2019, നവംബർ 2, ശനിയാഴ്‌ച

ചെട്ടിക്കുളങ്ങര ഭരണിനാളിൽ‍


Music: എം കെ അർജ്ജുനൻ
Lyricist: ശ്രീകുമാരൻ തമ്പി
Singer: കെ ജെ യേശുദാസ്
Year: 1975
Film/album: സിന്ധു




ചെട്ടിക്കുളങ്ങര ഭരണിനാളിൽ‍
ഉത്സവം കണ്ടുനടക്കുമ്പോൾ
കുപ്പിവള കടയ്‌ക്കുള്ളിൽ ചിപ്പിവളക്കുലയ്‌ക്കിടയിൽ
ഞാൻ കണ്ടൊരു പുഷ്‌പമിഴിയുടെ തേരോട്ടം
തേരോട്ടം തേരോട്ടം തേരോട്ടം
(ചെട്ടിക്കുളങ്ങര)

കണ്ടാൽ അവളൊരു തണ്ടുകാരി
മിണ്ടിയാൽ തല്ലുന്ന കോപക്കാരി(2 )
ഓമൽക്കുളിർ മാറിൽ സ്വർണ്ണവും
ഉള്ളത്തിൽ ഗർവ്വും ചൂടുന്ന സ്വത്തുകാരി
അവളെന്റെ മൂളിപ്പാട്ടേറ്റുപാടി
അതുകേട്ടു ഞാനും മറന്നുപാടി(2 )
പ്രണയത്തിൻ മുന്തിരിത്തോപ്പുരുനാൾ കൊണ്ട്
കരമൊഴിവായ് പതിച്ചുകിട്ടി
ഓ... ഓ... ഓ... ഓ...
(ചെട്ടിക്കുളങ്ങര)

ഓരോ ദിനവും കൊഴിഞ്ഞുവീണു
ഓരോ കനവും കരിഞ്ഞുവീണു(2 )
വീണയും നാദവും പോലെയൊന്നായവർ
വിധിയുടെ കളികളാൽ  വേർപിരിഞ്ഞു
അകലെ അകലെയാണവൾ എന്നാലാ ഹൃദയം
അരികത്തു നിന്നു തുടിക്കയല്ലേ
ഉടലുകൾ തമ്മിലകന്നുവെന്നാൽ
ഉയിരുകളെങ്ങനെ അകന്നു നിൽക്കും
ആ... ആ... ആ... ആ...
(ചെട്ടിക്കുളങ്ങര)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ