2019, നവംബർ 13, ബുധനാഴ്‌ച

താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം

🎼: താനേ പൂവിട്ട മോഹം
🎹: ജോൺസൺ
✒: പി കെ ഗോപി
🎙: ജി വേണുഗോപാൽ
📽: സസ്നേഹം
⏱: O4:29


താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം
താനേ പൂവിട്ട മോഹം  മൂകം വിതുമ്പും നേരം
പാടുന്നൂ സ്നേഹവീണയിൽ
ഒരു സാന്ദ്ര സംഗമ ഗാനം
ശാന്ത  നൊമ്പരമായി..............


ഓമൽക്കിനാവുകളെല്ലാം കാലം
നുള്ളിയെറിഞ്ഞപ്പോൾ
ദൂരെ നിന്നും തെന്നൽ ഒരു ശോകനിശ്വാസമായി    (02 )

തളിർ ചൂടുന്ന ജീവന്റെ ചില്ലയിലെ
രാക്കിളി പാടാത്ത യാമങ്ങളിൽ
ആരോ വന്നെൻ  കാതിൽ ചൊല്ലി
തേങ്ങും നിന്റെ മൊഴി
താനേ പൂവിട്ട മോഹം  മൂകം വിതുമ്പും നേരം
പാടുന്നൂ സ്നേഹവീണയിൽ
ഒരു സാന്ദ്ര സംഗമ ഗാനം
ശാന്ത  നൊമ്പരമായി..............

ഓർമ്മച്ചെരാതുകളെല്ലാം
ദീപം മങ്ങിയെരിഞ്ഞപ്പോൾ
ചാരെ നിന്നു  നോക്കും മിഴിക്കോണിലൊരശ്രുബിന്ദു (02 )
കുളിർ ചൂടാത്ത പൂവന സീമകളിൽ
പൂമഴ  പെയ്യാത്ത തീരങ്ങളിൽ
പോകുമ്പോഴെൻ കാതിൽ വീണു
തേങ്ങും നിന്റെ  മൊഴി
താനേ പൂവിട്ട മോഹം  മൂകം വിതുമ്പും നേരം
പാടുന്നൂ സ്നേഹവീണയിൽ
ഒരു സാന്ദ്ര സംഗമ ഗാനം
ശാന്ത  നൊമ്പരമായി..............


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ