക് പുലയാണ് പോലും
പുലയന്റെ മകനോട് പുലയാണ് പോലും
പുലയാടി മക്കളെ പറയുമോ നിങ്ങള്‍
പറയനും പുലയനും പുലയായതെങ്ങനെ
പറയുമോ പറയുമോ പുലയാടി മക്കളെ...

പുതിയ സാമ്രാജ്യം പുതിയ സൌധങ്ങള്‍
പുതിയ മണ്ണില്‍ തീര്‍ത്ത പുതിയ കൊട്ടാരം
പുതിയ നിയമങ്ങള്‍ പുതിയ സുരതങ്ങള്‍
പുതുമയെ പുല്‍കി തലോടുന്ന വാനം

പുലരിയാവോളം പുളകങ്ങള്‍ തീര്‍ക്കുന്ന
പുലയക്കിടാത്തി തന്‍ അരയിലെ ദുഃഖം

പുലയാണ് പോലും പുലയാണ് പോലും
പുലയന്റെ മകളോട് പുലയാണ് പോലും
പുലയാടി മക്കള്‍ക്ക് പുലയാണ് പോലും


പതിയുറങ്ങുമ്പോള്‍ പറയനെ തേടും
പതിവായി വന്നാല്‍ പിണമായി മാറും
പറയന്റെ മാറില്‍ പിണയുന്ന നേരം
പറകൊട്ടിയല്ലേ കാമം തുടിപ്പൂ
പറയനെ കണ്ടാല്‍ പുലയാണ് പോലും
പുലയാടിമക്കള്‍ക്ക് പുലയാണ് പോലും...

പുതിയകുപ്പിക്കുള്ളില്‍ പഴയ വീഞ്ഞെന്നോ
പഴയനീന്നും പഴയതെല്ലെന്നോ
പലനാളിലെന്നെക്കുടിപ്പിച്ച നീര്
പുഴുവരിക്കുന്നരാപ്പഴനീര് തന്നെ...

കഴുവേറി മക്കള്‍ക്ക് മിഴിനീരു വേണം
കഴുവേറുമെന്‍ ചോര വീഞ്ഞായി വരേണം
കഴിവില്ലവര്‍ക്കിന്നു കദനങ്ങള്‍ മാറ്റാന്‍
കുഴിവെട്ടി മൂടുന്നു നിത്യസത്യങ്ങള്‍...

കഴുവേറി മക്കളെ വരുകിന്നു നിങ്ങള്‍
കഴുകനിവുടെണ്ടെന്നറിഞ്ഞില്ല നിങ്ങള്‍
കടമിഴികള്‍ കൊത്തി പറിക്കുന്ന കൊമ്പന്‍
കഴുകനിവുടെണ്ടെന്നറിഞ്ഞില്ല നിങ്ങള്‍...

പുലയാടി മക്കള്‍ക്ക് പുലയാണ് പോലും
പുലയന്റെ മകനോട് പുലയാണ് പോലും
പുലയാടി മക്കളെ പറയുമോ നിങ്ങള്‍
പറയനും പുലയനും പുലയായതെങ്ങനെ
പറയുമോ പറയുമോ പുലയാടി മക്കളെ...

അനുരാഗഗാനം പോലെ









അനുരാഗഗാനം പോലെ
അഴകിൻറെ അലപോലെ
ആരു നീ - ആരു നീ - ദേവതേ
(അനുരാഗ... )

മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ
മധുമാസം വിരിയിച്ച മലരാണോ
മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ
മധുമാസം വിരിയിച്ച മലരാണോ
മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന
മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന
മരതകമാണിക്യമണിയാണോ
(അനുരാഗ... )

പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ
പൂജയ്‌ക്കു വന്നൊരു പൂ‍വാണോ
പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ
പൂജയ്‌ക്കു വന്നൊരു പൂ‍വാണോ
കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി
കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി
കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ
(അനുരാഗ... )

സുന്ദരിയേ വാ വെണ്ണിലവേ വാ

Film/album: 



സുന്ദരിയേ വാ വെണ്ണിലവേ വാ
എൻ ജീവതാളം നീ പ്രണയിനീ ഓ..ഓ..ഓ..
നീലരാവിലെൻ സ്നേഹവീഥിയിൽ
മമതോഴിയായി വാ പ്രിയമയീ ഓ..ഓ..ഓ..
അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ
ഹൃദയമന്ത്രം കാത്തുവെച്ചൂ ഞാൻ ഓ..ഓ..ഓ.
(സുന്ദരിയേ...)

അന്നെന്റെ കരളിൽ ഒരു കൂടൊരുക്കീല്ലേ
നിന്‍ നീലമിഴിക്കോണുകളിൽ കവിത കണ്ടില്ലേ
ഇന്നും നിന്നോർമ്മയിലെൻ നോവുണരുമ്പോൾ
പാഞ്ഞങ്ങു പോകരുതേ  വാർമഴവില്ലേ
മല്ലികപ്പൂമണക്കും മാർകഴിക്കാറ്റേ
നീ വരുമ്പോൾ എന്റെയുള്ളിൽ തേൻ കുയില്പാട്ട്
വെള്ളിക്കൊലുസിട്ട കാലൊച്ച കേൾക്കാൻ
കാത്തിരിക്കും  എന്റെ ഹൃദയം
നിനക്കു മാത്രം നിനക്കു മാത്രമായ്
(സുന്ദരിയേ...)

ഇനിയെന്നു  കാണുമെന്റെ പുതുവസന്തമേ
നിറതിങ്കൾ ചിരിയാലെൻ അരികില്ലേ വരില്ലേ
പുലർകാലം വിരിയുമ്പോൾ ഇന്നും നിൻ മുഖം
അറിയാതെൻ  ഓർമ്മയിലോ മധുരനൊമ്പരം
പച്ചനിര താഴ്വാരം പുൽകും വാനമേ
ചിങ്ങോളം കഥ ചൊല്ലും കായൽക്കരയേ
മിന്നും കരിവള ചാർത്തി പോകുമെൻ
അനുരാഗിയോ കണ്ടോ
എന്നുയിരേ എവിടെ നീ സഖീ
(സുന്ദരിയേ...)

ചെമ്പകമേ ചെമ്പകമേ




Music: 
Film/album: 




ചെമ്പകമേ ചെമ്പകമേ
നീയെന്നും എന്റേതല്ലേ
ചെമ്പകമേ ചെമ്പകമേ
നീയെന്നും എന്റേതല്ലേ
സഖിയേ സഖിയേ ഓമൽക്കനവേ
നീയെന്നും എന്റേതല്ലേ
നീലക്കായലോളം പാടി
നീലാകാശം കാതില്‍ ചൊല്ലീ
നീയെന്നുമെന്റേതല്ലേ...

തിരമാലകൾ തീരം തഴുകുമ്പോൾ
എന്നുള്ളത്തിൽ തളിരാർന്ന കിനാക്കൾ ഉണരുന്നു
നിറവർണ്ണപ്പൂക്കൾ വിടരുമ്പോൾ നിൻ കവിളിണയിൽ
ചെമ്മാനച്ചന്തം വിരിയുന്നു......
നിൻ കാതരമിഴിയിൽ തെളിയും
ഋതുകാര്യം പറയാമോ
ചെന്തളിരേ ചെന്താമരയേ
എൻ കൂടെ പോരാമോ
അഴകേ.... അഴകേ........... നീയെന്നും എന്റേതല്ലേ
(ചെമ്പകമേ...)

പൊൻ കനവിൽ പുതുമഴ പെയ്യുമ്പോൾ
എന്‍ കണ്മണിയേ പൊന്മയിലോ തേങ്ങിപ്പാടുന്നു......
വിട പറയാതെങ്ങോ മറയുകയോ എൻ  വെണ്മുകിലേ
മനമുരുകും ഗീതം കേൾക്കാ......മോ
ഒരു മേടക്കാറ്റിൻ കുളിരാൽ മിഴിയെന്നിൽ നിറയാമോ ..
നിൻ സ്നേഹപ്പുഞ്ചിരിയാലെൻ
മനസ്സിൽ തഴുകാമോ
വരദേ വരദേ നീയെന്നും എന്റേതല്ലേ
(ചെമ്പകമേ...)

പ്രായം നമ്മിൽ മോഹം നൽകി



Film/album: 






ആ..ആ..ആ.ആ.....
പ്രായം നമ്മിൽ മോഹം നൽകി
മോഹം കണ്ണിൽ പ്രേമം നൽകി
പ്രേമം നെഞ്ചിൽ രാഗം നൽകി
രാഗം ചുണ്ടിൽ ഗാനം നൽകി
ഗാനം മൂളാൻ ഈണം നൽകീ
ഈണം തേടും ഈറത്തണ്ടിൽ
കാറ്റിൻ കൈകൾ താളം തട്ടി
താളക്കൊമ്പത്തൂഞ്ഞലാടി
പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ
ഒന്ന് പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മയിലേ (പ്രായം...)

എന്തിനൊത്ര നാളും നിന്നിൽ
കുങ്കുമം ചൊരിഞ്ഞൂ സൂര്യൻ
കണ്ണിലെ നിലാവിൽ പൂത്തതേതാമ്പൽ
എത്ര കോടി ജന്മം മൂകം
കാത്തിരുന്നു നിന്റെ ദേവൻ
നെഞ്ചിലെ കിനാവിൽ ചേർത്തതീ രൂപം
മേഘ ത്തേരിൽ
ആ..ആ.ആ.ആ

മേഘത്തേരിൽ ദൂ‍തു വരും രാഗപ്പക്ഷി നീ
പാട്ടിൽ പറഞ്ഞതെന്തേ (2)
എന്നും കൈമാറും സ്നേഹപൂത്താലം മുന്നിൽ നിരന്നിടും നേരം
ഒന്ന് പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മയിലേ
ഒന്ന് പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മയിലേ (പ്രായം...)

പാല പൂത്ത കാവിൽ നമ്മൾ
കണ്ടു മുട്ടീ ആദ്യം തമ്മിൽ
പങ്കു വെച്ചതേതോ കവിതയായ് മാറീ
മാരി പെയ്ത രാവിൽ പിന്നെ
യാത്ര ചൊല്ലി പോയ നേരം
ഓർത്തു വെച്ചതൊരോ കഥകളായ് മാറീ
സ്വർഗ്ഗവാതിൽ പാതി ചാരീ ദേവകന്യ നീ
പാട്ടിൽ പറഞ്ഞതെന്തേ (2)
മേലേ മാനത്തെ നക്ഷത്രപ്പൂക്കൾ
മുത്തായ് പൊഴിഞ്ഞിടും തീരത്ത്
ഒന്ന് പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മയിലേ
ഒന്ന് പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മയിലേ (പ്രായം...)

രാത്തിങ്കൾ പൂത്താലി ചാർത്തി


Film/album: ഈ പുഴയും കടന്ന്
Lyricist: ഗിരീഷ് പുത്തഞ്ചേരി
Music: ജോൺസൺ
Singer: കെ ജെ യേശുദാസ്




ആ ......ആആ .........ആആ .......ആആ 

രാത്തിങ്കൾ പൂത്താലി ചാർത്തി
കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി

രാത്തിങ്കൾ പൂത്താലി ചാർത്തി
കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി
നാലില്ലക്കോലായിൽ പൂവേളിപുൽ‌പ്പായിൽ
നവമി നിലാവേ നീ വിരിഞ്ഞു.. നെഞ്ചിൽ ‍
നറുജപതീർത്ഥമായ് നീ നിറഞ്ഞു...
രാത്തിങ്കൾ പൂത്താലി ചാർത്തി
കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി

പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ
പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്
പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ
പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്
നോവുകൾ മാറാല മൂടും മനസ്സിന്റെ.....
നോവുകൾ മാറാല മൂടും മനസ്സിന്റെ.....
മച്ചിലെ ശ്രീദേവിയായി ..
മംഗലപ്പാലയിൽ മലർക്കുടമായ്
മണിനാഗക്കാവിലെ മൺ‌വിള‍ക്കായ്...
രാത്തിങ്കൾ പൂത്താലി ചാർത്തി
കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി

കാവടിയാടുമീ കൺ‌തടവും നിന്റെ
കസ്തൂരി ചോരുമീ കവിളിണയും...
കാവടിയാടുമീ കൺ‌തടവും നിന്റെ
കസ്തൂരി ചോരുമീ കവിളിണയും...
മാറിലെ മാലേയമധുചന്ദ്രനും 
മാറിലെ മാലേയമധുചന്ദ്രനും നിന്നെ
മറ്റൊരു ശ്രീലക്ഷ്മിയാക്കി...
താമരപ്പൂവിരൽ നീ തൊടുമ്പോൾ
തരളമെൻ സ്വപ്നവും തനിത്തങ്കമായ്...

രാത്തിങ്കൾ പൂത്താലി ചാർത്തി
കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി
നാലില്ലക്കോലായിൽ പൂവേളിപുൽ‌പ്പായിൽ
നവമി നിലാവേ നീ വിരിഞ്ഞു.. നെഞ്ചിൽ ‍
നറുജപതീർത്ഥമായ് നീ നിറഞ്ഞു...

2019, ഒക്‌ടോബർ 29, ചൊവ്വാഴ്ച

പള്ളിക്കെട്ട് ശബരിമലക്ക് - സജീവ്‌



ഇരുമുടി താങ്കി  ഒരു മനതാകി ഗുരു വിനവേ വന്തോ............
ഇരുവിനെ തീര്‍ക്കും എമനെയും വെല്ലും തിരുവടിയെക്കാണവന്തോ......
പള്ളിക്കെട്ട് സബരിമലക്ക് കല്ലും മുള്ളും കാലുക്ക്‌ മെത്തേ
സാമിയെ അയ്യപ്പോ സ്വാമി ശരണം അയ്യപ്പ ശരണം (3 )

നെയ്യഭിഷേകം സ്വാമിക്ക് കര്‍പ്പൂര ദീപം സ്വാമിക്ക്
അയ്യപ്പന്മാര്‍ഗളും കൂടിക്കൊണ്ട്  അയ്യനെനാടി സെഞ്ചിടുവാന്‍
സബരിമലക്ക് സെഞ്ചിടുവാര്‍
സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയെ .........

കാര്‍ത്തിക മാതം മാലയണിന്ത്  നീർത്തിയാകവേ  വിരുഹമിരുന്ത് 
പാര്‍ത്ത സ്വാരതിയില്‍ മയ്ന്തനയെ ഉന്നെ പാര്‍ക്കവേണ്ടിയെ തപമിരുന്ത്
ഇരുമുടി എടുത്തു എരുമേലി വന്ത് ഒരുമനതാകെ  പേട്ടായ് തുള്ളി
അരുമ നന്‍വരാം വാവരെ തൊഴുതു അയ്യന് നറുമലര്‍ ഏറ്റിടുവാര്‍
സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയെ..........

അഴുതേ ഏറ്റം ഏറുംപൊതു ഹരിഹരന്‍ മകനെ സുകിപ്പിചോല്‍വാര്‍
വഴികാട്ടിടാവേ വന്തിടുവാര്‍ അയ്യന്‍ വന്‍പുലി ഏറി വന്തിടുവാര്‍
കരിമല കയറ്റം കഠിനം കഠിനം കരുണേയ് കടലും തുണ വരുവാര്‍
കരിമല ഇറക്കം തീര്‍ന്ത ഉടനെ തിരുനദി പമ്പയെ കണ്ടിടുവാര്‍
സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയെ.....................

ഗംഗയ് നദിപോല്‍ പുണ്യ നദിയാം പമ്പയില്‍ നീരാടി
സങ്കരന്‍ മകനെ കുംബിടുവാന്‍ തന്ജകം ഇന്ട്രു ഏറിടുവാന്‍
നീലിമല ഏറ്റം ശിവ ബാലനുമേറ്റിടുവാര്‍
കാലമെല്ലാം നമുക്കെ അരുള്‍ കാവലനായിരുപ്പാന്‍

ദേഹ ബലം താ ...പാദ ബലം താ ( 2 )
ദേഹ ബലം താ എന്ട്രാലവരും ദേഹത്തെ തന്തിടുവാര്‍
പാത ബലം താ എന്ട്രാലവരും പാദത്തെ തന്തിടുവാര്‍
നല്ല പാദയെ കാട്ടിടുവാര്‍
സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയെ.....................

ശബരി പീഡമേ വന്തിടുവാര്‍ സബരി അന്നയെ പണിതിടുവാര്‍
ശരം കുത്തി ആലിന്‍ കന്നിമാര്‍ഗലും ശരത്തിനെ പൊട്ടു വണങ്ങിടുവാര്‍
ശബരിമലയ് തന്നെ നേരിങ്ങിടുവാര്‍

പതിനെട്ടു പടിമീത് ഏറിടുവാന്‍
ഗെതി യെണ്ട് അവനെ ശരണഡേയ് വാന്‍
അതിമുഖം കണ്ടു മയങ്കിടുവാന്‍
അയ്യനയ്യനെ സ്തുതിക്കയിലെ തന്നെയേ മറന്തിടുവാര്‍
( പള്ളിക്കെട്ട് ............................
ശരണം ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ .......................

നീ മധുപകരു മലർചൊരിയു







ആ..ആ‍...
നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ..
നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ..
നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ..
നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ..

മണിവിളക്കു വേണ്ടാ മുകിൽ കാണേണ്ടാ..ഈ പ്രേമ സല്ലാപം..
മണിവിളക്കു വേണ്ടാ മുകിൽ കാണേണ്ടാ..ഈ പ്രേമ സല്ലാപം..
കളിപറഞ്ഞിരിക്കും കിളിതുടങ്ങിയല്ലോ..തൻ രാഗ സംഗീതം..
ഇരു കരളുകളിൽ വിരുന്നു വന്നു മായാത്ത മധുമാസം..
നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ..
നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ..

മാനം  കഥ പറഞ്ഞു താരം കേട്ടിരുന്നു ആകാശ മണിയറയിൽ..
മാനം  കഥ പറഞ്ഞു താരം കേട്ടിരുന്നു ആകാശ മണിയറയിൽ..
മിഴിയറിയാതെ നിൻ ഹൃദയമിതിൽ ഞാൻ ചോരനായ് കടന്നു..
ഉടലറിയാതെ ഉലകറിയാതെ നിൻ മാനസം കവർന്നു..
നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ..
നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ..

2019, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

നീലക്കായലുപോൽ.. തോന്നും

Year: 
2014
Film/album: 










                                                          















തുമ്പിപ്പെണ്ണേ..
കൊതിയില്ലേ നേരിൽ കാണാൻ
വന്നിട്ടുണ്ടേ എൻ വേളിപ്പെണ്ണു്
കവിളത്തുണ്ടേ കണ്ണാടിത്തുണ്ട്
ചുണ്ടത്തുണ്ടേ ചിങ്കാരച്ചെണ്ട്
നീലക്കായലുപോൽ.. തോന്നും ഓമൽക്കണ്ണാണ്
മുടിക്കാർമുകിലും തോൽക്കും നാടൻ ചേലാണ്
കൊണ്ടേ പോരാം പെണ്ണാളെ പൊന്നോണക്കാലത്ത്
കണ്ണൊന്നഞ്ചും കണ്ണാളെ നീ കാണും നേരത്ത്
തങ്കത്താമരപോൽ പൂന്തേൻ ചിന്തും നെഞ്ചാണ്
ചെല്ലത്താരകളും പെണ്ണും പണ്ടേ കൂട്ടാണ്

പുലരിക്കിളികൾ കാതോരം കൊഞ്ചുമ്പോലെ
പുളകം വിതറും ചെഞ്ചില്ലം മൊഴിയാണേ.. ഹോ
കുളിരിൽ വിരിയും പൂമുല്ലപ്പൂവും കൊണ്ടേ
ഹൃദയം പൊതിയും പുഞ്ചിരിയാണേ..
ഹോ ഒന്നവളെ നിനച്ചാലേ മഴ പൊഴിയും
ഹോഹോ.. കണ്മണിയേ നീ കണ്ടാട്ടേ
നീലക്കായല്പോൽ തോന്നും ഓമൽക്കണ്ണാണ്
മുടി കാർമുകിലും തോൽക്കും നാടൻ ചേലാണ്
കൊണ്ടേ പോരാം പെണ്ണാളേ പൊന്നോണക്കാലത്ത്
കണ്ണൊന്നഞ്ചും കണ്ണാളേ നീ കാണും നേരത്ത്
തങ്കത്താമരപോൽ പൂന്തേൻ ചിന്തും നെഞ്ചാണ്
ചെല്ലത്താരകളും പെണ്ണും പണ്ടേ കൂട്ടാണ്

നഗരത്തിരയിൽ നീരാടി പാടിക്കൊണ്ട്
ഒഴുകും അരയന്നം പോലെൻ പെണ്ണാള് ..ഹോ
തൊടിയിൽ കളിവീടുണ്ടാക്കും കാലംതൊട്ടേ
പതിവായി കനവിൽ ഞാൻ കണ്ടോള്..
ഹോ ഇന്നുവരെ ഇവൾക്കായെൻ മനം തുടിച്ചേ
ഓ എൻ.. കണ്മണിയെ നീ കണ്ടാട്ടേ

തുമ്പിപ്പെണ്ണേ...
കൊതിയില്ലേ നേരിൽ കാണാൻ
വന്നിട്ടുണ്ടേ എൻ വേളിപ്പെണ്ണു്
കവിളത്തുണ്ടേ കണ്ണാടിത്തുണ്ട്
ചുണ്ടത്തുണ്ടേ ചിങ്കാരച്ചെണ്ട്
നീലക്കായലുപോൽ തോന്നും ഓമൽക്കണ്ണാണ്
മുടിക്കാർമുകിലും തോൽക്കും നാടൻ ചേലാണ്
കൊണ്ടേ പോരാം പെണ്ണാളെ പൊന്നോണക്കാലത്ത്
കണ്ണൊന്നഞ്ചും കണ്ണാളെ നീ കാണും നേരത്ത്
തങ്കത്താമരപോൽ പൂന്തേൻ ചിന്തും നെഞ്ചാണ്
ചെല്ലത്താരകളും പെണ്ണും പണ്ടേ കൂട്ടാണ്

ഒന്നു തൊടാനുള്ളില്‍ തീരാമോഹം



ചിത്രം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് (2002)
ചലച്ചിത്ര സംവിധാനം: സത്യന്‍ അന്തിക്കാട്
ഗാനരചന: കൈതപ്രം
സംഗീതം :ജോണ്‍സണ്‍
ആലാപനം: പി ജയചന്ദ്രൻ


ഒന്നു തൊടാനുള്ളില്‍ തീരാമോഹം
ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാദാഹം

ഒന്നു തൊടാനുള്ളില്‍ തീരാമോഹം
ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാദാഹം
ഇനിയെന്തുവേണം ഇനിയെന്തുവേണം
ഈ മൗനമേഘമലിയാന്‍ പ്രിയംവദേ
ഒന്നു തൊടാനുള്ളില്‍ തീരാമോഹം
ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാദാഹം


നീ വരുന്ന വഴിയോരസന്ധ്യയില്‍
കാത്തു കാത്തു നിഴലായി ഞാന്‍
അന്നു തന്നൊരനുരാഗരേഖയില്‍
നോക്കി നോക്കിയുരുകുന്നു ഞാന്‍
രാവുകള്‍ ശലഭമായ്...
പകലുകള്‍ കിളികളായ്...
നീ വരാതെയെന്‍ രാക്കിനാവുറങ്ങി  ഉറങ്ങി...
ഇനിയെന്തുവേണം ഇനിയെന്തുവേണം
ഈ മൗനമേഘമലിയാന്‍ പ്രിയംവദേ
ഒന്നു തൊടാനുള്ളില്‍ തീരാമോഹം
ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാദാഹം


തെല്ലുറങ്ങിയുണരുമ്പൊഴൊക്കെയും
നിന്‍ തലോടലറിയുന്നു ഞാന്‍
തെന്നല്‍‌വന്നു കവിളില്‍ തൊടുമ്പൊഴാ
ചുംബനങ്ങളറിയുന്നു ഞാന്‍
ഓമനേ ഓര്‍മ്മകള്‍ അത്രമേല്‍ നിര്‍മ്മലം
നിന്‍റെ സ്നേഹലയമര്‍മ്മരങ്ങള്‍‌പോലും തരളം
ഏതിന്ദ്രജാല മൃദുമന്ദഹാസമെന്‍‍‍ നേര്‍ക്കു നീട്ടി
അലസം മറഞ്ഞു നീ...

ഒന്നു കാണാനുള്ളില്‍ തീരാമോഹം
ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാദാഹം
ഇനിയെന്തുവേണം ഇനിയെന്തുവേണം
ഈ മൗനമേഘമലിയാന്‍ പ്രിയംവദേ
ഒന്നു കാണാനുള്ളില്‍ തീരാമോഹം
ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാദാഹം

അവൾ അപ്പടിയോൻഡ്‌റൂം അഴകില്ലേയ്

Movie  :Angadi Theru
Singers : Vineeth Sreenivasan, Ranjith and Janaki Iyer
Music by : Vijay Antony




അവൾ അപ്പടിയോൻഡ്‌റൂം  അഴകില്ലേയ്
അവള്ളൂക്ക്  യാരും ഇണയില്ലേയ് 
അവൾ അപ്പടിയോൻഡ്‌റൂം  കളറില്ലേയ് 
ആണാൽ  അത് ഒരു കുറയില്ലേയ്    

അവൾ അപ്പടിയോൻഡ്‌റൂം  അഴകില്ലേയ്
അവള്ളൂക്ക്  യാരും ഇണയില്ലേയ് 
അവൾ അപ്പടിയോൻഡ്‌റൂം  കളറില്ലേയ് 
ആണാൽ  അത് ഒരു കുറയില്ലേയ്

അവൾ പെരിതായ്യോൻഡറും പടിക്കവില്ലയ്  
അവളെ പഠിത്തേൻ  മുടിക്കാവില്ലയ് 
അവൾ ഉടുത്തും ഉടയ്കൾ പിടിക്കവില്ലയ് 
ഇരുന്തും കവനിക്ക മറക്കവില്ലയ് 

അവൾ അപ്പടിയോൻഡ്‌റൂം  അഴകില്ലേയ്
അവള്ളൂക്ക്  യാരും ഇണയില്ലേയ് 
അവൾ അപ്പടിയോൻഡ്‌റൂം  കളറില്ലേയ് 
ആണാൽ  അത് ഒരു കുറയില്ലേയ്    

അവൾ നായ്ക്കുട്ടി ഏതുവും  വളർക്കവില്ലയ് 
നാൻ കാവൽ ഇരുന്താൽ തടുക്കവില്ലയ് 
അവൾ ബോംബകളെയ് അണയ്ത്തു ഉറങ്കവില്ലയ് 
നാൻ ബോമയ് പോലെ പിറക്കവില്ലയ് 

അവൾ കൂന്തൽ ഒൻഡറും നീളമില്ലയ്‌
അന്ത കാറ്റിൽ  തോലയ്ത്തേൻ  നീളമില്ലയ്‌ 
അവൾ കൈവിരൽ മോതിരം തങ്കമില്ലയ്‌ 
കൈപിടിത്തിടും ആസൈ തൂങ്കവില്ലയ്‌ 
അവൾ സ്വന്തം എന്ഡര് ഏതുവുമില്ലയ്‌ 
എനക്ക് ഏതുവുമില്ലയ്‌ 

അവൾ അപ്പടിയോൻഡ്‌റൂം  അഴകില്ലേയ്
അവള്ളൂക്ക്  യാരും ഇണയില്ലേയ് 
അവൾ അപ്പടിയോൻഡ്‌റൂം  കളറില്ലേയ് 
ആണാൽ  അത് ഒരു കുറയില്ലേയ്   

Aahaaaaa….aaaaa….aaaaa…
Aaaaaaaaaa…….aaaaaaaa….aaaa
Chorus : Ahaaa…ha…

അവൾ പട്ടു പുടവ എൻഡ്‌റൂം  അണിന്തതില്ലയ്    
അവൾ ചുരിദാർ പോലെ ഏതുവും സിരന്തതില്ലയ്  
അവൾ തിട്ടും പോതും വലിക്കവില്ലയ് 
അന്ത അക്കരയ് പോലെ വേറെയില്ലയ് .....

അവൾ വാസം റോജ വാസം ഇല്ലൈ 
അവൾ ഇല്ലാമൽ ശ്വാസമില്ലയ്‌ 
അവൾ സ്വന്തം ബന്ധം ഏതുവും ഇല്ലൈ 
അവൾ സ്വന്തം എൻഡ്രീ  ഏതുവുമില്ലയ്‌ 
അവൾ സ്വന്തം എൻഡ്രീ  ഏതുവുമില്ലയ്‌
എനക്ക്  ഏതുവുമില്ലയ്‌ 

അവൾ അപ്പടിയോൻഡ്‌റൂം  അഴകില്ലേയ്
അവള്ളൂക്ക്  യാരും ഇണയില്ലേയ് 
അവൾ അപ്പടിയോൻഡ്‌റൂം  കളറില്ലേയ് 
ആണാൽ  അത് ഒരു കുറയില്ലേയ്  

അവൾ പെരിതായ്യോൻഡറും പടിക്കവില്ലയ്  
അവളെ പഠിത്തേൻ  മുടിക്കാവില്ലയ് 
അവൾ ഉടുത്തും ഉടയ്കൾ പിടിക്കവില്ലയ് 
ഇരുന്തും കവനിക്ക മറക്കവില്ലയ് 

2019, ഒക്‌ടോബർ 27, ഞായറാഴ്‌ച

എന്നുമെന്റെ ഓര്‍മ്മകളില്‍


ഉം... ഉം... ഉം.. ഉം....ഉം
ആഹാ... ആഹാ....ആഹാ..ആഹാ..
ലാ.. ലാ.. ലാ ....ലാ ...
ഉം... ഉം... ഉം..ഉം ...

ഉം... ഉം... ഉം.. ഉം...
ആഹാ... ആഹാ....ആഹാ


എന്നുമെൻറെ  ഓര്‍മ്മകളില്‍
ഓടിവരും നൊമ്പരമനുരാഗ സുന്ദരം
അതി രൂപ ഗോപുരം
എന്‍ ജീവിതാമൃതം .. ഈ കലാലയം   (എന്നുമെന്റെ )

കൌമാര ലോക വീചിയില്‍
ഞാന്‍ കടന്ന നേരം
കൈ കൊട്ടിയരികില്‍
 വന്നു നിന്ന കേളീ ഭവനം
ഈ കലാലയം എൻ്റെ ജീവിതാമൃതം ..
ഈ കലാലയം എൻ്റെ ജീവിതാമൃതം ..

ഇവിടെയല്ലെ ഞാന്‍ ....പിച്ച വെച്ചതെന്‍
രതിരാഗ വീഥിയില്‍..
സങ്കല്‍പ വീചിയില്‍..(2)

എഴുത്തച്ചനും .....ചെറുശ്ശേരിയും
പിന്നെ കുഞ്ചനെന്ന ത്രയ  കവികള്‍
തീര്‍ത്ത രാഗമില്‍..
വിസ്മയിച്ചതും പിന്നെ പരിചയിച്ചതും..
ഈ കലാലയം കല തീര്‍ത്തൊരങ്കണം...
ഈ കലാലയം കല തീര്‍ത്തൊരങ്കണം...

അരികെ വന്നു ചേര്‍ന്നു നിന്ന
ഗുരു വദനമില്‍......
കുസുമ കാന്തി കണ്ടു നിന്നൊരാ
ദിനങ്ങളില്‍ (2)
ആശയായ് ഉള്ളിലായ് ഏറെയാ..യ്
കിനാവിലെന്നും കണ്ടിരുന്നൊരാ..
പെണ്ണിനേ കാണുവാനനുരാഗ സുന്ദരം
അതിരൂപഗോപുരം  എന്‍ ജീവിതാമൃതം .....
ഈ... കലാ...ലയം....

2019, ഒക്‌ടോബർ 26, ശനിയാഴ്‌ച

എവിടെയോ ഒരാളെന്നെ


Singer : Imthiyas Beegom
Music : Raaza Razaq
Lyrics. : CV Basheer

Raaza & beegom
Ghazal couple - kerala
Wts app: +919895086851

എവിടെയോരാളെന്നെ കാത്തിരിക്കുന്നുണ്ടെന്നറിയുന്നതാണെൻറെ സ്വർഗ്ഗം
എവിടെയോരാളെന്നെ കാത്തിരിക്കുന്നുണ്ടെന്നറിയുന്നതാണെൻറെ സ്വർഗ്ഗം
എങ്ങോ വഴിക്കണ്ണു മൂടാതെ നീയുണ്ടെന്നറിയുന്നതാണെൻറെ സ്വർഗ്ഗം
എങ്ങോ വഴിക്കണ്ണു മൂടാതെ നീയുണ്ടെന്നറിയുന്നതാണെൻറെ സ്വർഗ്ഗം…......
എവിടെയോരാളെന്നെ കാത്തിരിക്കുന്നുണ്ടെന്നറിയുന്നതാണെൻറെ സ്വർഗ്ഗം

വിരഹത്തിനറുതിയിൽ കണ്ണോടു കൺ നോക്കി നിൽക്കുന്നതാണെൻറെ സ്വർഗ്ഗം
വിരഹത്തിനറുതിയിൽ കണ്ണോടു കൺ നോക്കി നിൽക്കുന്നതാണെൻറെ സ്വർഗ്ഗം
പരിഭവം പെയ്യുമാ കവിളിൽ തുടുക്കുന്ന പുഞ്ചിരിയാണെൻറെ സ്വർഗ്ഗം
പരിഭവം പെയ്യുമാ കവിളിൽ തുടുക്കുന്ന പുഞ്ചിരിയാണെൻറെ സ്വർഗ്ഗം ……
എവിടെയോരാളെന്നെ കാത്തിരിക്കുന്നുണ്ടെന്നറിയുന്നതാണെൻറെ സ്വർഗ്ഗം

കണ്ണടച്ചോരോ കിനാവിൻറെ തീരത്തിരിക്കുന്നതാണെൻറെ സ്വർഗ്ഗം
കണ്ണടച്ചോരോ കിനാവിൻറെ തീരത്തിരിക്കുന്നതാണെൻറെ സ്വർഗ്ഗം
തിരകൾ പോൽ പാദങ്ങൾ ചുംബിച്ചു പോകുന്നൊരരുതായ്മയാണെൻറെ സ്വർഗ്ഗം
തിരകൾ പോൽ പാദങ്ങൾ ചുംബിച്ചു പോകുന്നൊരരുതായ്മയാണെൻറെ സ്വർഗ്ഗം…..
എവിടെയോരാളെന്നെ കാത്തിരിക്കുന്നുണ്ടെന്നറിയുന്നതാണെൻറെ സ്വർഗ്ഗം
എവിടെയോരാളെന്നെ കാത്തിരിക്കുന്നുണ്ടെന്നറിയുന്നതാണെൻറെ സ്വർഗ്ഗം
എങ്ങോ വഴിക്കണ്ണു മൂടാതെ നീയുണ്ടെന്നറിയുന്നതാണെൻറെ സ്വർഗ്ഗം
എങ്ങോ വഴിക്കണ്ണു മൂടാതെ നീയുണ്ടെന്നറിയുന്നതാണെൻറെ സ്വർഗ്ഗം...........
എവിടെയോരാളെന്നെ കാത്തിരിക്കുന്നുണ്ടെന്നറിയുന്നതാണെൻറെ സ്വർഗ്ഗം

എവിടെയോരാളെന്നെ കാത്തിരിക്കുന്നുണ്ടെന്നറിയുന്നതാണെൻറെ സ്വർഗ്ഗം

ഓ പ്രിയേ(O Priye)


ചിത്രം: അനിയത്തിപ്രാവ്(Aniyathipravu)
രചന: എസ്.രമേശന്‍ നായര്‍
സംഗീതം:ഒസേപ്പച്ചന്‍
ആലാപനം:യേശുദാസ്

ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ പ്രാണനിലുണരും ഗാനം
അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞോരഴകെ
നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം

ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എന്‍ പ്രാണനിലുണരും ഗാനം

ജന്മങ്ങളായ് പുണ്യോദയങ്ങളായ് കൈവന്ന നാളുകള്‍
കണ്ണീരുമായ് കാണാക്കിനാക്കളായ് നീ തന്നൊരാശകള്‍
തിരതല്ലുമേതു കടലായ് ഞാന്‍ പിടയുന്നതേതു ചിറകായ് ഞാന്‍
പ്രാണന്റെ നോവില്‍ വിടപറയും കിളിമകളായ് എങ്ങു പോയി നീ

ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എന്‍ പ്രാണനിലുണരും ഗാനം

വര്‍ണ്ണങ്ങളായ്‌ പുഷ്പോത്സവങ്ങളായ് നീ എന്റെ വാടിയില്‍
സംഗീതമായ് സ്വപ്നാടനങ്ങളില്‍ നീ എന്റെ ജീവനില്‍
അലയുന്നതേതു മുകിലായ് ഞാന്‍ അണയുന്നതേതു തിരിയായ് ഞാന്‍
ഏകാന്ത രാവില്‍ കനലെരിയും കഥതുടരാന്‍ എങ്ങുപോയി നീ

ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ പ്രാണനിലുണരും ഗാനം
അറിയാതെ ആതാമാവില്‍ ചിറകു കുടഞ്ഞോരഴകെ
നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം
ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എന്‍ പ്രാണനിലുണരും ഗാനം

കുടുക്കു പൊട്ടിയ കുപ്പായം



കുടുക്കു പൊട്ടിയ കുപ്പായം ഉടുത്തു മണ്ടണ കാലത്തേ
മിടുക്കി പെണ്ണേ എന്നുടെ നെഞ്ചിൽ നടുക്കിരുന്നവളാണേ നീ
നടുക്കിരുന്നവളാണേ നീ
കുടുക്കു പൊട്ടിയ കുപ്പായം ഉടുത്തു മണ്ടണ കാലത്തേ
മിടുക്കി പെണ്ണേ എന്നുടെ നെഞ്ചിൽ നടുക്കിരുന്നവളാണേ നീ
നടുക്കിരുന്നവളാണേ നീ ആഹാ ഹ ഹാ ആഹാ ഹ ഹാ
ആഹാ ഹ ഹാ ആഹാ ഹ ഹാ
ഓൺ ദി ഫ്ലോർ ബേബി ഹിറ്റ് ഹാർഡ് ബേബി
റോക്ക് ദി പാർട്ടി ബേബി പറ്റൂലെങ്കിൽ പോടി
ഓൺ ദി ഫ്ലോർ ബേബി ഹിറ്റ് ഹാർഡ് ബേബി
റോക്ക് ദി പാർട്ടി ബേബി പറ്റൂലെങ്കിൽ പോടി

കുടുക്കു പൊട്ടിയ കുപ്പായം ഉടുത്തു മണ്ടണ കാലത്തേ
മിടുക്കി പെണ്ണേ എന്നുടെ നെഞ്ചിൽ നടുക്കിരുന്നവളാണേ നീ
നടുക്കിരുന്നവളാണേ നീ

നടവരമ്പത്തു കണ്ടാലും പടിക്കലങ്ങനെ നിന്നാലും
പടച്ചെറബ്ബെ  പിന്നെന്റെയുള്ളിൽ പടക്ക പീടിക കത്തുന്നേ
പടക്ക പീടിക കത്തുന്നേ

അരിക്കലത്തില് പൊന്നമ്മ കാശൊളിപ്പിച്ച പോലെ ഞാൻ
ഒതുക്കിവെച്ചത് ഒടുക്കം കണ്ടവൻ പറിച്ചെടുത്തത് കണ്ടില്ലേ 
പറിച്ചെടുത്തത് കണ്ടില്ലേ

  ഓൺ ദി ഫ്ലോർ ബേബി ഹിറ്റ് ഹാർഡ് ബേബി
റോക്ക് ദി പാർട്ടി ബേബി പറ്റൂലെങ്കിൽ പോടി
ഓൺ ദി ഫ്ലോർ ബേബി ഹിറ്റ് ഹാർഡ് ബേബി
റോക്ക് ദി പാർട്ടി ബേബി പറ്റൂലെങ്കിൽ പോടി

കുടിച്ചിറക്കിയ കണ്ണീരിൽ  അടിച്ചുതെന്നി ഞാൻ വീഴുമ്പം
പിടിച്ചുനിൽക്കാൻ പഴുതടയുമ്പൊ ചിരിച്ചിരിയ്ക്കല്ലേ ചങ്ങാതീ
ചിരിച്ചിരിയ്ക്കല്ലേ ചങ്ങാതീ
കുടുക്കു പൊട്ടിയ കുപ്പായം ഉടുത്തു മണ്ടണ കാലത്തേ
മിടുക്കി പെണ്ണേ എന്നുടെ നെഞ്ചിൽ നടുക്കിരുന്നവളാണേ നീ
നടുക്കിരുന്നവളാണേ നീ

ഓൺ ദി ഫ്ലോർ ബേബി ഹിറ്റ് ഹാർഡ് ബേബി
റോക്ക് ദി പാർട്ടി ബേബി പറ്റൂലെങ്കിൽ പോടി
ഓൺ ദി ഫ്ലോർ ബേബി ഹിറ്റ് ഹാർഡ് ബേബി
റോക്ക് ദി പാർട്ടി ബേബി പറ്റൂലെങ്കിൽ പോടി

ഓൺ ദി ഫ്ലോർ ബേബി ഹിറ്റ് ഹാർഡ് ബേബി
റോക്ക് ദി പാർട്ടി ബേബി പറ്റൂലെങ്കിൽ പോടി
ഓൺ ദി ഫ്ലോർ ബേബി ഹിറ്റ് ഹാർഡ് ബേബി
റോക്ക് ദി പാർട്ടി ബേബി പറ്റൂലെങ്കിൽ പോടി

2019, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

തങ്കമനസ്സ് (Thankamanassu)


ചിത്രം:രാപ്പകൽ (Rappakal)
രചന:കൈതപ്രം
സംഗീതം:മോഹൻ സിതാര
ആലാപനം‌:പി.ജയചന്ദ്രൻ

തങ്കമനസ്സ് അമ്മ മനസ്സ് മുറ്റത്തെ തുളസി പോലെ
ഈ തിരുമുന്നിൽ വന്നു നിന്നാൽ ഞാൻ അമ്പാടിപ്പൈക്കിടാവ്
കോടിപ്പാവുടുത്ത് കണിത്താലവുമായ് വിഷുക്കൈനേട്ടമെൻ കൈയിൽ തരുമ്പോൾ
എന്റെ മിഴി രണ്ടും നിറയും ഞാൻ തൊഴുതു കാലിൽ വീഴും
തങ്കമനസ്സ് അമ്മ മനസ്സ് മുറ്റത്തെ തുളസി പോലെ ഈ മുറ്റത്തെ തുളസി പോലെ

സിന്ദൂരപ്പൊട്ടു തൊടുമ്പോൾ ഈ നല്ല നെറ്റിയിലെന്നും
സൂര്യനുദിച്ചിരുന്നു പണ്ടെന്നും സൂര്യനുദിച്ചിരുന്നു
വാത്സല്യത്തിരയിളകും ഈ സ്നേഹക്കടലിലെന്നും
ചിപ്പി വിളയുമല്ലോ കരുണ തൻ മുത്തു പൊഴിയുമല്ലോ
ഓണ നിലാവല്ലേ അമ്മയെന്നും നന്മ മലരല്ലേ
ആരെ കണ്ടാലും അവരെല്ലാം അമ്മയ്ക്കു കുഞ്ഞുങ്ങൾ
ഞാനും ഈ അമ്മയ്ക്കു പൊന്നുണ്ണി എന്നും പൊന്നുണ്ണി

തങ്കമനസ്സ് ഈ അമ്മ മനസ്സ് മുറ്റത്തെ തുളസി പോലെ ഈ മുറ്റത്തെ തുളസി പോലെ

നാനാഴി കനവിനുള്ളിൽ നാഴൂരി പുഞ്ചിരിയുണ്ട്
നാവോർക്കുടം പോലെ കൊഞ്ചിവരും നാമക്കിളികളുണ്ട്
അമ്മയ്ക്കു കൂട്ടു നടക്കാൻ പുന്നാര പൈക്കളുണ്ട്
അക്കരെ ഇക്കരെയ്ക്ക് കടത്തിനൊരമ്പിളി തോണിയുണ്ട്
വീടേ വീടെന്ന് മൊഴിയില് നാടേ നാടെന്ന്
ആരുണ്ടെന്നാലും അമ്മ തൻ കൂടെ ഞാനുണ്ട്
നിഴലായ് രാപ്പകൽ കൂടെ ഞാനുണ്ട് എന്നും ഞാനുണ്ട്

തങ്കമനസ്സ് അമ്മ മനസ്സ് മുറ്റത്തെ തുളസി പോലെ
ഈ തിരുമുന്നിൽ വന്നു നിന്നാൽ ഞാൻ അമ്പാടിപ്പൈക്കിടാവ്
കോടിപ്പാവുടുത്ത് കണിത്താലവുമായ് വിഷുക്കൈനേട്ടമെൻ കൈയിൽ തരുമ്പോൾ
എന്റെ മിഴി രണ്ടും നിറയും ഞാൻ തൊഴുതു കാലിൽ വീഴും
തങ്കമനസ്സ് അമ്മ മനസ്സ് മുറ്റത്തെ തുളസി പോലെ
ഈ തിരുമുന്നിൽ വന്നു നിന്നാൽ ഞാൻ അമ്പാടിപ്പൈക്കിടാവ്
ഞാൻ അമ്പാടിപ്പൈക്കിടാവ്

വേഷങ്ങള്‍ ജന്മങ്ങള്‍ (Veshangal Janmangal)


ചിത്രം:വേഷം (Vesham)
രചന:കൈതപ്രം
സംഗീതം:എസ്.എ.രാജ് കുമാർ
ആലാപനം‌:യേശുദാസ്

ആ ആ ആ ആ ആ ആ ആ ആ ആ ആ

വേഷങ്ങള്‍ ജന്മങ്ങള്‍ വേഷം മാറാന്‍ നിമിഷങ്ങള്‍
നാമറിയാതാടുകയാണീ ജീവിത വേഷം
കണ്ണീരിന്നൊരു വേഷം സന്തോഷം പുതുവേഷം
നിഴല്‍ നാടകമാടുകയല്ലോ ജീവിതമാകെ
വേഷങ്ങള്‍ ജന്മങ്ങള്‍ വേഷം മാറാന്‍ നിമിഷങ്ങള്‍
നാമറിയാതാടുകയാണീ ജീവിത വേഷം

ആകാശം കരയുമ്പോള്‍ ആഷാഢം മറയുമ്പോള്‍
വസന്തങ്ങളേ ചിരിക്കുന്നുവോ
ആരോടും പറയാതെ ആരോരും അറിയാതെ
മണല്‍ക്കാടുകള്‍ താണ്ടുന്നുവോ
ഇനിയാണോ പൗര്‍ണ്ണമി ഇനിയാണോ പാര്‍വ്വണം
രാവിരുളും കാട്ടില്‍ രാമഴയുടെ നാട്ടില്‍
ആരാണിനി അഭയം നീ പറയൂ
നാമറിയാതുഴലുകയാണോ മായികയാമം

വേഷങ്ങള്‍ ജന്മങ്ങള്‍ വേഷം മാറാന്‍ നിമിഷങ്ങള്‍
നാമറിയാതാടുകയാണീ ജീവിത വേഷം

ഈവേഷം മാറുമ്പോള്‍ മറുവേഷം തെളിയുമ്പോള്‍
അകക്കണ്ണുകള്‍ തുളുമ്പുന്നുവോ
ഒരുസ്വപ്നം മായുമ്പോള്‍ മറു സ്വപ്നം വിടരുമ്പോള്‍
ചിരിക്കുന്നുവോ നീ തേങ്ങുന്നുവോ
എവിടെപ്പോയ് നന്മകള്‍ എവിടെപ്പോയ് ഉണ്മകള്‍
എന്താണിനി വേഷം ഏതാണീ രംഗം
ആരാണിനി അഭയം പെരുവഴിയില്‍
നിഴല്‍ നാടകമുയരുകയാണോ ജീവിതമാകെ

വേഷങ്ങള്‍ ജന്മങ്ങള്‍ വേഷം മാറാന്‍ നിമിഷങ്ങള്‍
നാമറിയാതാടുകയാണീ ജീവിത വേഷം
കണ്ണീരിന്നൊരു വേഷം സന്തോഷം പുതുവേഷം
നിഴല്‍ നാടകമാടുകയല്ലോ ജീവിതമാകെ
നിഴല്‍ നാടകമാടുകയല്ലോ ജീവിതമാകെ
ആ ആ ആ ആ ആ ആ ആ ആ ആ ആ

ശിവശിവശിവ (Siva Siva Siva)


ചിത്രം:രസികൻ (Rasikan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗർ
ആലാപനം‌:ദിനേശ്,റോജി വർഗീസ്‌,സവിത,കല്യാണി

ശിവശിവശിവ ശിവശിവശിവ നമഃശിവായ
ഹരഹരഹര ഹരഹരഹര കൈലാസവാസാ
ധിമിധിമി ധിംധിമി ധിമി ധിമിധിമി ധിംധിമി ധിമി
ധിമിധിമി ധിംധിമി ധിമി ഓ ഓ ഓ

ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
ദുരിതശമനദായകാ ഓ ദയാമയാ
ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
ദുരിതശമനദായകാ ഓ ദയാമയാ
നിന്‍ തുടിയുടെ ധിംധിമി ധിമി ധിമിധിമിക്കുമ്പം
വന്‍പെഴും നിന്‍റെ അമ്പലങ്ങളില്‍ കുമ്പിടും കുടുംബം
പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ
എന്‍റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ
ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
ദുരിതശമനദായകാ ഓ ദയാമയാ
ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
ദുരിതശമനദായകാ ഓ ദയാമയാ

ഒന്നാംകുന്നേലോടിയെത്തി ഒരായിരം വലംവെയ്ക്കാം
പൊന്നാം നിന്നെ മിന്നായമായ് ഇടവും വയ്ക്കാം
ഒന്നാംകുന്നേലോടിയെത്തി ഒരായിരം വലംവെയ്ക്കാം
പൊന്നാം നിന്നെ മിന്നായമായ് ഇടവും വയ്ക്കാം
പാര്‍‌വ്വതിയായ് നീ വരും നേരം അവനെ
പണ്ടും നിന്നോടായ് പിണങ്ങീ ഞാന്‍ വെറുതേ
മംഗളക്കുളിര്‍‌ഗംഗയെന്തിനു മുത്തേ മൂര്‍ദ്ധാവില്‍
സീല്‍ക്കരിക്കണ സര്‍പ്പമെന്തിനു നീലകണ്ഠത്തില്‍
പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ
എന്‍റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ
ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
ദുരിതശമനദായകാ ഓ ദയാമയാ

ഓം ഹരഹര ഓം ഹരഹര ഓം ശിവശിവ ഓം ശിവശിവ
ഓം ഹരഹര ഓം ശിവശിവ ഓം ഹരഹര ഓം ശിവശിവ

പഞ്ചാഗ്നിയില്‍ നെഞ്ചുകത്തി കണ്ണുപൊത്തി കാത്തിരിക്കൂ
തുലാമഴക്കാലം തീര്‍ന്നാല്‍ സ്വയംവരം
പഞ്ചാഗ്നിയില്‍ നെഞ്ചുകത്തി കണ്ണുപൊത്തി കാത്തിരിക്കൂ
തുലാമഴക്കാലം തീര്‍ന്നാല്‍ സ്വയംവരം
മഞ്ഞുരുകുംപോല്‍ മണിവെയിലില്‍ ഉരുകി
അമ്പോ ശംഭോ ഞാന്‍ തളരുന്നൂ വെറുതേ
ചന്ദനത്തിരിത്തുമ്പു കുത്തണ് കണ്ണില്‍ കണ്ണാടി
മുന്തിരിച്ചിരി ചില്ലുടയ്ക്കണ് നിന്നെ കാണുമ്പം
പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ
എന്‍റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ
ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
ദുരിതശമനദായകാ ഓ ദയാമയാ
ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
ദുരിതശമനദായകാ ഓ ദയാമയാ

നിന്‍ തുടിയുടെ ധിംധിമി ധിമി ധിമിധിമിക്കുമ്പം
വന്‍പെഴും നിന്‍റെ അമ്പലങ്ങളില്‍ കുമ്പിടും കുടുംബം
പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ
എന്‍റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ
ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
ദുരിതശമനദായകാ ഓ ദയാമയാ
ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
ദുരിതശമനദായകാ ഓ ദയാമയാ