2024, ജനുവരി 19, വെള്ളിയാഴ്‌ച

Song നിറമിഴികൾ തളരുന്നു

 Song Mayathe മായാതെ

Director & Music : Jilshad Vallapuzha Singers : Jilshad Vallapuzha Lyric : KC Abhilash producer :CPM Haris Thirunavaya Assi Director : Safwan Vallapuzha Programming : Rajeesh K Chandu Flute : Shajahan Tanur Cast :kulappulli Leela, Rakesh Palissery,Muhammed Editor : Jax Camera : Nisam Zuppy Make up : Neenu Payyanakkal Pro Controll : Badusha Pattambi,Shakir Cherpulassery Feedback : 9562809014,9072555340,8891809014 നിറമിഴികൾ തളരുന്നു... എന്നോർമ്മകളും നിറയുന്നു. രാപ്പകലുകളിന്നുരുകുന്നു. ഉലയുന്നെന്റെ ഉള്ളം. തനിയേ തനിയേ...തിര പോലലയേ.. ഇനി ഈ ജന്മം തുണയോ അകലേ.. തോരാമിഴി നീരൊഴുകുമ്പോൾ തഴുകും തൂവൽ കനിവ് ഉമ്മ. ഇടനെഞ്ചുരുകും കരിരാവിൽ കരുതൽ ക്കടലാണെന്നുപ്പ. സ്മൃതികളിലെന്നും നിറയുവരല്ലേ. ഉടയവരാമെൻ ചിറകുകളല്ലേ. ദൂരേ... ദൂരേ... മാഞ്ഞേ പോയോ.. ഒരു കടലാകും അഭയമതല്ലേ അരികിലതില്ലേൽ മനമുരുകില്ലേ...ചാരേ... ചാരേ... തേടുന്നുലകിൽ. നിറമിഴികൾ തളരുന്നു... എന്നോർമ്മകളും നിറയുന്നു. രാപ്പകലുകളിന്നുരുകുന്നു. ഉലയുന്നെന്റെ ഉള്ളം. കാതോരം ഒരു താരാട്ടിൻ ശ്രുതി കേൾക്കുന്നേ കാവൽ പോലരികത്താളും തുണ തേടുന്നേ. വാനോളം വളരാനായെൻ വഴിയായില്ലേ. വാനത്തിൽ നിറതാരം പോലണയാതില്ലേ. മായാതെ മറയാതെ നിഴലാകാൻ വാ മടിമേലെ തല ചാഞ്ഞാലൊരു നൂറുമ്മ. ഈ നെഞ്ചിൽ എരിവേനൽ കനലാളുമ്പോൾ ഒരു തെന്നൽ തണുവേകും മഴയാകാൻ വാ.. താലോലം തളിരാലോലം ഒരു സാന്ത്വനമെന്നുമ്മ. മാറ്റേറും പ്രിയമായെന്നും പരിപാവനമാ സ്നേഹം രാരാരി രാരാരി രോ ....... രാരാരി രാരാരി രോ .... നിറമിഴികൾ തളരുന്നു... എന്നോർമ്മകളും നിറയുന്നു. രാപ്പകലുകളിന്നുരുകുന്നു. ഉലയുന്നെന്റെ ഉള്ളം. സ്നേഹത്തിൻ കടലാഴത്തിൻ മൊഴിയാണുമ്മ... കാലത്തിൻ വഴിയോരെത്തെൻ തണലാണുപ്പാ... തീയാളും തിര പോലാളും നിറ ദുഃഖത്തിൽ.... നോവാറ്റുന്നൊരു വാക്കിൻ മർമ്മരമാകുന്നോർ.. രാവോളം രാത്തിങ്കൾ കൂട്ടായ് മാറാൻ.. രാരീരം പാടാനെൻ ചാരേ വായോ. ഞാൻ തേടും സ്നേഹത്തിൻ പൊരുളാണുമ്മ ഈ മണ്ണിൽ എൻ ജന്മം ആ നോവുമ്മ. താലോലം തളിരാലോലം ഒരു സാന്ത്വനമെന്നുമ്മ. മാറ്റേറും പ്രിയമായെന്നും പരിപാവനമാ സ്നേഹം
രാരാരി രാരാരി രോ ....... രാരാരി രാരാരി രോ .... നിറമിഴികൾ തളരുന്നു... എന്നോർമ്മകളും നിറയുന്നു. രാപ്പകലുകളിന്നുരുകുന്നു. ഉലയുന്നെന്റെ ഉള്ളം. തനിയേ തനിയേ...തിര പോലലയേ.. ഇനി ഈ ജന്മം തുണയോ അകലേ.. തോരാമിഴി നീരൊഴുകുമ്പോൾ തഴുകും തൂവൽ കനിവ് ഉമ്മ. ഇടനെഞ്ചുരുകും കരിരാവിൽ കരുതൽ ക്കടലാണെന്നുപ്പ. സ്മൃതികളിലെന്നും നിറയുവരല്ലേ. ഉടയവരാമെൻ ചിറകുകളല്ലേ. ദൂരേ... ദൂരേ... മാഞ്ഞേ പോയോ.. ഒരു കടലാകും അഭയമതല്ലേ അരികിലതില്ലേൽ മനമുരുകില്ലേ...ചാരേ... ചാരേ... തേടുന്നുലകിൽ. നിറമിഴികൾ തളരുന്നു... എന്നോർമ്മകളും നിറയുന്നു. രാപ്പകലുകളിന്നുരുകുന്നു. ഉലയുന്നെന്റെ ഉള്ളം.