2014, ഓഗസ്റ്റ് 24, ഞായറാഴ്‌ച

മാപ്പിളാ ഗാനം .മുത്തു നവ രത്ന മുഖം



ഓ ..........ഓ .........ഓ .......
ഓ ...........ഓ .......ഓ .......

മുത്തു നവ രത്ന മുഖം കത്തിടും മയിലാളേ
മൊഞ്ചൊളിവില് തഞ്ചമേറും കഞ്ചകപ്പൂമോളേ (2)
ചിത്തിരം കൊത്തി മറിയും ചെമ്പകച്ചുണ്ടും ചിരിയും
ഉത്തമ മലർ തിരിയും സൂക്ഷ്മമിൽ പല കുറിയും
കണ്ടു മോഹിച്ച് ....സംഗതി കൊണ്ട് മോഹിച്ച്
കണ്ടു മോഹിച്ച് ....സംഗതി കൊണ്ട് മോഹിച്ച്.....
എൻ മലരേ നമ്മളെല്ലാം രാജിയക്കാരല്ലേ
എന്നൊരു വിചാരവും സന്തോഷവും നിനക്കില്ലേ
നിൻ മധുര തേൻ കുടിപ്പാൻ ഒത്തവൻ ഞാനല്ലേ
ഏറിയ നാളായി പൂതി വെച്ചിടുന്നു മുല്ലേ.....
സമ്മതിച്ചെങ്കിൽ തരട്ടെ സാധിയമെങ്കിൽ വരട്ടെ
തമ്മിലിഷ്ടമായി മുത്തേ തങ്കമേനിയുള്ള തത്തേ
ചേരുമെന്നാളിൽ മനകൊതി തീരുമെന്നാളിൽ
ചേരുമെന്നാളിൽ മനകൊതി തീരുമെന്നാളിൽ
എന്ത് വേണം എൻ കനിക്കതൊക്കെയും തന്നോളം
ഏതിലും മുട്ടു വരുത്താതൊപ്പരം നിന്നോളാം
അന്തിനേരത്തൊന്നുറങ്ങാൻ ഇത്തലം വന്നാളാ
ആവതുള്ള നാളതിൽ ഞാൻ ഇക്കനി തിന്നോളാം
ഓ............ ഓ..............ഓ.............. (2)
ഓ ............ഓ ..............ഓ ............ (2)

2014, ഓഗസ്റ്റ് 19, ചൊവ്വാഴ്ച

മാപ്പിളാ ഗാനം. ഓത്തുപള്ളിയില്‍

മാപ്പിളാ ഗാനം. ഓത്തുപള്ളിയില്‍

ഓത്തുപള്ളിയിലന്നു നമ്മള്....  പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്‍ക്കയാണു...  നീല മേഘം (ഓത്തുപള്ളി )
കൊന്തലയ്ക്കല്‍ നീ ...എനിക്കായ് കെട്ടിയ നെല്ലിക്കാ ...
കണ്ടു ചൂരല് വീശിയില്ലേ ....നമ്മുടെ മോല്ലാക്കാ ...    (ഓത്തുപള്ളി )

പാഠപുസ്തകത്തില്‍ മയില്‍  ... പ്പീലി വെച്ചു കൊണ്ട്
പീലി പെറ്റ് കൂട്ടുമെന്ന് നീ പറഞ്ഞു പണ്ട്
ഉപ്പു കൂട്ടി പച്ച മാങ്ങാ .....നമ്മളെത്ര തിന്നൂ... (ഉപ്പു കൂട്ടി )
ഇപ്പോളാ കഥകളെ നീ... അപ്പടീ മറന്നൂ....   (ഓത്തുപള്ളിയി )

കാട്ടിലെ കോളാമ്പി പൂക്കള്‍ ...നമ്മളെ വിളിച്ചൂ ...
കാറ്റു കേറും കാട്ടിലെല്ലാം നമ്മളും കുതീച്ചൂ ...
കലാമാം ഇലഞ്ഞിയെത്രാ.... പൂക്കളെ കൊഴിച്ചൂ.... ( കാലമാം  )
കാത്തിരിക്കും മോഹവും ഇന്ന് എങ്ങിനെ പിഴച്ചു  (ഓത്തുപള്ളി )

ഞാനൊരുത്തന്‍ നീയൊരുത്തീ ..... നമ്മള്‍ തന്നിടയ്ക്ക്
വേലി കെട്ടാന്‍ കാലത്തിന്നുണ്ടാകുമോ കരുത്ത്
എന്‍റെ  കണ്ണു നീരു തീര്‍ത്ത.... കായലി ലിഴഞ്ഞ് .... (നിന്‍റെ കണ്ണു )
നിന്‍റെ  കളി തോണി  നീ.... പോകുമോ തുഴഞ്ഞ് (ഓത്തുപള്ളി )

rasheedthozhiyoor@ gmail.com
       http://www.youtube.com/watch?v=uLD0239uc38

മാപ്പിളാ ഗാനം .മാണിക്ക്യ മലരായ പൂവി

മാപ്പിളാ ഗാനം .മാണിക്ക്യ മലരായ പൂവി

മാണിക്ക്യ മലരായ പൂവി
മഹതിയാം  കതീജ ബീവി
മക്കയെന്നാ പുണ്ണ്യ നാട്ടില്‍
വിലസിടും നാരീ  .....
വിലസിടും നാരീ  .....(മാണിക്ക്യ )

ഹാത്തിമുല്‍ നബിയെ വിളിച്ചൂ
കച്ചവടത്തിന്നയച്ചൂ
കണ്ട നേരം കല്‍ബിനുള്ളില്‍
മോഹമുദീച്ചൂ .....
കച്ചവടവും കഴിഞ്ഞ്
മുത്ത്‌ റസൂലുള്ള വന്ന്
കല്ലിയാണാലോചനക്കായ്
ബീവി തുനിഞ്ഞ്
 ബീവി തുനിഞ്ഞ്.... (മാണിക്ക )

തോഴിയെ ബീവി വിളിച്ച്
കാര്യ മെല്ലാതും അറീച്ച്
മാന്യനാം അബു താലിബിന്‍റെ
അരികിലായച്ച്
കല്ലിയാണ കാര്യമാണ്
ഏറ്റവും സന്തോഷമാണ്
കാര്യമാബൂ താലിബിന്നും
സമ്മതമാണ്  സമ്മതമാണ് (മാണിക്ക്യ )

ബീവി കദീജാബിയന്ന്‍
പുതുമണവാട്ടി ചമഞ്ഞ്
മുത്ത്‌ നബിയുള്ള
പുതുമാരന്‍ ചമഞ്ഞ്
മന്നവന്‍റെ കല്പനയാല്‍
മംഗല്യ നാളും പുലര്‍ന്ന്
മാദൃകരാം ദമ്പതിമാരില്‍
മംഗളം നേര്‍ന്ന്.... മംഗളം നേര്‍ന്ന് .... (മാണിക്ക്യ 2)

http://www.youtube.com/watch?v=oIsa1a4fAQw

മാപ്പിളാ ഗാനം .മധുവര്‍ണ്ണാ പൂവല്ലെ

മാപ്പിളാ ഗാനം .മധുവര്‍ണ്ണാ പൂവല്ലെ                                                

 http://www.youtube.com/watch?v=g0vov1BwPjs

മധുവര്‍ണ്ണാ പൂവല്ലെ
ന്നറുനിലാ പൂമോളല്ലെ
മധുര പതിനേഴില്‍
ലെങ്കിമാറിയുന്നോളെ

ലെങ്കിമാറിയുന്നോളെ
ലെങ്കിമാറിയുന്നോളെ
ലെങ്കിമാറിയുന്നോളെ
ലെങ്കിമാറിയുന്നോളെ
                                    (മധുവര്‍ണ്ണാ )
നിനവിലെ തിളക്കമായ്
വിരിയുന്ന മലരെ
കരളിലെ കടലിനെ
ഉണര്‍ത്തുന്ന കതിരെ
മണിമുത്ത് വിതറുംപോല്‍
ചിരിക്കുന്ന സരസെ     (നിനവിലെ )
പൂമാരന്‍ നിനക്കിതാ
അണയുന്നുണ്ടേ ....
മുഹബ്ബത്തിന്‍ കുളിരുമായ്
ഇതാവരുന്നേ
                             (മധുവര്‍ണ്ണാ )
കവിളിലെ കരളിലെ
മധു കിണി തെളിഞ്ഞ്
പുതു തരം കരംകാട്ടി
നിറ നെഞ്ചില്‍ വിരിഞ്ഞ്
മധു വമ്പന്‍ തരുണങ്ങള്‍
കിനാവതില്‍  തെളിഞ്ഞ്     (കവിളിലെ )
പൂമാരന്‍ നിനക്കിതാ
വരുന്നു മോളെ
പൂമ്പട്ട് വിരിക്കുവാന്‍
വരുന്നു മോളെ
                                  (മധുവര്‍ണ്ണാ )
മണിയറക്കുള്ളില്‍
നറു മണം ചിറകടിച്ച്
മണിവീരെ കരങ്ങളില്‍
വള കോരി നിറച്ച്
മണവാട്ടി കുടുമയില്‍
കുടുക്കവും പതിച്ച്    (മണിയറ )
പൂമാരന്‍ കുളിരുമായ്
ഇതാവരുന്നേ .......
മലരമ്പന്‍ നിനക്കീതാ
വരുന്നുമോളെ
                                (മധുവര്‍ണ്ണാ )
                                 

മാപ്പിള ഗാനം സുബര്‍ക്കത്തെ പടച്ചോനെ

മാപ്പിള ഗാനം സുബര്‍ക്കത്തെ പടച്ചോനെ

സുബര്‍ക്കത്തെ പടച്ചോനെ
 സുഖദുഃഖാമാറിഞ്ഞോനെ
സുമത്തില്‍ തേന്‍ നിറച്ചോനെ
സ്വരഗംഗ തീര്‍ത്ത പെരിയോനെ
                                                         (സുബര്‍ക്കത്തെ )

ബദറൊത്ത രസൂലാണേ
ബദര്‍ പൂവിന്‍റെ ഹക്കാണേ (2)                                          
അര്‍ഹാമൂ റഹിമോനെ
അനുഗ്രഹീക്കണം നീയ്യേ
                                                 (സുബര്‍ക്കത്തെ )


ഹിറയില്‍ പൂത്ത പൂവാണേ
ഹറമിന്‍റെ പൊരുളാണേ (2)                                            
അരുളേണം കനിവാലെ
അടിയന്നായ് തുണ നീയെ
                                                  (സുബര്‍ക്കത്തെ)

തിഹാം ചുറ്റുന്ന കാറ്റാണേ
ത്വവാഫ് ചെയ്ത കിളിയാണേ (2)
അകറ്റേണം വിഷാദങ്ങള്‍
അഹദേ എന്‍ വിഷമങ്ങള്‍
                                                         (സുബര്‍ക്കത്തെ)

മദീനത്തെ  കുടീരത്തില്‍
മണി മുത്തിന്‍ സവീദത്തില്‍ (2)
അണെയ്ക്കെന്നെ റഹുമാനെ
അകിലത്തില്‍ ഉടയോനെ
                                                  (സുബര്‍ക്കത്തെ 2 )
   

2014, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

മാപ്പിളപ്പാട്ട് .മനസിന്‍റെ ഉള്ളില്‍ നിന്നൊളിയുന്ന മാണിക്യ


മാപ്പിളപ്പാട്ട് .മനസിന്‍റെ ഉള്ളില്‍ നിന്നൊളിയുന്ന മാണിക്യ

മനസിന്‍റെ ഉള്ളില്‍നിന്നൊളിയുന്ന മാണിക്യ
മണിമുത്ത് രാജാത്തീ .........
മാനത്തുദിച്ചതോ     മണ്ണീല്‍ മുളച്ചതോ
ഏതാണീ രാജാത്തീ..... ഏതാണീ രാജാത്തീ ...( മനസിന്‍റെ )

കണ്ടാല്‍ കൊതിക്കൊണ്ട് കരള് തുടിക്കുന്ന
കലമാന്‍ മിഴിയുള്ള കൈതപ്പൂ മണമുള്ള   ( കണ്ടാല്‍  )
കണ്ണാടി കവിളത്ത് കാണുന്ന കസ്തൂരി
വിറ്റതോ വില്‍ക്കുവാന്‍ വെച്ചതോ  ഏതാണീ
ഏതാണീ രാജാത്തീ ............
അഞ്ചാം ദിവസ്സത്തെ അമ്പീളി പോലുള്ള
അദരാലയത്തിലെ സ്വര്‍ണ്ണ ചഷകത്തില്‍  ( അഞ്ചാം  )
ആറ്റി കുറിക്കി  വെച്ചുള്ള പഞ്ചാമൃതം
വിറ്റതോ വില്‍ക്കുവാന്‍ വെച്ചതോ  ഏതാണീ
ഏതാണീ രാജാത്തീ ............          ( മനസിന്‍റെ )

പാഥാതി കേശം പളപളാ മിന്നുന്ന
പത്തരമാറ്റഴകുള്ള നിന്‍ ചെന്‍ചുണ്ടില്‍  ( പാഥാതി )
പതിവായി കാണുന്ന പഞ്ചാര പുഞ്ചിരി
വിറ്റതോ വില്‍ക്കുവാന്‍ വെച്ചതോ  ഏതാണീ
ഏതാണീ രാജാത്തീ ............  
പുന്നാര കരളേ നിന്‍ പൂമാണി മാറത്ത്
പൊന്നോല കൊണ്ട്   മെടഞ്ഞോരൂ കൊട്ടയീല്‍  (  പുന്നാര  )
പൊത്തിവെച്ചുള്ള  ആ മല്‍ഗോവ മാമ്പഴം
വിറ്റതോ വില്‍ക്കുവാന്‍ വെച്ചതോ  ഏതാണീ
ഏതാണീ രാജാത്തീ ............            (മനസിന്‍റെ +2 )