2019, ഡിസംബർ 22, ഞായറാഴ്‌ച

ഏഴു സ്വരങ്ങളും തഴുകി

ഏഴു സ്വരങ്ങളും തഴുകി
Music: രവീന്ദ്രൻ
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്
Raaga: ശിവരഞ്ജിനി
Film/album: ചിരിയോ ചിരി
Ezhuswarangalum


ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം....
ഗാനം... ദേവഗാനം.. അഭിലാഷ ഗാനം...
മാനസ്സവീണയിൽ കരപരിലാളന ജാലം.....
ജാലം.. ഇന്ദ്രജാലം...അതിലോല ലോലം...
ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം....


ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
ചൊരിയുമളവിലിളമിഴികളിളകിയതിൽ മൃദുലതരളപദചലനനടനമുതിരൂ...ദേവീ..
പൂങ്കാറ്റിൽ ചാഞ്ചാടും തൂമഞ്ഞിൻ വെൺ‌തൂവൽ കൊടിപോലഴകേ..

(ഏഴു സ്വരങ്ങളും)


ഏതോ താളം മനസ്സിനണിയറയിൽ ഏതോ മേളം ഹൃദയധമനികളിൽ
ഏതോ താളം മനസ്സിനണിയറയിൽ ഏതോ മേളം ഹൃദയധമനികളിൽ
അവയിലുണരുമൊരു പുതിയ പുളകമദലഹരി ഒഴുകിവരുമരിയസുഖനിമിഷമേ...പോരൂ..
ആരോടും മിണ്ടാതീ ആരോമൽതീരത്തിൽ അനുഭൂതികളിൽ

(ഏഴു സ്വരങ്ങളും)

2019, ഡിസംബർ 20, വെള്ളിയാഴ്‌ച

Ek pyar ka nagma hai

Ek Pyar Ka Nagma Hai
Lata Mangeshkar, Mukesh, ...
 

--FEMALE--
Mm mm mm, mm mm mm mm
Mm mm mm mm mm mm, mm mm mm mm, mm mm mm mm


Ek pyar ka nagma hai, maujon ki ravaani hai - 2
Zindagi aur kuch bhi nahin
Teri meri kahaani hai
Ek pyar ka nagma hai, maujon ki ravaani hai
Zindagi aur kuch bhi nahin
Teri meri kahaani hai
Ek pyar ka nagma hai


La la la la la la, la la la la la la
Kuch paakar khona hai, kuch khokar paana hai
Jeevan ka matlab to aana aur jaana hai
Do pal ke jeevan se ek umr churaani hai
Zindagi aur kuch bhi nahin                  --MALE--(Purushotam Kumar pandey)           
Teri meri kahaani hai
Ek pyar ka nagma hai                          --BOTH--



Tu dhaar hai nadiya ki, main tera kinaara hoon     --MALE--
Tu mera sahaara hai, main tera sahaara hoon        --FEMALE--
Aankhon mein samandar hai, aashaaon ka paani hai
Zindagi aur kuch bhi nahin
Teri meri kahaani hai
Ek pyar ka nagma hai                                            --BOTH--  


--MALE--
Toofaan to aana hai, aakar chale jaana hai
Baadal hai yeh kuch pal ka, chhaakar dhal jaana hai
Parchhaaniyan reh jaati, reh jaati nishaani hai
Zindagi aur kuch bhi nahin
Teri meri kahaani hai
Ek pyar ka nagma hai, maujon ki ravaani hai
Zindagi aur kuch bhi nahin
Teri meri kahaani hai
Ek pyar ka nagma hai

2019, ഡിസംബർ 17, ചൊവ്വാഴ്ച

മഴ ചാറും ഇടവഴിയില്‍

Music Director | Sivaram Lyrics | Rasheed Parakkal
Raaza & beegom

മഴ ചാറും ഇടവഴിയില്‍
നിഴലാടും കല്‍പടവില്‍
ചെറുവാലന്‍ കിളിയുടെ
തൂവല്‍ പോല്‍
ഇളംനാമ്പുപോല്‍
കുളിര്‍കാറ്റ്‌ പോലെ
ചാരെ വന്നോളെ..
എന്‍റെ ചാരെ വന്നോളെ...
                                                   (  മഴ ചാറും ഇടവഴിയില്‍)

മെയ്യില്ലത്തറു പൂശിയണയും
ഇളവെയിൽതുമ്പീ.. കരള് നിറയണ
കാര്യമേറെ ഞാൻ ചൊല്ലുവാൻ വെമ്പീ.
കദളിവാഴക്കയ്യിലാടണ ചെറുമണി കുരുവീ.
കണ്ണു നിറയണ കാവ്യമെന്തിന്
നീ എനിക്കേ.കി..
എന്‍റെ നീലാകാശമാകെ നീ പറന്നോളൂ
എന്‍റെ നീലാകാശമാകെ നീ പറന്നോളൂ
എന്‍റെ നെഞ്ചില്‍ മൊഞ്ചു കൂടിയ കൂട് വെച്ചോളൂ
എന്‍റെ നെഞ്ചില്‍ മൊഞ്ചു കൂടിയ കൂട് വെച്ചോളൂ
                                                                  (  മഴ ചാറും ഇടവഴിയില്‍)

കാത്തിരുന്നു കുഴഞ്ഞുപോയത് നീയറിഞ്ഞില്ലേ
കാലമേറെ കഴിഞ്ഞുപോയതും നിന്നെ ഓർത്തല്ലേ
കൂടൊഴിഞ്ഞു പറന്നുപോയത് നീ തനിച്ചല്ലേ
ഏറെനാളായ് ഞാന്‍ കൊതിപ്പൂ നീ വരുകില്ലേ?
കണ്ണുനീരില്‍ തോണിയുന്തി ഞാന്‍ തളര്‍ന്നില്ലേ..
ഞാന്‍ നിനക്ക് താജ് തോല്‍ക്കണ കൂട് വെച്ചോളാം
ഞാന്‍ നിനക്ക് താജ് തോല്‍ക്കണ കൂട് വെച്ചോളാം
എന്‍റെ റൂഹും നിന്‍റെ ചാരെ ഞാന്‍ അയച്ചോളാം
എന്‍റെ റൂഹും നിന്‍റെ ചാരെ ഞാന്‍ അയച്ചോളാം
മഴ ചാറും ഇടവഴിയില്‍
നിഴലാടും കല്‍പടവില്‍
ചെറുവാലന്‍ കിളിയുടെ
തൂവല്‍ പോല്‍
ഇളംനാമ്പുപോല്‍
കുളിര്‍കാറ്റ്‌ പോലെ
ചാരെ വന്നോളെ..
എന്‍റെ ചാരെ വന്നോളെ...

2019, ഡിസംബർ 16, തിങ്കളാഴ്‌ച

മഞ്ഞണിഞ്ഞ മാമലയില്‍

മഞ്ഞണിഞ്ഞ മാമലയില്‍ (വെർഷൻ 2)
Music: എസ് പി വെങ്കിടേഷ്
Lyricist: ബാലു കിരിയത്ത്
Singer: ഉണ്ണി മേനോൻകെ എസ് ചിത്ര
Film/album: അഗ്നിമുഹൂർത്തം
manjaninja maamalayil
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ


മഞ്ഞണിഞ്ഞ മാമലയില്‍
കുഞ്ഞു കുഞ്ഞു തേന്‍മൊഴികള്‍
താരാട്ടുമായ് ആരോമലേ...
വരവായി ഓര്‍മ്മകളില്‍...
കുരവയിടാന്‍ കുട പിടിക്കാന്‍
പോരൂ ശാരികേ..... (മഞ്ഞണിഞ്ഞ....)

ഈ ജന്മമാകെ എന്റെ വീഥിയിൽ
സ്നേഹം വിളമ്പാൻ വന്നു ചേർന്നു നീ...
എൻ പ്രാണൻ നീ... എൻ ദേവി നീ...
കൂടൊന്നു കൂട്ടാൻ കൂടെ വാ...
ചെല്ല ചെല്ല തേൻകിളികൾ ഊയലാടി പാടി... (മഞ്ഞണിഞ്ഞ...)

എൻ സ്വപ്നലോകം സഫലമാകുവാൻ
എന്നും കിനാക്കൾ പൂത്തു പൂവിടാം...
ഐശ്വര്യമായ്... സൗഭാഗ്യമായ്...
വെൺചിറകുകൾ നീ വീശി വാ...
മെല്ലെ മെല്ലെ അല്ലിപ്പൂക്കൾ മൗനരാഗം മൂളീ... (മഞ്ഞണിഞ്ഞ..)

മഴനീർ തുള്ളികൾ നിൻ നിൻ

മഴനീർ തുള്ളികൾ
Music: രതീഷ് വേഗ
Lyricist: അനൂപ് മേനോൻ
Singer: ഉണ്ണി മേനോൻ
Year: 2011
Film/album: ബ്യൂട്ടിഫുൾ
Mazhaneer Thullikal
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ


മഴനീർ തുള്ളികൾ നിൻ നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും
വെണ്‍ശംഖിലെ ലയ ഗാന്ധർവ്വമായ്
നീയെന്റെ സാരംഗിയിൽ
ഇതളിടും നാണത്തിൻ തേൻ തുള്ളിയായ്...
കതിരിടും മോഹത്തിൻ പോന്നോളമായ്‌...
മഴനീർ തുള്ളികൾ നിൻ നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും


രാമേഘം പോൽ, വിണ്‍ താരം പോൽ...
നീ എന്തെ അകലെ നിൽപു...
കാതരേ നിൻ ചുണ്ടിലെ...സന്ധ്യയിൽ അലിഞ്ഞിടാം
പിരിയും ചന്ദ്രലേഖയെന്തിനോ
കാത്തു നിന്നെന്നോർത്തു ഞാൻ
മഴനീർ തുള്ളികൾ നിൻ നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും

തൂമഞ്ഞിലെ വെയിൽ നാളം പോൽ
നിൻ കണ്ണിലെൻ ചുംബനം
തൂവലായ് പൊഴിഞ്ഞൊരീ...ആർദ്രമാം നിലാ കുളിർ
അണയും ഞാറ്റുവേല യെന്തിനോ
ഒരു മാത്ര കാത്തെന്നോർത്തു ഞാൻ

മഴനീർ തുള്ളികൾ നിൻ നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും
വെണ്‍ശംഖിലെ ലയ ഗാന്ധർവ്വമായ്
നീയെന്റെ സാരംഗിയിൽ
ഇതളിടും നാണത്തിൻ തേൻ തുള്ളിയായ്...
കതിരിടും മോഹത്തിൻ പോന്നോളമായ്‌...
മഴനീർ തുള്ളികൾ നിൻ നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും

ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാൻ


ഒരു പുന്നാരം കിന്നാരം
Music: രഘു കുമാർ
Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
Singer: കെ ജെ യേശുദാസ്ഉണ്ണി മേനോൻകെ എസ് ചിത്ര
Year: 1985
Film/album: ബോയിംഗ് ബോയിംഗ്
Oru punnaaram Kinnaram
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ





തന തിന്താ താര തിന്ത താരാരോ 
തന തിന്താ താര തിന്ത താരാരോ 

ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാൻ
ഈ മുൻ കോപം നിൻ കോപം കാണുമ്പോൾ
ഇട നെഞ്ചിൽ ആയിരമാനകൾ വിരളും
പേടി വിറയ്ക്കുന്നേ
അതിനിടെ പുള്ളിപ്പുലി പോൽ
ചീറി വരും അമ്മൂമ്മ വലയ്ക്കുന്നേ
(ഒരു പുന്നാരം..)



ചെഞ്ചുണ്ടിൽ പുഞ്ചിരിയോ
ചെമ്മാന കുങ്കുമമോ
ശൃംഗാരം ചാലിച്ചു ചാർത്തി (2)
ചിലങ്ക കെട്ടി മോഹം ചമഞ്ഞൊരുങ്ങുന്നു (2)
നിറഞ്ഞ നിറഞ്ഞ മനസ്സിനുള്ളിൽ വിരുന്നു പകരുന്നു (2)
മിഴികൾ കഥകൾ കൈമാറും നേരം
കള്ളൻ അയ്യമ്പൻ കുറുമ്പു കാട്ടുന്നു
(ഒരു പുന്നാരം..)



മാണിക്യകിങ്ങിണിയോ
മാനത്തെ യൗവനമോ
മുത്താരം ചൂടിച്ച ചേലിൽ (2)
തുടിക്കുമെന്നിൽ നാണം തുളുമ്പി നിൽക്കുന്നു
കിളിന്നു പെണ്ണിൽ നാണം തുളുമ്പി നിൽക്കുന്നു
തളിർത്തു കിളിർത്ത മനസ്സിനുള്ളിൽ
തപസ്സു തുടരുന്നു
ചിറകും ചിറകും കുളിർ ചൂടും കാലം
മെയ്യിൽ ഇളമെയ്യിൽ ഇക്കിളി കൂട്ടുന്നു
(ഒരു പുന്നാരം..)

ഏകാന്ത ചന്ദ്രികേ തേടുന്നതെന്തിനോ

ഏകാന്തചന്ദ്രികേ
Music: എസ് ബാലകൃഷ്ണൻ
Lyricist: ബിച്ചു തിരുമല
Singer: എം ജി ശ്രീകുമാർഉണ്ണി മേനോൻ
Film/album: ഇൻ ഹരിഹർ നഗർ
Ekantha Chandrike
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ


ഏകാന്ത ചന്ദ്രികേ തേടുന്നതെന്തിനോ
കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ (ഏകാന്ത...)

പതിനഞ്ചു പിറന്നാളിൻ തിളക്കം
പിന്നെ പതിവായി ചെറുതാകും ചെറുപ്പം
അല ഞൊറിഞ്ഞുടുക്കുന്ന മനസ്സേ
എന്റെ മിഴിക്കുള്ളിൽ നിനക്കെന്തൊരിളക്കം
അഴകിനൊരാമുഖമായ ഭാവം
അതിലാരുമലിയുന്നൊരിന്ദ്രജാലം (2)
പാലൊത്ത ചേലൊത്ത രാവാടയണിഞ്ഞതു
കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ (ഏകാന്ത...)

മനസ്സു കൊണ്ടടുത്തുവന്നിരിക്കും
നിന്നെ കനവു കണ്ടിരുന്നു ഞാനുറങ്ങും
മിഴിത്തൂവൽ പുതപ്പെന്നെ പുതയ്ക്കും
എല്ലാം മറന്നു ഞാൻ അതിലെന്നും ലയിക്കും
നമുക്കൊന്നിച്ചാകാശത്തോണിയേറാം
നിറമുള്ള നക്ഷത്രത്താലി ചാർത്താം (2)
നിന്നോല കണ്ണീല ഉന്മാദമുണർത്തുന്നു
കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ (ഏകാന്ത...)

തൊഴുതുമടങ്ങും സന്ധ്യയുമേതോ

തൊഴുതുമടങ്ങും സന്ധ്യയുമേതോ
Music: ശ്യാം
Lyricist: ഒ എൻ വി കുറുപ്പ്
Singer: ഉണ്ണി മേനോൻ
Film/album: അക്ഷരങ്ങൾ
Thozhuthu Madangum
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ


തൊഴുതുമടങ്ങും സന്ധ്യയുമേതോ
വീഥിയിൽ മറയുന്നു...
ഈറൻ‌മുടിയിൽ നിന്നിറ്റിറ്റു വീഴും
നീർമണി തീർത്ഥമായ് ...
കറുകപ്പൂവിനു തീർത്ഥമായി..
തൊഴുതുമടങ്ങും സന്ധ്യയുമേതോ
വീഥിയിൽ മറയുന്നു...

പഴയകോവിലിൻ‍ സോപാനത്തിൽ
പതിഞ്ഞൊരീണം കേൾക്കുന്നു..
ആ.. ആ‍.. ആ...
പഴയകോവിലിൻ‍ സോപാനത്തിൽ
പതിഞ്ഞൊരീണം കേൾക്കുന്നു..
അതിലൊരു കല്ലോലിനി ഒഴുകുന്നു...
കടമ്പു പൂക്കുന്നു...
അനന്തമായ് കാത്തുനിൽക്കും
ഏതോ മിഴികൾ തുളുമ്പുന്നു..
തൊഴുതുമടങ്ങും സന്ധ്യയുമേതോ
വീഥിയിൽ മറയുന്നു...

ഇവിടെ ദേവകൾ ഭൂമിയെവാഴ്ത്തി
കവിതകൾ മൂളി പോകുന്നു...
ഉം.. ഉം.. ഉം..
ഇവിടെ ദേവകൾ ഭൂമിയെവാഴ്ത്തി
കവിതകൾ മൂളി പോകുന്നു...
അതിലൊരു കന്യാഹൃദയം പോലെ...
താമരപൂക്കുന്നു ...
ദലങ്ങളിൽ... ഏതോ നൊമ്പര
തുഷാരകണികകൾ ഉലയുന്നു....
തൊഴുതുമടങ്ങും സന്ധ്യയുമേതോ
വീഥിയിൽ മറയുന്നു...
ഈറൻ‌മുടിയിൽ നിന്നിറ്റിറ്റു വീഴും
നീർമണി തീർത്ഥമായ് ...
കറുകപ്പൂവിനു തീർത്ഥമായി..

2019, ഡിസംബർ 15, ഞായറാഴ്‌ച

ഓംകാരം ശംഖില്‍ ചേരുമ്പോള്‍


ഓംകാരം ശംഖിൽ (M)
Music: ശ്യാം ധർമ്മൻ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: ഉണ്ണി മേനോൻ
Film/album: വെറുതെ ഒരു ഭാര്യ
Omkaram (M)
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ

ഓംകാരം ശംഖില്‍ ചേരുമ്പോള്‍
ഈറന്‍ മാറുന്ന വെണ്‍ മലരേ
ഓരോരോ നാളും മിന്നുമ്പോള്‍
താനേ നീറുന്ന പെണ്‍ മലരേ
ആരാരും കാണാതെങ്ങോ പൂക്കുന്നു നീ
തൂമഞ്ഞിന്‍ കണ്ണീരെന്തേ വാര്‍ക്കുന്നു നീ
നോവിന്റെ സിന്ദൂരം ചൂടുന്ന പൂവേ (ഓംകാരം..)

തന്നെത്താനെ എന്നെന്നും നേദിക്കുന്നോ നീ നിന്നെ
പൈതല്‍ പുന്നാരം ചൊല്ലും നേരം
മാരന്‍ കൈ നീട്ടും നേരം
അഴലിന്റെ തോഴി എന്നാലും അഴകുള്ള ജീവിതം മാത്രം
കണി കാണുന്നില്ലേ നീ തനിയേ
മിഴി തോരാതെന്നും നീ വെറുതേ
ആദിത്യന്‍ ദൂരേ തേരേറും മുന്‍പേ
കാലത്തെ തന്നെ നീയോ മെല്ലെ വാടുന്നില്ലേ (ഓംകാരം..)

ഇല്ലത്തമ്മേ നിന്‍ മുന്നില്‍ വെള്ളിക്കിണ്ണം തുള്ളുമ്പോള്‍
നെഞ്ചില്‍ തീയാളുന്നില്ലേ കൂടെ
പൊള്ളും മൌനത്തിന്‍ മീതെ
ഉയിരിന്റെ പുണ്യം എന്നാലും ഉരുകുന്ന വെണ്ണ നീയല്ലേ
പകലെങ്ങോ വിണ്ണില്‍ പോയ് മറയേ
ഇരുളെന്നും കണ്ണില്‍ വന്നണയേ
കൈയ്യെത്തും ദൂരേ തേനുണ്ടെന്നാലും
ജന്മത്തിന്‍ ചുണ്ടില്‍ ഉപ്പിൻ കയ്പോ കൂടുന്നില്ലേ (ഓംകാരം..)

ഓളങ്ങൾ താളം തല്ലുമ്പോൾ

ഓളങ്ങൾ താളം തല്ലുമ്പോൾ
Music: ശ്യാം
Lyricist: ബിച്ചു തിരുമല
Singer: ഉണ്ണി മേനോൻ
Film/album: കടത്ത്
olangal thaalam thallumbol

ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ

ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ
നീളെത്തുഴയാം നീന്തിത്തുടിക്കാം
ഓളപ്പടവിൽ നമുക്കൊന്നിച്ചിരിക്കാം
ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ

പന്തൽ കെട്ടി പമ്പ മുഴക്കി
പൊന്നേ നിന്നെ താലിയും കെട്ടി ഞാൻ പൂമാരനാകും (02 )
തുടിക്കുന്ന ചുണ്ടിലെ ഈയാംപാറ്റകൾ
തുടിക്കുന്ന ചുണ്ടിലെ ഈയാംപാറ്റകൾ
പറത്തും പറന്നാൽ പിടിയ്ക്കും തിരിച്ചടയ്ക്കും
പറത്തും പറന്നാൽ പിടിയ്ക്കും തിരിച്ചടയ്ക്കും
ഓളങ്ങൾ താളം തല്ലുമ്പോൾ
മാനത്തുകണ്ണീ നീ എന്തേ ഊറിച്ചിരിക്കുന്നു
ഓലപ്പതക്കം താലിപ്പതക്കം
ചൂടുന്ന രാവിൻ രസമേളം നിനച്ചോ
ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ

പൊന്നറയിൽ മണിയറയിൽ
ഞാനും നീയും പവിഴം കൊയ്യുന്ന
മഞ്ചത്തിൽ വീഴും (02 )
ഇളംപട്ടുമേനിയിൽ പൂന്തേൻ തുമ്പികൾ
ഇളംപട്ടുമേനിയിൽ പൂന്തേൻ തുമ്പികൾ
നിറയും നിറഞ്ഞാൽ മധുരം കറന്നെടുക്കും
നിറയും നിറഞ്ഞാൽ മധുരം കറന്നെടുക്കും
ഓളങ്ങൾ താളം തല്ലുമ്പോൾ
കാട്ടുക്കുറിഞ്ഞീ നീയെന്തേ കൈവിരലുണ്ണുന്നൂ
കൈയ്യോടു കൈയ്യും മെയ്യോടു മെയ്യും
നെയ്യുന്നതെല്ലാം പെണ്ണു ചിന്തിച്ചു പോയോ

ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ
നീളെത്തുഴയാം നീന്തിത്തുടിക്കാം
ഓളപ്പടവിൽ നമുക്കൊന്നിച്ചിരിക്കാം
നീളെത്തുഴയാം നീന്തിത്തുടിക്കാം
ഓളപ്പടവിൽ നമുക്കൊന്നിച്ചിരിക്കാം

ഓർമ്മയിൽ ഒരു ശിശിരം


ഓർമ്മയിൽ ഒരു ശിശിരം
Music: ശ്യാം
Lyricist: ബിച്ചു തിരുമല
Singer: ഉണ്ണി മേനോൻ
Film/album: ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്
Ormayil Oru sisiram

ഓർമ്മയിൽ ഒരു ശിശിരം
ഓമനിക്കാനൊരു ശിശിരം
ഇല വിരൽത്തുമ്പുകൾ ഇളം മഞ്ഞുതിരും
തളിർമരച്ചില്ലകളിൽ
തഴുകി വരും തെന്നലിനും കഥ
പറയാനൊരു ശിശിരം (ഓർമ്മയിൽ..)

കുടമണി വിതറും പുലരികളിൽ
കൂടണയും സന്ധ്യകളീൽ
ഒരേ ചിറകിൽ ഒരേ കനവിൽ (2)
കുളിരും തളിരും ലഹരികളും
പങ്കിടുവാൻ മോഹമെഴും
ഇണക്കുരുവികളുടെ ശിശിരം (ഓർമ്മയിൽ..)

മതികലയെഴുതും കവിതകളിൽ
രാക്കുയിലിൻ ഗാഥകളിൽ
ഒരേ ശ്രുതിയായ് ഒരേ ലയമായ് (2)
മിഴിയും മൊഴിയും യൗവനവും
കതിരണിയാൻ ദാഹമെഴും
യുവമനസ്സുകളുടെ ശിശിരം (ഓർമ്മയിൽ..)

2019, ഡിസംബർ 13, വെള്ളിയാഴ്‌ച

പ്രാണസഖീ ഞാൻ വെറുമൊരു


പ്രാണസഖീ ഞാൻ വെറുമൊരു
Music: എം എസ് ബാബുരാജ്
Lyricist: പി ഭാസ്ക്കരൻ
Singer: കെ ജെ യേശുദാസ്
Year: 1967
Film/album: പരീക്ഷ
Pranasakhi njan verumoru

പ്രാണസഖീ.... പ്രാണസഖീ....
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
പ്രാണസഖീ ഞാൻ....

എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൽ ഞാനുയർത്താം
മായാത്ത മധുരഗാന മാലിനിയുടെ കൽ‌പ്പടവിൽ
മായാത്ത മധുരഗാന മാലിനിയുടെ കൽ‌പ്പടവിൽ
കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
പ്രാണസഖീ ഞാൻ...

പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ
പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ
ചന്തമെഴും ചന്ദ്രികതൻ ചന്ദനമണിമന്ദിരത്തിൽ
സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ
എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ
പ്രാണസഖീ ഞാൻ....


2019, ഡിസംബർ 12, വ്യാഴാഴ്‌ച

മിഴിയിൽ നിന്നും മിഴിയിലെക്ക്


മിഴിയിൽ നിന്നും
Music: റെക്സ് വിജയൻ
Lyricist: അൻവർ അലി
Singer: ഷഹബാസ് അമൻ
Year: 2017
Film/album: മായാനദി
mizhiyil ninnum

മിഴിയിൽ നിന്നും മിഴിയിലെക്ക്
തോണി തുഴഞ്ഞേ പോയീ.... നമ്മൾ... മെല്ലേ....
മഴയറിഞ്ഞില്ലിരവറിഞ്ഞില്ലകമഴിഞ്ഞോ നമ്മൾ.... തമ്മിൽ... മെല്ലേ....
അണിയമായ് നീ അമരമായ് ഞാൻ
ഉടൽ തുളുമ്പിത്തൂവീ.... തമ്മിൽ... മെല്ലേ....
തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ.... മെല്ലേ.... മായാ... നദി...

ഹർഷമായ്... വർഷമായ്... വിണ്ണിലെ വെണ്ണിലാ തൂവലായ് നാം...
ഒരു തുടം നീർ തെളിയിലൂടെ
പാർന്നു നമ്മൾ നമ്മെ.... മെല്ലേ... മെല്ലേ....
പലനിറപ്പൂ വിടർന്ന പോൽ പുഞ്ചിരി
നിറഞ്ഞോ രാവിൻ.... ചുണ്ടിൽ... മെല്ലേ....
മിഴിയിൽ നിന്നും മിഴിയിലെക്ക്
തോണി തുഴഞ്ഞേ പോയീ.... നമ്മൾ... മെല്ലേ....

തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ.... മെല്ലേ.... മായാ... നദി...
മായാ.... നദീ....

2019, ഡിസംബർ 11, ബുധനാഴ്‌ച

സന്ധ്യയ്ക്കെന്തിനു സിന്ദൂരം

സന്ധ്യക്കെന്തിനു സിന്ദൂരം
Music: ജി ദേവരാജൻ
Lyricist: ശ്രീകുമാരൻ തമ്പി
Singer: പി ജയചന്ദ്രൻ
Film/album: മായ
Sandyakkenthinu sindooram



സന്ധ്യയ്ക്കെന്തിനു സിന്ദൂരം
ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം
കാട്ടാറിനെന്തിനു പാദസരം
എന്‍ കണ്മണിക്കെന്തിനാഭരണം

സന്ധ്യയ്ക്കെന്തിനു സിന്ദൂരം
ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം
കാട്ടാറിനെന്തിനു പാദസരം
എന്‍ കണ്മണിക്കെന്തിനാഭരണം
സന്ധ്യയ്ക്കെന്തിനു സിന്ദൂരം

മായികമാകും മന്ദസ്മിതത്തിൻറെ
മാറ്ററിയുന്നവരുണ്ടോ  (02 )
തങ്കമേ...
തങ്കമേ നിന്‍മേനി കണ്ടാല്‍ കൊതിക്കാത്ത
തങ്കവും വൈരവുമുണ്ടോ
സന്ധ്യയ്ക്കെന്തിനു സിന്ദൂരം
ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം

ഭൂമിയില്‍ സ്വര്‍ഗത്തിന്‍ ചിത്രം വരയ്ക്കുന്നു
കാമുകനായ വസന്തം (02  )
എന്നെ കാവ്യഗന്ധര്‍വ്വനാക്കുന്നു സുന്ദരീ
എന്നെ കാവ്യഗന്ധര്‍വ്വനാക്കുന്നു സുന്ദരീ
നിന്‍ ഭാവഗന്ധം

സന്ധ്യയ്ക്കെന്തിനു സിന്ദൂരം
ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം
കാട്ടാറിനെന്തിനു പാദസരം
എന്‍ കണ്മണിക്കെന്തിനാഭരണം
സന്ധ്യയ്ക്കെന്തിനു സിന്ദൂരം
ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം

2019, ഡിസംബർ 9, തിങ്കളാഴ്‌ച

കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു


കാറ്റടിച്ചൂ കൊടുങ്കാറ്റടിച്ചൂ
Music: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: കെ ജെ യേശുദാസ്
Raaga: ചാരുകേശി
Film/album: തുലാഭാരം
kattadichu kodum kattadichu

കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു
കായലിലെ വിളക്കുമരം കണ്ണടച്ചു
സ്വർഗ്ഗവും നരകവും കാലമാം കടലി-
നക്കരെയോ ഇക്കരെയോ...(കാറ്റടിച്ചൂ...)

മനുഷ്യനെ സൃഷ്‌ടിച്ചതീശ്വരനാണെങ്കിൽ
ഈശ്വരനോടൊരു ചോദ്യം
കണ്ണുനീർ കടലിലെ കളിമൺ  ദ്വീപിതു
ഞങ്ങൾക്കെന്തിനു തന്നു പണ്ടു നീ
ഞങ്ങൾക്കെന്തിനു തന്നു ....(കാറ്റടിച്ചൂ...)

മനുഷ്യനെ തീർത്തതു ചെകുത്താനാണെങ്കിൽ
ചെകുത്താനോടൊരു ചോദ്യം
സ്വർഗത്തിൽ വന്നൊരു കനിനീട്ടി ഞങ്ങളെ
ദുഖകടലിലെറിഞ്ഞു- എന്തിനീ
ദുഖകടലിലെറിഞ്ഞു....(കാറ്റടിച്ചൂ...)

2019, ഡിസംബർ 8, ഞായറാഴ്‌ച

നീയല്ലാതാരുണ്ടെന്നുടെ


നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍
Music: കെ രാഘവൻ
Lyricist: പി ഭാസ്ക്കരൻ
Singer: മെഹ്ബൂബ്എ പി കോമള
Film/album: നീലി സാലി
Neeyallatharundennude

നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍
നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ ഒരുനാള്‍ കുടിവെയ്ക്കാന്‍
നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ ഒരുനാള്‍ കുടിവെയ്ക്കാന്‍

നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാന്‍ (2)
നീയല്ലാതാരുണ്ടെന്നും നീലിപ്പെണ്ണൊടു കഥപറയാന്‍ (2)

ഞാന്‍ വളര്‍ത്തിയ ഖല്‍ബിലെ മോഹം
പോത്തുപോലെ വളര്‍ന്നല്ലോ - ഞാന്‍
കാത്തുകാത്തു കുഴഞ്ഞല്ലോ (2)

കത്തുമടക്കിത്തന്നില്ലല്ലോ കടപ്പുറത്ത് വന്നില്ലല്ലോ
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍
നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ ഒരുനാള്‍ കുടിവെയ്ക്കാന്‍

ഞാന്‍ പഠിച്ചൊരു സിനിമാപ്പാട്ടുകള്‍
പോലുമിന്നുമറന്നല്ലോ - ഞാന്‍
നൂലുപോലെ മെലിഞ്ഞല്ലോ (2)

ചന്തയിലിന്നലെ വന്നില്ലല്ലോ രണ്ടുവാക്കു പറഞ്ഞില്ലല്ലോ
നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാന്‍
നീയല്ലാതാരുണ്ടെന്നും നീലിപ്പെണ്ണൊടു കഥപറയാന്‍

ഒരിക്കൽ നിറഞ്ഞും ഒരിക്കൽ മെലിഞ്ഞും




ഓ..ഓ..ഓ..
ഒരിക്കൽ നിറഞ്ഞും ഒരിക്കൽ മെലിഞ്ഞും
ഒഴുകും പുഴ പോലെ
ഇടയ്ക്കു തളിർക്കും ഇടയ്ക്കു വിളറും
ഇവിടെ ജീവിതങ്ങൾ ഓഹോ
ഇവിടെ ജീവിതങ്ങൾ ( ഒരിക്കൽ...)

ഇത്തിരി പോന്ന മനസ്സിനുള്ളിൽ
ഒത്തിരി മോഹങ്ങൾ
പൂവായ് കൊഴിയും കായായ് കൊഴിയും
ചിലതു കനിയാകും
കൊതിച്ചതെല്ലാം നേടിയൊരാളേ
തിരഞ്ഞു ഞാൻ വലഞ്ഞൂ (2)
ദൈവമല്ലോ അവൻ ദൈവമല്ലോ (2) (ഒരിക്കൽ..]

ഉള്ളിൽ വിരിയും പൂവുകളെല്ലാം
വാക്കായ് മണക്കില്ല
പിറക്കുമ്പോഴേ മരിക്കും ശിശുക്കൾ
ചിലർക്കു ബന്ധങ്ങൾ
പറഞ്ഞതെല്ലാം ചെയ്യുന്നൊരാളേ
തിരഞ്ഞു ഞാൻ കുഴഞ്ഞു (2)
ദൈവമല്ലോ അവൻ ദൈവമല്ലോ (2)(ഒരിക്കൽ..)

പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം

ചിത്രംകാഴ്ച (2004)
ചലച്ചിത്ര സംവിധാനംബ്ലെസി
ഗാനരചനകൈതപ്രം
സംഗീതംമോഹന്‍ സിതാര
ആലാപനംമധു ബാലകൃഷ്ണന്‍കലാഭവന്‍ മണി



പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം
പണ്ടേ പ്പൊലെ ഫലിക്കുന്നില്ല
പണ്ടിവനൊരു കടിയാലൊരു പുലിയെ
കണ്ടിച്ചതു ഞാന്‍ കണ്ടറിയുന്നേ
പണ്ടിവനൊരു കടിയാലൊരു പുലിയെ
കണ്ടിച്ചതു ഞാന്‍ കണ്ടറിയുന്നേ

കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍
പഴംകഥ പറയെടി പുള്ളിക്കുയിലേ
പുള്ളിക്കുയിലേ പുഞ്ചക്കിനി വെള്ളം തേവണം
കള്ളിക്കുയിലെ  തഞ്ചത്തിലു മീനും പിടിക്കണം
വേമ്പനാട്ടു കായല്‍ തിരകള്‍ വിളിക്കുന്നു
തകതിമി തിമ്രിതെയ്
അമ്പിളി ചുണ്ടൻ  വള്ളം തുടിക്കുന്നു
തകതിമി തിമ്രിതെയ്

കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍
പഴംകഥ പറയെടി പുള്ളിക്കുയിലേ

തിര തിര തിര ചെറു തിര തുള്ളും
തിര തിര തിര മറു തിര തുള്ളും
ചെറുകരയോളം മറുകരയോളം
തിര തിര തിര ചെറു തിര തുള്ളും
തിര തിര തിര മറു തിര തുള്ളും
ചെറുകരയോളം മറുകരയോളം

ഒരു തിര തിര ഇരു തിര
തിര ചെറു തിര തിര മറു തിര
തിര കരയൊടു തിര മെല്ലെ കടലിന്‍ടെ കഥ ചൊല്ലി
തിരയൊടു കര മെല്ലെ മലയുടെ കഥ ചൊല്ലി
അതു പിന്നെ മലയൊടു പുഴയുടെ കഥ ചൊല്ലി
അതു പിന്നെ മുകിലൊടു മഴയുടെ കഥ ചൊല്ലി
കടംകഥകള്‍ പഴംകഥകള്‍
അവയുടെ  ചിറകുരുമ്മി പതം പറഞിനി പറന്നുയരാം

കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍
പഴംകഥ പറയെടി പുള്ളിക്കുയിലേ

അലകടലല അലയിളകുമ്പോള്‍
നുര പത നുര നുര ചിതറുമ്പോള്‍
എന്തൊരു മോഹം എന്തൊരു ചന്തം
അലകടലല അല  ഇളകുമ്പോള്‍
നുരപത നുര നുര ചിതറുമ്പോള്‍
എന്തൊരു മോഹം എന്തൊരു ചന്തം
തിര വിരല്‍ തൊട്ടു മണല്‍ തരി
അതില്‍ ഒരു നുര ചെറു  പത നുര
നുര കരയിലെ മണലിന്നു കടലൊരു കുറി ചൊല്ലി
കുറി മാനം എടുത്തൊരു തെന്നലിന്നു കര നല്‍കി
തെന്നലതു പറപറന്നകലത്തെ മുളയുടെ
കടലിന്റെ  കരളിലെ കനവിന്നു കടം നല്‍കി
മുള പാടി കാറ്റാടി കടലിന്റെ കഥയെല്ലാം
കാടറിഞ്ഞേ നാടറിഞ്ഞേ

കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍
പഴംകഥ പറയെടി പുള്ളിക്കുയിലേ

കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍
പഴംകഥ പറയെടി പുള്ളിക്കുയിലേ

സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച


ചിത്രംകരുമാടിക്കുട്ടന്‍ (2001)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്


സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച മണിവീണയാണെന്റെ കേരളം ..
നീല സാഗരമതിന്റെ തന്ത്രിയില്‍ ഉണര്‍ത്തിടുന്നു സ്വരസാന്ത്വനം...

സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച മണിവീണയാണെന്റെ കേരളം ..
നീല സാഗരമതിന്റെ തന്ത്രിയില്‍ ഉണര്‍ത്തിടുന്നു സ്വരസാന്ത്വനം.
ഇളകിയാടുന്ന ഹരിത മേഖലയില്‍ അലയിടുന്ന കളനിസ്വനം..
ഓ..നിസ്വനം..കളനിസ്വനം.. (സഹ്യസാനു..)

ഹരിതഭംഗി കളിയാടിടുന്ന വയലേലകള്‍ക്കു നീര്‍ക്കുടവുമായ് . (2)
നാട്ടിലാകെ നടമാടിടുന്നിതാ പാട്ടുകാരികള്‍ ചോലകള്‍..
ഓ.. ശ്യാമ കേരകേദാരമേ..ശ്യാമ കേരകേദാരമേ..
ശാന്തി നിലയമായ് വെല്‍ക നീ ..ശാന്തി നിലയമായ് വെല്‍ക നീ ... (2)
(സഹ്യസാനു.. )

പീലി നീട്ടി നടമാടിടുന്നു തൈതെങ്ങുകള്‍ കുളിര്‍ തെന്നലില്‍ ..(2)
കേളി കൊട്ടിലുയരുന്നു കഥകളി കേളി ദേശാന്തരങ്ങളില്‍..
ഓ..സത്യധര്‍മ്മ കേദാരമേ..സത്യധര്‍മ്മ കേദാരമേ
സ്നേഹ സദനമായ്‌ വെല്‍ക നീ ..സ്നേഹ സദനമായ്‌ വെല്‍ക നീ..(2)

സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച മണിവീണയാണെന്റെ കേരളം
നീല സാഗരമതിന്റെ തന്ത്രിയില്‍ ഉണര്‍ത്തിടുന്നു സ്വരസാന്ത്വനം...
ഇളകിയാടുന്ന ഹരിത മേഖലയില്‍ അലയിടുന്ന കളനിസ്വനം..
ഓ..നിസ്വനം..കളനിസ്വനം ..
(സഹ്യസാനു..)....(2)

പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ




മുഹാദ് വെമ്പായത്തിന്റെ വരികള്‍......

പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ
ആ നാട്ടിലു പൊഴയൊണ്ടാര്‍ന്നേ 
 പൊഴ നെറയെ മീനൊണ്ടാര്‍ന്നേ
 മീനിനു മുങ്ങാന്‍ കുളിരുണ്ടാര്‍ന്നേ .........

പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ
ആ നാട്ടിലു പൊഴയൊണ്ടാര്‍ന്നേ 
 പൊഴ നെറയെ മീനൊണ്ടാര്‍ന്നേ
 മീനിനു മുങ്ങാന്‍ കുളിരുണ്ടാര്‍ന്നേ .........

അന്നവിടൊരു വയലൊണ്ടാര്‍ന്നേ 
വയല്‍ മുഴുവന്‍ കതിരൊണ്ടാര്‍ന്നേ
 കതിര്‍ കൊത്താന്‍ കിളി വരുമാര്‍ന്നേ
 കിളികളു പാടണ പാട്ടൊണ്ടാര്‍ന്നേ .........

ആ നാട്ടില്‍ തണലുണ്ടാര്‍ന്നേ 
 മണ്‍ വഴിയില്‍ മരമുണ്ടാര്‍ന്നേ
 മരമൂട്ടില്‍ കളിചിരി പറയാന്‍
 ചങ്ങാതികള്‍ നൂറുണ്ടാര്‍ന്നേ ... 
നല്ലമഴപ്പെയ്ത്തുണ്ടാര്‍ന്നേ ...
നരകത്തീച്ചൂടില്ലാര്‍ന്നേ 
 തീവെട്ടിക്കളവില്ലാര്‍ന്നേ 
തിന്നണതൊന്നും വെഷമല്ലാര്‍ന്നേ .........

പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ
ആ നാട്ടിലു പൊഴയൊണ്ടാര്‍ന്നേ 
 പൊഴ നെറയെ മീനൊണ്ടാര്‍ന്നേ
 മീനിനു മുങ്ങാന്‍ കുളിരുണ്ടാര്‍ന്നേ .........
അന്നവിടൊരു വയലൊണ്ടാര്‍ന്നേ 
വയല്‍ മുഴുവന്‍ കതിരൊണ്ടാര്‍ന്നേ
 കതിര്‍ കൊത്താന്‍ കിളി വരുമാര്‍ന്നേ
 കിളികളു പാടണ പാട്ടൊണ്ടാര്‍ന്നേ .........
ആ നാട്ടില്‍ തണലുണ്ടാര്‍ന്നേ 
 മണ്‍ വഴിയില്‍ മരമുണ്ടാര്‍ന്നേ
 മരമൂട്ടില്‍ കളിചിരി പറയാന്‍
 ചങ്ങാതികള്‍ നൂറുണ്ടാര്‍ന്നേ ... 
നല്ലമഴപ്പെയ്ത്തുണ്ടാര്‍ന്നേ ...
നരകത്തീച്ചൂടില്ലാര്‍ന്നേ 
 തീവെട്ടിക്കളവില്ലാര്‍ന്നേ 
തിന്നണതൊന്നും വെഷമല്ലാര്‍ന്നേ

ഒരുവീട്ടിലടുപ്പ് പുകഞ്ഞാ മറുവീട്ടിലു പശിയില്ലാര്‍ന്നേ ഒരു കണ്ണു കലഞ്ഞു നിറഞ്ഞാ ലോടിവരാന്‍ പലരുണ്ടാര്‍ന്നേ .........

നാടെങ്ങും മതിലില്ലാര്‍ന്നേ 
നടവഴിയിടവഴി നൂറുണ്ടാര്‍ന്നേ 
 നാലുമണിപ്പൂവുണ്ടാര്‍ന്നേ 
നല്ലോര്‍ ചൊല്ലിനു വിലയൊണ്ടാര്‍ന്നേ .........

അന്നും പല മതമുണ്ടാര്‍ന്നേ 
അതിലപ്പുറമണ്‍പുണ്ടാര്‍ന്നേ
 നിന്റെ പടച്ചോനെന്റെ പടച്ചോ നെന്നുള്ളൊരു തല്ലില്ലാര്‍ന്നേ .........

ആ നാടിനെ കണ്ടവരുണ്ടോ? എങ്ങോട്ടത് പോയ് അറിവുണ്ടോ ? ആ നാട് മരിച്ചേ പോയോ അതൊ വെറുമൊരു കനവാരുന്നോ? അതൊ വെറുമൊരു കനവാരുന്നോ? അതൊ വെറുമൊരു കനവാരുന്നോ?......
പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ
ആ നാട്ടിലു പൊഴയൊണ്ടാര്‍ന്നേ
 പൊഴ നെറയെ മീനൊണ്ടാര്‍ന്നേ
 മീനിനു മുങ്ങാന്‍ കുളിരുണ്ടാര്‍ന്നേ .........

2019, ഡിസംബർ 7, ശനിയാഴ്‌ച

അഴകാണ് കുളിരാണ് കൽബാണെന്നുമ്മ


അഴകാണ് കുളിരാണ് കൽബാണെന്നുമ്മാ
അലിവിൻറെ മനസ്സുള്ള പ്രിയമാണെന്നുമ്മാ
അഴകാണ് കുളിരാണ് കൽബാണെന്നുമ്മാ
അലിവിൻറെ മനസ്സുള്ള പ്രിയമാണെന്നുമ്മാ
അമ്മിഞ്ഞ പാലേകി  അതിരില്ല കനിവേകി
താരാട്ടിൻ ഇശലിന്നു മറക്കുകില്ലാ
ആസ്നേഹം അകതാരിൽ മായുകില്ലാ .
അഴകാണ് കുളിരാണ് കൽബാണെന്നുമ്മാ
അലിവിൻറെ മനസ്സുള്ള പ്രിയമാണെന്നുമ്മാ
അഴകാണ് കുളിരാണ് കൽബാണെന്നുമ്മാ
അലിവിൻറെ മനസ്സുള്ള പ്രിയമാണെന്നുമ്മാ 


ദിനരാത്രം പലതായി മിഴി പൂട്ടിടാതെ..
എനിക്കന്നു തുണയായി നിന്നോരെൻറ്റുമ്മാ
ആരാരും കാണാത്ത എൻ നെഞ്ചിൻനോ..വ്
ആസ്‌നേഹ സ്പർശത്തിൽ എല്ലാം അലിവ്..
സൗരഭ്യമായി ആ പൂമുഖം..
എന്നെന്നും വാടാതെ കാത്തിടേണേ...
അഴകാണ്...
അഴകാണ് കുളിരാണ് കൽബാണെന്നുമ്മാ
അലിവിൻറെ മനസ്സുള്ള പ്രിയമാണെന്നുമ്മാ
അഴകാണ് കുളിരാണ് കൽബാണെന്നുമ്മാ
അലിവിൻറെ മനസ്സുള്ള പ്രിയമാണെന്നുമ്മാ 


പോറ്റുമ്മ ആയിരം വന്നിരുന്നാലും
പെറ്റുമ്മതൻ സ്നേഹം കടലോളമെങ്ങും..
ആപുണ്ണ്യപാതങ്ങൾ വാരിപുണർന്ന്
നെഞ്ചോടു ചേർത്തൊന്ന് മുത്തം കൊടുക്കാം
യാ..റഹീമേ.. യാ.. വാഹീദേ...
സ്വർഗാപൂന്തോട്ടത്തിൽ ചേർത്തിടണേ....
അഴകാണ്...
അഴകാണ് കുളിരാണ് കൽബാണെന്നുമ്മാ
അലിവിൻറെ മനസ്സുള്ള പ്രിയമാണെന്നുമ്മാ
അഴകാണ് കുളിരാണ് കൽബാണെന്നുമ്മാ
അലിവിൻറെ മനസ്സുള്ള പ്രിയമാണെന്നുമ്മാ 


കനിവിൻറെ മദ്ഹവൂറും വജനങ്ങളോതി
മനസ്സിന്ന് നന്മകൾ ചൊരിഞ്ഞേന്റെയുമ്മാ..
ആനെഞ്ചിൽ ഒരുപാട് കഷ്ടതപേ..റി
എന്നെയും പോറ്റി വളർത്തിയെന്റമ്മ
ആനന്ദമാo.... ആശ്വസമാo...
പൂമടിത്തട്ടിലായി ചേർന്നുറങ്ങാൻ
അഴകാണ്...
അഴകാണ് കുളിരാണ് കൽബാണെന്നുമ്മാ
അലിവിൻറെ മനസ്സുള്ള പ്രിയമാണെന്നുമ്മാ
അഴകാണ് കുളിരാണ് കൽബാണെന്നുമ്മാ
അലിവിൻറെ മനസ്സുള്ള പ്രിയമാണെന്നുമ്മാ
അമ്മിഞ്ഞ പാലേകി  അതിരില്ല കനിവേകി
താരാട്ടിൻ ഇശലിന്നു മറക്കുകില്ലാ
ആസ്നേഹം അകതാരിൽ മായുകില്ലാ .....
അഴകാണ് കുളിരാണ് കൽബാണെന്നുമ്മാ
അലിവിൻറെ മനസ്സുള്ള പ്രിയമാണെന്നുമ്മാ 

2019, ഡിസംബർ 5, വ്യാഴാഴ്‌ച

ഗോപികാവസന്തം തേടി വനമാലീ


Film/album: ഹിസ് ഹൈനസ്സ് അബ്ദുള്ള
Lyricist: കൈതപ്രം ദാമോദരൻ
Music: രവീന്ദ്രൻ
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Raaga: ഷണ്മുഖപ്രിയ

ഗോപികാവസന്തം തേടി വനമാലീ
നവനവ ഗോപികാവസന്തം തേടീ വനമാലീ
എൻ മനമുരുകും... വിരഹതാപമറിയാതെന്റെ
ഗോപികാവസന്തം തേടി വനമാലീ

നീലമേഘം നെഞ്ചിലേറ്റിയ-
പൊൻതാരകമാണെൻ  രാധ  (02 )
അഴകിൽ നിറയും അഴകാം നിൻ
അഴകിൽ നിറയും അഴകാം നിൻ
വൃതഭംഗികൾ അറിയാൻ മാത്രം
ഗോപികാവസന്തം തേടി വനമാലി

നൂറുജന്മം നോമ്പുനോറ്റൊരു തിരുവാതിരയാണീ രാധ (02 )
അലിയും തോറും അലിയും എൻ
അലിയും തോറും അലിയും എൻ
പരിഭവമെന്നറിയാതെന്റെ

ഗോപികാവസന്തം തേടി വനമാലീ
നവനവ ഗോപികാവസന്തം തേടീ വനമാലീ
എൻ മനമുരുകും... വിരഹതാപമറിയാതെന്റെ
ഗോപികാവസന്തം തേടി വനമാലീ

2019, ഡിസംബർ 3, ചൊവ്വാഴ്ച

ഒരു മാമരത്തിന്റെ നെറുകിൽ കുറുമ്പൊടെ


ഒരു മാമരത്തിന്റെ
Music: സായൂജ്യ ദാസ്
Lyricist: ബി കെ ഹരിനാരായണൻ
Singer: കാർത്തിക്
Year: 2018
Film/album: പൂമരം
Oru Maamarathinte
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ

ഒരു മാമരത്തിന്റെ നെറുകിൽ കുറുമ്പൊടെ
തളിരിലകൾ മൂളും ചില്ലിൽ
നിറമാർന്ന ചിറകോടെ പലദൂരതീരത്തെ
ചെറുകിളികൾ ഒന്നായ് വന്നു
പലവർണ്ണനൂലും മിനുപ്പാർന്ന തൂവലും
ഇഴചേർത്തു ചേലിൽ കൂടുകെട്ടി
മരമേകുമോരോ തുടുപ്പുള്ള തേൻപഴം
ചിരിയോടെ തമ്മിൽ പങ്കുവെച്ചു
ഒരു മാമരത്തിന്റെ നെറുകിൽ കുറുമ്പൊടെ
തളിരിലകൾ മൂളും ചില്ലിൽ

മുകിലോളമെത്തും കൈ നീട്ടി മാമരം
വെയിലിന്റെ ചൂടറിയാത്തണൽ വിരിച്ചു
ഒരു പാട്ടിനീണം തൂവുന്നു ചുണ്ടുകൾ
മറുകൊമ്പിലിരുകിളികൾ കുഴൽ വിളിച്ചു
കുറുകിയും ചിറകുരുമ്മിയും
പലരുമെത്തിയോരോ കോണിൽ
നറുമണം ചിതറിയിതുവഴി
കഥമെനഞ്ഞ കാറ്റും വന്നു
ആനന്ദതാളം മണ്ണിൽ പൂപോലെ വിരിഞ്ഞു നിന്നൂ
ഒരു മാമരത്തിന്റെ നെറുകിൽ കുറുമ്പൊടെ
തളിരിലകൾ മൂളും ചില്ലിൽ

ഇമചിമ്മിടുമ്പോൾ ഓരോ കനവുകൾ
തൂവലായ് പറന്നുപോവതെങ്ങോ
പകലിന്റെ തേരിൽ ഓരോ നിനവുകൾ
ചിറകടിച്ചലഞ്ഞുപോവതെങ്ങോ
കരുതിടും പ്രതീക്ഷയോടെ കിളികൾ പോയെങ്ങോ
ഇതുവരെ ഒഴുകി നമ്മളെല്ലാമൊന്നായ് നാളെ
പറക്കാനിതേതുതീരമോ
ഈ രാവും ദൂരെ മായവേ

ഒരു മാമരത്തിന്റെ നെറുകിൽ കുറുമ്പൊടെ
തളിരിലകൾ മൂളും ചില്ലിൽ
നിറമാർന്ന ചിറകോടെ പലദൂരതീരത്തെ
ചെറുകിളികൾ ഒന്നായ് വന്നു
പലവർണ്ണനൂലും മിനുപ്പാർന്ന തൂവലും
ഇഴചേർത്തു ചേലിൽ കൂടുകെട്ടി
മരമേകുമോരോ തുടുപ്പുള്ള തേൻപഴം
ചിരിയോടെ തമ്മിൽ പങ്കുവെച്ചു

2019, ഡിസംബർ 2, തിങ്കളാഴ്‌ച

മൈനാക പൊന്മുടിയിൽ പൊന്നുരുകി തൂവിപ്പോയ്


മൈനാക പൊന്മുടിയിൽ പൊന്നുരുകി തൂവിപ്പോയ്
Music: ജോൺസൺ
Lyricist: കൈതപ്രം ദാമോദരൻ
Singer: ജി വേണുഗോപാൽകെ എസ് ചിത്ര
Raaga: കേദാരം
Film/album: മഴവിൽക്കാവടി
mainaka ponmudiyil
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ

മൈനാക പൊന്മുടിയില്‍ പൊന്നുരുകി തൂവിപ്പോയ്

മൈനാക പൊന്മുടിയില്‍ പൊന്നുരുകി തൂവിപ്പോയ്
വിഷുക്കണികൊന്നപോലും താലിപ്പൊന്‍ പൂവണിഞ്ഞു
തൂമഞ്ഞും പൊന്മുത്തായ്
പൂവെല്ലാം പൊന്‍പണമായ് (മൈനാക പൊന്മുടിയില്‍ )

ആതിരാപെണ്ണാളിന്‍ മണിവീണാതന്ത്രികളില്‍
മോഹത്തിന്‍ നീലാംബരികള്‍ തെളിയുന്നു മായുന്നു
തെളിയുന്നു മായുന്നു (02 )
ദശപുഷ്പം ചൂടുമ്പോള്‍.......
 ദശപുഷ്പം ചൂടുമ്പോള്‍ മനമുണരും കളമൊഴിതന്‍
കരളില്‍ കുളിരലയില്‍ ഇന്നാക്കയ്യിലീക്കയ്യിലാടുന്നു കൈവളകള്‍ (മൈനാക പൊന്മുടിയില്‍)

ചേങ്ങിലാത്താളത്തില്‍ പൊന്നമ്പലമുണരുമ്പോള്‍
പാടാന്‍ മറന്നുറങ്ങും പൈങ്കിളിയും പാടിപ്പോയ്
പൈങ്കിളിയും പാടിപ്പോയ് (02 )
പൂവേപൊലി പാടുന്നു ...........
പൂവേപൊലി പാടുന്നു പൂങ്കിളിയും മാളോരും
കരയില്‍ മറുകരയില്‍ ഇന്നാക്കൊമ്പിലീക്കൊമ്പിലാടുന്നു പൂന്തളിരും (മൈനാക പൊന്മുടിയില്‍ )

2019, ഡിസംബർ 1, ഞായറാഴ്‌ച

മഹിയിൽ മഹാ സീനെന്നു


മഹിയിൽ മഹാ സീനെന്നു
മഹിമയേഴും സുൽത്താന്
മലർ മഴവില്ലായിട്ടുണ്ടൊരു കനി മോ…ള്
അവളുടെ മധുവൊഴുകും പേരാണ്
ഹുസ്നുൽ ജമാ..ല് .....
മഹിയിൽ മഹാ സീനെന്നു
മഹിമയേഴും സുൽത്താന്
മലർ മഴവില്ലായിട്ടുണ്ടൊരു കനി മോ…ള്
അവളുടെ മധുവൊഴുകും പേരാണ്
ഹുസ്നുൽ ജമാല് .....
🌹മാപ്പിളപ്പാട്ട് വരികൾ🌹
മണി വൈരം മാണിക്യം
മരതകവും നാണിക്കും
മതിയഴകായ് മേവുന്ന
മതി മുഖിയാള്
അവളുടെ മധുരിതമാം പേരാണ്
ഹുസ്നുൽ ജമാല് .....
മഹിയിൽ മഹാ സീനെന്നു
മഹിമയേഴും സുൽത്താന്
മലർ മഴവില്ലായിട്ടുണ്ടൊരു കനി മോ…ള്
അവളുടെ മധുവൊഴുകും പേരാണ്
ഹുസ്നുൽ ജമാല് .....
🌹മാപ്പിളപ്പാട്ട് വരികൾ🌹
ഹുസ്നുൽ ജമാൽ പൂവിന്നു
കസ വൊളിയും പെണ്ണിന്നു
കിസ്സ പറയാൻ കൂട്ടിന്നുണ്ടൊരു തെളിനൂറ്
കഥയിതിൽ ഇസ് മുരയാ..മാ..
തോഴൻ ബദറുൽ മുനീറ് ....
മഹിയിൽ മഹാ സീനെന്നു
മഹിമയേഴും സുൽത്താന്
മലർ മഴവില്ലായിട്ടുണ്ടൊരു കനി മോ…ള്
അവളുടെ മധുവൊഴുകും പേരാണ്
ഹുസ്നുൽ ജമാല് .....
🌹മാപ്പിളപ്പാട്ട് വരികൾ🌹
അരമനയിൽ സുൽത്താന്റെ
പരിചരനോ ... സീറിന്റെ
പ്രിയമകനാ -ണാ മൊഞ്ചൻ
ബദറുൽ മുനീറ്
അവനെ പ്രിയതമനായ് കാണുന്നു
ഹുസ്നുൽ ജമാല് .....
മഹിയിൽ മഹാസീനെന്നു
മഹിമയേഴും സുൽത്താന്
മലർ മഴവില്ലായിട്ടുണ്ടൊരു കനി മോ…ള്
അവളുടെ മധുവൊഴുകും പേരാണ്
ഹുസ്നുൽ ജമാല് .....
മഹിയിൽ മഹാ സീനെന്നു
മഹിമയേഴും സുൽത്താന്
മലർ മഴവില്ലായിട്ടുണ്ടൊരു കനി മോ…ള്
അവളുടെ മധുവൊഴുകും പേരാണ്
ഹുസ്നുൽ ജമാല് .....

ഉമ്മാന്റെ കാലടി പാടിലാണ്






ഉമ്മാന്റെ കാലടി പാടിലാണ്
സുവർഗം ഓർത്തോളീ
ഉദിമതിയാം മുത്ത് മുഹമ്മദിൻ
തൂമൊഴി ഉള്ളിലുറച്ചോളീ


അമ്മിഞ്ഞപ്പാലിൻ മധുരം ഇന്നു മറക്കാമോ
അമ്മിഞ്ഞപ്പാലിൻ മധുരം ഇന്നു മറക്കാമോ
ആയിരം പോറ്റുമ്മ വന്നാൽ
സ്വന്തം പെറ്റുമ്മയായിടുമോ ...
ഉമ്മാന്റെ കാലടി പാടിലാണ്
സുവർഗം ഓർത്തോളീ
ഉദിമതിയാം മുത്ത് മുഹമ്മദിൻ
തൂമൊഴി ഉള്ളിലുറച്ചോളീ

താലോല പാട്ടുകൾ പോലെ മറ്റൊരു പാടുണ്ടോ
താരാട്ടാൻ ഉമ്മയെ പോലെ വേറൊരു കൂട്ടുണ്ടോ
താലോല പാട്ടുകൾ പോലെ മറ്റൊരു പാടുണ്ടോ
താരാട്ടാൻ ഉമ്മയെ പോലെ വേറൊരു കൂട്ടുണ്ടോ
ഉമ്മാന്റെ മടിത്തട്ട് സ്വർഗീയ പൂന്തട്ട്
ഉമ്മാന്റെ മടിത്തട്ട് സ്വർഗീയ പൂന്തട്ട്
സ്നേഹക്കാവാണ് ഉമ്മ സഹന തണലാണ്
സ്നേഹക്കാവാണ് ഉമ്മ സഹന തണലാണ്
ഉമ്മാന്റെ കാലടി പാടിലാണ്
സുവർഗം ഓർത്തോളീ
ഉദിമതിയാം മുത്ത് മുഹമ്മദിൻ
തൂമൊഴി ഉള്ളിലുറച്ചോളീ

കണ്ണുള്ളോർക്കൊന്നും
കണ്ണിൻ കാഴ്ചകൾ അറിയൂലാ
കരളിമ്പ പെറ്റുമ്മാനെ വാങ്ങാൻ ഒക്കൂലാ ..
കണ്ണുള്ളോർക്കൊന്നും
കണ്ണിൻ കാഴ്ചകൾ അറിയൂലാ
കരളിമ്പ പെറ്റുമ്മാനെ വാങ്ങാൻ ഒക്കൂലാ .
ഏറെ പൊറുക്കാനും എല്ലാം സഹിക്കാനും
ഏറെ പൊറുക്കാനും എല്ലാം സഹിക്കാനും
മനസുറപ്പുള്ളോര് ഉമ്മ മധുരക്കനിയാണ്
മനസുറപ്പുള്ളോര് ഉമ്മ മധുരക്കനിയാണ്
ഉമ്മാന്റെ കാലടി പാടിലാണ്
സുവർഗം ഓർത്തോളീ
ഉദിമതിയാം മുത്ത് മുഹമ്മദിൻ
തൂമൊഴി ഉള്ളിലുറച്ചോളീ
അമ്മിഞ്ഞപ്പാലിൻ മധുരം ഇന്നു മറക്കാമോ
അമ്മിഞ്ഞപ്പാലിൻ മധുരം ഇന്നു മറക്കാമോ
ആയിരം പോറ്റുമ്മ വന്നാൽ
സ്വന്തം പെറ്റുമ്മയായിടുമോ ...
ഉമ്മാന്റെ കാലടി പാടിലാണ്
സുവർഗം ഓർത്തോളീ
ഉദിമതിയാം മുത്ത് മുഹമ്മദിൻ
തൂമൊഴി ഉള്ളിലുറച്ചോളീ

മക്കത്ത് പൂത്തൊരു ഈന്ത




മക്കത്ത് പൂത്തൊരു ഈന്ത
മരത്തിലെ ഓരിലയായെങ്കിൽ....
ഹക്കൊത്ത മുഹമ്മദ് നടക്കൊണ്ട വഴിയിയിലെ
മൺത്തരിയായെങ്കിൽ....
മുത്ത് ബിലാലിന്റെ.....
മുത്ത് ബിലാലിന്റെ...
ബാങ്കൊലി പരത്തണ കാറ്റലയായെങ്കിൽ....
മുൻബരാം അംബിയാ വന്നുള്ള നാട്ടിൽ
ഞാൻ അന്നു പിറന്നെങ്കിൽ....
ആ...ആ.... അന്നു പിറന്നെങ്കിൽ...!
മക്കത്ത് പൂത്തൊരു ഈന്ത
മരത്തിലെ ഓരിലയായെങ്കിൽ....
ഹക്കൊത്ത മുഹമ്മദ് നടക്കൊണ്ട വഴിയിയിലെ
മൺത്തരിയായെങ്കിൽ........!

സത്യ മുഹമ്മദ് ഉദിചൊരു നാട്ടിലെ മുന്തിരി യായീലാ....
നിത്യ സലാമത് ഒയുകും പുരിയിലെ പൊൻക്കിളിയായീലാ...!
സത്യ മുഹമ്മദ് ഉദിചൊരു നാട്ടിലെ മുന്തിരി യായീലാ....
നിത്യ സലാമത് ഒയുകും പുരിയിലെ പൊൻക്കിളിയായീലാ...!
വീര ബധർ ഷുഹദാക്കളെ കയ്യിലെ വാൾമുനയായീലാ....
ശൂരിദരായൊരു അലിയാർ തങ്ങളെ വീര്യവും കിട്ടീലാ....
ആശിചു പോയീ ഞാൻ അർഹമു റാഹിമെ....
ആശിചു പോയീ ഞാൻ അർഹമു റാഹിമെ....
മക്കത്ത് പൂത്തൊരു ഈന്ത
മരത്തിലെ ഓരിലയായെങ്കിൽ....
ഹക്കൊത്ത മുഹമ്മദ് നടക്കൊണ്ട വഴിയിയിലെ
മൺത്തരിയായെങ്കിൽ....

പുണ്യ പൊരുളാം ഖുർഹാൻ കേട്ട ഹിറാ ഗുഹയായീല...
പുളകപ്പൊലിവാം സംസമിൻ നാട്ടിലെ ഒട്ടകമായീലാ.....!
പുണ്യ പൊരുളാം ഖുർഹാൻ കേട്ട ഹിറാ ഗുഹയായീല...
പുളകപ്പൊലിവാം സംസമിൻ നാട്ടിലെ ഒട്ടകമായീലാ.....!
അൻസാരി തങ്ങളെ ആശ്രിതനാവാൻ ഭാഗ്യവും കിട്ടീലാ....
അഷ്രഫുൾ ഹൽക്കിന്റെ പൂമൊയി
ക്കേൾക്കാൻ ഭാഗ്യവും കിട്ടീലാ.....!
ആശിചു പോയീ ഞാൻ അർഹമു റാഹിമെ....
ആശിചു പോയീ ഞാൻ അർഹമു റാഹിമെ....!
മക്കത്ത് പൂത്തൊരു ഈന്ത
മരത്തിലെ ഓരിലയായെങ്കിൽ....
ഹക്കൊത്ത മുഹമ്മദ് നടക്കൊണ്ട വയിയിലെ
മൺത്തരിയായെങ്കിൽ....
മുത്ത് ബിലാലിന്റെ .....
മുത്ത് ബിലാലിന്റെ
ബാങ്കൊലി പരത്തണ കാറ്റലയായെങ്കിൽ....
മുൻബരാം അംബിയാ വന്നുള്ള നാട്ടിൽ
ഞാൻ അന്നു പിറന്നെങ്കിൽ....
ആ...ആ.... അന്നു പിറന്നെങ്കിൽ...!
മക്കത്ത് പൂത്തൊരു ഈന്ത
മരത്തിലെ ഓരിലയായെങ്കിൽ....
ഹക്കൊത്ത മുഹമ്മദ് നടക്കൊണ്ട വയിയിലെ
മൺത്തരിയായെങ്കിൽ....

കണ്ണീർ പാഠം കൊയ്യും നേരം





കണ്ണീർ പാഠം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ
വന്നേ ഞാനീ രാവിൽ
എങ്ങു പോയി സുബ്ഹാനെ നീ
ഇടനെഞ്ചു പൊട്ടി പാടി ഞാൻ
കണ്ണ് മൂടി പോകയായി
ഇരുളിലൊരു ചെറു തിരിയിലുണരും
അമ്പിളി കതിരാകണേ....

കണ്ണീർ പാഠം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ
വന്നേ ഞാനീ രാവിൽ

കാറ്റ് വീഴ്ത്തും പൂമരം
ഇണനൂലു പൊട്ടിയ പമ്പരം
നീറ്റിലലയും തോണിയിൽ
പിടയുന്നു തീരാ ഗദ്ഗദം
നോവിൻറെ മാറിൽ മോഹത്തിന് ഖബറും
ഞാനിന്നടക്കി പിരിയവേ ..
മാവിന്റെ ചോട്ടിൽ പട്ടുറുമാലും
ഒപ്പനപ്പാട്ടും തേങ്ങിയോ ..
കെസ്സു പാട്ടിൻ ഈണമെല്ലാം
എങ്ങു പോയി മാഞ്ഞിടുന്നു ..
കണ്ണ് നീരും ബാക്കി തന്നു
നീ മറഞ്ഞോ ഓമലേ ..
എന്റെ ഓമലേ ....

റബ്ബിയാ മന്നാൻ.. കുബുത് യാ റഹ്മാൻ ..
സാല ഖൈനൈനീ ജിഹ്ത് യാ സുബ്ഹാൻ ..
ആസ്ഹറൂഫി കുല്ലിലേ..
അഫ്താശൂഫി കുല്ലി ഹൌലി ..
ഐന അന്ത യാ ഹബീബി
അന്ത യാ മൗലായാ ..

കണ്ണീർ പാഠം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ
വന്നേ ഞാനീ രാവിൽ

ഇല്ല പൊന്നെ ജീവിതം
ഷഹനായി മൂളി .. നൊമ്പരം
എന്റെ കളിമൺ കോട്ടയും
ഉടയുന്നു തോരാ മാരിയിൽ
ജന്മത്തിലാദ്യം കിതാബിലെഴുതി
എല്ലാമേ നീയും ഉടയോനേ....
ഞാനറിഞ്ഞില്ല എന്നെയും വിട്ടു
നീപോകുമെന്ന റാണിയെ
തമ്പുരാനേ കേൾക്കണേ നീ
എന്റെ നോവിൻ ഈ വിലാപം
എന്നെ നീ ഇന്നേകനാക്കി
പോയി മറഞ്ഞോ ഓമലേ
എന്റെ ഓമലേ ....

റബ്ബിയാ മന്നാൻ.. കുബുത് യാ റഹ്മാൻ ..
സാല ഖൈനൈനീ ജിഹ്ത് യാ സുബ്ഹാൻ ..
ആസ്ഹറൂഫി കുല്ലിലേ..
അഫ്താശൂഫി കുല്ലി ഹൌലി ..
ഐന അന്ത യാ ഹബീബി
അന്ത യാ മൗലായാ ..

കണ്ണീർ പാഠം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ
വന്നേ ഞാനീ രാവിൽ
എങ്ങു പോയി സുബ്ഹാനെ നീ
ഇടനെഞ്ചു പൊട്ടി പാടി ഞാൻ
കണ്ണ് മൂടി പോകയായി
ഇരുളിലൊരു ചെറു തിരിയിലുണരും
അമ്പിളി കതിരാകണേ....

കണ്ണീർ പാഠം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ
വന്നേ ഞാനീ രാവിൽ

ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം



ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം
ഓർത്തു കണ്ണീർ വാർത്ത്നില്ക്കയാണ്നീല മേഘം
കോന്തലക്കൽ നീ എനിക്കായ്‌ കെട്ടിയ നെല്ലിക്കാ
കണ്ടു ചൂരൽ വീശിയില്ലേ നമ്മുടെ മൊല്ലാക്കാ


പാഠപുസ്തകത്തിൽ മയിൽപീലി വെച്ചു കൊണ്ട്‌
പീലി പെറ്റു കൂട്ടുമെന്ന് നീ പറഞ്ഞു പണ്ട്‌
ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്ന്
ഇപ്പൊളാ കഥകളെ നീ അപ്പടി മറന്ന്

ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം
ഓർത്തു കണ്ണീർ വാർത്ത്
നില്ക്കയാണ്നീല മേഘം

കാട്ടിലെ കോളാമ്പി പൂക്കൾ നമ്മളെ വിളിച്ചൂ...
കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ചൂ.....
കാലമാമിലഞ്ഞിയെത്ര പൂക്കളെ കൊഴിച്ചൂ...
കാത്തിരുപ്പും മോഹവും  പിന്നങ്ങിനെ പിഴച്ചൂ...


ഞാനൊരുത്തൻ നീയൊരുത്തി നമ്മൾ തന്നിടയ്ക്ക്‌..
വേലികെട്ടാൻ ദുർവ്വിധിക്ക്  കിട്ടിയോ മിടുക്ക്‌...
എന്റെ കണ്ണു നീരിൽ തീർത്ത കായലിൽ ഇഴഞ്ഞ്‌...
നിന്റെ കളിത്തോണി നീങ്ങി  എങ്ങുപോയ്‌ മറഞ്ഞു....

ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം
ഓർത്തു കണ്ണീർ വാർത്ത്
നില്ക്കയാണ്നീല മേഘം

പാൽനിലാ പുഞ്ചിരി



പാൽനിലാ പുഞ്ചിരി
തൂകുമാ സുന്ദരി
പേരെഴും ഹൂറി
പൂമകൾ ഫാത്തിമാ ...


പോരിശയേറിടും
ത്വാഹതൻ കണ്മണി
പൂരിത നൂറ്
പൂങ്കരൾ ഫാത്തിമ
പാരിലെ നാരിമാർ ആകെയിൽ മാതൃക
പാരിലെ നാരിമാർ ആകെയിൽ മാതൃക
പൂവിയാൾ ഹാഷിം
പൂവിതൾ ഫാത്തിമാ

പാൽനിലാ പുഞ്ചിരി
തൂകുമാ സുന്ദരി
പേരെഴും ഹൂറി
പൂമകൾ ഫാത്തിമാ..

ദീൻവിളി കേട്ട് ജ്വാലയായ് ഫാത്തിമാ...
ധീരതയാലെ ശോഭിതം ഫാത്തിമ
ദൂതരെ തൂമൊഴിക്കുത്തരം ഫാത്തിമ
ദാനമായ് ജീവിതം നൽകിയ ഫാത്തിമ
ആകെയും ലോകം വാഴ്ത്തിടും ഫാത്തിമാ

പാൽനിലാ പുഞ്ചിരി
തൂകുമാ സുന്ദരി
പേരെഴും ഹൂറി
പൂമകൾ ഫാത്തിമാ

മാങ്കുഴൽ നേരിൻ ചേരിയീ ഫാത്തിമാ…..
മാനസം ഖൈറിൽ തീർത്തൊരാൾ ഫാത്തിമ
മാതൃക മങ്കയായ് വാണതും ഫാത്തിമ
മുത്തൊലി തങ്ങളെ പിരിശമീ ഫാത്തിമ
മുസ്തഫ നൂറിൻ
ഇഷ്ടമീ ഫാത്തിമാ ..

പാൽനിലാ പുഞ്ചിരി
തൂകുമാ സുന്ദരി
പേരെഴും ഹൂറി
പൂമകൾ ഫാത്തിമാ

തിങ്കളായ് ലങ്കും മങ്കയായ് ഫാത്തിമാ…..
തിന്മകൾ പാടെ നീക്കിയ ഫാത്തിമ
അംഗന സംഗമിൽ
റാണിയാൾ ഫാത്തിമ
ആഖിറം നാളിലും
മാനിതം ഫാത്തിമ
ഓർമയിൽ എന്നും
മിന്നിടും ഫാത്തിമാ…

പാൽനിലാ പുഞ്ചിരി
തൂകുമാ സുന്ദരി
പേരെഴും ഹൂറി
പൂമകൾ ഫാത്തിമാ
പോരിശയേറിടും
ത്വാഹതൻ കണ്മണി
പൂരിത നൂറ്
പൂങ്കരൾ ഫാത്തിമ
പാരിലെ നാരിമാർ ആകെയിൽ മാതൃക
പാരിലെ നാരിമാർ ആകെയിൽ മാതൃക
പൂവിയാൾ ഹാഷിം പൂവിതൾ ഫാത്തിമാ

പാൽനിലാ പുഞ്ചിരി
തൂകുമാ സുന്ദരി
പേരെഴും ഹൂറി
പൂമകൾ ഫാത്തിമാ

തുളസിക്കതിര്‍ നുള്ളിയെടുത്തു


Album : Thulasikathir
Lyrics : S Vasudevan Potti
Music : Sivanand
Singer : Jayakrishnan.

കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
തുളസിക്കതിര്‍ നുള്ളിയെടുത്തു-
കണ്ണനൊരു മാലക്കായി...
പൊട്ടാത്ത നൂലില്‍ കെട്ടി...
എന്നെന്നും ചാര്‍ത്താം ഞാന്‍...
തുളസിക്കതിര്‍ നുള്ളിയെടുത്തു...
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
(തുളസിക്കതിര്‍... )

കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി...
കായാമ്പൂ പൂ വിരിച്ചു...
കാണുമ്പോള്‍ കണ്ണിനെന്തൊരു-
ആനന്ദം പരവേശം (2)
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ...
ഒന്നൂടെ ആടൂലെ...കണ്ണാ...കണ്ണാ...കണ്ണാ...
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
(തുളസിക്കതിര്‍...)

ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി...
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ നീ വിളയാടൂ...
ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി...
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ...
നീ വിളയാടൂ എന്നുള്ളില്‍ വിളയാടൂ...
(തുളസിക്കതിര്‍...)

പുല്ലാങ്കുഴല്‍ ഊതി ഊതി കണ്ണാ കണ്ണാ...
പുല്ലാങ്കുഴല്‍ ഊതി പൂവാലി പശുക്കളെ...
പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാന്‍ പോകുമ്പോള്‍...
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ...
ഒന്നൂടെ ആടൂലെ...കണ്ണാ...കണ്ണാ...കണ്ണാ...
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
(തുളസിക്കതിര്‍...)

2019, നവംബർ 30, ശനിയാഴ്‌ച

ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍

ചിത്രംപാഥേയം (1993)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനകൈതപ്രം
സംഗീതംബോംബെ രവി
ആലാപനംകെ ജെ യേശുദാസ്


ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍
ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍

ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍
ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍
ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
ആകാശഗംഗയും ആമ്പല്‍ക്കുളം
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍
ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍

ആതിരാപ്പെണ്ണിന്റെ വെണ്ണിലാപ്പാല്‍ക്കുടം
നീയൊന്നുതൊട്ടപ്പോള്‍ പെയ്തുപോയി (02 )
മഴവില്‍ തംബുരു മീട്ടുമ്പോള്‍ എന്‍
സ്നേഹസ്വരങ്ങള്‍ പൂമഴയായ്
സ്നേഹസ്വരങ്ങള്‍ പൂമഴയായ്
പാദസരം തീര്‍ക്കും പൂഞ്ചോല
നിന്മണിക്കുമ്പിളില്‍ മുത്തുകളായ്
ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
ആകാശഗംഗയും ആമ്പല്‍ക്കുളം
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍
ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍

കുങ്കുമം ചാര്‍ത്തിയ പൊന്നുഷസ്സന്ധ്യതന്‍
വാസന്തനീരാളം നീയണിഞ്ഞു (02 )
മഞ്ഞില്‍ മയങ്ങിയ താഴ്വരയില്‍ നീ
കാനനശ്രീയായ് തുളുമ്പിവീണൂ
കാനനശ്രീയായ് തുളുമ്പിവീണൂ
അംബര ചുറ്റും വലത്തുവയ്ക്കാൻ
നാമൊരു വെണ്‍മേഘത്തേരിലേറി
ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
ആകാശഗംഗയും ആമ്പല്‍ക്കുളം
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍
ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍

എന്റെ മണ്‍വീണയില്‍ കൂടണയാനൊരു

എന്റെ മണ്‍വീണയില്‍ കൂടണയാനൊരു


സിനിമ നേരം പുലരുമ്പോള്‍
വര്‍ഷം 1986
സംഗീതം ജോണ്‍സന്‍
രചന ഓ എന്‍ വി കുറുപ്പ്
ഗായകര്‍ യേശുദാസ്





എന്റെ മണ്‍വീണയില്‍ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു..
പാടാന്‍ മറന്നൊരു പാട്ടിലെ തേന്‍കണം
പാറി പറന്നു വന്നു...... (എന്റെ മണ്‍വീണയില്‍ ...... )


പൊന്‍തൂവലെല്ലാം ഒതുക്കി..
ഒരു നൊമ്പരം നെഞ്ചില്‍ പിടഞ്ഞു... (പൊന്‍തൂവലെ..)
സ്നേഹം തഴുകി തഴുകി വിടര്‍ത്തിയ
മോഹത്തിന്‍ പൂക്കളുലഞ്ഞു.... (എന്റെ മണ്‍വീ...)


പൂവിന്‍ ചൊടിയിലും മൗനം
ഭൂമിദേവിതന്‍ ആത്മാവില്‍ മൌനം (പൂവിന്‍ ..)
വിണ്ണിന്റെ കണ്ണുനീര്‍ തുള്ളിയിലും
കൊച്ചു മണ്‍തരി ചുണ്ടിലും മൌനം.... (എന്റെ മണ്‍വീണയില്‍ ..... )

2019, നവംബർ 29, വെള്ളിയാഴ്‌ച

ആരും കാണാതെ... ആരും അറിയാതെ


നാ നാ നാ നാ നാ നാനാനാ  നാ നാ
നാ നാ നാ നാ നാ നാനാനാ  നാ നാ 



ആരും കാണാതെ...ആരും അറിയാതെ...
നിന്റെയാ പുഞ്ചിരി എന്നിലായ് നൽകുമോ.
കണ്ട നാൾ തൊട്ടേ ഞാൻ  നിന്റെ യാ പൂമുഖം
എന്റ ഇടനെഞ്ചിലായ്  എന്നും ചേർത്തീടാം ഞാൻ
നീ മാഞ്ഞീടല്ലേ  പോയ് മറഞ്ഞീടല്ലേ
നീ.. മാഞ്ഞീടല്ലേ  പോയ് മറഞ്ഞീടല്ലേ
നീ ഇല്ല എങ്കിൽ  വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ  വെറും മണ്ണാണ് ഞാൻ
ആരും കാണാതെ...ആരും അറിയാതെ...
നിന്റെ യാ പുഞ്ചിരി  എന്നിലായ് നൽകുമോ

..

നാ നാനാനാ നാ നാനാനാ  നാ നാ
നാ നാനാനാ നാ നാനാനാ  നാ നാ 


എൻ മുന്നിലായ് നീ വന്ന നാൾ
അന്നെന്നുള്ളിൽ പെയ്‌തു ഇഷ്കിൻ മഴാ
നിറമഞ്ഞുപോൽ നീ തെളിയവേ
മോഹാബത്തുമായ് ഞാൻ നിൻ വഴികളിൽ
ആരും കണ്ടാൽ കൊതിച്ചീടും പെണ്ണാണു നീ
മൊഞ്ചിൽ  തീർത്തുള്ള ആ  ഖൽബെനിക്കുള്ളതാ
 പെണ്ണേ നീ മാത്രമാ നെഞ്ചിൽ നീ മാത്രമാ
പെണ്ണേ നീ മാത്രമാ നെഞ്ചിൽ നീ മാത്രമാ
നീ ഇല്ല എങ്കിൽ  വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ
 വെറും മണ്ണാണ് ഞാൻ
ആരും കാണാതെ...
ആരും അറിയാതെ...
നിന്റെ യാ പുഞ്ചിരി
എന്നിലായ് നൽകുമോ..


നാ നാനാനാ നാ നാനാനാ  നാ നാ
നാ നാനാനാ നാ നാനാനാ  നാ നാ
 


നിന്നരികിലായ് ഞാൻ വന്നതും
ആ മിഴികളെ ഞാൻ തിരയുന്നതും
ചെറു പുഞ്ചിരി യാൽ നീ മാഞ്ഞതും
അന്നോടെ നീ എൻ നിഴലായതും
മിഴികൾ കൊണ്ടുള്ള ഈ പ്രണയം
ഒരു ഹാജത്താ
ഖൽബ് തീരത്തുള്ള സ്വപ്നത്തിൽ നീ ഹൂറിയായ്
പെണ്ണേ നീ മാത്രമാ നെഞ്ചിൽ നീ മാത്രമാ
പെണ്ണേ നീ മാത്രമാ നെഞ്ചിൽ നീ മാത്രമാ
നീ ഇല്ല എങ്കിൽ  വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ  വെറും മണ്ണാണ് ഞാൻ
ആരും കാണാതെ...
ആരും അറിയാതെ...
നിന്റെ യാ പുഞ്ചിരി
എന്നിലായ് നൽകുമോ..
കണ്ട നാൾ തൊട്ടേ ഞാൻ
നിൻറെ  യാ പൂ മുഖം
എൻ്റെ  ഇടനെഞ്ചിലായ്
എന്നും ചേർത്തീടാം  ഞാൻ
നീ മാഞ്ഞീടല്ലേ
പോയ് മറഞ്ഞീടല്ലേ
നീ.. മാഞ്ഞീടല്ലേ
പോയ് മറഞ്ഞീടല്ലേ
നീ ഇല്ല എങ്കിൽ
വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ
ആരും കാണാതെ...
ആരും അറിയാതെ...
നിന്റെ യാ പുഞ്ചിരി
എന്നിലായ് നൽകുമോ..
കണ്ട നാൾ തൊട്ടേ ഞാൻ
നിന്റെ യാ പൂ മുഖം
എന്റ ഇടനെഞ്ചിലായ്
എന്നും ചേർത്തീടാം  ഞാൻ
നീ മാഞ്ഞീടല്ലേ
പോയ് മറഞ്ഞീടല്ലേ
നീ.. മാഞ്ഞീടല്ലേ
പോയ് മറഞ്ഞീടല്ലേ
നീ ഇല്ല എങ്കിൽ
വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ
ഊം ഊം ഊം ഹാ ഹാ ഹാ
 ഊം ഊം  ഊം ഹാ ഹാ ഹാ 


2019, നവംബർ 28, വ്യാഴാഴ്‌ച

പൊട്ടി കരഞ്ഞു കൊണ്ടോമനേ



ചിത്രം: അഭിമാനം ( 1975 ) ശശികുമാര്‍
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ഏ.റ്റി. ഉമ്മര്‍
പാടിയതു: യേശുദാസ്

പൊട്ടി കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..

പൊട്ടി കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..
മനസ്സിനെ താമരയാക്കിയ ലക്ഷ്‌മി
മാപ്പു തരൂ എനിക്കു നീ മാപ്പു തരൂ...
പൊട്ടി കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..

പാപത്തിൻ കഥകൾ രചിച്ചൊരെൻ
കൈയാൽ നിൻ പൂമേനി തൊടുകയില്ലാ... (2)
അമ്പല പൂപോൽ വിശുദ്ധമാം അധരം
ചുബിച്ചുലയ്‌ക്കുകില്ല.. ഞാൻ ചുബിച്ചുലയ്‌ക്കുകില്ല..
ചൂടാത്ത കൃഷ്ണ തുളസിയല്ലേ നീ
വാടിയ നിർമ്മാല്യം ഞാൻ...
പൊട്ടി കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..

ദുഃഖത്തിൻ നിഴലായ് മാറിയ ഞാൻ
നിന്റെ കൊട്ടാരം പരിചാരകൻ... (2)
കുങ്കുമക്കുറിയുടെ മാഹാത്മ്യം കാണാൻ
തപസ്സു ചെയ്യും നിൻ സേവകൻ.. (2)
പാടാത്ത ഭക്തി ഗീതമല്ലേ നീ
ഇടറിയ സ്വരധാര ഞാൻ..

പൊട്ടി കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..
മനസ്സിനെ താമരയാക്കിയ ലക്ഷ്‌മി
മാപ്പു തരൂ എനിക്കു നീ മാപ്പു തരൂ...
പൊട്ടി കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..

ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം,Chandrikayil aliyunnu

ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം (M )
Music: വി ദക്ഷിണാമൂർത്തി
Lyricist: ശ്രീകുമാരൻ തമ്പി
Singer: കെ ജെ യേശുദാസ്പി ലീല
Film/album: ഭാര്യമാർ സൂക്ഷിക്കുക
Chandrikayil aliyunnu (M)
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം
നീലവാനിലലിയുന്നു ദാഹമേഘം
നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം
നീലവാനിലലിയുന്നു ദാഹമേഘം
നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം

താരകയോ നീല ത്താമരയോ
നിന്‍ താരണിക്കണ്ണില്‍ കതിര്‍ ചൊരിഞ്ഞു(02 )
വര്‍ണ്ണമോഹമോ പോയ ജന്മപുണ്യമോ
നിന്‍ മാനസത്തില്‍ പ്രേമ മധുപകര്‍ന്നു
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം

മാധവമോ നവ ഹേമന്തമോ
നിന്‍ മണിക്കവിള്‍ മലരായ് വിടര്‍ത്തിയെങ്കില്‍ (02 )
തങ്കച്ചിപ്പിയില്‍ നിന്റെ തേനലര്‍ച്ചുണ്ടില്‍
ഒരു സംഗീതബിന്ദുവായ് ഞാനുണര്‍ന്നുവെങ്കില്‍

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം
നീലവാനിലലിയുന്നു ദാഹമേഘം
നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം

രാക്കുയിലിൻ രാജസദസ്സിൽ,Rakkuyilin Rajasadhasil


രാക്കുയിലിൻ രാജസദസ്സിൽ
Music: ജി ദേവരാജൻ
Lyricist: ശ്രീകുമാരൻ തമ്പി
Singer: കെ ജെ യേശുദാസ്
Film/album: കാലചക്രം
Rakkuyilin Rajasadhasil
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ

രാക്കുയിലിൻ രാജസദസ്സിൽ
രാഗ മാലികാ മാധുരി
രാഗിണി എൻ മാനസത്തിൽ
രാഗ വേദനാ മഞ്ജരി

രാക്കുയിലിൻ രാജസദസ്സിൽ
രാഗ മാലികാ മാധുരി
രാഗിണി എൻ മാനസത്തിൽ
രാഗ വേദനാ മഞ്ജരി
രാക്കുയിലിൻ രാജസദസ്സിൽ
രാഗ മാലികാ മാധുരി


വെള്ളിമണി തിരയിളകി
തുള്ളിയോടും കാറ്റിടറി
പഞ്ചാര മണൽക്കരയിൽ
പൗർണ്ണമിതൻ പാലൊഴുകി

വെള്ളിമണി തിരയിളകി
തുള്ളിയോടും കാറ്റിടറി
പഞ്ചാര മണൽക്കരയിൽ
പൗർണ്ണമിതൻ പാലൊഴുകി
ജീവന്റെ ജീവനിലെ ജല
തരംഗ വീചികളിൽ
പ്രേമമയീ - പ്രേമമയീ
നിൻ ഓർമ്മ തൻ
തോണികൾ നിരന്നൊഴുകി
(രാക്കുയിലിൻ..)

മുല്ല പൂത്ത മണമിയലും
മുത്തുമണിച്ചന്ദ്രികയിൽ
നിൻ കൊലുസ്സിൻ കിങ്ങിണികൾ
ഇന്നെന്തേ കിലുങ്ങിയില്ല

മുല്ല പൂത്ത മണമിയലും
മുത്തുമണിച്ചന്ദ്രികയിൽ
നിൻ കൊലുസ്സിൻ കിങ്ങിണികൾ
ഇന്നെന്തേ കിലുങ്ങിയില്ല
ഗാനത്തിൻ ഗാനത്തിലെ
ലയ സുഗന്ധ ധാരകളിൽ
സ്നേഹമയീ - സ്നേഹമയീ
നിൻ ഓർമ്മ തൻ
രാഗങ്ങൾ പടർന്നൊഴുകീ
(രാക്കുയിലിൻ..)

വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി

വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി
Music: എം ജി രാധാകൃഷ്ണൻ
Lyricist: മധു മുട്ടം
Singer: കെ എസ് ചിത്ര
Film/album: മണിച്ചിത്രത്താഴ്
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ

വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കുമല്ലൊ
എന്നും വെറുതേ മോഹിക്കുമല്ലോ
പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ട
ങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ
അതിനായ് മാത്രമായൊരു നേരം ഋതു മാറി
മധുമാസമണയാറുണ്ടല്ലോ


വരുവാനില്ലാരുമീ വിജനമാമെൻ വഴി
ക്കറിയാം അതെന്നാലുമെന്നും
പടി വാതിലോളം ചെന്നകലത്താ വഴിയാകെ
മിഴി പാകി നിൽക്കാറുണ്ടല്ലോ
മിഴി പാകി നിൽക്കാറുണ്ടല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലൊ

വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും
അറിയാമതെന്നാലുമെന്നും
പതിവായ് ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും
വെറുതേ മോഹിക്കുമല്ലൊ

നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു
പദ വിന്യാസം കേട്ട പോലെ
വരവായാലൊരു നാളും പിരിയാത്തെൻ മധുമാസം
ഒരു മാത്ര കൊണ്ടു വന്നല്ലൊ
ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ

കൊതിയോടെ ഓടിച്ചെന്നകലത്താവഴി
യിലേക്കിരു കണ്ണും നീട്ടുന്ന നേരം
വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ വഴിയേ
തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു
എന്റെ വഴിയേ തിരിച്ചു പോകുന്നു..

2019, നവംബർ 27, ബുധനാഴ്‌ച

ഹവ ഹവാ ഹേ ഹവാ Hawa hawa aye hawa


ഹവ ഹവാ  ഹേ  ഹവാ   ഖുശുബു  ലുട്ടാദേ
കഹാ കുലി ഹാ കുലി സുൾഫു  പത്താദേ
അബ് ഉസ്ക പത്താദേ  സരാ   മുജ്കോ പത്താദേ
മേ ഉസ്സേ  മിലൂങ്കാ  ഏക്  ബാർ മിലാദേ
യാര്  മിലാദേ  ദിൽദാര് മിലാദേ
യാര്  മിലാദേ   ദിൽദാര് മിലാദേ

 ഹവ ഹവാ  ഹേ  ഹവാ  ഖുശുബു  ലുട്ടാദേ
കഹാ കുലി ഹാ കുലി സുൾഫു  പത്താദേ
അബ് ഉസ്ക പത്താദേ  സരാ   മുജ്കോ പത്താദേ
മേ ഉസ്സേ  മിലൂങ്കാ  ഏക്  ബാർ മിലാദേ
യാര്  മിലാദേ  ദിൽദാര് മിലാദേ
യാര്  മിലാദേ ദിൽദാര്  മിലാദേ

പിർ കിസിക്കെ  ചെഹരെകാ രംഗ് കിൽഗയാ
ബിചടാ  ഹുവാ ആജ് കോയി ഉസ്കോ മിൽഗയാ (02 )
കേസെ  മിൽഗയാ  കഹാൻ മിൽഗയാ
ഹം നേ ത്തോ ടൂണ്ട്‌ലിയാ  സാര സമനാ
ഹവ ഹവാ  ഹേ  ഹവാ  ഖുശുബു  ലുട്ടാദേ
കഹാ കുലി ഹാ കുലി സുൾഫു  പത്താദേ
അബ് ഉസ്ക പത്താദേ  സരാ   മുജ്കോ പത്താദേ
മേ ഉസ്സേ  മിലൂങ്കാ  ഏക്  ബാർ മിലാദേ
യാര്  മിലാദേ  ദിൽദാര് മിലാദേ
യാര്  മിലാദേ ദിൽദാര്  മിലാദേ

യെ അദാബി  ഉസ്കി ക്യാ കാം കർ ഗയി
ജാത്തെ  ജാത്തെ  ഏക് ഹസീൻ ഷാം കാർ ഗയി(02 )
ശ്യാം കർഗയി തെരെ നാം കർഗയി
ഏസെ ഹസി ചെഹെരേക്കോ അപ്‌നാ ഗുലാനാ
ഹവ ഹവാ  ഹേ  ഹവാ  ഖുശുബു  ലുട്ടാദേ
കഹാ കുലി ഹാ കുലി സുൾഫു  പത്താദേ
അബ് ഉസ്ക പത്താദേ  സരാ   മുജ്കോ പത്താദേ
മേ ഉസ്സേ  മിലൂങ്കാ  ഏക്  ബാർ മിലാദേ
യാര്  മിലാദേ  ദിൽദാര് മിലാദേ
യാര്  മിലാദേ ദിൽദാര്  മിലാദേ

സിന്തകീക്കീ ദൂപ്‌കോ സായ കാർഗെയീ
അജ് മേരെ പാസ്സ് സെ ഹോ ഗുസർഗ്ഗയി ...(02 )
ഹുസ്‌നെ ജോ കഹാ തും നെ നേ സുനാ
എ ബാത്ത് ഓർ കിസികോ നാ പത്താനാ
ഹവ ഹവാ  ഹേ  ഹവാ  ഖുശുബു  ലുട്ടാദേ
കഹാ കുലി ഹാ കുലി സുൾഫു  പത്താദേ
അബ് ഉസ്ക പത്താദേ  സരാ   മുജ്കോ പത്താദേ
മേ ഉസ്സേ  മിലൂങ്കാ  ഏക്  ബാർ മിലാദേ
യാര്  മിലാദേ  ദിൽദാര് മിലാദേ
യാര്  മിലാദേ ദിൽദാര്  മിലാദേ

ഹവ ഹവാ  ഹേ  ഹവാ  ഖുശുബു  ലുട്ടാദേ
കഹാ കുലി ഹാ കുലി സുൾഫു  പത്താദേ
അബ് ഉസ്ക പത്താദേ  സരാ   മുജ്കോ പത്താദേ
മേ ഉസ്സേ  മിലൂങ്കാ  ഏക്  ബാർ മിലാദേ
യാര്  മിലാദേ  ദിൽദാര് മിലാദേ
യാര്  മിലാദേ ദിൽദാര്  മിലാദേ


Hawa hawa aye hawa khusboo luta de
Kahan khuli haa khuli zulf bata de
Ab uska patta de jara mujhko batta de
Main usse milunga ik baar milla de
Yaar milla de dildaar milla de
Yaar milla de dildaar milla de

Hawa hawa aye hawa khusboo luta de
Kahan khuli haa khuli zulf bata de
Ab uska patta de jara mujhko batta de
Main usse milunga ik baar milla de
Yaar milla de dildaar milla de
Yaar milla de dildaar milla de

Phir kisi ke chehre ka rang khil gaya
Bichhada huaa aaj koi usko mill gaya
Phir kisi ke chehre ka rang khil gaya
Bichhada huaa aaj koi usko mill gaya
Kaise mill gaya kahan mill gaya
Humne to dhundh liya saara zamana
Hawa hawa aye hawa khusboo luta de
Kahan khuli haa khuli zulf bata de
Ab uska patta de jara mujhko batta de
Main usse milunga ik baar milla de
Yaar milla de dildaar milla de
Yaar milla de dildaar milla de

Ye adda bhi uski kyaa kaam kar gayi
Jaate jaate ek haseen shaam kar gayi
Ye adda bhi uski kyaa kaam kar gayi
Jaate jaate ek haseen shaam kar gayi.
shaam kar gayi, tere naam kar gayi
aise haseen chehray ko ab na bhulana

hawa hawa eh hawa, khusbhoo luta day
kahaan khuli haan khuli, zulf bata day
ab uska pata day, zara mujhko bata day
main usse milu ga, ek bar mila day
yaar mila day, dildaar mila day
yaar mila day, dildaar mila day

hawa hawa eh hawa, khusbhoo luta day
kahaan khuli haan khuli, zulf bata day
ab uska pata day, zara mujhko bata day
main usse milon ga, ek bar mila day
yaar mila day, dildaar mila day

zindagi ki dhoop ko saaya kar gayi
aaj mere paas se woh guzar gaye
zindagi ki dhoop ko saaya kar gayi
aaj mere paas se woh guzar gayi
usne jo kaha, tumne bhi suna
yeh baat aur kisi ko na batana

hawa hawa eh hawa, khusbhoo luta day
kahaan khuli haan khuli, zulf bata day
ab uska pata day, zara mujhko bata day
main usse milon ga, ek bar mila day
yaar mila day, dildaar mila day
yaar mila day, dildaar mila day

2019, നവംബർ 26, ചൊവ്വാഴ്ച

എന്നും നിന്നെ പൂജിക്കാം


Music: ഔസേപ്പച്ചൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്സുജാത മോഹൻ
Film/album: അനിയത്തിപ്രാവ്
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ

ആ....
എന്നും നിന്നെ പൂജിക്കാം..പൊന്നും പൂവും ചൂടിക്കാം..
വെണ്ണിലാവിൻ വാസന്ത ലതികേ...
എന്നും എന്നും എൻ മാറിൽ..മഞ്ഞു പെയ്യും പ്രേമത്തിൻ..
കുഞ്ഞുമാരി കുളിരായ് നീയരികേ...
ഒരു പൂവിൻ‌റെ പേരിൽ നീ ഇഴനെയ്യത രാഗം..
ജീവൻ‌റെ ശലഭങ്ങൾ കാതോർത്തിരുന്നു...
ഇനിയീ നിമിഷം വാചാലം...

ഏഴേഴു ചിറകുള്ള സ്വരമാണോ നീ..ഏകാന്ത യാമത്തിൻ വരമാണോ...
പൂജയ്ക്കു നീ വന്നാൽ പൂവാകാം..ദാഹിച്ചു നീ നിന്നാൽ..പുഴയാകാം...
ഈ സന്ധ്യകൾ അല്ലിതേൻ ചിന്തുകൾ...
പൂമേടുകൾ രാഗ തേൻകൂടുകൾ...
തോരാതെ തോരാതെ..ദാഹമേഘമായ്..പൊഴിയാം..
എന്നും എന്നും എൻ മാറിൽ..മഞ്ഞു പെയ്യും പ്രേമത്തിൻ..
കുഞ്ഞുമാരി കുളിരായ് നീയരികേ...
എന്നും നിന്നെ പൂജിക്കാം..പൊന്നും പൂവും ചൂടിക്കാം..
വെണ്ണിലാവിൻ വാസന്ത ലതികേ...

ആകാശം നിറയുന്ന സുഖമോ നീ...ആത്മാവിലൊഴുകുന്ന മധുവോ നീ..
മോഹിച്ചാൽ ഞാൻ നിൻ‌റെ മണവാട്ടി..മോതിരം മാറുമ്പോൾ വഴികാട്ടി..
സീമന്തിനീ...സ്നേഹ പാലാഴിയിൽ...
ഈയോർമ്മ തൻ ലില്ലി പൂന്തോണിയിൽ...
തീരങ്ങൾ തീരങ്ങൾ തേടി ഓമലേ...തുഴയാം..
എന്നും നിന്നെ പൂജിക്കാം..പൊന്നും പൂവും ചൂടിക്കാം..
വെണ്ണിലാവിൻ വാസന്ത ലതികേ...
എന്നും എന്നും എൻ മാറിൽ..മഞ്ഞു പെയ്യും പ്രേമത്തിൻ..
കുഞ്ഞുമാരി കുളിരായ് നീയരികേ...
ഒരു പൂവിൻ‌റെ പേരിൽ നീ ഇഴനെയ്യത രാഗം..
ജീവൻ‌റെ ശലഭങ്ങൾ കാതോർത്തിരുന്നു...
ഇനിയീ നിമിഷം വാചാലം...
ലലലല ലാ ലലല...ഉം....

2019, നവംബർ 25, തിങ്കളാഴ്‌ച

തന്നന്നം താനന്നം താളത്തിലാടി


ചിത്രം യാത്ര (1985)
ചലച്ചിത്ര സംവിധാനം ബാലു മഹേന്ദ്ര
ഗാനരചന ഒ എൻ വി കുറുപ്പ്
സംഗീതം ഇളയരാജ
ആലാപനം കെ ജെ യേശുദാസ്, അമ്പിളി, കോറസ്‌, അന്ന സംഗീത, ആന്റണി ആന്റോ

തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി
ഒന്നിച്ചു രണ്ടോമല്‍പ്പൈങ്കിളികള്‍
ഒന്നാനാം കുന്നിന്‍റെ ഓമനകള്‍
കാടിന്‍റെ കിങ്ങിണികള്‍

തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി
ഒന്നിച്ചു രണ്ടോമല്‍പ്പൈങ്കിളികള്‍
ഒന്നാനാം കുന്നിന്‍റെ ഓമനകള്‍
കാടിന്‍റെ കിങ്ങിണികള്‍
തന്നന്നം താനന്നം താളത്തിലാടി


കിരുകിരെ പുന്നാരത്തേന്‍‌മൊഴിയോ
കരളിലെ കുങ്കുമപ്പൂമ്പൊടിയോ
കളിയാടും കാറ്റിന്‍റെ കൈയ്യില്‍ വീണു
കുളിരോട് കുളിരെങ്ങും തൂകിനിന്നു
ഒരു പൂവില്‍നിന്നവര്‍ തേന്‍‌നുകര്‍ന്നു
ഒരു കനി പങ്കുവച്ചവര്‍ നുകര്‍ന്നു
ഇരുമെയ്യാണെങ്കിലും ജീവനൊന്നായ്
നിറമുള്ള സ്വപ്നങ്ങള്‍ പൂവിടും നാള്‍
കൂടൊന്നു കൂട്ടാന്‍ നാരുകള്‍ തേടി
ആണ്‍കിളിയെങ്ങോ പോയി
ദൂരേ.... ദൂരേ....
പെണ്‍‌കിളി കാത്തിരുന്നു
തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി


ഒരുപിടിച്ചുള്ളിയും തേന്‍തിനയും
തിരയുമാ പാവമാമാണ്‍കിളിയോ
വനവേടന്‍ വീശിയ വലയില്‍ വീണു
മണിമുത്ത് മുള്ളില്‍ ഞെരിഞ്ഞുതാണു
ഒരു കൊച്ചുസ്വപ്നത്തിന്‍ പൂവടര്‍ന്നാല്‍
ഒരു കൊടും‌കാട്ടിലതാരറിയാന്‍
ഒരു കുഞ്ഞുമെഴുതിരിയുരുകുംപോലെ
കരയുമാ പെണ്‍കിളി കാത്തിരുന്നു
ആയിരം കാതം ദൂരെയിരുന്നാ
ആണ്‍കിളിയെന്തേ ചൊല്ലീ
ദൂരേ.... ദൂരേ....
പെണ്‍‌കിളി കാത്തിരുന്നു


തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി
ഒന്നിച്ചു രണ്ടോമല്‍പ്പൈങ്കിളികള്‍
ഒന്നാനാം കുന്നിന്‍റെ ഓമനകള്‍
കാടിന്‍റെ കിങ്ങിണികള്‍
തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി

കുന്നത്തൊരു കാവുണ്ട്


ചിത്രം യാത്ര (1985)
ചലച്ചിത്ര സംവിധാനം ബാലു മഹേന്ദ്ര
ഗാനരചന പി ഭാസ്കരൻ
സംഗീതം കെ രാഘവന്‍
ആലാപനം കൊച്ചിന്‍ അലക്സ്‌

കുന്നത്തൊരു കാവുണ്ട്
കാവിനടുത്തൊരു മരമുണ്ട്
മരത്തില്‍ നിറയെ പൂവുണ്ട്
പൂ പറിക്കാൻ പോരുന്നോ
പൂങ്കുയിലേ പെണ്ണാളേ 

കുന്നത്തൊരു കാവുണ്ട്
കാവിനടുത്തൊരു മരമുണ്ട്
മരത്തില്‍ നിറയെ പൂവുണ്ട്
പൂ പറിക്കാൻ പോരുന്നോ
പൂങ്കുയിലേ പെണ്ണാളേ 



അച്ഛന്‍ കാവില് പോയാല്
അമ്മ വിരുന്നു പോയാല്
അച്ഛന്‍ കാവില് പോയാല്
അമ്മ വിരുന്നു പോയാല്
ആടിപ്പാടാന്‍ പോരാമോ
പൂങ്കുയിലേ പെണ്ണാളേ
പൂങ്കുയിലേ പെണ്ണാളേ


കുന്നത്തൊരു കാവുണ്ട്
കാവിനടുത്തൊരു മരമുണ്ട്
മരത്തില്‍ നിറയെ പൂവുണ്ട്
പൂ പറിക്കാൻ പോരുന്നോ
പൂങ്കുയിലേ പെണ്ണാളേ
പൂങ്കുയിലേ പെണ്ണാളേ 



ഇന്ദുലേഖ കണ്‍ തുറന്നു

ചിത്രം ഒരു വടക്കന്‍ വീരഗാഥ (1989)
ചലച്ചിത്ര സംവിധാനം ഹരിഹരന്‍
ഗാനരചന കൈതപ്രം
സംഗീതം ബോംബെ രവി
ആലാപനം കെ ജെ യേശുദാസ്

ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്
ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്
ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറ്റി
ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറ്റി
ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്


എവിടെ സ്വര്‍ഗ്ഗ കന്യകള്‍
എവിടെ സ്വര്‍ണ്ണചാമരങ്ങള്‍
എവിടെ സ്വര്‍ഗ്ഗ കന്യകള്‍
എവിടെ സ്വര്‍ണ്ണചാമരങ്ങള്‍
ആയിരം ജ്വാലാമുഖങ്ങളായ്
ധ്യാനമുണര്‍ത്തും തുടിമുഴങ്ങി
ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്
ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറ്റി
ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്


ആരുടെമായാ മോഹമായ്
ആരുറ്റെ രാഗ ഭാവമായ്
ആരുടെമായാ മോഹമായ്
ആരുറ്റെ രാഗ ഭാവമായ്
ആയിരം വര്‍ണ്ണരാജികളില്‍
ആതിരരജനി അണിഞ്ഞൊരുങ്ങി
ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്
ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറ്റി
ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്