2019, നവംബർ 24, ഞായറാഴ്‌ച

കറുകറുത്തൊരു പെണ്ണാണു


Music: ശ്യാം
Lyricist: മുല്ലനേഴി
Singer: കെ ജെ യേശുദാസ്
Film/album: ഞാവല്‍പ്പഴങ്ങൾ
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ

കറുകറുത്തൊരു പെണ്ണാണ്
കടഞ്ഞെടുത്തൊരു മെയ്യാണ് (2)
കാടിന്റെ ഓമനമോളാണ്
ഞാവൽപഴത്തിന്റെ ചേലാണ്
എള്ളിൻ കറുപ്പ് പുറത്താണ്
ഉള്ളിന്റെ ഉള്ളു തുടുത്താണ്


ഇരുണ്ടമാനത്ത് പൊട്ടി വിരിയണ ചുവന്ന പൂവ്
കറുത്ത ചന്തത്തിനകത്തുരുകണ കനവിൻ നോവ്
മാമല നീലിമ പെറ്റൊരു വെള്ളിച്ചോല
ഈ മലപ്പെണ്ണിന്റെ കരളിലെ രാഗച്ചോല
കറുത്ത ചിപ്പി തൻ അകത്തുറയണ വെളുത്ത മുത്ത്
നീയാം ചിപ്പിയിൽ നീറ്റിയേടുത്തോരനുരാഗ സത്ത്



കറുകറുത്തൊരു പെണ്ണാണ്
കടഞ്ഞെടുത്തൊരു മെയ്യാണ്
കാട്ടുപെണ്ണിൻ്റെ ഞാവൽ പഴത്തിൻറെ
കരളിനുള്ളില്  ചോപ്പാണ് ചോപ്പാണ്

എള്ളിൻ കറുപ്പ് പുറത്താണ്
ഉള്ളിന്റെ ഉള്ളു തുടുത്താണ്

 

തെളുതെളെ കൊണ്ടലിൽ തെന്നിത്തെറിക്കുന്ന തിങ്കളെ പോലെ
ഒളിഞ്ഞു നോക്കി മറഞ്ഞിരിക്കും തെന്മലപെണ്ണെ......
തെളുതെളെ കൊണ്ടലിൽ തെന്നിത്തെറിക്കുന്ന തിങ്കളെ പോലെ
ഒളിഞ്ഞു നോക്കി മറഞ്ഞിരിക്കും തെന്മലപെണ്ണെ


സുന്ദരീ നിന്നെ നിന്നിലെ നിന്നെ സ്വന്തമാക്കാൻ
നിന്നമൃതം തന്നിട്ടെന്നിലെയെന്നെയനശ്വരനാക്കാൻ
നിന്നിൽ നിറഞ്ഞോരനുരാഗ സത്ത് പകർന്നു തരാമോ
എന്നിലെക്കൊന്നായ് ലയിച്ചു ചേരാമോ നീ കാട്ടു പെണ്ണേ


കറുകറുത്തൊരു പെണ്ണാണ്
കടഞ്ഞെടുത്തൊരു മെയ്യാണ് (2)
കാടിന്റെ ഓമനമോളാണ്
ഞാവൽപഴത്തിന്റെ ചേലാണ്‌
എള്ളിൻ കറുപ്പ് പുറത്താണ്
ഉള്ളിന്റെ ഉള്ളു തുടുത്താണ്

കറുകറുത്തൊരു പെണ്ണാണ്

കടഞ്ഞെടുത്തൊരു മെയ്യാണ്

കടഞ്ഞെടുത്തൊരു മെയ്യാണ്

കടഞ്ഞെടുത്തൊരു മെയ്യാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ