2019, നവംബർ 10, ഞായറാഴ്‌ച

മൊഞ്ചുള്ള പെണ്ണല്ലേ monjulla pennalle


മൊഞ്ചുള്ള പെണ്ണല്ലേ
ചെഞ്ചുണ്ടിൽ തേനല്ലേ
കരിവളകൾ കിലുങ്ങും പോൾ
കൊഞ്ചുന്ന മൊഴിയല്ലേ
അഴകുള്ള രാവല്ലേ
കുളിരും നിലാവല്ലേ
അസർമുല്ല പൂ പോലെ
അരികത്തു നീയില്ലേ
കരിമിഴിയിണയിൽ
നാണത്തിന്റെ സുറുമയുമെഴുതി
പൂമുഖത്തു കസവൊളി തൂവും
തട്ടമൊന്നു മാറ്റുകയില്ലേ
മൊഞ്ചുള്ള പെണ്ണല്ലേ
ചെഞ്ചുണ്ടിൽ തേനല്ലേ
കരിവളകൾ കിലുങ്ങുംപോൾ
കൊഞ്ചുന്ന മൊഴിയല്ലേ


ഉറുമാൽ തുന്നും കൈകളിൽ
അറബി പൊന്നിൻ മോതിരം
വെണ്ണക്കല്ലിൻ കാന്തിയിൽ
തങ്കക്കൊലുസിൻ ചിഞ്ചിലം
അരയിലെ വെള്ളിയരഞ്ഞാണം
ഇശലിൻശീലുകൾ പാടുമ്പോൾ
കാതിൽ വിളങ്ങും ലോലാക്കോ
ഒപ്പന താളം തുള്ളുന്നൂ..
മണവാട്ടിയാവുകയില്ലേ
മധുരങ്ങൾ നൽകുകയില്ലേ
എന്നാശ കിളിയല്ലേ
ഖൽബിലെ നിധിയല്ലേ
മൊഞ്ചുള്ള പെണ്ണല്ലേ
ചെഞ്ചുണ്ടിൽ തേനല്ലേ
കരിവളകൾ കിലുങ്ങുംപോൾ
കൊഞ്ചുന്ന മൊഴിയല്ലേ


സുബർകത്തിൻ തോപ്പിലേ
മുഹബത്തിൻ കനിയാണ് നീ
കൈകൾ പൊത്തി ഒളിക്കല്ലേ
കള്ള കൺകോണെറിയല്ലേ
ഏഴാം ബഹറിൻ ചേലല്ലേ ..
വാർമഴവില്ലിൻ നിറമല്ലേ
മാറ്ററിയാത്തൊരു പൊന്നല്ലേ
മാറിൽ നിറയെ കനവല്ലേ
പനിനീരിൻ മലരല്ലേ ..
പതിനേഴിൻ വരവല്ലേ
ഖമറിന്റെ ഒളിയല്ലേ ..
കൽക്കണ്ട കനിയല്ലേ ..
മൊഞ്ചുള്ള പെണ്ണല്ലേ
ചെഞ്ചുണ്ടിൽ തേനല്ലേ
കരി വളകൾ കിലുങ്ങുംപോൾ
കൊഞ്ചുന്ന മൊഴിയല്ലേ
അഴകുള്ള രാവല്ലേ
കുളിരും നിലാവല്ലേ
അസർമുല്ല പൂ പോലേ
അരികത്തു നീയില്ലേ
കരിമിഴിയിണയിൽ
നാണത്തിന്റെ
സുറുമയുമെഴുതി
പൂമുഖത്തു
കസവൊളി തൂകും
തട്ടമൊന്നു മാറ്റുകയില്ലേ
മൊഞ്ചുള്ള പെണ്ണല്ലേ
ചെഞ്ചുണ്ടിൽ തേനല്ലേ
കരിവളകൾ കിലുങ്ങുംപോൾ
കൊഞ്ചുന്ന മൊഴിയല്ലേ

1 അഭിപ്രായം: