2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

സിനിമാഗാനം . ഈറന്‍ കാറ്റിന്‍ ഈണംപോലെ

ഈറന്‍ കാറ്റിന്‍ ഈണംപോലെ
തോരാ മഞ്ഞിന്‍ തൂവല്‍ പോലെ ...
നോവും നെഞ്ചിന്‍ രാകൂട്ടില്‍
വാ വാ മെല്ലെമെല്ലേ ...(ഈറന്‍ കാറ്റിന്‍ )

ഈ മഴ ജനലിനഴിയില്‍ പൊഴിയും മധുര താളം
നിലാ മഴ മുഴുകി വിടരും അരുണ മലരായ് ഞാന്‍
ഖയാല്‍ പാടാം പ്രിയേ  കാതോര്‍ക്കാം
വരൂ ...മെല്ലെ മെല്ലെ മെല്ലേ .....(ഈറന്‍ കാറ്റിന്‍ )

ഇശലിനിതളില്‍  എഴുതുമീ ...
പ്രണയ മലിയും മൊഴികളില്‍
മനസ്സിന്‍ കൊലുസ് പിടയവേ ..
കനലിനിയും അറിയുനീ ...
മണി മുകിലിന്‍ മറവിലൊളിയും
മിഴിയിലാരോ നീലിമപോല്‍
കളി ചിരിതന്‍ ചിറകില്‍ പതിയെ
തഴുകവേ സ്വരമായ് ഖയാല്‍ പാടാം ...
പ്രിയേ കാതോര്‍ക്കാം
വരൂ ...മെല്ലെ മെല്ലെ മെല്ലേ .....(ഈറന്‍ കാറ്റിന്‍ )

നനവ്‌ പൊഴിയും പുലരിയില്‍
ഇലകള്‍ ചിതറും വഴികളില്‍
വെയിലിന്‍ മണികള്‍ അലസമായ്
തനുവില്‍ പുണരും പുളകമായ് ..
നിറ ശലഭമായെന്റെ അരികില്‍
വന്നെന്നെ നുകരൂ തെന്നലയായ്
ഒരു നിനവിന്‍ കുളിരില്‍
തളരമൊഴുകിഞാന്‍ നദിയായ്
 ഖയാല്‍ പാടാം ...
പ്രിയേ കാതോര്‍ക്കാം
വരൂ ...മെല്ലെ  മെല്ലേ .....(ഈറന്‍ കാറ്റിന്‍ )