2019, ഡിസംബർ 1, ഞായറാഴ്‌ച

ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം



ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം
ഓർത്തു കണ്ണീർ വാർത്ത്നില്ക്കയാണ്നീല മേഘം
കോന്തലക്കൽ നീ എനിക്കായ്‌ കെട്ടിയ നെല്ലിക്കാ
കണ്ടു ചൂരൽ വീശിയില്ലേ നമ്മുടെ മൊല്ലാക്കാ


പാഠപുസ്തകത്തിൽ മയിൽപീലി വെച്ചു കൊണ്ട്‌
പീലി പെറ്റു കൂട്ടുമെന്ന് നീ പറഞ്ഞു പണ്ട്‌
ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്ന്
ഇപ്പൊളാ കഥകളെ നീ അപ്പടി മറന്ന്

ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം
ഓർത്തു കണ്ണീർ വാർത്ത്
നില്ക്കയാണ്നീല മേഘം

കാട്ടിലെ കോളാമ്പി പൂക്കൾ നമ്മളെ വിളിച്ചൂ...
കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ചൂ.....
കാലമാമിലഞ്ഞിയെത്ര പൂക്കളെ കൊഴിച്ചൂ...
കാത്തിരുപ്പും മോഹവും  പിന്നങ്ങിനെ പിഴച്ചൂ...


ഞാനൊരുത്തൻ നീയൊരുത്തി നമ്മൾ തന്നിടയ്ക്ക്‌..
വേലികെട്ടാൻ ദുർവ്വിധിക്ക്  കിട്ടിയോ മിടുക്ക്‌...
എന്റെ കണ്ണു നീരിൽ തീർത്ത കായലിൽ ഇഴഞ്ഞ്‌...
നിന്റെ കളിത്തോണി നീങ്ങി  എങ്ങുപോയ്‌ മറഞ്ഞു....

ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം
ഓർത്തു കണ്ണീർ വാർത്ത്
നില്ക്കയാണ്നീല മേഘം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ