2019, നവംബർ 8, വെള്ളിയാഴ്‌ച

രാജീവം വിടരും Raajeevam Vidarum

Music: രവീന്ദ്രൻ
Lyricist: പൂവച്ചൽ ഖാദർ
Singer: കെ ജെ യേശുദാസ്
Film/album: ബെൽറ്റ് മത്തായി
Raajeevam Vidarum


രാജീവം വിടരും നിൻ മിഴികൾ
കാശ്‌‌മീരം ഉതിരും നിൻ ചൊടികൾ
എന്നിൽ പൂക്കുമ്പോൾ
ഹൃദയമയീ നീ കേൾക്കാനായ്
പ്രണയപദം ഞാൻ പാടുന്നൂ (2)
ഒരു സ്വരമായ് ഒരു ലയമായ്
അരികിൽ വരാൻ അനുമതി നീയരുളൂ
(രാജീവം...)
പനിനീർസൂനം കവിളിൽപ്പേറും ശാരോണിൻ
കവികൾ വാഴ്ത്തി കുളിരിൽ മൂടും ശാരോണിൻ(2)
അഴകല്ലേ നീ....... എന്നുയിരല്ലേ നീ....... (2)
നിൻ മൌനം മാറ്റാൻ എന്നിൽ നിന്നൊരു ഗാനം
(രാജീവം...)
പലനാൾ നിന്റെ വരവും നോക്കി ഞാൻ നിന്നൂ
കളികൾ ചൊല്ലി മധുരം കോരി ഞാൻ തന്നൂ (2)
അറിയില്ലേ നീ..... ഒന്നലിയില്ലേ നീ..... (2)
നിൻ രൂപം മേവും നെഞ്ചിൻ നാദം കേൾക്കൂ
(രാജീവം...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ