2019, ഡിസംബർ 8, ഞായറാഴ്‌ച

സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച


ചിത്രംകരുമാടിക്കുട്ടന്‍ (2001)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്


സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച മണിവീണയാണെന്റെ കേരളം ..
നീല സാഗരമതിന്റെ തന്ത്രിയില്‍ ഉണര്‍ത്തിടുന്നു സ്വരസാന്ത്വനം...

സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച മണിവീണയാണെന്റെ കേരളം ..
നീല സാഗരമതിന്റെ തന്ത്രിയില്‍ ഉണര്‍ത്തിടുന്നു സ്വരസാന്ത്വനം.
ഇളകിയാടുന്ന ഹരിത മേഖലയില്‍ അലയിടുന്ന കളനിസ്വനം..
ഓ..നിസ്വനം..കളനിസ്വനം.. (സഹ്യസാനു..)

ഹരിതഭംഗി കളിയാടിടുന്ന വയലേലകള്‍ക്കു നീര്‍ക്കുടവുമായ് . (2)
നാട്ടിലാകെ നടമാടിടുന്നിതാ പാട്ടുകാരികള്‍ ചോലകള്‍..
ഓ.. ശ്യാമ കേരകേദാരമേ..ശ്യാമ കേരകേദാരമേ..
ശാന്തി നിലയമായ് വെല്‍ക നീ ..ശാന്തി നിലയമായ് വെല്‍ക നീ ... (2)
(സഹ്യസാനു.. )

പീലി നീട്ടി നടമാടിടുന്നു തൈതെങ്ങുകള്‍ കുളിര്‍ തെന്നലില്‍ ..(2)
കേളി കൊട്ടിലുയരുന്നു കഥകളി കേളി ദേശാന്തരങ്ങളില്‍..
ഓ..സത്യധര്‍മ്മ കേദാരമേ..സത്യധര്‍മ്മ കേദാരമേ
സ്നേഹ സദനമായ്‌ വെല്‍ക നീ ..സ്നേഹ സദനമായ്‌ വെല്‍ക നീ..(2)

സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച മണിവീണയാണെന്റെ കേരളം
നീല സാഗരമതിന്റെ തന്ത്രിയില്‍ ഉണര്‍ത്തിടുന്നു സ്വരസാന്ത്വനം...
ഇളകിയാടുന്ന ഹരിത മേഖലയില്‍ അലയിടുന്ന കളനിസ്വനം..
ഓ..നിസ്വനം..കളനിസ്വനം ..
(സഹ്യസാനു..)....(2)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ