2016, ജൂലൈ 6, ബുധനാഴ്‌ച

കാട മുട്ടയുടെയും ഇറച്ചിയുടെയും ഔഷധഗുണങ്ങള്‍


കാട മുട്ടയുടെയും ഇറച്ചിയുടെയും ഔഷധഗുണങ്ങള്‍ പണ്ടുമുതലേ പ്രസിദ്ധമാണ്‌. പക്ഷികളിലെ കുടുംബമായ ഫാസിയാനിഡെയിലെ ഒരു ഉപകുടുംബമാണ് കാട. സാധാരണ കോഴികളെ അപേക്ഷിച്ച് വലിപ്പം കുറവാണെങ്കിലും ഇറച്ചിയിലുള്ള പോഷകമൂല്യത്തിന്റെ അടിസ്ഥാനത്തിൽ വളരെയധികം മുന്നിട്ടു നിൽക്കുന്ന ഒരു പക്ഷിയാണ്‌ കാട. ഇതിന്റെ ഉയർന്ന പോഷകമൂല്യം കാരണം 'ആയിരം കോഴിയ്ക്ക് അര കാട' എന്നൊരു ചൊല്ലു പോലും ഉണ്ട്. പുരാതനകാലം മുതൽക്ക് തന്നെ ചൈനയിലും ഈജിപ്റ്റിലും ഔഷധമായി കാടയിറച്ചിയും മുട്ടയും ഉപയോഗിച്ചു വന്നിരുന്നതായി തെളിവുകളുണ്ട്. 
വളർത്തുവാനുള്ള കുറഞ്ഞ തീറ്റച്ചെലവും, ഹ്രസ്വ ജീവിതചക്രവും കാടകളുടെ സവിശേഷതകളാണ്. കാടകൾ സാധാരണയായി ആറാഴ്ച പ്രായത്തിൽ പൂർണ്ണ വളർച്ചയെത്തുകയും ഏകദേശം 150 ഗ്രാം തുക്കം ഉണ്ടായിരിക്കുകയും ചെയ്യും. പെൺകാടകൾ ഈ പ്രായത്തിൽ മുട്ടയിട്ട് തുടങ്ങുന്നു. കാടകളുടെ മുട്ട വിരിയുന്നതിന് 16-18 ദിവസങ്ങൾ മതിയാകും. ശരീരവലിപ്പം കുറവായതിനാൽ ഇവയെ വളർത്തുന്നതിന് കുറച്ചുസ്ഥലം മതിയാകും. ഒരു കോഴിക്കാവശ്യമായ സ്ഥലത്ത് 8-10 കാടകളെ വളർത്തുവാൻ സാധിക്കും. മാംസത്തിനുവേണ്ടി വളർത്തുന്ന കാടകളെ 5-6 ആഴ്ച പ്രായത്തിൽ വിപണിയിലെത്തിക്കാം. കാടകൾ വർഷത്തിൽ 300-ഓളം മുട്ടകൾ നൽകുന്നു. കാടമുട്ടയ്ക്ക് കാടയുടെ ശരീരഭാഗത്തിൻറെ 8 ശതമാനം തൂക്കമുണ്ടായിരിക്കും. ജാപ്പനീസ് കാടകൾ, ബോബ്‌വൈറ്റ് കാടകൾ, സ്റ്റബിൾ ബോബ്‌വൈറ്റ് കാടകൾ, ഫാറൊ ഈസ്റ്റേൺ കാടകൾ തുടങ്ങിയ വിവിധയിനം കാടകൾ ഉണ്ടെങ്കിലും ജാപ്പനീസ് കാടകളാണ് വ്യവസായികാടിസ്ഥാനത്തിൽ മുന്നിൽ നിൽക്കുന്നത്. <p> </p>ആസ്ത്മ ചികിത്സയിൽ കാട മുട്ട ഒരു സിദ്ധൗഷധമാണ്. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന സെലീനിയം എന്ന മൂലകമാണ് ആസ്ത്മയെ ചെറുക്കുന്നത്. സെലീനിയം, സെലീനോ പ്രോട്ടീൻ ആയി കാടമുട്ടയിൽ അടങ്ങിയിരിക്കുന്നു. കൂടാതെ ഉയർന്ന തോതിലെ വിറ്റാമിൻ എ യും. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലെ ഒമേഗാ-3, ഒമേഗാ-6 തുടങ്ങിയ ഫാറ്റി ആസിഡുകൾ ശ്വാസനാളിയിലെ എരിച്ചിൽ (ഇൻഫ്ലമേഷൻ) തടയുന്നു. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന ആന്റി ഹിസ്റ്റമിനുകളും റെറ്റിനോൾ എന്ന മൃഗജന്യമായ വിറ്റാമിൻ എ യും ആസ്ത്മ തടയുന്നതിനുള്ള ശരീരത്തിന്റെ സ്വാഭാവികമായ ശേഷിയെ വീണ്ടെടുക്കുന്നു. ഇമ്മ്യൂണോഗ്ലോബുലിൻ ഇ ആന്റിബോഡി ഉത്പാദിപ്പിക്കുന്നതിൽ കാടമുട്ട സഹായകമാകുന്നുവെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അതുമൂലം ശ്വാസകോശ വ്യവസ്ഥയിലെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാകുകയും അലര്‍ജിക് റൈനൈറ്റിസ് തടയുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കൊളസ്റ്റ്രോൾ, ധമനികളിലെ ബ്ലോക്കുകൾ, അൾസർ, നാഡീരോഗങ്ങൾ, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങൾ, ലൈംഗിക ശേഷിക്കുറവ്, പ്രസവാനന്തര ചികിത്സ, കാൻസർ ചികിത്സയിലെ റേഡിയേഷനു വിധേയമാകുന്നത് മൂലമുള്ള അസ്വസ്ഥതകൾ, ഗൗട്ട്, പ്രമേഹം, അമിതവണ്ണം അഥവാ മേദസ്സ്, വിളർച്ച, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്കെല്ലാം കാടമുട്ട ഔഷധമാണ്. വെറും വയറ്റിൽ പച്ച മുട്ടയാണ് കഴിക്കേണ്ടത്. വേവിച്ചാൽ വിറ്റാമിനുകളും ഔഷധ ഗുണവും നഷ്ടമാകുമെന്നതാണ് കാരണം.