2020, മാർച്ച് 30, തിങ്കളാഴ്‌ച

ദേവസംഗീതം നീയല്ലേ ദേവീ വരൂ വരൂ

ദേവസംഗീതം നീയല്ലേ (M)
Music: ഇളയരാജ
Lyricist: എസ് രമേശൻ നായർ
Singer: കെ ജെ യേശുദാസ്
Year: 1997
Film/album: ഗുരു
devasangeetham neeyalle
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ


ദേവസംഗീതം നീയല്ലേ ദേവീ വരൂ വരൂ

തേങ്ങുമീ കാറ്റു നീയല്ലേ തഴുകാൻ ഞാനാരോ
ദേവസംഗീതം നീയല്ലേ നുകരാൻ ഞാനാരോ
ആരുമില്ലാത്ത ജന്മങ്ങൾ തീരുമോ ദാഹമീ മണ്ണിൽ
നിന്നോർമ്മയിൽ ഞാനേകനായ് (2)
തേങ്ങുമീ കാറ്റു നീയല്ലേ തഴുകാൻ ഞാനാരോ
ദേവസംഗീതം നീയല്ലേ നുകരാൻ ഞാനാരോ

ചിലു ചിലും സ്വര നൂപുരം ദൂര ശിഞ്ജിതം പൊഴിയുമ്പോൾ
ഉതിരുമീ മിഴിനീരിലെൻ പ്രാണ വിരഹവും അലിയുന്നു
എവിടെ നിൻ മധുര ശീലുകൾ മൊഴികളേ നോവല്ലേ
സ്മൃതിയിലോ പ്രിയ സംഗമം ഹൃദയമേ ഞാനില്ലേ
സ്വരം മൂകം വരം ശോകം പ്രിയനേ വരൂ വരൂ
തേങ്ങുമീ കാറ്റു നീയല്ലേ തഴുകാൻ ഞാനാരോ

ശ്രുതിയിടും കുളിരായി നിൻ ഓർമയെന്നിൽ നിറയുമ്പോൾ
ജനനമെന്ന കഥ കേൾക്കാൻ തടവിലായതെന്തേ നാം
ജീവ രാഗ മധു തേടീ ....വീണുടഞ്ഞതെന്തേ നാം
സ്നേഹമെന്ന കനി തേടീ നോവു തിന്നതെന്തേ നാം
ഒരേ രാഗം ഒരേ താളം പ്രിയേ നീ വരൂ വരൂ 

തേങ്ങുമീ കാറ്റു നീയല്ലേ തഴുകാൻ ഞാനാരോ
ദേവസംഗീതം നീയല്ലേ നുകരാൻ ഞാനാരോ
ആരുമില്ലാത്ത ജന്മങ്ങൾ തീരുമോ ദാഹമീ മണ്ണിൽ
നിന്നോർമ്മയിൽ ഞാനേകനായ് (2)
തേങ്ങുമീ കാറ്റു നീയല്ലേ തഴുകാൻ ഞാനാരോ
ദേവസംഗീതം നീയല്ലേ നുകരാൻ ഞാനാരോ

സന്യാസിനീ നിൻ

Music: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: കെ ജെ യേശുദാസ്
Film/album: രാജഹംസം
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ

സന്യാസിനീ ഓ... ഓ...

സനാസിനീ‍ നിൻ പുണ്യാശ്രമത്തിൽ ഞാൻ
സന്ധ്യാപുഷ്‌പവുമായ് വന്നു
ആരും തുറക്കാത്ത പൂമുഖവാതിലിൽ
അന്യനെപ്പോലെ ഞാൻ നിന്നു
(സന്യാസിനീ)

നിന്റെ ദുഖാർദ്രമാം മൂകാശ്രുധാരയിൽ
എന്റെ സ്വപ്‌നങ്ങളലിഞ്ഞു
സഗദ്‌ഗദം എന്റെ മോഹങ്ങൾ മരിച്ചു...(.നിന്റെ ദുഖാർദ്രമാം)
നിന്റെ മനസ്സിന്റെ തീക്കനൽ കണ്ണിൽ വീണെന്റെയീ പൂക്കൾ കരിഞ്ഞു...
രാത്രി പകലിനോടെന്നപോലെ
യാത്ര ചോദിപ്പൂ ഞാൻ
സനാസിനീ‍ നിൻ പുണ്യാശ്രമത്തിൽ ഞാൻ
സന്ധ്യാപുഷ്‌പവുമായ് വന്നു

നിന്റെ ഏകാന്തമാം ഓർമ്മതൻ വീഥിയിൽ
എന്നെയെന്നെങ്കിലും കാണും
ഒരിക്കൽ നീ എന്റെ കാൽപ്പാടുകൾ കാണും....(നിന്റെ ഏകാന്തമാം)
അന്നുമെന്നാത്മാവ് നിന്നോടു മന്ത്രിക്കും
നിന്നെ ഞാൻ സ്‌നേഹിച്ചിരുന്നു
രാത്രി പകലിനോടെന്ന പോലെ
യാത്ര ചോദിപ്പൂ ഞാൻ
സനാസിനീ‍ നിൻ പുണ്യാശ്രമത്തിൽ ഞാൻ
സന്ധ്യാപുഷ്‌പവുമായ് വന്നു
ആരും തുറക്കാത്ത പൂമുഖവാതിലിൽ
അന്യനെപ്പോലെ ഞാൻ നിന്നു
സന്യാസിനീ ഓ... ഓ...

2020, മാർച്ച് 28, ശനിയാഴ്‌ച

അധരം മധുരം വദനം മധുരം

2018 Kavalam Satheeshkumar Devotional Songs





അധരം മധുരം വദനം മധുരം
നയനം മധുരം ഹസിതം മധുരം
ഹ്രുദയം മധുരം ഗമനം മധുരം
മധുരാധിപതേരഖിലം മധുരം

വചനം മധുരം ചരിതം മധുരം
വസനം മധുരം വലിതം മധുരം
ചലിതം മധുരം ഭ്രമിതം മധുരം
മധുരാധിപതേരഖിലം മധുരം

വേണുര്‍ മധുരോ രേണുര്‍ മധുരാഃ
പാണിര്‍ മധുരാഃ പാദൌഃ മധുരൌ
ന്രിത്യം മധുരം സഖ്യം മധുരം
മധുരാധിപതേരഖിലം മധുരം

ഗീതം മധുരം പീതം മധുരം
ഭുക്തം മധുരം സുപ്തം മധുരം
രൂപം മധുരം തിലകം മധുരം
മധുരാധിപതേരഖിലം മധുരം

കരണം മധുരം തരണം മധുരം
ഹരണം മധുരം സ്മരണം മധുരം
വമിതം മധുരം ശമിതം മധുരം
മധുരാധിപതേരഖിലം മധുരം

ഗുഞ്ജാ മധുരാ മാലാ മധുരാ
യമുനാ മധുരാ വീചീ മധുരാ
സലിലം മധുരം കമലം മധുരം
മധുരാധിപതേരഖിലം മധുരം

ഗോപീ മധുരാ ലീലാ മധുരാ
യുക്തം മധുരം ഭുക്തം മധുരം
ദ്രിഷ്ടം മധുരം ശിഷ്ടം മധുരം
മധുരാധിപതേരഖിലം മധുരം

ഗോപാ മധുരാ ഗാവോ മധുരാ
യഷ്ടിര്‍ മധുരാ സ്രിഷ്ടിര്‍ മധുരാ
ദലിതം മധുരം ഫലിതം മധുരം
മധുരാധിപതേരഖിലം മധുരം

2020, മാർച്ച് 23, തിങ്കളാഴ്‌ച

മനസ്വിനി മധുമാലിനി നീ എവിടെ

 വർഷം    : 2002
രചന       :യൂസഫലി കേച്ചേരി
സംഗീതം :ഉമ്പായി
ഗായകൻ :ഉമ്പായി


മനസ്വിനി മധുമാലിനി നീ എവിടെ
 എൻ്റെ പ്രണയിനീ നീ എവിടെ..

മനസ്വിനി മധുമാലിനി നീ എവിടെ
എൻ്റെ പ്രണയിനീ നീ എവിടെ..
മരാള ഗാമിനി എവിടെ
എന്റെ മരാള ഗാമിനി എവിടെ
പ്രണയിനീ നീ എവിടെ
മനസ്വിനി മധുമാലിനി നീ എവിടെ
എൻ്റെ പ്രണയിനീ നീ എവിടെ..

നിൻ മിഴി വിടർത്തിയ നീലാരവിന്ദം
നൽകിയൊരാനന്ദം ഇന്നും മനസ്സിൽ
നിൻ മിഴി വിടർത്തിയ നീലാരവിന്ദം
നൽകിയൊരാനന്ദം ഇന്നും മനസ്സിൽ
മണികർണ്ണികയിൽ തേനായ് നുരയ്ക്കുന്നു
നറുതേനായ് നുരക്കുന്നു
മനസ്വിനി മധുമാലിനി നീ എവിടെ
എൻ്റെ പ്രണയിനീ നീ എവിടെ..
മരാള ഗാമിനി എവിടെ
എന്റെ മരാള ഗാമിനി എവിടെ
പ്രണയിനീ നീ എവിടെ
മനസ്വിനി മധുമാലിനി നീ എവിടെ
എൻ്റെ  പ്രണയിനീ നീ എവിടെ..

നിൻ ചൊടി ചാറിയ രാഗാർദ്ര ഭാവം
ശീതള മാലേയം ഇന്നും സഖിയെൻ
നിൻ ചൊടി ചാറിയ രാഗാർദ്ര ഭാവം
ശീതള മാലേയം ഇന്നും സഖിയെൻ
മാനസ വനിയിൽ പൂവായി വിടരുന്നു
പുതു പൂവായി വിടരുന്നു
മനസ്വിനി മധുമാലിനി നീ എവിടെ
എൻ്റെ  പ്രണയിനീ നീ എവിടെ.
മനസ്വിനി മധുമാലിനി നീ എവിടെ
എൻ്റെ  പ്രണയിനീ നീ എവിടെ..
മരാള ഗാമിനി എവിടെ
എന്റെ മരാള ഗാമിനി എവിടെ
പ്രണയിനീ നീ എവിടെ
മനസ്വിനി മധുമാലിനി നീ എവിടെ
എൻ്റെ  പ്രണയിനീ നീ എവിടെ 

2020, മാർച്ച് 15, ഞായറാഴ്‌ച

ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ

ചക്രവർത്തിനീ
Music: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: കെ ജെ യേശുദാസ്
Film/album: ചെമ്പരത്തി
chakravarthinee


ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു..
പുഷ്പപാദുകം പുറത്തു വെയ്ക്കു നീ
നഗ്നപാദയായ് അകത്തു വരൂ...

ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു..
പുഷ്പപാദുകം പുറത്തു വെയ്ക്കു നീ
നഗ്നപാദയായ് അകത്തു വരൂ...
ചക്രവര്‍ത്തിനീ.............

സാലഭഞ്ജികകള്‍ കൈകളില്‍
കുസുമ താലമേന്തി വരവേല്‍ക്കും...
പഞ്ചലോഹ മണിമന്ദിരങ്ങളില്‍
മണ്‍വിളക്കുകള്‍ പൂക്കും...
ദേവസുന്ദരികള്‍ കണ്‍കളില്‍
പ്രണയദാഹമോടെ നടമാടും...
ചൈത്ര പത്മദളമണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും താനേ പാടും
(ചക്രവര്‍ത്തിനീ)

ശാരദേന്ദുകല ചുറ്റിലും കനക
പാരിജാത മലര്‍ തൂകും...
ശില്പകന്യകകള്‍ നിന്‍റെ വീഥികളില്‍
രത്നകമ്പളം നീര്‍ത്തും...
കാമമോഹിനികള്‍ നിന്നെയെന്‍
ഹൃദയകാവ്യലോക സഖിയാക്കും...
മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
ലജ്ജകൊണ്ടു ഞാന്‍ മൂടും.. നിന്നേ മൂടും
(ചക്രവര്‍ത്തിനീ)

പൊടിമീശ മുളക്കണ കാലം..

പൊടിമീശ
Music: ആനന്ദ് മധുസൂദനൻ
Lyricist: സന്തോഷ് വർമ്മ
Singer: പി ജയചന്ദ്രൻ
Year: 2016
Film/album: പാ.വ
Podi Meesha


പൊടിമീശ മുളക്കണ കാലം..
ഇടനെഞ്ചില് ബാൻഡടി മേളം...
പൊടിമീശ മുളക്കണ കാലം..
ഇടനെഞ്ചില് ബാൻഡടി മേളം...
പെരുന്നാളിന് പള്ളിയിലെത്തിയതെന്തു കൊതിച്ചാണ്...
അന്നാവഴി വരവിന് കാരണമവളുടെ കരിനീലക്കണ്ണ്...
അവളൊരു കൃസ്ത്യാനിപ്പെണ്ണ്...

പൊടിമീശ മുളക്കണ കാലം..
ഇടനെഞ്ചില് ബാൻഡടി മേളം...

അറിയാതേ... ഓ...
കഥ നാട്ടിലാരുമേ അറിയാതേ...
കാറ്റു പോലുമറിയാതേ...
അവൾ പോലുമറിയാതേ...
മണിമാളികയോടിക്കേറിയതെന്തു കൊതിച്ചാണ്...
അവളെ കാണണമൊരു കുറി-
കാണണമെന്നൊരു തോന്നലു കൊണ്ടാണ്...
അവളാരുടെ പെണ്ണാണ്...

പൊടിമീശ മുളക്കണ കാലം..
ഇടനെഞ്ചില് ബാൻഡടി മേളം...

പറയാതേ.... ഓ...
ഒരു വാക്ക് പോലുമേ പറയാതേ...
അകലങ്ങൾ മായാതേ...
ഇഷ്ടങ്ങൾ പകരാതേ...
അവളെങ്ങോ മാഞ്ഞതിലിങ്ങനെ വേദനയെന്താണ്...
ആ പുണ്യമനസ്സിലൊളിച്ചു കിടന്നത് ആരുടെ പേരാണ്...
അതിനുത്തരമെന്താണ്...

പൊടിമീശ മുളക്കണ കാലം..
ഇടനെഞ്ചില് ബാൻഡടി മേളം...
പെരുന്നാളിന് പള്ളിയിലെത്തിയതെന്തു കൊതിച്ചാണ്...
അന്നാവഴി വരവിന് കാരണമവളുടെ കരിനീലക്കണ്ണ്...
അവളൊരു കൃസ്ത്യാനിപ്പെണ്ണ്...

പൊടിമീശ മുളക്കണ കാലം..
ഇടനെഞ്ചില് ബാൻഡടി മേളം...