2020, ജനുവരി 23, വ്യാഴാഴ്‌ച

ഇലകൊഴിയും ശിശിരത്തില്‍

ഇല കൊഴിയും ശിശിരത്തിൽ
Music: മോഹൻ സിത്താര
Lyricist: കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി
Singer: കെ ജെ യേശുദാസ്
Raaga: മിശ്രശിവരഞ്ജിനി
Film/album: വർഷങ്ങൾ പോയതറിയാതെ
Ilakozhiyum shishirathil

ഉം ..ഉം...ഉം...ഉം..ഉം.....

ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായീ
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടീ
മറഞ്ഞുപോയീ....... ആ മന്ദഹാ‍സം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം 
ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായീ
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടീ

ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ്
ഇണക്കിളീ ഈ നെഞ്ചില്‍ പറന്നു വന്നു
പൂക്കാലം വരവായീ മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നൂ
എരിഞ്ഞു പോയീ രാപ്പാടിപ്പെണ്ണിന്‍ കനവുകളും
ആ കാട്ടുതീയില്‍
ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായീ
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടീ

പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും
രാപ്പാടി രാവുകളില്‍ തേങ്ങിയോതി
വര്‍ഷങ്ങള്‍പോയാലും ഇണ വേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
മറക്കുവാനാകുമോ ആ ദിവ്യരാഗം
ആദ്യാനുരാഗം ജന്മങ്ങളില്‍

ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായീ
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടീ
മറഞ്ഞുപോയീ....... ആ മന്ദഹാ‍സം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം 
ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായീ
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടീ

2020, ജനുവരി 21, ചൊവ്വാഴ്ച

നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ

നീ കാണുമോ
Music: ജോൺസൺ
Lyricist: കൈതപ്രം ദാമോദരൻ
Singer: കെ ജെ യേശുദാസ്
Year: 1997
Film/album: ഇരട്ടക്കുട്ടികളുടെ അച്ഛൻ
Nee kaanumo



നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ
സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം
വെറുതെ എന്നാലും ഓർമ്മ വന്നെൻ മിഴി നിറഞ്ഞൂ.......
മിണ്ടുവാൻ കൊതിയുമായെൻ കരൾ പിടഞ്ഞു
നീ.... കാണുമോ തേങ്ങുമെൻ ഉൾക്കടൽ
സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം

എൻ വാക്കുകൾ വാടി വീണ പൂക്കളായ്
മൂകസന്ധ്യയിൽ അന്യനായി മാറിഞാൻ (2)
കൂടണഞ്ഞു .....കതിരുകാണാക്കിളി
എവിടെയോ മാഞ്ഞുപോയ് സാന്ത്വനങ്ങൾ
നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ
സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം

പാഴ് മണ്ണിലെ  ബാഷ്പധാരയാണു ഞാൻ
വിരഹരാത്രി തൻ പാതിരാച്ചിന്തു ഞാൻ (2)
ഒന്നു കേൾക്കൂ ജീവിതം പോയൊരീ.....
പാഴ് മുളം  തണ്ടിലെ നൊമ്പരങ്ങൾ 
നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ
സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം
വെറുതെ എന്നാലും ഓർമ്മ വന്നെൻ മിഴി നിറഞ്ഞൂ.......
മിണ്ടുവാൻ കൊതിയുമായെൻ കരൾ പിടഞ്ഞു
നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ
സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം

2020, ജനുവരി 14, ചൊവ്വാഴ്ച

യേ ..... ദോസിത്തീ ഹം നഹീ തോഡെങ്കേ

Sholey Movie Song




യേ ..... ദോസിത്തീ ഹം നഹീ തോഡെങ്കേ  
തോഡെങ്കേ ദം മകർ തേര സാത്‌ നാ ചോഡെങ്കേ 
യേ.....  ദോസിത്തീ ഹം നഹീ തോഡെങ്കേ
തോഡെങ്കേ ദം മകർ തേര സാത്‌ നാ ചോഡെങ്കേ

അരെ മേരി ജീത്ത് തേരി ജീത്ത് തേരി ഹാർ മേരി ഹാർ 
സുന്ഹെ മേരെയാർ  
തേരെ ഗം മേരെ ഗം മേരി ജാൻ തേരി ജാൻ 
അയ്‌സാ അപ്പനാ പ്യാർ 

ജാന് പേ ബീ കേലേങ്കേ തേരെലിയെ ലെലേങ്കെ 
ജാന് പേ ബീ കേലേങ്കേ തേരെലിയെ ലെലേങ്കെ 
സബ്‌സെ ദുഷ്‌മനീ .......
യേ ..... ദോസിത്തീ ഹം നഹീ തോഡെങ്കേ 
തോഡെങ്കെ ദം മകർ തേര സാത്‌ നാ ചോഡെങ്കേ

ലോകോംക്കോ ആത്തേഹേ ദോ നസർ ഹം മകർ 
ദേക്കോ ദോ നെഹീ ......
ഹരെ ഹോ ജൂദാ യാ കഫാ ഹെ ഖുദാ ഹെ ദുആ 
അയ്‌സാ ഹോ നെഹീ 
കാനാപീനാ സാത്ത്ഹേ ....മർനാ ജീനാ സാത്ത്ഹേ...
കാനാപീനാ സാത്ത്ഹേ മർനാ ജീനാ സാത്ത്ഹേ
സാരീ സീന്തകീ  
 യേ ..... ദോസിത്തീ ഹം നഹീ തോഡെങ്കേ 
തോഡെങ്കെ ദം മകർ തേര സാത്‌ നാ ചോഡെങ്കേ 
യേ.....  ദോസിത്തീ ഹം നഹീ തോഡെങ്കേ 
തോഡെങ്കെ ദം മകർ തേര സാത്‌ നാ ചോഡെങ്കേ   





♪ Yeh Dosti Hum Nahin (Happy) ♪

Yeh dosti hum nahin todenge
Todenge dam magar tera saath na chhodenge
Yeh dosti hum nahin todenge
Todenge dam magar tera saath na chhodenge

Ae meri jeet teri jeet, teri haar meri haar
Sun ae mere yaar
Tera gham mera gham, meri jaan teri jaan
Aisa apna pyaar

Jaan pe bhi khelenge, tere liye le lenge
Jaan pe bhi khelenge, tere liye le lenge

Sab se dushmani
Yeh dosti hum nahin todenge
Todenge dam magar
Tera saath na chhodenge

Logon ko aate hain do nazar hum magar
Dekho do nahin
Arre ho judaa ya khafa ae khuda hai dua
Aisa ho nahin
Khaana peena saath hai
Marna jeena saath hai
Khaana peena saath hai
Marna jeena saath hai
Saari zindagi

Yeh dosti hum nahin todenge
Todenge dam magar tera saath na chhodenge
Yeh dosti hum nahin todenge
Todenge dam magar tera saath na chhodenge

2020, ജനുവരി 9, വ്യാഴാഴ്‌ച

ആശംസകൾ.. നൂറു നൂറാശംസകൾ

ആശംസകൾ നൂറുനൂറാശംസകൾ 
Music: ഗംഗൈ അമരൻ
 Lyricist: പൂവച്ചൽ ഖാദർ
 Singer: കെ ജെ യേശുദാസ് 
Film/album: ഹലോ മദ്രാസ് ഗേൾ 




ആശംസകൾ.. നൂറു നൂറാശംസകൾ..


ആശംസകൾ.. നൂറു നൂറാശംസകൾ..
ആശകൾ വാക്കുകൾ തേടുമീ വേളയിൽ
എന്റെ ഹൃദയം നീട്ടിനിൽക്കും
നൂറു നൂറാശംസകൾ...നൂറു നൂറാശംസകൾ...


മലരുകൾ വിടർത്തി കതിരുകൾ നിരത്തി വന്നണയും ദിവസം
സ്‌മരണകൾ പുതുക്കി മധുരിമയൊഴുക്കി പൊന്നണിയും ദിവസം
ഞാനെന്തു തരുവാൻ നിൻ മനം നിറയെ ഭാവുകം പകരാം
നിൻ മോഹവാഹിനീ തീരഭൂമികൾ പുഷ്‌പഹാരമണിയാൻ...


ആശംസകൾ.. നൂറു നൂറാശംസകൾ..
ആശകൾ വാക്കുകൾ തേടുമീ വേളയിൽ
എന്റെ ഹൃദയം നീട്ടിനിൽക്കും
നൂറു നൂറാശംസകൾ...നൂറു നൂറാശംസകൾ...


അഴകുകൾ മുകർന്നു ചിരികളിലലിഞ്ഞു പൂവിതറും നിമിഷം
നിനവുകൾ പകുത്തു കരളുകളടുത്തു തേൻ ചൊരിയും നിമിഷം
എന്നും നിൻ വഴിയിൽ മഞ്ജിമ പുലരാൻ മംഗളമരുളാം
നിൻ മോഹവീണതൻ മൂകതന്ത്രികൾ രാഗമാല്യമണിയാൻ..


ആശംസകൾ.. നൂറു നൂറാശംസകൾ..
ആശകൾ വാക്കുകൾ തേടുമീ വേളയിൽ
എന്റെ ഹൃദയം നീട്ടിനിൽക്കും
നൂറു നൂറാശംസകൾ...നൂറു നൂറാശംസകൾ...

2020, ജനുവരി 7, ചൊവ്വാഴ്ച

ആവണിപൊന്നൂഞ്ഞാലാടിക്കാം


ചിത്രം കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ (1998)
ചലച്ചിത്ര സംവിധാനം രാജസേനന്‍
ഗാനരചന എസ്‌ രമേശന്‍ നായര്‍
സംഗീതം ബേണി ഇഗ്നേഷ്യസ്
ആലാപനം എം ജി ശ്രീകുമാർ


ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ
ആയില്യം കാവിലെ വെണ്ണിലാവേ
പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ
പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ
മച്ചകവാതിലും താനേ തുറന്നു
പിച്ചകപൂമണം കാറ്റിൽ നിറഞ്ഞു
വന്നല്ലോ നീയെൻ പൂത്തുമ്പിയായ്
(ആവണി)

വെറുതെ വെറുതെ പരതും മിഴികൾ
വേഴാമ്പലായ് നിൻ നടകാത്തു(വെറുതെ)
ചന്ദനക്കുറിനീയണിഞ്ഞതിലെന്റെപേരു പതിഞ്ഞില്ലെ
മന്ദഹാസപ്പാൽനിലാപ്പുഴ എന്റെ മാറിലലിഞ്ഞില്ലേ
വർണ്ണങ്ങൾ വനവല്ലിക്കുടിലായി
ജന്മങ്ങൾ മലർമണിക്കുടചൂടി
(ആവണി)

വലം കാൽ പുണരും കൊലുസ്സിൻ ചിരിയിൽ
വൈഡൂര്യമായി താരങ്ങൾ (വലംകാൽ)
നിൻമനസ്സുവിളക്കുവെച്ചതുമിന്നലായിവിരിഞ്ഞില്ലേ
പൊൻകിനാവുകൾവന്നുനിന്നുടെതങ്കമേനിപുണർന്നില്ലേ
നീയിന്നെൻ സ്വയംവര വധുവല്ലേ
നീരാടാൻ നമുക്കൊരു കടലില്ലേ
(ആവണി)

പണ്ടു പാടവരമ്പത്തിലൂടെ


പണ്ടു പാടവരമ്പത്തിലൂടെ
Music: ഭാഗ്യരാജ്രഞ്ജിൻ രാജ് വർമ്മ
Lyricist: ഭാഗ്യരാജ്
Singer: ജോജു ജോർജ്ബെനഡിക്ട് ഷൈൻ
Year: 2018
Film/album: ജോസഫ്
Pandu padavarambathiloode

പണ്ടു പാടവരമ്പത്തിലൂടെ ഒരു ഓലക്കുടയുമെടുത്ത്
ചെറു ഞാറുനടുന്നൊരുകാലത്തന്ന് ഓടിനടന്നൊരു പെണ്ണേ
കയ്യിൽ കരിവളയിട്ട് കണ്ണിൽ കണ്മഷികൊണ്ടു വരച്ച്
പിന്നെ വാർമുടിയൊക്കെ വിരിച്ച് നല്ല ചേലുള്ള പാവാടയിട്ട്
ആ തോട്ടോരത്തുള്ളൊരു കൈതോലക്കൂട്ടത്തിന്നോരത്തു നിൽക്കണൊരാൽമരത്തിൻ
ചോട്ടിലിരിയ്ക്കണ ദേവിയ്ക്കുചാർത്തുവാൻ പൂവുകൾ കൊണ്ടുപോയോ
പെണ്ണേ പൂവുകൾ കൊണ്ടുപോയോ..

പണ്ടു പാടവരമ്പത്തിലൂടെ ഒരു ഓലക്കുടയുമെടുത്ത്
ചെറു ഞാറുനടുന്നൊരുകാലത്തന്ന് ഓടിനടന്നൊരു പെണ്ണേ
കയ്യിൽ കരിവളയിട്ട് കണ്ണിൽ കണ്മഷികൊണ്ടു വരച്ച്
പിന്നെ വാർമുടിയൊക്കെ വിരിച്ച് നല്ല ചേലുള്ള പാവാടയിട്ട്

പാണന്റെ പാട്ടിനെന്നും താളം പിടിക്കും പെണ്ണ്
താളത്തിനൊത്തു നല്ല ചോടുവെച്ചീടും
പാടത്തിന്റോരത്തവൾ എന്നും ഇരിക്കും
തെച്ചിപ്പൂവുപറിയ്ക്കാനായി മെല്ലെ നടക്കും
പാൽക്കാരൻ പയ്യനെക്കാണാൻ വാകമരത്തിൻ മറവിലുനിന്ന്
ആരുമറിയാതെയവളെന്നും മെല്ലെ നോക്കീടും
പിന്നെ പുഞ്ചിരിതൂകീടും..

പണ്ടു പാടവരമ്പത്തിലൂടെ ഒരു ഓലക്കുടയുമെടുത്ത്
ചെറു ഞാറുനടുന്നൊരുകാലത്തന്ന് ഓടിനടന്നൊരു പെണ്ണേ
കയ്യിൽ കരിവളയിട്ട് കണ്ണിൽ കണ്മഷികൊണ്ടു വരച്ച്
പിന്നെ വാർമുടിയൊക്കെ വിരിച്ച് നല്ല ചേലുള്ള പാവാടയിട്ട്

ആ തോട്ടോരത്തുള്ളൊരു കൈതോലക്കൂട്ടത്തിന്നോരത്തു നിൽക്കണൊരാൽമരത്തിൻ
ചോട്ടിലിരിയ്ക്കണ ദേവിയ്ക്കു ചാർത്തുവാൻ പൂവുകൾ കൊണ്ടുപോയോ
പെണ്ണേ പൂവുകൾ കൊണ്ടുപോയോ..

2020, ജനുവരി 5, ഞായറാഴ്‌ച

സുനയനേ സുമുഖി

സുനയനേ സുമുഖി
ഗസൽ മാലാ 
രചന :യൂസഫലി കേച്ചേരി 
ആലാപനം :ഉമ്പായി 
സംഗീതം :ഉമ്പായി 


സുനയനേ സുമുഖീ സുമവദനേ സഖീ (2)
പ്രമദാവനം മലരണിഞ്ഞു
പ്രണയ സൗരഭം വഴിഞ്ഞു (2)
(സുനയനേ സുമുഖീ .)

ഒരു ചെറുതാരകം മുറ്റത്തെ മുല്ലയിൽ
ഇന്നലെ രാവിൽ അടർന്നു വീണു (2)
നേരം വെളുത്തിട്ടും മേലോട്ടു പോകാതെ(2)
നക്ഷത്രമവിടെ തപസ്സിരുന്നു
(സുനയനേ സുമുഖീ .)

അനുരാഗിണി നിൻ സുന്ദര രൂപം
സ്വപ്നമാം വീണയിൽ സ്വരമുണർത്തി (2)
പെൺകൊടി നീയെൻ മൺകുടിലിനുള്ളിൽ (2)
തങ്കനിലാവൊളി കൊളുത്തി വെച്ചു
സുനയനേ സുമുഖീ .)

2020, ജനുവരി 1, ബുധനാഴ്‌ച

രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ



രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ
Music: ശ്യാം
Lyricist: ഷിബു ചക്രവർത്തി
Singer: ഉണ്ണി മേനോൻ,ദിനേശ്
Film/album: നാടുവാഴികൾ
Raavil poonthen
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ


രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
ആടിപ്പാടാന്‍ നീയും പോരാമോ
ആരിയങ്കാവില്‍ വേല കഴിഞ്ഞൂ
ആവണിപ്പാടത്ത് പൂക്കൾ കൊഴിഞ്ഞു
ആറ്റിലാടുന്ന ആമ്പല്‍പ്പൂവിന്റെ
തേന്‍ നുകര്‍ന്നേ വരാം
ചെല്ല പ്പൂഞ്ചെണ്ടൊന്നു കൂടെ  കൊണ്ടും തരാം
രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
ആടിപ്പാടാന്‍ നീയും പോരാമോ

തീരത്തു ചായുന്ന നറും പൂഞ്ചില്ല ഞാനൊന്നുലച്ചു
പൂമാരി പെയ്യുമ്പോള്‍ ആറിന്നാരാമമാകുന്നു രാവില്‍
തീരത്തു ചായുന്ന നറും പൂഞ്ചില്ല ഞാനൊന്നുലച്ചു
പൂമാരി പെയ്യുമ്പോള്‍ ആറിന്നാരാമമാകുന്നു രാവില്‍
വെള്ളിനിലാവിന്‍ വെണ്‍പട്ടു ചൂടും
ആറിൻ പൂമണി മാറില്‍
അല്ലികള്‍ കൂമ്പിയ വെള്ളാമ്പല്‍ പൂവുകള്‍
പാതി പൂമിഴി നീട്ടുമ്പോള്‍
നാടന്‍ കാറ്റില്‍ നറുമണം
ലാലാലാലാ ലലലല.........
രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
ആടിപ്പാടാന്‍ നീയും പോരാമോ

മാനത്തേ മാറാപ്പില്‍ നിന്നും മാണിക്യക്കല്ലിട്ടതാര്
മാണിക്യം കാണാതെ പാവം മാറാപ്പു പേറുന്നു  രാവ്
മാനത്തേ മാറാപ്പില്‍ നിന്നും മാണിക്യക്കല്ലിട്ടതാര്
മാണിക്യം കാണാതെ പാവം മാറാപ്പു പേറുന്നു  രാവ്
വെള്ളിപ്പൂവാമ്പല്‍ ചെണ്ടിലിരുന്നു കാറ്റിലതു പറഞ്ഞാടി
അല്ലിപ്പൂത്താരം കാറ്റിലുലഞ്ഞു ആമ്പലൊന്നലിഞ്ഞാടുമ്പോള്‍
മൂളിപ്പോയി പരിമളം
ലാലാലാലാ ലലലല.........

രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
ആടിപ്പാടാന്‍ നീയും പോരാമോ
ആരിയങ്കാവില്‍ വേല കഴിഞ്ഞൂ
ആവണിപ്പാടത്ത് പൂക്കൾ കൊഴിഞ്ഞു
ആറ്റിലാടുന്ന ആമ്പല്‍പ്പൂവിന്റെ
തേന്‍ നുകര്‍ന്നേ വരാം
ചെല്ല പ്പൂഞ്ചെണ്ടൊന്നു കൂടെ കൊണ്ടും തരാം
ലാലാലാലാ ലലലല  ലാലാലാലാ ലലലല