2019, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

ഗുരുവായൂർ പൂരം തന്നിൽ



ഗുരുവായൂർ പൂരം തന്നിൽ അമരുന്ന ഭഗവാനെ
നവതിരു കഴലിനെ നമിച്ചീടുന്നേ  നിൻവഹം
ഗുരുവായൂർ പൂരം തന്നിൽ അമരുന്ന ഭഗവാനെ
നവതിരു കഴലിനെ നമിച്ചീടുന്നേ  നിൻവഹം
ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ
ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ  ശ്രീകൃഷ്ണാ
ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ
ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ  ശ്രീകൃഷ്ണാ

ഭ്രമ കല്പം കഴിഞ്  ശൂന്യശുദ്ധിയാപൂവിൽ
ഗുരുവായൂർ ഭാവൽ പാദം ഏറ്റതാൽ  സുപ്ര കീർത്തം 
ഭ്രമ കല്പം കഴിഞ്  ശൂന്യശുദ്ധിയാപൂവിൽ
ഗുരുവായൂർ ഭാവൽ പാദം ഏറ്റതാൽ  സുപ്ര കീർത്തം 
ഗുരുവായൂർ പൂരം തന്നിൽ അമരുന്ന ഭഗവാനെ
നവതിരു കഴലിനെ നമിച്ചീടുന്നേ നിൻവഹം
ഗുരുവായൂർ പൂരം തന്നിൽ അമരുന്ന ഭഗവാനെ
നവതിരു കഴലിനെ നമിച്ചീടുന്നേ നിൻവഹം
ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ
ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ  ശ്രീകൃഷ്ണാ
ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ
ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ  ശ്രീകൃഷ്ണാ

നിന്നുടെ ബാല്യഭാവം നിൻ കൃഷ രൂപം ധന്യം
എൻ മനതാരിൽ നിത്യം നിത്യം പൂക്കുന്നീ  സൗഗന്ധീകം
നിന്നുടെ ബാല്യഭാവം നിൻ കൃഷ രൂപം ധന്യം
എൻ മനതാരിൽ നിത്യം നിത്യം പൂക്കുന്നീ  സൗഗന്ധീകം
ഗുരുവായൂർ പൂരം തന്നിൽ അമരുന്ന ഭഗവാനെ
നവതിരു കഴലിനെ നമിച്ചീടുന്നേ  നിൻവഹം
ഗുരുവായൂർ പൂരം തന്നിൽ അമരുന്ന ഭഗവാനെ
നവതിരു കഴലിനെ നമിച്ചീടുന്നേ  നിൻവഹം
ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ
ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ  ശ്രീകൃഷ്ണാ
ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ
ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ  ശ്രീകൃഷ്ണാ

നിന്നോടക്കുഴൽ നാദം കർണ രന്ത്ര പീയൂഷം
നിൻ രൂപ സൗകുമാര്യം എൻ മനസിൻ മാംഗല്യം
നിന്നോടക്കുഴൽ നാദം കർണ രന്ത്ര പീയൂഷം
നിൻ രൂപ സൗകുമാര്യം എൻ മനസിൻ മാംഗല്യം
ഗുരുവായൂർ പൂരം തന്നിൽ അമരുന്ന ഭഗവാനെ
നവതിരു കഴലിനെ നമിച്ചീടുന്നേ  നിൻവഹം
ഗുരുവായൂർ പൂരം തന്നിൽ അമരുന്ന ഭഗവാനെ
നവതിരു കഴലിനെ നമിച്ചീടുന്നേ  നിൻവഹം
ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ
ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ  ശ്രീകൃഷ്ണാ
ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ
ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ  ശ്രീകൃഷ്ണാ






നീലമലപ്പൂങ്കുയിലേ





നീലമലപ്പൂങ്കുയിലേ
നീ കൂടെ പോരുന്നോ
നിൻ ചിരിയാൽ ഞാനുണർന്നു
നിന്നഴകാൽ ഞാൻ മയങ്ങീ
(നീലമലപ്പൂങ്കുയിലേ..)

കാവേരിക്കരയിൽ നിനക്ക്
വാഴാനൊരു കൊട്ടാരം
വാഴാനൊരു കൊട്ടാരം
കാവേരിക്കരയിൽ നിനക്ക്
വാഴാനൊരു കൊട്ടാരം
വാഴാനൊരു കൊട്ടാരം
കബനീനദിക്കരയിൽ
കളിയാടാനൊരു പൂന്തോട്ടം
കളിയാടാനൊരു പൂന്തോട്ടം
കുളിക്കാനൊരു പൂഞ്ചോല
കുടിക്കാനൊരു തേൻചോല
കുളിക്കാനൊരു പൂഞ്ചോല
കുടിക്കാനൊരു തേൻചോല
ഒരുക്കി നിന്നെ കൂട്ടാൻ വന്നു
ഓണക്കുയിലേ....വന്നീടുക നീ
(നീലമലപ്പൂങ്കുയിലേ..)

മാരിമുകിൽ തേൻമാവിന്റെ
മലരണിയും കൊമ്പത്ത്
മലരണിയും കൊമ്പത്ത്
മാരിമുകിൽ തേൻമാവിന്റെ
മലരണിയും കൊമ്പത്ത്
മലരണിയും കൊമ്പത്ത്
ആടാനും പാടാനും
പൊന്നൂഞ്ഞാൽ കെട്ടീ ഞാൻ
പൊന്നൂഞ്ഞാൽ കെട്ടീ ഞാൻ
മഴവില്ലിൻ ഊഞ്ഞാല
മാഞ്ചോട്ടിലൊരൂഞ്ഞാല
മഴവില്ലിൻ ഊഞ്ഞാല
മാഞ്ചോട്ടിലൊരൂഞ്ഞാല
നിനക്കിരികാൻ ഇണക്കി വന്നൂ
നീലക്കുയിലേ....വന്നീടുക നീ
(നീലമലപ്പൂങ്കുയിലേ..)


2019, സെപ്റ്റംബർ 29, ഞായറാഴ്‌ച

കണ്ണീരിൽ മുങ്ങി ഞാൻ




കണ്ണീരിൽ മുങ്ങി ഞാൻ
കൈകൾ നീട്ടുന്നു പെരിയോനെ..
കരളിന്റെ നോവുകൾ എല്ലാം
കാണുന്ന ഫാർദാനെ..
ദണ്ണങ്ങൾ തീർത്ത്
സാലമത്തേകണെ ഹന്നാനെ..
ദുഖത്തിൻ മാറാല നീക്കിടെണെ
സുബ്ഹാനെ.
കണ്ണീരിൽ മുങ്ങി ഞാൻ
കൈകൾ നീട്ടുന്നു പെരിയോനെ..
കരളിന്റെ നോവുകൾ എല്ലാം
കാണുന്ന ഫാർദാനെ..

മാനസം തെങ്ങും റുകൂഇലും
പിന്നെ സുജൂദിലും..
മന്നാനെ കണ്ണീരാണെന്റെ
നിസ്കാരപ്പയേലും..
മാനസം തെങ്ങും റുകൂഇലും
പിന്നെ സുജൂദിലും..
മന്നാനെ കണ്ണീരാണെന്റെ
നിസ്കാരപ്പയേലും..
എണ്ണിയാൽ തീരാത്ത പാപം
പേറിത്തളർന്നു ഞാൻ
എല്ലാമാറിഞ്ഞപ്പോൾ
മാപ്പിന്നായ് ഇരവോതും ഞാൻ..
കണ്ണീരിൽ മുങ്ങി ഞാൻ
കൈകൾ നീട്ടുന്നു പെരിയോനെ..
കരളിന്റെ നോവുകൾ എല്ലാം
കാണുന്ന ഫാർദാനെ..

ഞാനെന്ന ഭാവത്താൽ
ഖൽബിൽ കേറി ഇബ്‌ലീസ്..
ജ്ഞാനമതില്ലാതെ കാട്ടിപൊയ്
പല നാമൂസ്..
ഞാനെന്ന ഭാവത്താൽ
ഖൽബിൽ കേറി ഇബ്‌ലീസ്..
ജ്ഞാനമതില്ലാതെ കാട്ടിപൊയ്
പല നാമൂസ്..
ഒരോരോ കാലടി
ഖബറിലേക്കാണെന്നോർക്കാതെ
ഓടി തളർന്നു ഞാൻ തെറ്റിൻ
പാതയിൽ വല്ലാതെ..
കണ്ണീരിൽ മുങ്ങി ഞാൻ
കൈകൾ നീട്ടുന്നു പെരിയോനെ..
കരളിന്റെ നോവുകൾ എല്ലാം
കാണുന്ന ഫാർദാനെ..

അള്ളാ നീയല്ലാതെ
ആരുമില്ലൊരു കാവല്..
അലി വിന്റെ നീരിന്നയ്
തേടുമീ വേഴാമ്പല്..
അള്ളാ നീയല്ലാതെ
ആരുമില്ലൊരു കാവല്..
അലി വിന്റെ നീരിന്നയ്
തേടുമീ വേഴാമ്പല്
അളവറ്റ കാരുണ്യം
നല്കീടെണെ നീ ഓശാരം
അർഹമുറാഹീമെ കാട്ടിത്ത
അറിവിൻ പൂന്താനം..
കണ്ണീരിൽ മുങ്ങി ഞാൻ
കൈകൾ നീട്ടുന്നു പെരിയോനെ..
കരളിന്റെ നോവുകൾ എല്ലാം
കാണുന്ന ഫാർദാനെ..
ദണ്ണങ്ങൾ തീർത്ത്
സാലമത്തേകണെ ഹന്നാനെ..
ദുഖത്തിൻ മാറാല നീക്കിടെണെ
സുബ്ഹാനെ..

വേഷങ്ങൾ ജന്മങ്ങൾ





വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ
നാമറിയാതാടുകയാണീ ജീവിത വേഷം
കണ്ണീരിന്നൊരു വേഷം സന്തോഷം പുതു വേഷം
നിഴൽ  നാടകമാടുകയല്ലോ ജീവിതമാകേ
വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ
നാമറിയാതാടുകയാണീ ജീവിത വേഷം

ആകാശം കരയുമ്പോൾ ആഷാഡം മറയുമ്പോൾ
വസന്തങ്ങളേ ചിരിക്കുന്നുവോ
ആരോടും പറയാതെ ആരോരും അറിയാതെ
മണൽക്കാടുകൾ താണ്ടുന്നുവോ
ഇനിയാണോ പൌർണ്ണമി
ഇനിയാണോ പാർവണം
രാവിരുളും കാട്ടിൽ
രാമഴയുടെ നാട്ടിൽ
ആരാണിനി അഭയം നീ പറയൂ
നാമറിയാതുഴറുകയാണോ മായിക യാമം
വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ
നാമറിയാതാടുകയാണീ ജീവിത വേഷം

ഈ വേഷം മാറുമ്പോൾ മറു വേഷം തെളിയുമ്പോൾ
അകക്കണ്ണുകൾ തുളുമ്പുന്നുവോ
ഒരു സ്വപ്നം മാ‍യുമ്പോൾ
മറു സ്വപ്നം വിടരുമ്പോൾ
ചിരിക്കുന്നുവോ നീ തേങ്ങുന്നുവോ
എവിടെ പോയ് നന്മകൾ
എവിടെ പോയ് ഉണ്മകൾ
എന്താണിനി വേഷം
ഏതാണിനി രംഗം
ആരാണിനി അഭയം നേർവഴിയിൽ
വിരൽ നാടകമുയരുകയാണോ ജീവിതമാകേ

സൂര്യകിരീടം വീണുടഞ്ഞു




സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..

നെഞ്ചിലെ പിരിശംഖിലെ തീർത്ഥമെല്ലാം വാർന്നുപോയ്
നാമജപാമൃതമന്ത്രം ചുണ്ടിൽ ക്ലാവുപിടിക്കും സന്ധ്യാനേരം..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..

അഗ്നിയായ് കരൾ നീറവേ മോക്ഷമാർഗം നീട്ടുമോ..
ഇഹപരശാപം തീരാനമ്മേ ഇനിയൊരുജന്മം വീണ്ടും തരുമോ..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..



ഒരു പുഷ്പം മാത്രമെൻ


ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെൻ‍ - ഒരു ഗാനം മാത്രമെന്‍
ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെൻ‍ ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍

ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍
അതിഗൂഢമെന്നുടെ ആരാമത്തില്‍
ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍
അതിഗൂഢമെന്നുടെ ആരാമത്തില്‍
സ്വപ്നങ്ങള്‍ കണ്ടൂ - സ്വപ്നങ്ങള്‍ കണ്ടൂ
നിനക്കുറങ്ങീടുവാന്‍
പുഷ്പത്തിന്‍ തല്‍പമങ്ങ് ഞാന്‍ വിരിക്കാം
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍

മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍ പോയല്ലോ
മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍ പോയല്ലോ
മമസഖീ നീയെന്നു വന്നു ചേരും
മമസഖീ നീയെന്നു വന്നു ചേരും
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ
മമസഖീ നീയെന്നു വന്നുചേരും
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ
മമസഖീ നീയെന്നു വന്നുചേരും
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍


Year: 
1967
Film/album: 


2019, സെപ്റ്റംബർ 28, ശനിയാഴ്‌ച

അഴലിന്റെ ആഴങ്ങളില്‍ അവൾ


ആ...ആ...ആ...
അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ...
അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
ഇരുള്‍ ജീവനെ പൊതിഞ്ഞു ,
ചിതല്‍ പ്രാണനില്‍ മേഞ്ഞു ,
കിതയ്ക്കുന്നു നീ .... ശ്വാസമേ .....
(അഴലിന്റെ ആഴങ്ങളിൽ ... )

പിന്നോട്ടു നോക്കാതെ പോകുന്നു നീ....
മറയുന്നു ജീവന്റെ പിറയായ നീ....
അന്നെന്റെ ഉൾച്ചുണ്ടില്‍ തേൻ‌തുള്ളി നീ....
ഇനിയെന്റെ ഉൾ‌പ്പൂവില്‍ മിഴിനീരു നീ....
എന്തിനു വിതുമ്പലായ് ചേരുന്നു നീ...
പോകൂ വിഷാദരാവേ....
എന്‍ നിദ്രയെ, പുണരാതെ.... നീ....
(അഴലിന്റെ ആഴങ്ങളിൽ ... )

ആ...ആ....ആ....
പണ്ടെന്റെ ഈണം നീ മൗനങ്ങളില്‍
പതറുന്ന രാഗം നീ, എരിവേനലിൽ‍..
അത്തറായ് നീ പെയ്യും നാൾ‌ ദൂരെയായ്...
നിലവിട്ട കാറ്റായ് ഞാന്‍, മരുഭൂമിയില്‍ ...
പൊന്‍കൊലുസ്സു കൊഞ്ചുമാ, നിമിഷങ്ങളെൻ
ഉള്ളില്‍ കിലുങ്ങിടാതെ, ഇനി വരാതെ.....
നീ .. എങ്ങോ .. പോയ്‌....... .

അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
ഇരുള്‍ ജീവനെ പൊതിഞ്ഞു ,
ചിതല്‍ പ്രാണനില്‍ മേഞ്ഞു ,
കിതയ്ക്കുന്നു നീ .... ശ്വാസമേ .....

താമസമെന്തേ...വരുവാന്‍.



താമസമെന്തേ...വരുവാന്‍..
താമസമെന്തേ വരുവാന്‍
പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍
താമസമെന്തേ വരുവാന്‍

ഹേമന്ത യാമിനിതന്‍
പൊന്‍വിളക്കു പൊലിയാറായ്‌
മാകന്ദശാഖകളില്‍
രാക്കിളികള്‍ മയങ്ങാറായ്‌
(താമസമെന്തേ ......)

തളിര്‍മരമിളകി നിന്റെ
തങ്കവള കിലുങ്ങിയല്ലോ
പൂഞ്ചോലക്കടവില്‍ നിന്റെ
പാദസരം കുലുങ്ങിയല്ലോ
പാലൊളി ചന്ദ്രികയില്‍ നിന്‍
മന്ദഹാസം കണ്ടുവല്ലോ (2)
പാതിരാക്കാറ്റില്‍ നിന്റെ
പട്ടുറുമാലിളകിയല്ലോ (2)

താമസമെന്തേ വരുവാന്‍
പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍
താമസമെന്തേ വരുവാന്‍

താമരപ്പൂങ്കാവനത്തില് .ചിത്രം .ബാല്യകാലസഖി പാടിയത് .കെ ജെ യേശുദാസ്



താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ
പഞ്ചവര്‍ണ്ണപൈങ്കിളിയില് പങ്ക് റങ്കുളോളെ
പങ്ക് റങ്കുളോളെ

പൂനിലാവ്‌ വന്ന് പൂവിതറുന്നുണ്ട്
പൂക്കളില്‍ റാണിയായി പൂത്തുനില്‍ക്കുന്നോളെ
പൂത്തുനില്‍ക്കുന്നോളെ

കാത്തിരുന്ന് കാത്തിരുന്ന് കാൽതരിച്ചു പോയി
കാത്തിരുന്ന് കാത്തിരുന്ന് കാൽതരിച്ചു പോയി
കണ്മണിയെ കാണുവാനായ് കണ്‍കൊതിച്ചു പോയി
കണ്മണിയെ കാണുവാനായ് കണ്‍ കൊതിച്ചു പോയി
കണ്ണുകളാല്‍ ഖല്ബുകളില്‍ കല്ലെറിന്നോളെ

താമരപൂകാവനത്തില് താമസിക്കുന്നോളെ
പഞ്ചവര്‍ണ്ണ പൈങ്കിളിയില് പങ്ക് റങ്കുളോളെ
പങ്ക് റങ്കുളോളെ

അന്നൊരുനാള്‍ അമ്പിളിമാന്‍ വമ്പനായി വന്നു
അന്നൊരുനാള്‍ അമ്പിളിമാന്‍ വമ്പനായി വന്നു
വന്നു നിന്നെ കണ്ടതോടെ അമ്പരന്നു നിന്നു
വന്നു നിന്നെ കണ്ടതോടെ അമ്പരന്നു നിന്നു
കണ്ണുകളാല്‍ ഖല്ബുകളില്‍ കല്ലെറിയുന്നോളെ

താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ
പഞ്ചവര്‍ണ്ണ പൈങ്കിളിയില് പങ്ക് റങ്കുളോളെ
പങ്ക് റങ്കുളോളെ

പൂനിലാവ്‌ വന്ന് പൂവിതറുന്നുണ്ട്
പൂക്കളില്‍ റാണിയായി പൂത്തുനില്‍ക്കുന്നോളെ
പൂത്തുനില്‍ക്കുന്നോളെ

താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ
പഞ്ചവര്‍ണ്ണ പൈങ്കിളിയില് പങ്ക് റങ്കുളോളെ
പങ്ക് റങ്കുളോളെ

ഉയിരിൽ തൊടും തളിർ. Kumbalangi Nights





ഉയിരിൽ തൊടും തളിർ         ( F)
വിരലാവണേ നീ..
അരികേ നടക്കണേ.. അലയും
ചുടുകാറ്റിനു കൂട്ടിണയായ്
നാമൊരു നാൾ കിനാക്കുടിലിൽ
ചെന്നണയുമിരുനിലാവലയായ്.
ആരും.. കാണാ... ഹൃദയതാരമതിൽ    (M)
ഉരുകി നാമന്നാരും.. കേൾക്കാ... പ്രണയാജാലകഥ
പലവുരു പറയുമോ...

ഉയിരിൽ തൊടും കുളിർ        (M)
വിരലായിടാം ഞാൻ..
അരികേ നടന്നിടാം.. അലയും
ചുടുകാറ്റിനു കൂട്ടിണയായ്
നാമൊരു നാൾ കിനാക്കുടിലിൽ
ചെന്നണയുമിരുനിലാവലയായ്..
ആരും.. കാണാ... ഹൃദയതാരമതിൽ
ഉരുകി നാമന്നാരും.. കേൾക്കാ... പ്രണയാജാലകഥ
പലവുരു പറയുമോ...

വഴിയോരങ്ങൾ തോറും  (M)
തണലായീ പടർച്ചില്ല നീ...
കുടയായ് നിവർന്നൂ നീ
നോവാറാതെ തോരാതെ പെയ്‌കേ..
തുഴയോളങ്ങൾ പോൽ നിൻ
കടവത്തോന്നു ഞാൻ തൊട്ടു മെല്ലെ
കാറ്റേ ചില്ലയിതിൽ വീശണേ   (F)
കാറേ ഇലയിതിൽ പെയ്യണേ
മെല്ലെ തീരമിതിലോളങ്ങളോളങ്ങളായി നീ വരൂ...

ഉയിരിൽ തലോടിടും (M)
ഉയിരായിടും നാം..
നാമൊരു നാൾ കിനാക്കടലിൽ
ചെന്നണയുമിരുനിലാനദിയായ്..
ആരും.. കാണാ... ഹൃദയതാരമതിൽ
ഉരുകി നാമന്നാരും.. കേൾക്കാ... പ്രണയാജാലകഥ
പലവുരു തുടരുമോ...

2019, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

മഴകൊണ്ടു മാത്രം Film: സ്പിരിറ്റ്



ഉം ....ഉം ......ഉം   

മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍....

മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍..

ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ
എരിയുന്ന പൂവിതള്‍ത്തുമ്പുമായി...
പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ
മധുരം പടര്‍ന്നൊരു ചുണ്ടുമായി..

വെറുതെ പരസ്പരം നോക്കിയിരിക്കുന്നു,
നിറ മൗനചഷകത്തിനിരുപുറം നാം ..

മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍..

സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം,
മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍..
ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ
പിരിയുന്നു സാന്ധ്യവിഷാദമായി...
ഒരു സാഗരത്തിന്‍ മിടിപ്പുമായി...

മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍..

ഉം ....ഉം ......ഉം   

എന്നോടെന്തിനീ പിണക്കം.. Kaliyaattam (1997)

ഉം       ഉം ............ ഉം ...................  ഉം 

എന്നോടെന്തിനീ പിണക്കം..
ഇന്നുമെന്തിനാണെന്നോടു പരിഭവം.(2

ഒരുപാടു നാളായ് കാത്തിരുന്നൂ
നീ ഒരു നോക്കു കാണാൻ വന്നില്ല..
ചന്ദനത്തെന്നലും പൂനിലാവും
എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലെ..
എന്നോടെന്തിനീ പിണക്കം..
ഇന്നുമെന്തിനാണെന്നോടു പരിഭവം..

മൈക്കണ്ണെഴുതിയൊരുങ്ങി..
എന്നും വാൽക്കണ്ണാടി നോക്കി..
കസ്തൂരിമഞ്ഞൾക്കുറി വരച്ചു
കണ്ണിൽ കാർത്തികദീപം കൊളുത്തി..
പൊൻ‌കിനാവിന്നൂഞ്ഞാലിൽ എന്തെ
നീ മാത്രമാടാൻ വന്നില്ല..
എന്നോടെന്തിനീ പിണക്കം..
ഇന്നുമെന്തിനാണെന്നോടു പരിഭവം..

കാൽ‌പ്പെരുമാറ്റം കേട്ടാൽ
ഞാൻ പടിപ്പുരയോളം ചെല്ലും..
കാൽത്തള കിലുങ്ങാതെ നടക്കും..
ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും..
കടവത്തു തോണി കണ്ടില്ല..
എന്തെ എന്നെ നീ തേടി വന്നില്ല..
എന്നോടെന്തിനീ പിണക്കം..
ഇന്നുമെന്തിനാണെന്നോടു പരിഭവം..(2)
ഒരുപാടു നാളായ് കാത്തിരുന്നൂ
നീ ഒരു നോക്കു കാണാൻ വന്നില്ല....
ചന്ദനത്തെന്നലും പൂനിലാവും
എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലെ..
എന്നോടെന്തിനീ പിണക്കം
ഇന്നുമെന്തിനാണെന്നോടു പരിഭവം..
എന്നോടെന്തിനീ പിണക്കം..
ഇന്നുമെന്തിനാണെന്നോടു പരിഭവം

Jo Bheji Thi Duaa

Kise poochun, hai aisa kyun
Bezubaan sa, ye jahaan hai

Khushi ke pal, kahan dhoondhooN
Benishan sa, waqt bhi yahan hai

Jaane kitne labon pe gile hain
Zindagi se kayi faasle hain
Paseejte hain sapne kyun aankhon mein
Lakeer jab chhoote in haathon se yoon bewajah

Jo bheji thi duaa, woh jaake aasmaan
se yoon takra gayi ke aa gayi Hai laut ke sadaa

Saanson ne kahan rukh mod liya
Koi raah nazar mein na aaye
Dhadkan ne kahan dil chhod diya
Kahan chhode in jismoN ne saaye

Yehi baar-baar sochta hoon tanha main yahan
Mere saath-saath chal raha hai yaadonka dhuaan

Jo bheji thi duaa, woh jaake aasmaan
se yoon takra gayi ke aa gayi Hai laut ke sadaa

2019, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി


കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി

കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി
മറുവാക്ക് കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ
പൂത്തുമ്പിയെന്തേ മറഞ്ഞു
എന്തേ പുള്ളോര്‍ക്കുടം പോലെതേങ്ങി

കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി

ഉണ്ണിക്കിടാവിന്നു നല്‍കാന്‍ അമ്മ നെഞ്ചില്‍ പാലാഴിയേന്തി
ആയിരം കൈനീട്ടിനിന്നു സൂര്യതാപമായ് താതന്റെശോകം
വിടചോല്ലവേ നിമിഷങ്ങളില്‍ ജലരേഖകള്‍വീണലിഞ്ഞു....
കനിവേകുമീ വേണ്മേഘവും മഴനീര്‍ക്കിനാവായ് മറഞ്ഞു
ദൂരേ പുള്ളോര്‍ക്കുടം കേണുറങ്ങി

കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങീ....

ഒരുകുഞ്ഞു പാട്ടായ് വിതുമ്പി മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു
ആരെയോ തേടിപ്പിടഞ്ഞു കാറ്റുമൊരുപാട് നാളായലഞ്ഞു
പൂന്തെന്നലില്‍ പോന്നോളമായ് ഒരുപാഴ്ക്കിരീടം മറഞ്ഞൂ....
കതനങ്ങളില്‍ തുണയാകുവാന്‍ വെറുതേ ഒരുങ്ങുന്നമൌനം
എങ്ങോ പുള്ളോര്‍ക്കുടം പോലെ  വിങ്ങി

കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി
മറുവാക്ക് കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ
പൂത്തുമ്പിയെന്തേ മറഞ്ഞു
എന്തേ പുള്ളോര്‍ക്കുടം പോലെതേങ്ങി

മധുരിക്കും ഓര്‍മ്മകളേ



മധുരിക്കും ഓര്‍മ്മകളേ..
മലര്‍മഞ്ചല്‍ കൊണ്ടു വരൂ..
കൊണ്ടു പോകൂ ഞങ്ങളെയാ
മാഞ്ചുവട്ടില്‍.. മാഞ്ചുവട്ടില്‍..

മധുരിക്കും ഓര്‍മ്മകളേ..
മലര്‍മഞ്ചല്‍ കൊണ്ടു വരൂ..
കൊണ്ടു പോകൂ ഞങ്ങളെയാ
മാഞ്ചുവട്ടില്‍.. മാഞ്ചുവട്ടില്‍..

ഇടനെഞ്ഞിന്‍ താളമോടെ..
നെടുവീര്‍പ്പിന്‍ മൂളലോടെ..
ഇടനെഞ്ഞിന്‍ താളമോടെ..
നെടുവീര്‍പ്പിന്‍ മൂളലോടെ..
മലര്‍മഞ്ചല്‍ തോളിലേറ്റി പോവുകില്ലേ
ഓ..ഓ..ഓ...
മധുരിക്കും ഓര്‍മ്മകളേ..
മലര്‍മഞ്ചല്‍ കൊണ്ടു വരൂ..
കൊണ്ടു പോകൂ ഞങ്ങളെയാ
മാഞ്ചുവട്ടില്‍.. മാഞ്ചുവട്ടില്‍..

ഒരു കുമ്പിള്‍ മണ്ണു കൊണ്ട് വീടു വെയ്കാം
ഒരു തുമ്പപൂവു കൊണ്ട് വിരുന്നൊരുക്കാം
ഒരു നല്ല മാങ്കനിയാ മണ്ണില്‍ വീഴ്ത്താം...
ഒരു കാറ്റിന്‍.... കനിവിന്നായ്....
ഒരു കാറ്റിന്‍....
കനിവിന്നായ് പാട്ടുപാടാം
ഓ..ഓ..ഓ...
മധുരിക്കും ഓര്‍മ്മകളേ..
മലര്‍മഞ്ചല്‍ കൊണ്ടു വരൂ..
കൊണ്ടു പോകൂ ഞങ്ങളെയാ
മാഞ്ചുവട്ടില്‍.. മാഞ്ചുവട്ടില്‍...

ഒരു നുള്ളു പൂവിറുത്ത് മാല കോര്‍ക്കാം..
ഒരു പുള്ളിക്കുയിലിനൊത്ത്
കൂവി നില്‍ക്കാം..
ഒരു വാഴക്കൂമ്പില്‍ നിന്നും
തേന്‍ കുടിക്കാം...
ഒരു രാജാ ... ഒരു റാണി....
ഒരു രാജാ ... ഒരു റാണിയായി വാഴാം
ഓ..ഓ..ഓ...
മധുരിക്കും ഓര്‍മ്മകളേ..
മലര്‍മഞ്ചല്‍ കൊണ്ടു വരൂ..
കൊണ്ടു പോകൂ ഞങ്ങളെയാ
മാഞ്ചുവട്ടില്‍.. മാഞ്ചുവട്ടില്‍...

മധുരിക്കും ഓര്‍മ്മകളേ..
മലര്‍മഞ്ചല്‍ കൊണ്ടു വരൂ..
കൊണ്ടു പോകൂ ഞങ്ങളെയാ
മാഞ്ചുവട്ടില്‍.. മാഞ്ചുവട്ടില്‍...

അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം

നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം ....

അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം
അന്നു നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം
അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം

താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു
അപ്പോള്‍ താഴെ ഞാന്‍ നീന്തി ചെന്നു പൂവ് പൊട്ടിച്ചു
പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടുവന്നപ്പോള്‍
പെണ്ണെ നിന്‍ കവിളില്‍ കണ്ടു മറ്റൊരു താമരക്കാട് (2)

അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം
അന്നു നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം

കാടു പൂത്തല്ലോ ഞാവല്‍ കാ പഴുത്തല്ലോ
ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാന്‍ (2 )
അന്ന് മൂളിപ്പാട്ട് പാടിത്തന്ന മുളം തത്തമ്മേ
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ

അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം
അന്നു നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍..



അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
ഒരു മാത്ര വെറുതെ നിനച്ചു പോയി..
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
ഒരു മാത്ര വെറുതെ നിനച്ചു പോയി..

രാത്രിമഴ പെയ്തു തോര്‍ന്ന നേരം..
രാത്രിമഴ പെയ്തു തോര്‍ന്ന നേരം.. കുളിര്‍ കാറ്റില്‍ ഇലച്ചാര്‍ത്തുലഞ്ഞ നേരം..
ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം ഹൃദ്തന്ത്രികളില്‍ പടര്‍ന്ന നേരം..
കാതരയായൊരു പക്ഷിയെന്‍ ജാലക വാതിലിന്‍ ചാരെ ചിലച്ച നേരം..
വാതിലിന്‍ ചാരെ ചിലച്ച നേരം.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
ഒരു മാത്ര വെറുതെ നിനച്ചു പോയി..

മുറ്റത്ത്‌ ഞാന്‍ നട്ട ചമ്പക തൈയിലെ ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍..
സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍ മുഗ്ദ്ധ സങ്കല്‍പം തലോടി നില്ക്കെ..
ഏതോ പുരാതന പ്രേമ കഥയിലെ ഗീതികളെന്നില്‍ ചിറകടിക്കെ..
ഗീതികളെന്നില്‍ ചിറകടിക്കെ.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
ഒരു മാത്ര വെറുതെ നിനച്ചു പോയി..
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
ഒരു മാത്ര വെറുതെ നിനച്ചു പോയി..


ചിത്രം : നീ എത്ര ധന്യ
പാടിയത് : കെ. ജെ . യേശുദാസ്
സംഗീതം : ജി. ദേവരാജന്‍

വരികള്‍ : ഓ. എന്‍. വി. കുറുപ്പ്



2019, സെപ്റ്റംബർ 25, ബുധനാഴ്‌ച

SONG:രാപ്പാടീ കേഴുന്നുവോ

 രാപ്പാടീ കേഴുന്നുവോ  kukslyrics


Song: 

 



രാപ്പാടീ കേഴുന്നുവോ? രാപ്പൂവും വിട ചൊല്ലുന്നുവോ? നിന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍ താരാട്ടുപാടുന്നതാരോ? രാപ്പാടീ...........

വിണ്ണിലെ പൊന്‍ താരകള്‍ ഓരമ്മപെറ്റോരുണ്ണികള്‍ അവരൊന്നുചേര്‍ന്നോരങ്കണം നിന്‍ കണ്ണിനെന്തെന്തുത്സവം കന്നിത്തേനൂറും ചൊല്ലുണ്ടോ കൊഞ്ചും ചുണ്ടില്‍ പുന്നാര ശീലുണ്ടോ ചൊല്ലൂ അവരൊന്നു ചേരുമ്പോള്‍ രാപ്പാടീ...........
പിന്‍ നിലാവും മാഞ്ഞുപോയ് നീ വന്നു വീണ്ടും ഈവഴി വിടചൊല്ലുവാനായ് മാത്രമോ നാമൊന്നുചേരും ഈ വിധം അമ്മപ്പൈങ്കിളീ ചൊല്ലൂ നീ ചൊല്ലൂ ചെല്ലക്കുഞ്ഞുങ്ങള്‍ എങ്ങോ പോയിനി അവരൊന്നു ചേരില്ലേ? രാപ്പാടീ.....


Song: Raapaadee kezhunnuvo
Film: Aakasha Dhooth
Year: 1993
Lyrics: O N V Kurup
Music: Ouseppachan
Singer: K.J Yesudas

2019, സെപ്റ്റംബർ 24, ചൊവ്വാഴ്ച

കുമാരനാശാന്റെ 'പൂക്കാലം' എന്ന കവിത



പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം
ആഹാ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്‍
ചോക്കുന്നു കാടന്തി മേഘങ്ങള്‍പോലെ
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം

എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു 
എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു 
ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍
ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍
എല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം

പാടങ്ങള്‍ പൊന്നിന്‍ നിറം‌പൂണ്ടു നീളെ..
പാടിപ്പറന്നെത്തിയീത്തത്ത എല്ലാം
പാടങ്ങള്‍ പൊന്നിന്‍ നിറം‌പൂണ്ടു നീളെ..
പാടിപ്പറന്നെത്തിയീത്തത്ത എല്ലാം
കേടറ്റ നെല്ലിൻ കതിര്‍ക്കാമ്പുകൊത്തി
ചൂടാര്‍ന്ന ദിക്കോര്‍ത്തു പോകുന്നു വാനില്‍
ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍
എല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍
ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍
എല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം..

ചന്തം കരയ്‌ക്കേറെയായി ശീതവും 
പോയന്തിക്ക് പൂങ്കാവിലാളേറെയായി
ചന്തം കരയ്‌ക്കേറെയായി ശീതവും 
പോയന്തിക്ക് പൂങ്കാവിലാളേറെയായി
സന്തോഷമേറുന്നൂ..  ദേവാലയത്തില്‍
സന്തോഷമേറുന്നു ദേവാലയത്തില്‍
പൊങ്ങുന്നു വാദ്യങ്ങള്‍ വന്നൂ വസന്തം

പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം..
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്‍
ചോക്കുന്നു കാടന്തി മേഘങ്ങള്‍പോലെ
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി

പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം