2019, നവംബർ 30, ശനിയാഴ്‌ച

ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍

ചിത്രംപാഥേയം (1993)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനകൈതപ്രം
സംഗീതംബോംബെ രവി
ആലാപനംകെ ജെ യേശുദാസ്


ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍
ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍

ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍
ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍
ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
ആകാശഗംഗയും ആമ്പല്‍ക്കുളം
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍
ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍

ആതിരാപ്പെണ്ണിന്റെ വെണ്ണിലാപ്പാല്‍ക്കുടം
നീയൊന്നുതൊട്ടപ്പോള്‍ പെയ്തുപോയി (02 )
മഴവില്‍ തംബുരു മീട്ടുമ്പോള്‍ എന്‍
സ്നേഹസ്വരങ്ങള്‍ പൂമഴയായ്
സ്നേഹസ്വരങ്ങള്‍ പൂമഴയായ്
പാദസരം തീര്‍ക്കും പൂഞ്ചോല
നിന്മണിക്കുമ്പിളില്‍ മുത്തുകളായ്
ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
ആകാശഗംഗയും ആമ്പല്‍ക്കുളം
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍
ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍

കുങ്കുമം ചാര്‍ത്തിയ പൊന്നുഷസ്സന്ധ്യതന്‍
വാസന്തനീരാളം നീയണിഞ്ഞു (02 )
മഞ്ഞില്‍ മയങ്ങിയ താഴ്വരയില്‍ നീ
കാനനശ്രീയായ് തുളുമ്പിവീണൂ
കാനനശ്രീയായ് തുളുമ്പിവീണൂ
അംബര ചുറ്റും വലത്തുവയ്ക്കാൻ
നാമൊരു വെണ്‍മേഘത്തേരിലേറി
ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
ആകാശഗംഗയും ആമ്പല്‍ക്കുളം
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍
ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍

എന്റെ മണ്‍വീണയില്‍ കൂടണയാനൊരു

എന്റെ മണ്‍വീണയില്‍ കൂടണയാനൊരു


സിനിമ നേരം പുലരുമ്പോള്‍
വര്‍ഷം 1986
സംഗീതം ജോണ്‍സന്‍
രചന ഓ എന്‍ വി കുറുപ്പ്
ഗായകര്‍ യേശുദാസ്





എന്റെ മണ്‍വീണയില്‍ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു..
പാടാന്‍ മറന്നൊരു പാട്ടിലെ തേന്‍കണം
പാറി പറന്നു വന്നു...... (എന്റെ മണ്‍വീണയില്‍ ...... )


പൊന്‍തൂവലെല്ലാം ഒതുക്കി..
ഒരു നൊമ്പരം നെഞ്ചില്‍ പിടഞ്ഞു... (പൊന്‍തൂവലെ..)
സ്നേഹം തഴുകി തഴുകി വിടര്‍ത്തിയ
മോഹത്തിന്‍ പൂക്കളുലഞ്ഞു.... (എന്റെ മണ്‍വീ...)


പൂവിന്‍ ചൊടിയിലും മൗനം
ഭൂമിദേവിതന്‍ ആത്മാവില്‍ മൌനം (പൂവിന്‍ ..)
വിണ്ണിന്റെ കണ്ണുനീര്‍ തുള്ളിയിലും
കൊച്ചു മണ്‍തരി ചുണ്ടിലും മൌനം.... (എന്റെ മണ്‍വീണയില്‍ ..... )

2019, നവംബർ 29, വെള്ളിയാഴ്‌ച

ആരും കാണാതെ... ആരും അറിയാതെ


നാ നാ നാ നാ നാ നാനാനാ  നാ നാ
നാ നാ നാ നാ നാ നാനാനാ  നാ നാ 



ആരും കാണാതെ...ആരും അറിയാതെ...
നിന്റെയാ പുഞ്ചിരി എന്നിലായ് നൽകുമോ.
കണ്ട നാൾ തൊട്ടേ ഞാൻ  നിന്റെ യാ പൂമുഖം
എന്റ ഇടനെഞ്ചിലായ്  എന്നും ചേർത്തീടാം ഞാൻ
നീ മാഞ്ഞീടല്ലേ  പോയ് മറഞ്ഞീടല്ലേ
നീ.. മാഞ്ഞീടല്ലേ  പോയ് മറഞ്ഞീടല്ലേ
നീ ഇല്ല എങ്കിൽ  വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ  വെറും മണ്ണാണ് ഞാൻ
ആരും കാണാതെ...ആരും അറിയാതെ...
നിന്റെ യാ പുഞ്ചിരി  എന്നിലായ് നൽകുമോ

..

നാ നാനാനാ നാ നാനാനാ  നാ നാ
നാ നാനാനാ നാ നാനാനാ  നാ നാ 


എൻ മുന്നിലായ് നീ വന്ന നാൾ
അന്നെന്നുള്ളിൽ പെയ്‌തു ഇഷ്കിൻ മഴാ
നിറമഞ്ഞുപോൽ നീ തെളിയവേ
മോഹാബത്തുമായ് ഞാൻ നിൻ വഴികളിൽ
ആരും കണ്ടാൽ കൊതിച്ചീടും പെണ്ണാണു നീ
മൊഞ്ചിൽ  തീർത്തുള്ള ആ  ഖൽബെനിക്കുള്ളതാ
 പെണ്ണേ നീ മാത്രമാ നെഞ്ചിൽ നീ മാത്രമാ
പെണ്ണേ നീ മാത്രമാ നെഞ്ചിൽ നീ മാത്രമാ
നീ ഇല്ല എങ്കിൽ  വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ
 വെറും മണ്ണാണ് ഞാൻ
ആരും കാണാതെ...
ആരും അറിയാതെ...
നിന്റെ യാ പുഞ്ചിരി
എന്നിലായ് നൽകുമോ..


നാ നാനാനാ നാ നാനാനാ  നാ നാ
നാ നാനാനാ നാ നാനാനാ  നാ നാ
 


നിന്നരികിലായ് ഞാൻ വന്നതും
ആ മിഴികളെ ഞാൻ തിരയുന്നതും
ചെറു പുഞ്ചിരി യാൽ നീ മാഞ്ഞതും
അന്നോടെ നീ എൻ നിഴലായതും
മിഴികൾ കൊണ്ടുള്ള ഈ പ്രണയം
ഒരു ഹാജത്താ
ഖൽബ് തീരത്തുള്ള സ്വപ്നത്തിൽ നീ ഹൂറിയായ്
പെണ്ണേ നീ മാത്രമാ നെഞ്ചിൽ നീ മാത്രമാ
പെണ്ണേ നീ മാത്രമാ നെഞ്ചിൽ നീ മാത്രമാ
നീ ഇല്ല എങ്കിൽ  വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ  വെറും മണ്ണാണ് ഞാൻ
ആരും കാണാതെ...
ആരും അറിയാതെ...
നിന്റെ യാ പുഞ്ചിരി
എന്നിലായ് നൽകുമോ..
കണ്ട നാൾ തൊട്ടേ ഞാൻ
നിൻറെ  യാ പൂ മുഖം
എൻ്റെ  ഇടനെഞ്ചിലായ്
എന്നും ചേർത്തീടാം  ഞാൻ
നീ മാഞ്ഞീടല്ലേ
പോയ് മറഞ്ഞീടല്ലേ
നീ.. മാഞ്ഞീടല്ലേ
പോയ് മറഞ്ഞീടല്ലേ
നീ ഇല്ല എങ്കിൽ
വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ
ആരും കാണാതെ...
ആരും അറിയാതെ...
നിന്റെ യാ പുഞ്ചിരി
എന്നിലായ് നൽകുമോ..
കണ്ട നാൾ തൊട്ടേ ഞാൻ
നിന്റെ യാ പൂ മുഖം
എന്റ ഇടനെഞ്ചിലായ്
എന്നും ചേർത്തീടാം  ഞാൻ
നീ മാഞ്ഞീടല്ലേ
പോയ് മറഞ്ഞീടല്ലേ
നീ.. മാഞ്ഞീടല്ലേ
പോയ് മറഞ്ഞീടല്ലേ
നീ ഇല്ല എങ്കിൽ
വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ
വെറും മണ്ണാണ് ഞാൻ
ഊം ഊം ഊം ഹാ ഹാ ഹാ
 ഊം ഊം  ഊം ഹാ ഹാ ഹാ 


2019, നവംബർ 28, വ്യാഴാഴ്‌ച

പൊട്ടി കരഞ്ഞു കൊണ്ടോമനേ



ചിത്രം: അഭിമാനം ( 1975 ) ശശികുമാര്‍
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ഏ.റ്റി. ഉമ്മര്‍
പാടിയതു: യേശുദാസ്

പൊട്ടി കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..

പൊട്ടി കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..
മനസ്സിനെ താമരയാക്കിയ ലക്ഷ്‌മി
മാപ്പു തരൂ എനിക്കു നീ മാപ്പു തരൂ...
പൊട്ടി കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..

പാപത്തിൻ കഥകൾ രചിച്ചൊരെൻ
കൈയാൽ നിൻ പൂമേനി തൊടുകയില്ലാ... (2)
അമ്പല പൂപോൽ വിശുദ്ധമാം അധരം
ചുബിച്ചുലയ്‌ക്കുകില്ല.. ഞാൻ ചുബിച്ചുലയ്‌ക്കുകില്ല..
ചൂടാത്ത കൃഷ്ണ തുളസിയല്ലേ നീ
വാടിയ നിർമ്മാല്യം ഞാൻ...
പൊട്ടി കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..

ദുഃഖത്തിൻ നിഴലായ് മാറിയ ഞാൻ
നിന്റെ കൊട്ടാരം പരിചാരകൻ... (2)
കുങ്കുമക്കുറിയുടെ മാഹാത്മ്യം കാണാൻ
തപസ്സു ചെയ്യും നിൻ സേവകൻ.. (2)
പാടാത്ത ഭക്തി ഗീതമല്ലേ നീ
ഇടറിയ സ്വരധാര ഞാൻ..

പൊട്ടി കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..
മനസ്സിനെ താമരയാക്കിയ ലക്ഷ്‌മി
മാപ്പു തരൂ എനിക്കു നീ മാപ്പു തരൂ...
പൊട്ടി കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..

ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം,Chandrikayil aliyunnu

ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം (M )
Music: വി ദക്ഷിണാമൂർത്തി
Lyricist: ശ്രീകുമാരൻ തമ്പി
Singer: കെ ജെ യേശുദാസ്പി ലീല
Film/album: ഭാര്യമാർ സൂക്ഷിക്കുക
Chandrikayil aliyunnu (M)
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം
നീലവാനിലലിയുന്നു ദാഹമേഘം
നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം
നീലവാനിലലിയുന്നു ദാഹമേഘം
നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം

താരകയോ നീല ത്താമരയോ
നിന്‍ താരണിക്കണ്ണില്‍ കതിര്‍ ചൊരിഞ്ഞു(02 )
വര്‍ണ്ണമോഹമോ പോയ ജന്മപുണ്യമോ
നിന്‍ മാനസത്തില്‍ പ്രേമ മധുപകര്‍ന്നു
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം

മാധവമോ നവ ഹേമന്തമോ
നിന്‍ മണിക്കവിള്‍ മലരായ് വിടര്‍ത്തിയെങ്കില്‍ (02 )
തങ്കച്ചിപ്പിയില്‍ നിന്റെ തേനലര്‍ച്ചുണ്ടില്‍
ഒരു സംഗീതബിന്ദുവായ് ഞാനുണര്‍ന്നുവെങ്കില്‍

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം
നീലവാനിലലിയുന്നു ദാഹമേഘം
നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം

രാക്കുയിലിൻ രാജസദസ്സിൽ,Rakkuyilin Rajasadhasil


രാക്കുയിലിൻ രാജസദസ്സിൽ
Music: ജി ദേവരാജൻ
Lyricist: ശ്രീകുമാരൻ തമ്പി
Singer: കെ ജെ യേശുദാസ്
Film/album: കാലചക്രം
Rakkuyilin Rajasadhasil
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ

രാക്കുയിലിൻ രാജസദസ്സിൽ
രാഗ മാലികാ മാധുരി
രാഗിണി എൻ മാനസത്തിൽ
രാഗ വേദനാ മഞ്ജരി

രാക്കുയിലിൻ രാജസദസ്സിൽ
രാഗ മാലികാ മാധുരി
രാഗിണി എൻ മാനസത്തിൽ
രാഗ വേദനാ മഞ്ജരി
രാക്കുയിലിൻ രാജസദസ്സിൽ
രാഗ മാലികാ മാധുരി


വെള്ളിമണി തിരയിളകി
തുള്ളിയോടും കാറ്റിടറി
പഞ്ചാര മണൽക്കരയിൽ
പൗർണ്ണമിതൻ പാലൊഴുകി

വെള്ളിമണി തിരയിളകി
തുള്ളിയോടും കാറ്റിടറി
പഞ്ചാര മണൽക്കരയിൽ
പൗർണ്ണമിതൻ പാലൊഴുകി
ജീവന്റെ ജീവനിലെ ജല
തരംഗ വീചികളിൽ
പ്രേമമയീ - പ്രേമമയീ
നിൻ ഓർമ്മ തൻ
തോണികൾ നിരന്നൊഴുകി
(രാക്കുയിലിൻ..)

മുല്ല പൂത്ത മണമിയലും
മുത്തുമണിച്ചന്ദ്രികയിൽ
നിൻ കൊലുസ്സിൻ കിങ്ങിണികൾ
ഇന്നെന്തേ കിലുങ്ങിയില്ല

മുല്ല പൂത്ത മണമിയലും
മുത്തുമണിച്ചന്ദ്രികയിൽ
നിൻ കൊലുസ്സിൻ കിങ്ങിണികൾ
ഇന്നെന്തേ കിലുങ്ങിയില്ല
ഗാനത്തിൻ ഗാനത്തിലെ
ലയ സുഗന്ധ ധാരകളിൽ
സ്നേഹമയീ - സ്നേഹമയീ
നിൻ ഓർമ്മ തൻ
രാഗങ്ങൾ പടർന്നൊഴുകീ
(രാക്കുയിലിൻ..)

വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി

വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി
Music: എം ജി രാധാകൃഷ്ണൻ
Lyricist: മധു മുട്ടം
Singer: കെ എസ് ചിത്ര
Film/album: മണിച്ചിത്രത്താഴ്
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ

വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കുമല്ലൊ
എന്നും വെറുതേ മോഹിക്കുമല്ലോ
പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ട
ങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ
അതിനായ് മാത്രമായൊരു നേരം ഋതു മാറി
മധുമാസമണയാറുണ്ടല്ലോ


വരുവാനില്ലാരുമീ വിജനമാമെൻ വഴി
ക്കറിയാം അതെന്നാലുമെന്നും
പടി വാതിലോളം ചെന്നകലത്താ വഴിയാകെ
മിഴി പാകി നിൽക്കാറുണ്ടല്ലോ
മിഴി പാകി നിൽക്കാറുണ്ടല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലൊ

വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും
അറിയാമതെന്നാലുമെന്നും
പതിവായ് ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും
വെറുതേ മോഹിക്കുമല്ലൊ

നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു
പദ വിന്യാസം കേട്ട പോലെ
വരവായാലൊരു നാളും പിരിയാത്തെൻ മധുമാസം
ഒരു മാത്ര കൊണ്ടു വന്നല്ലൊ
ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ

കൊതിയോടെ ഓടിച്ചെന്നകലത്താവഴി
യിലേക്കിരു കണ്ണും നീട്ടുന്ന നേരം
വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ വഴിയേ
തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു
എന്റെ വഴിയേ തിരിച്ചു പോകുന്നു..

2019, നവംബർ 27, ബുധനാഴ്‌ച

ഹവ ഹവാ ഹേ ഹവാ Hawa hawa aye hawa


ഹവ ഹവാ  ഹേ  ഹവാ   ഖുശുബു  ലുട്ടാദേ
കഹാ കുലി ഹാ കുലി സുൾഫു  പത്താദേ
അബ് ഉസ്ക പത്താദേ  സരാ   മുജ്കോ പത്താദേ
മേ ഉസ്സേ  മിലൂങ്കാ  ഏക്  ബാർ മിലാദേ
യാര്  മിലാദേ  ദിൽദാര് മിലാദേ
യാര്  മിലാദേ   ദിൽദാര് മിലാദേ

 ഹവ ഹവാ  ഹേ  ഹവാ  ഖുശുബു  ലുട്ടാദേ
കഹാ കുലി ഹാ കുലി സുൾഫു  പത്താദേ
അബ് ഉസ്ക പത്താദേ  സരാ   മുജ്കോ പത്താദേ
മേ ഉസ്സേ  മിലൂങ്കാ  ഏക്  ബാർ മിലാദേ
യാര്  മിലാദേ  ദിൽദാര് മിലാദേ
യാര്  മിലാദേ ദിൽദാര്  മിലാദേ

പിർ കിസിക്കെ  ചെഹരെകാ രംഗ് കിൽഗയാ
ബിചടാ  ഹുവാ ആജ് കോയി ഉസ്കോ മിൽഗയാ (02 )
കേസെ  മിൽഗയാ  കഹാൻ മിൽഗയാ
ഹം നേ ത്തോ ടൂണ്ട്‌ലിയാ  സാര സമനാ
ഹവ ഹവാ  ഹേ  ഹവാ  ഖുശുബു  ലുട്ടാദേ
കഹാ കുലി ഹാ കുലി സുൾഫു  പത്താദേ
അബ് ഉസ്ക പത്താദേ  സരാ   മുജ്കോ പത്താദേ
മേ ഉസ്സേ  മിലൂങ്കാ  ഏക്  ബാർ മിലാദേ
യാര്  മിലാദേ  ദിൽദാര് മിലാദേ
യാര്  മിലാദേ ദിൽദാര്  മിലാദേ

യെ അദാബി  ഉസ്കി ക്യാ കാം കർ ഗയി
ജാത്തെ  ജാത്തെ  ഏക് ഹസീൻ ഷാം കാർ ഗയി(02 )
ശ്യാം കർഗയി തെരെ നാം കർഗയി
ഏസെ ഹസി ചെഹെരേക്കോ അപ്‌നാ ഗുലാനാ
ഹവ ഹവാ  ഹേ  ഹവാ  ഖുശുബു  ലുട്ടാദേ
കഹാ കുലി ഹാ കുലി സുൾഫു  പത്താദേ
അബ് ഉസ്ക പത്താദേ  സരാ   മുജ്കോ പത്താദേ
മേ ഉസ്സേ  മിലൂങ്കാ  ഏക്  ബാർ മിലാദേ
യാര്  മിലാദേ  ദിൽദാര് മിലാദേ
യാര്  മിലാദേ ദിൽദാര്  മിലാദേ

സിന്തകീക്കീ ദൂപ്‌കോ സായ കാർഗെയീ
അജ് മേരെ പാസ്സ് സെ ഹോ ഗുസർഗ്ഗയി ...(02 )
ഹുസ്‌നെ ജോ കഹാ തും നെ നേ സുനാ
എ ബാത്ത് ഓർ കിസികോ നാ പത്താനാ
ഹവ ഹവാ  ഹേ  ഹവാ  ഖുശുബു  ലുട്ടാദേ
കഹാ കുലി ഹാ കുലി സുൾഫു  പത്താദേ
അബ് ഉസ്ക പത്താദേ  സരാ   മുജ്കോ പത്താദേ
മേ ഉസ്സേ  മിലൂങ്കാ  ഏക്  ബാർ മിലാദേ
യാര്  മിലാദേ  ദിൽദാര് മിലാദേ
യാര്  മിലാദേ ദിൽദാര്  മിലാദേ

ഹവ ഹവാ  ഹേ  ഹവാ  ഖുശുബു  ലുട്ടാദേ
കഹാ കുലി ഹാ കുലി സുൾഫു  പത്താദേ
അബ് ഉസ്ക പത്താദേ  സരാ   മുജ്കോ പത്താദേ
മേ ഉസ്സേ  മിലൂങ്കാ  ഏക്  ബാർ മിലാദേ
യാര്  മിലാദേ  ദിൽദാര് മിലാദേ
യാര്  മിലാദേ ദിൽദാര്  മിലാദേ


Hawa hawa aye hawa khusboo luta de
Kahan khuli haa khuli zulf bata de
Ab uska patta de jara mujhko batta de
Main usse milunga ik baar milla de
Yaar milla de dildaar milla de
Yaar milla de dildaar milla de

Hawa hawa aye hawa khusboo luta de
Kahan khuli haa khuli zulf bata de
Ab uska patta de jara mujhko batta de
Main usse milunga ik baar milla de
Yaar milla de dildaar milla de
Yaar milla de dildaar milla de

Phir kisi ke chehre ka rang khil gaya
Bichhada huaa aaj koi usko mill gaya
Phir kisi ke chehre ka rang khil gaya
Bichhada huaa aaj koi usko mill gaya
Kaise mill gaya kahan mill gaya
Humne to dhundh liya saara zamana
Hawa hawa aye hawa khusboo luta de
Kahan khuli haa khuli zulf bata de
Ab uska patta de jara mujhko batta de
Main usse milunga ik baar milla de
Yaar milla de dildaar milla de
Yaar milla de dildaar milla de

Ye adda bhi uski kyaa kaam kar gayi
Jaate jaate ek haseen shaam kar gayi
Ye adda bhi uski kyaa kaam kar gayi
Jaate jaate ek haseen shaam kar gayi.
shaam kar gayi, tere naam kar gayi
aise haseen chehray ko ab na bhulana

hawa hawa eh hawa, khusbhoo luta day
kahaan khuli haan khuli, zulf bata day
ab uska pata day, zara mujhko bata day
main usse milu ga, ek bar mila day
yaar mila day, dildaar mila day
yaar mila day, dildaar mila day

hawa hawa eh hawa, khusbhoo luta day
kahaan khuli haan khuli, zulf bata day
ab uska pata day, zara mujhko bata day
main usse milon ga, ek bar mila day
yaar mila day, dildaar mila day

zindagi ki dhoop ko saaya kar gayi
aaj mere paas se woh guzar gaye
zindagi ki dhoop ko saaya kar gayi
aaj mere paas se woh guzar gayi
usne jo kaha, tumne bhi suna
yeh baat aur kisi ko na batana

hawa hawa eh hawa, khusbhoo luta day
kahaan khuli haan khuli, zulf bata day
ab uska pata day, zara mujhko bata day
main usse milon ga, ek bar mila day
yaar mila day, dildaar mila day
yaar mila day, dildaar mila day

2019, നവംബർ 26, ചൊവ്വാഴ്ച

എന്നും നിന്നെ പൂജിക്കാം


Music: ഔസേപ്പച്ചൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്സുജാത മോഹൻ
Film/album: അനിയത്തിപ്രാവ്
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ

ആ....
എന്നും നിന്നെ പൂജിക്കാം..പൊന്നും പൂവും ചൂടിക്കാം..
വെണ്ണിലാവിൻ വാസന്ത ലതികേ...
എന്നും എന്നും എൻ മാറിൽ..മഞ്ഞു പെയ്യും പ്രേമത്തിൻ..
കുഞ്ഞുമാരി കുളിരായ് നീയരികേ...
ഒരു പൂവിൻ‌റെ പേരിൽ നീ ഇഴനെയ്യത രാഗം..
ജീവൻ‌റെ ശലഭങ്ങൾ കാതോർത്തിരുന്നു...
ഇനിയീ നിമിഷം വാചാലം...

ഏഴേഴു ചിറകുള്ള സ്വരമാണോ നീ..ഏകാന്ത യാമത്തിൻ വരമാണോ...
പൂജയ്ക്കു നീ വന്നാൽ പൂവാകാം..ദാഹിച്ചു നീ നിന്നാൽ..പുഴയാകാം...
ഈ സന്ധ്യകൾ അല്ലിതേൻ ചിന്തുകൾ...
പൂമേടുകൾ രാഗ തേൻകൂടുകൾ...
തോരാതെ തോരാതെ..ദാഹമേഘമായ്..പൊഴിയാം..
എന്നും എന്നും എൻ മാറിൽ..മഞ്ഞു പെയ്യും പ്രേമത്തിൻ..
കുഞ്ഞുമാരി കുളിരായ് നീയരികേ...
എന്നും നിന്നെ പൂജിക്കാം..പൊന്നും പൂവും ചൂടിക്കാം..
വെണ്ണിലാവിൻ വാസന്ത ലതികേ...

ആകാശം നിറയുന്ന സുഖമോ നീ...ആത്മാവിലൊഴുകുന്ന മധുവോ നീ..
മോഹിച്ചാൽ ഞാൻ നിൻ‌റെ മണവാട്ടി..മോതിരം മാറുമ്പോൾ വഴികാട്ടി..
സീമന്തിനീ...സ്നേഹ പാലാഴിയിൽ...
ഈയോർമ്മ തൻ ലില്ലി പൂന്തോണിയിൽ...
തീരങ്ങൾ തീരങ്ങൾ തേടി ഓമലേ...തുഴയാം..
എന്നും നിന്നെ പൂജിക്കാം..പൊന്നും പൂവും ചൂടിക്കാം..
വെണ്ണിലാവിൻ വാസന്ത ലതികേ...
എന്നും എന്നും എൻ മാറിൽ..മഞ്ഞു പെയ്യും പ്രേമത്തിൻ..
കുഞ്ഞുമാരി കുളിരായ് നീയരികേ...
ഒരു പൂവിൻ‌റെ പേരിൽ നീ ഇഴനെയ്യത രാഗം..
ജീവൻ‌റെ ശലഭങ്ങൾ കാതോർത്തിരുന്നു...
ഇനിയീ നിമിഷം വാചാലം...
ലലലല ലാ ലലല...ഉം....

2019, നവംബർ 25, തിങ്കളാഴ്‌ച

തന്നന്നം താനന്നം താളത്തിലാടി


ചിത്രം യാത്ര (1985)
ചലച്ചിത്ര സംവിധാനം ബാലു മഹേന്ദ്ര
ഗാനരചന ഒ എൻ വി കുറുപ്പ്
സംഗീതം ഇളയരാജ
ആലാപനം കെ ജെ യേശുദാസ്, അമ്പിളി, കോറസ്‌, അന്ന സംഗീത, ആന്റണി ആന്റോ

തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി
ഒന്നിച്ചു രണ്ടോമല്‍പ്പൈങ്കിളികള്‍
ഒന്നാനാം കുന്നിന്‍റെ ഓമനകള്‍
കാടിന്‍റെ കിങ്ങിണികള്‍

തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി
ഒന്നിച്ചു രണ്ടോമല്‍പ്പൈങ്കിളികള്‍
ഒന്നാനാം കുന്നിന്‍റെ ഓമനകള്‍
കാടിന്‍റെ കിങ്ങിണികള്‍
തന്നന്നം താനന്നം താളത്തിലാടി


കിരുകിരെ പുന്നാരത്തേന്‍‌മൊഴിയോ
കരളിലെ കുങ്കുമപ്പൂമ്പൊടിയോ
കളിയാടും കാറ്റിന്‍റെ കൈയ്യില്‍ വീണു
കുളിരോട് കുളിരെങ്ങും തൂകിനിന്നു
ഒരു പൂവില്‍നിന്നവര്‍ തേന്‍‌നുകര്‍ന്നു
ഒരു കനി പങ്കുവച്ചവര്‍ നുകര്‍ന്നു
ഇരുമെയ്യാണെങ്കിലും ജീവനൊന്നായ്
നിറമുള്ള സ്വപ്നങ്ങള്‍ പൂവിടും നാള്‍
കൂടൊന്നു കൂട്ടാന്‍ നാരുകള്‍ തേടി
ആണ്‍കിളിയെങ്ങോ പോയി
ദൂരേ.... ദൂരേ....
പെണ്‍‌കിളി കാത്തിരുന്നു
തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി


ഒരുപിടിച്ചുള്ളിയും തേന്‍തിനയും
തിരയുമാ പാവമാമാണ്‍കിളിയോ
വനവേടന്‍ വീശിയ വലയില്‍ വീണു
മണിമുത്ത് മുള്ളില്‍ ഞെരിഞ്ഞുതാണു
ഒരു കൊച്ചുസ്വപ്നത്തിന്‍ പൂവടര്‍ന്നാല്‍
ഒരു കൊടും‌കാട്ടിലതാരറിയാന്‍
ഒരു കുഞ്ഞുമെഴുതിരിയുരുകുംപോലെ
കരയുമാ പെണ്‍കിളി കാത്തിരുന്നു
ആയിരം കാതം ദൂരെയിരുന്നാ
ആണ്‍കിളിയെന്തേ ചൊല്ലീ
ദൂരേ.... ദൂരേ....
പെണ്‍‌കിളി കാത്തിരുന്നു


തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി
ഒന്നിച്ചു രണ്ടോമല്‍പ്പൈങ്കിളികള്‍
ഒന്നാനാം കുന്നിന്‍റെ ഓമനകള്‍
കാടിന്‍റെ കിങ്ങിണികള്‍
തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി

കുന്നത്തൊരു കാവുണ്ട്


ചിത്രം യാത്ര (1985)
ചലച്ചിത്ര സംവിധാനം ബാലു മഹേന്ദ്ര
ഗാനരചന പി ഭാസ്കരൻ
സംഗീതം കെ രാഘവന്‍
ആലാപനം കൊച്ചിന്‍ അലക്സ്‌

കുന്നത്തൊരു കാവുണ്ട്
കാവിനടുത്തൊരു മരമുണ്ട്
മരത്തില്‍ നിറയെ പൂവുണ്ട്
പൂ പറിക്കാൻ പോരുന്നോ
പൂങ്കുയിലേ പെണ്ണാളേ 

കുന്നത്തൊരു കാവുണ്ട്
കാവിനടുത്തൊരു മരമുണ്ട്
മരത്തില്‍ നിറയെ പൂവുണ്ട്
പൂ പറിക്കാൻ പോരുന്നോ
പൂങ്കുയിലേ പെണ്ണാളേ 



അച്ഛന്‍ കാവില് പോയാല്
അമ്മ വിരുന്നു പോയാല്
അച്ഛന്‍ കാവില് പോയാല്
അമ്മ വിരുന്നു പോയാല്
ആടിപ്പാടാന്‍ പോരാമോ
പൂങ്കുയിലേ പെണ്ണാളേ
പൂങ്കുയിലേ പെണ്ണാളേ


കുന്നത്തൊരു കാവുണ്ട്
കാവിനടുത്തൊരു മരമുണ്ട്
മരത്തില്‍ നിറയെ പൂവുണ്ട്
പൂ പറിക്കാൻ പോരുന്നോ
പൂങ്കുയിലേ പെണ്ണാളേ
പൂങ്കുയിലേ പെണ്ണാളേ 



ഇന്ദുലേഖ കണ്‍ തുറന്നു

ചിത്രം ഒരു വടക്കന്‍ വീരഗാഥ (1989)
ചലച്ചിത്ര സംവിധാനം ഹരിഹരന്‍
ഗാനരചന കൈതപ്രം
സംഗീതം ബോംബെ രവി
ആലാപനം കെ ജെ യേശുദാസ്

ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്
ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്
ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറ്റി
ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറ്റി
ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്


എവിടെ സ്വര്‍ഗ്ഗ കന്യകള്‍
എവിടെ സ്വര്‍ണ്ണചാമരങ്ങള്‍
എവിടെ സ്വര്‍ഗ്ഗ കന്യകള്‍
എവിടെ സ്വര്‍ണ്ണചാമരങ്ങള്‍
ആയിരം ജ്വാലാമുഖങ്ങളായ്
ധ്യാനമുണര്‍ത്തും തുടിമുഴങ്ങി
ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്
ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറ്റി
ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്


ആരുടെമായാ മോഹമായ്
ആരുറ്റെ രാഗ ഭാവമായ്
ആരുടെമായാ മോഹമായ്
ആരുറ്റെ രാഗ ഭാവമായ്
ആയിരം വര്‍ണ്ണരാജികളില്‍
ആതിരരജനി അണിഞ്ഞൊരുങ്ങി
ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്
ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറ്റി
ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്

2019, നവംബർ 24, ഞായറാഴ്‌ച

കറുകറുത്തൊരു പെണ്ണാണു


Music: ശ്യാം
Lyricist: മുല്ലനേഴി
Singer: കെ ജെ യേശുദാസ്
Film/album: ഞാവല്‍പ്പഴങ്ങൾ
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ

കറുകറുത്തൊരു പെണ്ണാണ്
കടഞ്ഞെടുത്തൊരു മെയ്യാണ് (2)
കാടിന്റെ ഓമനമോളാണ്
ഞാവൽപഴത്തിന്റെ ചേലാണ്
എള്ളിൻ കറുപ്പ് പുറത്താണ്
ഉള്ളിന്റെ ഉള്ളു തുടുത്താണ്


ഇരുണ്ടമാനത്ത് പൊട്ടി വിരിയണ ചുവന്ന പൂവ്
കറുത്ത ചന്തത്തിനകത്തുരുകണ കനവിൻ നോവ്
മാമല നീലിമ പെറ്റൊരു വെള്ളിച്ചോല
ഈ മലപ്പെണ്ണിന്റെ കരളിലെ രാഗച്ചോല
കറുത്ത ചിപ്പി തൻ അകത്തുറയണ വെളുത്ത മുത്ത്
നീയാം ചിപ്പിയിൽ നീറ്റിയേടുത്തോരനുരാഗ സത്ത്



കറുകറുത്തൊരു പെണ്ണാണ്
കടഞ്ഞെടുത്തൊരു മെയ്യാണ്
കാട്ടുപെണ്ണിൻ്റെ ഞാവൽ പഴത്തിൻറെ
കരളിനുള്ളില്  ചോപ്പാണ് ചോപ്പാണ്

എള്ളിൻ കറുപ്പ് പുറത്താണ്
ഉള്ളിന്റെ ഉള്ളു തുടുത്താണ്

 

തെളുതെളെ കൊണ്ടലിൽ തെന്നിത്തെറിക്കുന്ന തിങ്കളെ പോലെ
ഒളിഞ്ഞു നോക്കി മറഞ്ഞിരിക്കും തെന്മലപെണ്ണെ......
തെളുതെളെ കൊണ്ടലിൽ തെന്നിത്തെറിക്കുന്ന തിങ്കളെ പോലെ
ഒളിഞ്ഞു നോക്കി മറഞ്ഞിരിക്കും തെന്മലപെണ്ണെ


സുന്ദരീ നിന്നെ നിന്നിലെ നിന്നെ സ്വന്തമാക്കാൻ
നിന്നമൃതം തന്നിട്ടെന്നിലെയെന്നെയനശ്വരനാക്കാൻ
നിന്നിൽ നിറഞ്ഞോരനുരാഗ സത്ത് പകർന്നു തരാമോ
എന്നിലെക്കൊന്നായ് ലയിച്ചു ചേരാമോ നീ കാട്ടു പെണ്ണേ


കറുകറുത്തൊരു പെണ്ണാണ്
കടഞ്ഞെടുത്തൊരു മെയ്യാണ് (2)
കാടിന്റെ ഓമനമോളാണ്
ഞാവൽപഴത്തിന്റെ ചേലാണ്‌
എള്ളിൻ കറുപ്പ് പുറത്താണ്
ഉള്ളിന്റെ ഉള്ളു തുടുത്താണ്

കറുകറുത്തൊരു പെണ്ണാണ്

കടഞ്ഞെടുത്തൊരു മെയ്യാണ്

കടഞ്ഞെടുത്തൊരു മെയ്യാണ്

കടഞ്ഞെടുത്തൊരു മെയ്യാണ്

അലയും കാറ്റിൻ ഹൃദയം

Music: എസ് പി വെങ്കിടേഷ്
Lyricist: കൈതപ്രം ദാമോദരൻ
Singer: കെ ജെ യേശുദാസ്
Film/album: വാത്സല്യം
alayum kaattin hridhayam
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ


അലയും കാറ്റിൻ ഹൃദയം അരയാൽക്കൊമ്പിൽ തേങ്ങി
ഓലപുടവത്തുമ്പിൽ പാടം കണ്ണീരൊപ്പി
രാമായണം കേൾക്കാതെയായ്‌
പൊൻമൈനകൾ മിണ്ടാതെയായ്‌
ഓ..ഓ.....ഓ..

 അലയും കാറ്റിൻ ഹൃദയം അരയാൽക്കൊമ്പിൽ തേങ്ങി



പൈക്കിടാവേങ്ങി നിന്നു പാൽമണം വീണലിഞ്ഞു (2)
യാത്രയായി ഞാറ്റുവേലയും
ആത്മസൗഹൃദം നിറഞ്ഞൊരു സൂര്യനും
ഓ..ഓ.....ഓ..

അലയും കാറ്റിൻ ഹൃദയം അരയാൽക്കൊമ്പിൽ തേങ്ങി


വൈദേഹി പോകയായി വനവാസ കാലമായി (2)
രാമരാജധാനി വീണ്ടും ശൂന്യമായ്‌
വിമൂകയായ്‌ സരയൂനദി
ഓ..ഓ.....ഓ.. 

അലയും കാറ്റിൻ ഹൃദയം അരയാൽക്കൊമ്പിൽ തേങ്ങി
ഓലപുടവത്തുമ്പിൽ പാടം കണ്ണീരൊപ്പി
രാമായണം കേൾക്കാതെയായ്‌
പൊൻമൈനകൾ മിണ്ടാതെയായ്‌
ഓ..ഓ.....ഓ..

 അലയും കാറ്റിൻ ഹൃദയം അരയാൽക്കൊമ്പിൽ തേങ്ങി


2019, നവംബർ 23, ശനിയാഴ്‌ച

നീരാടുവാൻ നിളയിൽ നീരാടുവാൻ Neeraduvaan nilayil

Music: ബോംബെ രവി
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Year: 1986
Film/album: നഖക്ഷതങ്ങൾ
Neeraduvaan nilayil
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ




നീരാടുവാൻ നിളയിൽ നീരാടുവാൻ
നീരാടുവാൻ നിളയിൽ നീരാടുവാൻ
നീയെന്തെ വൈകി വന്നൂ പൂന്തിങ്കളേ
നീയെന്തെ വൈകി വന്നൂ പൂന്തിങ്കളേ
നീരാടുവാൻ നിളയിൽ നീരാടുവാൻ
നീരാടുവാൻ നിളയിൽ നീരാടുവാൻ



ഈറനാം വെൺ നിലാവിൻ പൂമ്പുടവയഴിഞ്ഞൂ
ഈ നദി തൻ പുളിനങ്ങൾ ചന്ദനക്കുളിരണിഞ്ഞു
ഈറനാം വെൺ നിലാവിൻ പൂമ്പുടവയഴിഞ്ഞൂ
ഈ നദി തൻ പുളിനങ്ങൾ ചന്ദനക്കുളിരണിഞ്ഞു
പൂമ്പുടവ തുമ്പിലെ കസവെടുത്തു
പൂക്കൈത കന്യകമാർ മുടിയിൽ വെച്ചൂ 
നീരാടുവാൻ നിളയിൽ നീരാടുവാൻ
നീരാടുവാൻ നിളയിൽ നീരാടുവാൻ



ആറ്റുവഞ്ചി പൂക്കളും കാറ്റിലാടിയുലഞ്ഞൂ
ആലിമാലി മണൽത്തട്ടും ആതിരപ്പൂവണിഞ്ഞൂ
ആറ്റുവഞ്ചി പൂക്കളും കാറ്റിലാടിയുലഞ്ഞൂ
ആലിമാലി മണൽത്തട്ടും ആതിരപ്പൂവണിഞ്ഞൂ
ആലിന്റെ കൊമ്പത്തെ ഗന്ധർവനോ
ആരെയോ മന്ത്രമോതി ഉണർത്തിടുന്നു 


നീരാടുവാൻ നിളയിൽ നീരാടുവാൻ
നീരാടുവാൻ നിളയിൽ നീരാടുവാൻ
നീയെന്തെ വൈകി വന്നൂ പൂന്തിങ്കളേ 
നീയെന്തെ വൈകി വന്നൂ പൂന്തിങ്കളേ
നീരാടുവാൻ നിളയിൽ നീരാടുവാൻ
നീരാടുവാൻ നിളയിൽ നീരാടുവാൻ


വ്രീളാഭരിതയായ് വീണ്ടുമൊരു Vreelabharithayaay

Music: ബോംബെ രവി
Lyricist: ഒ എൻ വി കുറുപ്പ്
Singer: പി ജയചന്ദ്രൻ
Year: 1986
Film/album: നഖക്ഷതങ്ങൾ
Vreelabharithayaay
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ


വ്രീളാഭരിതയായ് വീണ്ടുമൊരു
പുലർവേള കൺചിമ്മിയുണർന്നൂ
പൂവും പ്രസാദവും നീട്ടിനിൽക്കുമ്പോഴും
ഏതോ വിഷാദം വിതുമ്പീ....
നെഞ്ചിലേതോ വിഷാദം വിതുമ്പീ
ഒന്നാ വിരൽതൊട്ട മാത്രയിൽ മൺകുടം
പൊണ്മണിത്തംബുരുവായി
ഉഷസ്സന്ധ്യതൻ സംഗീതമായി....


ഹൃദയത്തിൻ കനി  പിഴിഞ്ഞ ചായത്തിൽ
എഴുതിയ ചിത്രം മുഴുമിച്ചില്ലല്ലോ....
മുഖം വരയ്‌ക്കുവാൻ മുതിരുമ്പോൾ രണ്ട്
മുഖങ്ങളൊന്നൊന്നായ് തെളിയുന്നൂ മുന്നിൽ
വിരലുകൾ കത്തും തിരികളാവുന്നൂ
ഒരു ചിത നെഞ്ചിൽ എരിഞ്ഞു കാളുന്നു
ഒരു നിശാഗന്ധി പൊലിയും യാമമായ്
ഒരു മൗനം തേടി മൊഴികൾ യാത്രയായ്
ഒരു മൗനം തേടി മൊഴികൾ യാത്രയായ്

കേവല മർത്യ ഭാഷ കേൾക്കാത്ത Kevala marthyabhasha

Music: ബോംബെ രവി
Lyricist: ഒ എൻ വി കുറുപ്പ്
Singer: പി ജയചന്ദ്രൻ
Raaga: ശുദ്ധധന്യാസി
Film/album: നഖക്ഷതങ്ങൾ
Kevala marthyabhasha
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ


കേവല മർത്യ ഭാഷ കേൾക്കാത്ത
ദേവദൂതികയാണു നീ...
കേവല മർത്യ ഭാഷ കേൾക്കാത്ത
ദേവദൂതികയാണു നീ...ഒരു
ദേവദൂതികയാണു നീ… 


ചിത്രവർണ്ണങ്ങൾ നൃത്തമാടും നിൻ..
ഉൾപ്രപഞ്ചത്തിൻ സീമയിൽ     (2)
ഞങ്ങൾ കേൾക്കാത്ത  പാട്ടിലെ
സ്വരവർണ്ണരാജികൾ ഇല്ലയോ ഇല്ലയോ ഇല്ലയോ
കേവല മർത്യ ഭാഷ കേൾക്കാത്ത
ദേവദൂതികയാണു നീ..


അന്തരശ്രു  സരസ്സിൽ നീന്തിടും.
ഹംസ ഗീതങ്ങൾ ഇല്ലയോ....
ശബ്‌ദ സാഗരത്തിൻ അഗാധ
നിശ്ശബ്‌ദ ശാന്തത ഇല്ലയോ ഇല്ലയോ ഇല്ലയോ


കേവല മർത്യ ഭാഷ കേൾക്കാത്ത
ദേവദൂതികയാണു നീ...


കേവല മർത്യ ഭാഷ കേൾക്കാത്ത
ദേവദൂതികയാണു നീ...ഒരു
ദേവദൂതികയാണു നീ… 

ഒരു ചെമ്പനീര്‍ പൂവിറുത്തു


Music: ഉണ്ണി മേനോൻ
Lyricist: പ്രഭാവർമ്മ
Singer: ഉണ്ണി മേനോൻ
Raaga: ശ്രീരാഗം
Year: 2003
Film/album: സ്ഥിതി
ORU CHEMBANEER POOVIRUTHU
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ



ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല (ഒരു ചെമ്പനീര്‍..)
എങ്കിലും എങ്ങനെ നീയറിഞ്ഞൂ.. എന്റെ
ചെമ്പനീര്‍ പൂക്കുന്നതായ്‌ നിനക്കായ്‌..
സുഗന്ധം പരത്തുന്നതായ്‌ നിനക്കായ്‌
പറയൂ നീ പറയൂ (2)
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല


അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറ നീലരാവിലെ ഏകാന്തതയില്‍
നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീ അറിഞ്ഞു
എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്‌..
നിന്നെ തഴുകുന്നതായ്‌..
ഒരു ചെമ്പനീര്‍...


തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം
ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ
പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും
നിന്‍ മൃദുമേനിയൊന്നു തലോടിയില്ല..
എങ്കിലും..നീയറിഞ്ഞു..
എന്‍ മനമെന്നും നിന്‍ മനമറിയുന്നതായ്‌..
നിന്നെ പുണരുന്നതായ്..


ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല
എങ്കിലും എങ്ങനെ നീയറിഞ്ഞൂ.. എന്റെ
ചെമ്പനീര്‍ പൂക്കുന്നതായ്‌ നിനക്കായ്‌..
സുഗന്ധം പരത്തുന്നതായ്‌ നിനക്കായ്‌
പറയൂ നീ പറയൂ (2)
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല

ഇവിടൊരു ചങ്കില്. Ividoru chankilu



ചിത്രം വികൃതി (2019)
ചലച്ചിത്ര സംവിധാനം എംസി ജോസഫ്
ഗാനരചന സന്തോഷ് വര്‍മ്മ
സംഗീതം ബിജിബാല്‍
ആലാപനം ചാക്കോ



ഇവിടൊരു ചങ്കില് തീ കത്തി കേറുമ്പോ
കാറ്റിനു പുഞ്ചിരി ..
ആ കാറ്റിന്റെ കൂട്ടു പിടിച്ചു  ആളിക്കത്തല്
കണ്ട് രസിച്ചു
നാടൻ പാടും ചേലില്
പൂരം കൊണ്ടാടുമ്പോൾ
പൊള്ളുന്നുള്ളങ്ങൾ കാണാൻ കണ്ണുണ്ടോ
ഉള്ളം ചത്തോരേ ...
വേട്ട കൂട്ടത്തിൻ നേരേ പോരാടാൻ
വാക്കിൻ വാളുണ്ടോ വീറുമുണ്ടോ


പാവത്തിന്റെ ചങ്കടുപ്പിൻ തീ കൊണ്ട്
കഞ്ഞി വച്ച് ...
കണ്ണുനീരിൻ ഉപ്പുമിട്ട് സ്വാദു കൂട്ടി
മോന്തുന്നോരേ ....
വിധി എറിയുന്ന തൂശികൾ
തറഞ്ഞിറങ്ങിയ ജീവിതം
അന്തിചർച്ചക്കെടുത്തിട്ടു പന്തടിക്കും നേരത്തു
പൊള്ളുന്നുള്ളങ്ങൾ കാണാൻ കണ്ണുണ്ടോ
ഉള്ളം ചത്തോരേ ...
വേട്ട കൂട്ടത്തിൻ നേരേ പോരാടാൻ
വാക്കിൻ വാളുണ്ടോ വീറുമുണ്ടോ


ഒറ്റക്കണ്ണൻ ക്യാമറയ്‌ക്കോ  ചോരയൂറ്റാൻ
ആളെമതി ചെന്നുപെട്ടാൽ പെട്ടവനോ
പിന്നെ വെറും നോക്ക് കുത്തി
വിളമ്പിയ ചുടു വാർത്തകൾ
തണുത്തുറയുന്ന വേളയിൽ
പിന്നവനെ ചാക്കിൽ കെട്ടി
പാതവക്കിൽ തള്ളുമ്പോൾ
പൊള്ളുന്നുള്ളങ്ങൾ കാണാൻ കണ്ണുണ്ടോ
ഉള്ളം ചാത്തോരെ ...
വേട്ട കൂട്ടത്തിൻ നേരേ പോരാടാൻ
വാക്കിൻ വാളുണ്ടോ വീറുമുണ്ടോ


ഇവിടൊരു ചങ്കില് തീ കത്തി കേറുമ്പോ
കാറ്റിനു പുഞ്ചിരി ..
ആ കാറ്റിന്റെ കൂട്ടു പിടിച്ചു ആളിക്കത്തല്
കണ്ട് രസിച്ചു
നാടൻ പാടും ചേലില്
പൂരം കൊണ്ടാടുമ്പോൾ
പൊള്ളുന്നുള്ളങ്ങൾ കാണാൻ കണ്ണുണ്ടോ
ഉള്ളം ചത്തോരേ ...
വേട്ട കൂട്ടത്തിൻ നേരേ പോരാടാൻ
വാക്കിൻ വാളുണ്ടോ വീറുമുണ്ടോ


2019, നവംബർ 22, വെള്ളിയാഴ്‌ച

ശ്യാമസുന്ദര പുഷ്പമേ


Film/album: യുദ്ധകാണ്ഡം
Lyricist: ഒ എൻ വി കുറുപ്പ്
Music: കെ രാഘവൻ
Singer: കെ ജെ യേശുദാസ്


ശ്യാമസുന്ദര പുഷ്പമേ


ശ്യാമസുന്ദര പുഷ്പമേ
എന്റെ പ്രേമസംഗീതമാണു നീ
ധ്യാനലീനമിരിപ്പൂ ഞാൻ
ധ്യാനലീനമിരിപ്പൂ ഞാൻ
ഗാനമെന്നെ മറക്കുമോ
എന്റെ ഗാനമെന്നിൽ മരിക്കുമോ 


വേറെയേതോ വിപഞ്ചിയിൽ
പടർന്നേറുവാനതിന്നാവുമോ
വേദനതൻ ശ്രുതി കലർന്നത്
വേറൊരു രാഗമാകുമോ
വേർപെടുമിണപ്പക്ഷിതൻ
ശോക വേണുനാദമായ് മാറുമോ
ശ്യാമസുന്ദര പുഷ്പമേ


എന്റെ സൂര്യൻ എരിഞ്ഞടങ്ങിയീ
സന്ധ്യ തൻ സ്വർണ്ണ മേടയിൽ
എന്റെ കുങ്കുമപ്പാടമാകവേ
ഇന്നു കത്തിയെരിഞ്ഞു പോയ്
മേഘമായ് മേഘരാഗമായ് വരൂ
വേഗമീ..തീ കെടുത്തുവാൻ..


ശ്യാമസുന്ദര പുഷ്പമേ
എന്റെ പ്രേമസംഗീതമാണു നീ
ധ്യാനലീനമിരിപ്പൂ ഞാൻ
ധ്യാനലീനമിരിപ്പൂ ഞാൻ
ഗാനമെന്നെ മറക്കുമോ
എന്റെ ഗാനമെന്നിൽ മരിക്കുമോ

ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ

Film/album: ജാലകം
Lyricist: ഒ എൻ വി കുറുപ്പ്
Music: എം ജി രാധാകൃഷ്ണൻ
Singer: കെ ജെ യേശുദാസ്
Raaga: അമൃതവർഷിണി


ഒരു ദലം...
ഒരു ദലം മാത്രം...
ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ
മുകുളമായ് നീയെന്റെ മുന്നിൽ നിന്നു
ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ
മുകുളമായ് നീയെന്റെ മുന്നിൽ നിന്നു
തരളകപോലങ്ങൾ നുള്ളി നോവിക്കാതെ
തഴുകാതെ ഞാൻ നോക്കി നിന്നു...
തരളകപോലങ്ങൾ നുള്ളി നോവിക്കാതെ
തഴുകാതെ ഞാൻ നോക്കി നിന്നു...
ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ
മുകുളമായ് നീയെന്റെ മുന്നിൽ നിന്നു

കൂടുകൾക്കുള്ളിൽ
കുറുകിയിരിക്കുന്നു മോഹങ്ങൾ..
കൂടുകൾക്കുള്ളിൽ
കുറുകിയിരിക്കുന്നു മോഹങ്ങൾ..
പറയാതെ കൊക്കിൽ ഒതുക്കിയതെല്ലാം
വിരലിന്റെ തുമ്പിൽ തുടിച്ചുനിന്നു
പറയാതെ കൊക്കിൽ ഒതുക്കിയതെല്ലാം
വിരലിന്റെ തുമ്പിൽ തുടിച്ചുനിന്നു
ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ
മുകുളമായ് നീയെന്റെ മുന്നിൽ നിന്നു
തരളകപോലങ്ങൾ നുള്ളി നോവിക്കാതെ
തഴുകാതെ ഞാൻ നോക്കി നിന്നു...
ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ
മുകുളമായ് നീയെന്റെ മുന്നിൽ നിന്നു

ഓരോ ദലവും വിടരും മാത്രകൾ
ഓരോ വരയായി... വർണ്ണമായി...
ഒരു മൺചുമരിന്റെ നെറുകയിൽ നിന്നെ ഞാൻ
ഒരു പൊൻ തിടമ്പായെടുത്തു വെച്ചു.....
ഒരു മൺചുമരിന്റെ നെറുകയിൽ നിന്നെ ഞാൻ
ഒരു പൊൻ തിടമ്പായെടുത്തു വെച്ചു.....
അ ആ അ ആ അ ....ആ
ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ
മുകുളമായ് നീയെന്റെ മുന്നിൽ നിന്നു

പടപ്പു പടപ്പോട് പിരിശത്തിൽ നിന്നൊളി

മാപ്പിള പാട്ടു ...


പടപ്പു പടപ്പോട്  പിരിശത്തിൽ നിന്നൊളി ..പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളിഅന്യോന്ന്യം പോരാടി പോരാടിനിൽക്കേണ്ടാപൊന്നാലെ ക്ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ടാപടപ്പു പടപ്പോട്  പിരിശത്തിൽ നിന്നൊളി ..പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി


മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചുനോക്ക് മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക് ... (2)അതിലേത് ജാതിക്കും കേറാമെന്നാക്ക് അതിവേഗം നിസ്‌കാര പായാവിരിക്ക് ..(2)പടപ്പു പടപ്പോട്  പിരിശത്തിൽ നിന്നൊളി ..പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളിഅന്യോന്ന്യം പോരാടി പോരാടിനിൽക്കേണ്ടാപൊന്നാലെ ക്ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ടാ



അമ്പലവും പുണ്യ മസ്ജീതുമെല്ലാംഅന്പിന്റെ   കാഹളമോതുകയല്ലോ..(2)എന്നിട്ടും വാളൂരി നിൽക്കുന്നു നമ്മൾകൊന്നുജയിക്കുവാൻ നോക്കുന്നുനമ്മൾ ..(2)പടപ്പു പടപ്പോട്  പിരിശത്തിൽ നിന്നൊളി ..പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളിഅന്യോന്ന്യം പോരാടി പോരാടിനിൽക്കേണ്ടാപൊന്നാലെ ക്ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ടാ


ശംഖുവിളിച്ചു നാംബാങ്കുവിളിച്ചുശബ്ദത്താൽ ദൈവത്തെ പാടിസ്തുതിച്ചു...(2)എന്നിട്ടും വില്ലമ്പെടുക്കുന്നു  നമ്മൾപിന്നിട്ട കാട്ടിലൊളിക്കുന്നു നമ്മൾ ..(2)



പടപ്പു പടപ്പോട്  പിരിശത്തിൽ നിന്നൊളി ..പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളിഅന്യോന്ന്യം പോരാടി പോരാടിനിൽക്കേണ്ടാപൊന്നാലെ ക്ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ടാപടപ്പു പടപ്പോട്  പിരിശത്തിൽ നിന്നൊളി ..പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി

കാട്ടുകുറിഞ്ഞി പൂവുംചൂടി

കാട്ടുക്കുറിഞ്ഞി പൂവും ചൂടി
Music: ശ്യാം
Lyricist: ദേവദാസ്
Singer: പി ജയചന്ദ്രൻ
Film/album: രാധ എന്ന പെൺകുട്ടി
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ




ആ..ആ..ആ.
കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണ്

കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണ്
ചിരിക്കാറില്ല ചിരിച്ചാല്‍
ചിരിക്കാറില്ല ചിരിച്ചാല്‍ ഒരു പൂങ്കുഴലി‍
തളിരും കോരി കുളിരുംകോരി
നൂറും പാലും കുറിയും തൊട്ട് നടക്കും പെണ്ണ്
കരയാറില്ല കരഞ്ഞാല്‍
കരയാറില്ല കരഞ്ഞാല്‍ ഒരു കരിങ്കുഴലി‍
കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണ്


കോപിക്കാറില്ല പെണ്ണു കോപിച്ചാല്‍
ഈറ്റപ്പുലി പോലെ
നാണിക്കാറില്ല പെണ്ണു നാണിച്ചാല്‍
നാടന്‍ പിട പോലെ
കോപിക്കാറില്ല ഈറ്റപ്പുലി പോലെ
നാണിക്കാറില്ല പെണ്ണു നാണിച്ചാല്‍
നാടന്‍പിട പോലെ
താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളം തുള്ളി വാ
താലിപ്പെണ്ണേ നീലിപ്പെണ്ണേ താളം തുള്ളി മേളം തുള്ളി വാ
കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണ്


ആ..ആ..ആ.


പാടാറില്ലിവള്‍ പാടി പോയാല്‍ തേന്‍മഴ പെയ്യും
ആടാറില്ലിവള്‍ ആടി പോയാല്‍ താഴമ്പൂ വിടരും
താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളി വാ
താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളി വാ
താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളി വാ


കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണ്
ചിരിക്കാറില്ല ചിരിച്ചാല്‍ ഒരു പൂങ്കുഴലി‍
തളിരും കോരി കുളിരുംകോരി
നൂറും പാലും കുറിയും തൊട്ട് നടക്കും പെണ്ണ്
കരയാറില്ല കരഞ്ഞാല്‍ ഒരു കരിങ്കുഴലി‍
കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണ്
                                                                              മയങ്ങും പെണ്ണ്

പ്രവാചകന്മാരേ പറയൂ





Music: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: കെ ജെ യേശുദാസ്
Film/album: അനുഭവങ്ങൾ പാളിച്ചകൾ
Pravachakanmare parayoo
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ



പ്രവാചകന്മാരേ...
പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ
പ്രപഞ്ചശില്പികളേ പറയൂ പ്രകാശമകലെയാണോ


ആദിയുഷസ്സിൻ ചുവന്ന മണ്ണിൽ
നിന്നായുഗ സംഗമങ്ങൾ
ഇവിടെയുയർത്തിയ വിശ്വാസഗോപുരങ്ങൾ
ഇടിഞ്ഞു വീഴുന്നു - കാറ്റിൽ ഇടിഞ്ഞു വീഴുന്നു
ഈ വഴിത്താരയിൽ ആലംബമില്ലാതെ
ഈശ്വരൻ നിൽക്കുന്നു
ധർമ്മനീതികൾ താടി വളർത്തി
തപസ്സിരിക്കുന്നൂ തപസ്സിരിക്കുന്നു
പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ
പ്രപഞ്ചശില്പികളേ പറയൂ പ്രകാശമകലെയാണോ


ഭാവിചരിത്രം തിരുത്തിയെഴുതും
ഭാരത യുദ്ധഭൂവിൽ
ഇടയൻ തെളിച്ചൊരു ചൈതന്യ ചക്രരഥം
ഉടഞ്ഞു വീഴുന്നു മണ്ണിൽ തകർന്നു വീഴുന്നു
ഈ കുരുക്ഷേത്രത്തിലായുധമില്ലാതെ
അർജ്ജുനൻ നിൽക്കുന്നു
തത്ത്വശാസ്ത്രങ്ങൾ ഏതോ ചിതയിൽ
കത്തിയെരിയുന്നു കത്തിയെരിയുന്നു
പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ
പ്രപഞ്ചശില്പികളേ പറയൂ പ്രകാശമകലെയാണോ

2019, നവംബർ 21, വ്യാഴാഴ്‌ച

ഇന്നലെ നീയൊരു സുന്ദരരാഗമായെൻ


Raaga: ബേഗഡ
Film/album: സ്ത്രീ
Innale neeyoru (M)




ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു
മാമകകരാംഗുലീ ചുംബനലഹരിയിൽ
പ്രേമസംഗീതമായ് നീ പുറത്തു വന്നു
ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു

മാനത്തെ മട്ടുപ്പാവിൽ താരകാനാരിമാരാ
ഗാനനിർഝരി കേട്ടു തരിച്ചു നിന്നു (02 )
നീലമാമരങ്ങളിൽ ചാരിനിന്നിളം തെന്നൽ
താളമടിക്കാൻ പോലും മറന്നു പോയി
ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു

ഇന്നലെയൊരു നവവാസരസ്വപ്നമായ് നീ
എൻ മനോമുകുരത്തിൽ വിരുന്നുവന്നു
ചൈത്രസുഗന്ധത്തിന്റെ താലവൃന്ദത്തിൻ കീഴിൽ
മധ്യാഹ്നമനോഹരി മയങ്ങിടുമ്പോൾ
മുന്തിരിക്കുലകളാൽ നൂപുരമണിഞ്ഞെത്തും
സുന്ദരവാസന്ത ശ്രീയെന്നപോലെ
മുഗ്ദ്ധാനുരാഗത്തിന്റെ പാനഭാജനം നീട്ടി
നൃത്തവിലാസിനി നീ അരികിൽ വന്നൂ

ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു
മാമകകരാംഗുലീ ചുംബനലഹരിയിൽ
പ്രേമസംഗീതമായ് നീ പുറത്തു വന്നു



ഇന്ദ്രനീല യവനിക ഞൊറിഞ്ഞു


Music: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: കെ ജെ യേശുദാസ്
Year: 1969
Film/album: കൂട്ടുകുടുംബം
Indraneela yavanika
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ





ഇന്ദ്രനീല യവനിക ഞൊറിഞ്ഞു
ചന്ദ്രലേഖ മണിയറ തുറന്നു
രജനീ ചൈത്രരജനീ - നിൻറെ
രഹസ്യകാമുകൻ വരുമോ....
(ഇന്ദ്രനീല..)

അർദ്ധനഗ്‌നാംഗിയായ് അന്തഃപുരത്തിൽ നീ
അല്ലെങ്കിലെന്തിനായ് ഒരുങ്ങിനിന്നു
അർദ്ധനഗ്‌നാംഗിയായ് അന്തഃപുരത്തിൽ നീ
അല്ലെങ്കിലെന്തിനായ് ഒരുങ്ങിനിന്നു 
കാറ്റത്തു കിളിവാതിൽ താനെ തുറന്നപ്പോൾ
കൈകൊണ്ടു മാറിടം മറച്ചു
കാറ്റത്തു കിളിവാതിൽ താനെ തുറന്നപ്പോൾ
കൈകൊണ്ടു മാറിടം മറച്ചു - നീ
കൈകൊണ്ടു മാറിടം മറച്ചു....
(ഇന്ദ്രനീല..)

മഞ്ജുപീതാംബരം മഞ്ഞിൽ നനച്ചു നീ
പഞ്ചലോഹക്കട്ടിൽ അലങ്കരിച്ചു
മഞ്ജുപീതാംബരം മഞ്ഞിൽ നനച്ചു നീ
പഞ്ചലോഹക്കട്ടിൽ അലങ്കരിച്ചു
മാണിക്യമെതിയടി കാലൊച്ച കേട്ടപ്പോൾ
നാണിച്ചു നിൻ മുഖം കുനിച്ചു - നീ
നാണിച്ചു നിൻ മുഖം കുനിച്ചു...
(ഇന്ദ്രനീല..)

2019, നവംബർ 19, ചൊവ്വാഴ്ച

പൊന്നൊലീവിൻ പൂത്ത ചില്ലകളിൽ


Music: മോഹൻ സിത്താര
Lyricist: ഒ എൻ വി കുറുപ്പ്
Film/album: ഒന്നു മുതൽ പൂജ്യം വരെ
Singer: ജി വേണുഗോപാൽ





പൊന്നൊലീവിൻ പൂത്ത ചില്ലകളിൽ മന്ത്ര മർമ്മരമോ
നൂറു പൈങ്കിളികൾ പ്രേമ മന്ത്രം ചൊല്ലിയതോ

മലർപ്പന്തൽ പോലാം ഒരേ വാനിൻ കീഴിൽ
മനസ്സൊന്നു ചേരും ഒരേ ഹർഷവായ്പിൽ
സ്വരങ്ങളായ് നിറങ്ങളായ് പറന്നുയരാം
നീളേ പറന്നുയരാം

മലർപ്പന്തൽ പോലാം ഒരേ വാനിൻ കീഴിൽ
മനസ്സൊന്നു ചേരും ഒരേ ഹർഷവായ്പിൽ
സ്വരങ്ങളായ് നിറങ്ങളായ് പറന്നുയരാം
നീളേ പറന്നുയരാം

വസന്തം വിടർന്നു വഴിത്താര തോറും
വിളക്കേന്തി നിന്നൂ മൊഴിത്തേനുതിർന്നു
ഈ ഭൂമിയാകെ കുളിർ കോരി നിന്നൂ
നീ തന്ന പൂക്കൾ നിലാവായുതിർന്നൂ
ഈ ഭൂമിയാകെ കുളിർ കോരി നിന്നൂ
നീ തന്ന പൂക്കൾ നിലാവായുതിർന്നൂ
മലർപ്പന്തൽ പോലാം ഒരേ വാനിൻ കീഴിൽ
മനസ്സൊന്നു ചേരും ഒരേ ഹർഷവായ്പിൽ
സ്വരങ്ങളായ് നിറങ്ങളായ് പറന്നുയരാം
നീളേ പറന്നുയരാം

ഇണപ്പക്ഷി ദൂരെ വിളിക്കുന്നതാരെ
ഒരേ ആത്മദാഹം തേടി വന്ന പാത്രം
നിറയ്ക്കുന്നതാരോ ഈ പാനപാത്രം
സുഗന്ധങ്ങളാലും നിൻ മനസ്സിന്റെ പാത്രം
നിറയ്ക്കുന്നതാരോ ഈ പാനപാത്രം
സുഗന്ധങ്ങളാലും നിൻ മനസ്സിന്റെ പാത്രം

മലർപ്പന്തൽ പോലാം ഒരേ വാനിൻ കീഴിൽ
മനസ്സൊന്നു ചേരും ഒരേ ഹർഷവായ്പിൽ
സ്വരങ്ങളായ് നിറങ്ങളായ് പറന്നുയരാം
നീളേ പറന്നുയരാം

മലർപ്പന്തൽ പോലാം ഒരേ വാനിൻ കീഴിൽ
മനസ്സൊന്നു ചേരും ഒരേ ഹർഷവായ്പിൽ
സ്വരങ്ങളായ് നിറങ്ങളായ് പറന്നുയരാം
നീളേ പറന്നുയരാം

പൊന്നും തിങ്കള്‍ പോറ്റും മാനേ




Ponnum thinkal pottum - M




ഉം..ഉം...രാരി രാരീരം രാരോ..
പൊന്നും തിങ്കള്‍ പോറ്റും മാനേ
മാനേ കുഞ്ഞികലമാനേ(2)
പൂമിഴികള്‍ പൂട്ടി മെല്ലേ
നീയുറങ്ങീ ചായുറങ്ങി
സ്വപ്‌നങ്ങള്‍ പൂവിടും പോലെ നീളേ
വിണ്ണില്‍ വെണ്‍താരങ്ങള്‍ മണ്ണില്‍ മന്ദാരങ്ങള്‍
പൂത്തു വെണ്‍താരങ്ങള്‍ പൂത്തു മന്ദാരങ്ങള്‍ [പൊന്നും തിങ്കള്‍ ...]

ഈ മലര്‍ കൈയില്‍ സമ്മാനങ്ങള്‍ എന്നോമല്‍ കുഞ്ഞിനാരേ തന്നു
നിന്നിളം ചുണ്ടിന്‍ പുന്നാരങ്ങള്‍ കാതോര്‍ത്തു കേള്‍ക്കാനാരേ വന്നു
താലോലം തപ്പു കൊട്ടി പാടും താരാട്ടിനീണവുമായ് വന്നു(2)
കാണാതെ നിന്‍ പിന്നാലെയായ്
കണ്ണാരം പൊത്തും കുളിര്‍ പൂന്തെന്നലായ് [പൊന്നും തിങ്കള്‍ ..]

നീയറിയാതെ നിന്നെക്കാണാൻ മാലാഖയായിന്നാരെ വന്നൂ
നീയുറങ്ങുമ്പോൾ നിൻ കൈ മുത്തി മാണിക്ക്യച്ചെമ്പഴുക്ക തന്നൂ
സ്നേഹത്തിൻ മുന്തിരിത്തേൻ കിണ്ണം കാണിക്കയായി വെച്ചതാരോ (2)
ഈ മണ്ണിലും ആ വിണ്ണിലും എന്നോമല്‍ കുഞ്ഞിനാരെ കൂട്ടായ് വന്നു.. [പൊന്നും തിങ്കള്‍ ..]

രാരീ രാരീരം രാരോ


Music: മോഹൻ സിത്താര
Lyricist: ഒ എൻ വി കുറുപ്പ്
Singer: ജി വേണുഗോപാൽ,കെ എസ് ചിത്ര
Year: 1986
Film/album: ഒന്നു മുതൽ പൂജ്യം വരെ


രാരീ രാരീരം രാരോ...പാടീ രാക്കിളി പാടീ (2)
പൂമിഴികൾ പൂട്ടി മെല്ലെ..നീയുറങ്ങി ചായുറങ്ങി
സ്വപ്നങ്ങൾ പൂവിടും പോലേ നീളെ...
വിണ്ണിൽ വെൺതാരങ്ങൾ..മണ്ണിൽ മന്താരങ്ങൾ
പൂത്തു വെൺതാരങ്ങൾ..പൂത്തു മന്താരങ്ങൾ
രാരീ രാരീരം രാരോ...പാടീ രാക്കിളി പാടീ

കന്നിപ്പൂമാനം പോറ്റും തിങ്കൾ ഇന്നെന്റെയുള്ളിൽ വന്നുദിച്ചു
പൊന്നോമൽ തിങ്കൾ പോറ്റും മാനം ഇന്നെന്റെ മാറിൽ ചാഞ്ഞുറങ്ങി
പൂവിൻ കാതിൽ മന്ത്രമോതീ..പൂങ്കാറ്റായി വന്നതാരോ (2)
ഈ മണ്ണിലും...ആ വിണ്ണിലും എന്നോമൽ കുഞ്ഞിന്നാരെ കൂട്ടായി വന്നു

രാരീ രാരീരം രാരോ....

ഈ മുളം കൂട്ടിൽ മിന്നാമിന്നി പൂത്തിരി കൊളുത്തുമീ രാവിൽ (2)
സ്നേഹത്തിൻ ദാഹവുമായ്‌ നമ്മൾ ശാരോനിൻ തീരത്തിന്നും നിൽപ്പൂ (2)
ഈ മണ്ണിലും..ആ വിണ്ണിലും എന്നോമൽ കുഞ്ഞിനാരെ കൂട്ടായി വന്നു

രാരീ രാരീരം രാരോ.....

ഓര്‍മകള്‍ ഓടി കളിക്കുവാന്‍

ചിത്രം : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
സംഗീതം : രവീന്ദ്രന്‍
രചന : ഓ. എന്‍. വി. കുറുപ്പ്‌
പാടിയത്‌ : എം ജി ശ്രീകുമാര്‍

ഓര്‍മകള്‍ ഓടി കളിക്കുവാന്‍ എത്തുന്നു
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
                                                                (ഓര്‍മകള്‍ ഓടി)

നിന്നെ അണിയിക്കാന്‍ താമര നൂലിനാല്‍ ഞാന്‍ ഒരു പൂത്താലി തീര്‍ത്തുവച്ചു (2)
നീ വരുവൊളം വാടാതിരിക്കുവന്‍ ഞാന്‍ അതെടുത്തു വച്ചു,
എണ്റ്റെ ഹൃത്തില്‍ എടുത്തുവച്ചു
                                                               (ഓര്‍മകള്‍ ഓടി)

മാധവം മാഞ്ഞുപോയ്‌ മാമ്പൂ കൊഴിഞ്ഞുപോയ്‌ പാവം പൂങ്കുയില്‍ മാത്രമായി (2)
പണ്ടെന്നൊ പാടിയ പഴയൊരാ പാട്ടിണ്റ്റെ ഈണം മറന്നുപൊയീ,
അവന്‍ പാടാന്‍ മറന്നുപൊയീ
                                                       (ഓര്‍മകള്‍ ഓടി)

2019, നവംബർ 17, ഞായറാഴ്‌ച

ഒന്നു തൊടാനുള്ളില്‍ തീരാമോഹം






ഒന്നു തൊടാനുള്ളില്‍ തീരാമോഹം
ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാദാഹം

ഒന്നു തൊടാനുള്ളില്‍ തീരാമോഹം
ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാദാഹം
ഇനിയെന്തുവേണം ഇനിയെന്തുവേണം
ഈ മൗനമേഘമലിയാന്‍ പ്രിയംവദേ

(ഒന്നു തൊടാന്‍)

നീ വരുന്ന വഴിയോരസന്ധ്യയില്‍
കാത്തു കാത്തു നിഴലായി ഞാന്‍
അന്നു തന്നൊരനുരാഗരേഖയില്‍
നോക്കി നോക്കിയുരുകുന്നു ഞാന്‍
രാവുകള്‍ ശലഭമായ്...
പകലുകള്‍ കിളികളായ്...
നീ വരാതെയെന്‍ രാക്കിനാവുറങ്ങി
ഉറങ്ങി... 
ഇനിയെന്തുവേണം ഇനിയെന്തുവേണം
ഈ മൗനമേഘമലിയാന്‍ പ്രിയംവദേ

(ഒന്നു തൊടാന്‍)

തെല്ലുറങ്ങിയുണരുമ്പൊഴൊക്കെയും
നിന്‍ തലോടലറിയുന്നു ഞാന്‍
തെന്നല്‍‌വന്നു കവിളില്‍ തൊടുമ്പൊഴാ
ചുംബനങ്ങളറിയുന്നു ഞാന്‍
ഓമനേ ഓര്‍മ്മകള്‍ അത്രമേല്‍ നിര്‍മ്മലം
നിന്‍റെ സ്നേഹലയമര്‍മ്മരങ്ങള്‍‌പോലും തരളം
ഏതിന്ദ്രജാല മൃദുമന്ദഹാസമെന്‍‍‍ നേര്‍ക്കു നീട്ടി
അലസം മറഞ്ഞു നീ...

ഒന്നു കാണാനുള്ളില്‍ തീരാമോഹം
ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാദാഹം
ഇനിയെന്തുവേണം ഇനിയെന്തുവേണം
ഈ മൗനമേഘമലിയാന്‍ പ്രിയംവദേ

2019, നവംബർ 16, ശനിയാഴ്‌ച

സ്വപ്നം പലതും വിറ്റു പെറുക്കി





വിസ .. വിസ....
സ്വപ്നം പലതും വിറ്റു പെറുക്കി
സ്വര്‍ണ്ണം വിളയും മരുഭൂമിയിലെ
എണ്ണപ്പാടം തേടി
പാവം മാനവഹൃദയം പോലും
പാടു പെടുന്നിതു നേടാന്‍
പാടു പെടുന്നിതു നേടാന്‍  (സ്വപ്നം പലതും)

ഇക്കരെനിന്നാല്‍ അക്കരെയെല്ലാം
പച്ച നിറഞ്ഞ നിലങ്ങള്‍
അക്കരെയെത്താന്‍ പച്ച പിടിക്കാന്‍
ആശനിറഞ്ഞ മനങ്ങള്‍
അക്കരെയായവരെത്ര
ലക്ഷം നേടിയോരെത്ര (സ്വപ്നം ..)

ആരോ നീട്ടും സഹായ ഹസ്തം
സ്വന്തം കൈകളിലാക്കാന്‍
തുനിയുമ്പോളും നടുവില്‍ വീഴും
നീരാളികളുടെ വലകള്‍
വലകളില്‍ വീണവരെത്ര
തകര്‍ന്നുപോയവരെത്ര (സ്വപ്നം ..)

നെഞ്ചകമേ.. നെഞ്ചകമേ..







നെഞ്ചകമേ.. നെഞ്ചകമേ..
പുഞ്ചിരിതൻ പാൽമഴ താ
നാൾവഴിയേ.. നാമണയേ..
ഊയലിടാൻ കാട്ടല താ..

സായൂജ്യമായെന്നിതാ.. ഈ ഭൂമി പാടുന്നേ
താരാട്ടും പാട്ടിൻ ഈണമായ്...

ഭാരങ്ങളില്ലാതെ നാം.. ഭാവാർദ്രമായ്..

വീണുമറിയാൻ.. ജലകണമിവിടെ...
ഒന്നു ചേക്കേറാൻ.. കൂടുതന്നൊരിടമിവിടെ...
മെല്ലെ വിരിയാൻ.. കാത്ത ചിരിയിവിടെ...
പൊൻ കിനാനാളം.. മിന്നി നിന്ന തണലിവിടെ...

താരവും.. മന്താരവും..
കൺമുനകളിലഴകെഴുതി..
സല്ലാപമായ്.. സംഗീതമായ് വെണ്ണിലവും തെന്നലും..
ആദ്യമായ്.. ഇന്നാദ്യമായ്..
എൻ കരളിതിൽ നദിയൊഴുകി..
പുൽനാമ്പുപോൽ ഉൾനാവിലും നീരണിയാ വൈരമായ്..

നൊമ്പരമോ... മറനീക്കി മൂകമായ്..
ഓരോ... നിനവുകളും സാന്ത്വനമായ്..

പകൽ വന്നുപോയ് വെയിൽ വന്നുപോയ്.. ഓ..
ഇരുൾ വന്നുപോയ് നിഴൽ വീണുപോയ്.. ഓ..
മഴത്തുള്ളിയായ് തുളുമ്പുന്നിതാ....
നീയും ഞാനും....

2019, നവംബർ 13, ബുധനാഴ്‌ച

നിന്നെ പുണരാൻ നിട്ടിയ കൈകളിൽ






ആ....ആ‍...ആ‍..ആ......


നിന്നെ പുണരാൻ നിട്ടിയ കൈകളിൽ വേദനയോ വേദനയോ
നിന്നെ തഴുകാൻ പാടിയ പാട്ടിലും വേദനയോ വേദനയോ
നിൻ മന്ദഹാസവും നിൻ മുഗ്ധരാഗവും ബിന്ദുവായോ
അശ്രു ബിന്ദുവായോ
(നിന്നെ...)

ചുംബിച്ചുണർത്തുവാൻ പൂമൊട്ടു തേടിയ
ചുണ്ടുകൾ ദാഹം മറന്നു പോയോ (2)
അംഗുലിയാൽ മൃദു സ്പന്ദമുണർന്നിട്ടും
സംഗീതമെല്ലാം മറന്നു പോയോ
(നിന്നെ...)


മാധവമെത്തിയ ജീവിത വാടിയിൽ
മൂക വിഷാദ തുഷാരമോ നീ (2)
ഏതോ മൃദുല ദലങ്ങളിൽ നേടിയ
തേനും മണവും മറന്നു പോയോ
( നിന്നെ...)

മിഴിയിണ ഞാൻ അടക്കുമ്പോൾ


മിഴിയിണ ഞാൻ അടക്കുമ്പോൾ

Music: എ ടി ഉമ്മർ
Lyricist: പി ഭാസ്ക്കരൻ
Singer: കെ ജെ യേശുദാസ്,അമ്പിളി
Film/album: മണിയറ


ആ..ആ..ആ..ആ
മിഴിയിണ ഞാൻ അടക്കുമ്പോൾ
കനവുകളിൽ നീ മാത്രം
മിഴിയിണ ഞാൻ തുറന്നാലും
നിനവുകളിൽ നീ മാത്രം

നിനവുകൾ തൻ നീലക്കടൽ
തിരകളിൽ നിൻ മുഖം മാത്രം
കടലലയിൽ വെളുത്ത വാവിൽ
പൂന്തിങ്കൾ പോലെ (നിനവുകൾ..) (മിഴിയിണ..)

കല്പന തൻ ആരാമത്തിൽ പ്രേമവാഹിനി ഒഴുകുമ്പോൾ
കല്പടവിൽ പൊൻ കുടമായ് വന്നു നിന്നോളേ
നിന്റെ മലർമിഴിയിൽ തെളിയുന്ന കവിതകൾ ഞാൻ വായിച്ചപ്പോൾ
കവിതകളിൽ കണ്ടതെല്ലാം എന്റെ പേർ മാത്രം
മിഴിയിണ ഞാൻ അടക്കുമ്പോൾ
കനവുകളിൽ ഞാൻ മാത്രം
മിഴിയിണ ഞാൻ തുറന്നാലും
നിനവുകളിൽ നീ മാത്രം

മണിയറയിൽ ആദ്യരാവിൽ വികൃതികൾ നീ കാണിച്ചെന്റെ
കരിവളകൾ പൊട്ടിപ്പോയ മുഹൂർത്തം തൊട്ടേ
കരളറ തൻ ചുമരിങ്കൽ പലവർണ്ണ ചായത്തിങ്കൽ
എഴുതിയതാം ചിത്രങ്ങളിൽ നിൻ മുഖം മാത്രം

മിഴിയിണ ഞാൻ അടക്കുമ്പോൾ
കനവുകളിൽ നീ മാത്രം
മിഴിയിണ ഞാൻ തുറന്നാലും
നിനവുകളിൽ നീ മാത്രം

ഉം..ഉം..ഉം...ഉം..

മലര്‍ക്കൊടിപോലെ വര്‍ണത്തുടി പോലെ



Music: സലിൽ ചൗധരി
Lyricist: ശ്രീകുമാരൻ തമ്പി
Singer: കെ ജെ യേശുദാസ്
Year: 1977
Film/album: വിഷുക്കണി

മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ
മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ നീ എന്‍ മടി മേലെ
മയങ്ങൂ നീ എന്‍ മടി മേലെ

മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ നീ എന്‍ മടി മേലെ
മയങ്ങൂ നീ എന്‍ മടി മേലെ

അമ്പിളീ ......നിന്നെ പുല്‍കി...
അംബരം പൂകി ഞാന്‍ മേഘമായ്‌ (02 )
നിറസന്ധ്യയായ്‌ ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌
ഉറങ്ങൂ...കനവു കണ്ടുണരാനായ്‌
ഉഷസ്സ ണയുമ്പോള്‍
മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ ....നീ എന്‍ മടി മേലെ
ആരിരോ ആരിരാരാരോ

എന്റെ മടിയെന്നും ...നിന്റെ പൂമഞ്ചം
എന്‍ മനമെന്നും നിന്‍ ..പൂങ്കാവനം
ഈ ജന്മത്തിലും .വരും ജന്മത്തിലും
ഇനി എന്‍ ജീവന്‍ താരാട്ടായ്‌ ഒഴുകേണമേ
മധുകണം പോലെ.. മഞ്ഞിന്‍മണി പോലെ
മയങ്ങൂ നീ ഈ ലത മേലെ....
മയങ്ങൂ നീ എന്‍ മടി മേലെ...
ആരിരോ ആരിരാരാരോ
ആരിരോ ആരിരാരാരോ

കാലമറിയാതെ ....ഞാന്‍ അച്ഛനായ്
കഥയറിയാതെ നീ .....പ്രതിഛായയായ്
നിന്‍ മനമെന്‍ ധനം... നിന്‍ സുഖമെന്‍ സുഖം
ഇനി ഈ വീണ നിന്‍ രാഗ മണിമാളിക
മധുസ്വരം പോലെ ...മണിസ്വനം പോലെ
മയങ്ങൂ ഗാന കുടം മേലെ
മയങ്ങൂ നീ എന്‍ മടി മേലെ
അമ്പിളീ .....നിന്നെ പുല്‍കി
അംബരം പൂകി ഞാന്‍ മേഘമായ്‌
നിറസന്ധ്യയായ്‌ ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌
ഉറങ്ങൂ... കനവു കണ്ടുണരാനായ്‌ ഉഷസണയുമ്പോള്‍

മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ നീ എന്‍ മടി മേലെ
മയങ്ങൂ നീ എന്‍ മടി മേലെ
ആരിരോ ആരിരാരാരോ
ആരിരോ ആരിരാരാരോ