2016, മാർച്ച് 16, ബുധനാഴ്‌ച

മാപ്പിളഗാനം .ഇശാമുല്ല മണം വീശും


ഇശാമുല്ല മണം വീശും ഇളം കാറ്റെ നീ വാ ....
ഇലാഹിന്റെ കുതിറത്തൊന്ന് ഇഷലോടെ പാടാൻ (2)
പ്രപഞ്ചാദിപതിക്കെന്നും  സുജൂദിൽ ഞാൻ വീണ്
പ്രകൃതിയെ കുളിർപ്പിച്ച് തസ്ബീഹ് ചൊരിഞ്ഞ് (ഇശാമുല്ല മണം) 

കരളെന്നിനി പൂക്കും കദനങ്ങൾ മാറും
ഇരുളിന്റെ പിഴവുള്ള നിറമെന്നു തെളിയും (2)
ആശകളാൽ കോർത്തതോരോ പൂക്കളല്ലായിരുന്നു
നെഞ്ചുകീറി മുറിക്കുന്ന മുള്ളൂകളായിരുന്നു (2)   (ഇശാമുല്ല മണം)

സകലോർക്കും ഇലാഹ് നിനക്കാണെൻ സുജൂദ്
സമസ്തങ്ങൾ സ്തുതിച്ച് ഒരു കോടി സമാനിൽ (2)
മണിയറ മറക്കുള്ളിൽ ദുഃഖമേറെ സഹിച്ച്
മനസിന്റെ മിടിപ്പിലും നിന്നെ വാഴ്ത്തി കരഞ്ഞ് (2)  (ഇശാമുല്ല മണം)






2016, മാർച്ച് 12, ശനിയാഴ്‌ച

ഗാനം മിന്നാ മിന്നുങ്ങേ

മിന്നാ മിന്നുങ്ങേ
മിന്നും മിന്നുങ്ങേ
എങ്ങോട്ടണെങ്ങോട്ടാണീ.... തിടുക്കം
നീ തനിച്ചല്ലെ പേടിയാകില്ലെ
കൂട്ടിനും ഞാനും വന്നോട്ടെ......മിന്നാ മിന്നുങ്ങേ.....  (മിന്നാ മിന്നുങ്ങേ)

"മഴയത്തും വെയിലത്തും പോവരുതേ... നീ
നാടിൻറെ വെട്ടം കളയരുതേ...       (മഴയത്തും )
നിഴലുപോൽ പറ്റി ഞാൻ കൂടെ നടന്നപ്പോൾ (2 )
നീ തന്ന കുഞ്ഞു നുറുങ്ങു വെട്ടം.... (മിന്നാ മിന്നുങ്ങേ)


"പൊന്നു വിളയുന്ന പാടത്തും നാട്ടിലും
നാനായിടത്തും നീ പാറിയില്ലേ ...(പൊന്നു )
പള്ളികൂടത്തിനകമ്പടിയില്ലാതെ (2)
പൂന്നാര പാട്ടു നീ പാടിയില്ലെ.... (മിന്നാ മിന്നുങ്ങേ)


"വേവുന്ന ചൂടിലും കോച്ചും തണ്ണുപ്പിലും
വർഷം ചുരത്തുന്ന കാലമെല്ലാം
വീട്ടിനാകത്തും പുറത്തും വിശാലത
വീർത്തു നീ വിട്ടെറിഞ്ഞെങ്ങു പോയി..
"എത്തിപിടിക്കുവാൻ എത്തുകില്ലൊങ്കിലും
എന്നും ഞനോർക്കും നിൻ സ്നേഹമല്ലാം
മിന്നുന്നതല്ലാം പൊന്നെന്ന് കരുതാതെ
നിൻ മോഹജലകം ഞനോമനിക്കാം    (മിന്നാ മിന്നുങ്ങേ)