2014, ഓഗസ്റ്റ് 24, ഞായറാഴ്‌ച

മാപ്പിളാ ഗാനം .മുത്തു നവ രത്ന മുഖം



ഓ ..........ഓ .........ഓ .......
ഓ ...........ഓ .......ഓ .......

മുത്തു നവ രത്ന മുഖം കത്തിടും മയിലാളേ
മൊഞ്ചൊളിവില് തഞ്ചമേറും കഞ്ചകപ്പൂമോളേ (2)
ചിത്തിരം കൊത്തി മറിയും ചെമ്പകച്ചുണ്ടും ചിരിയും
ഉത്തമ മലർ തിരിയും സൂക്ഷ്മമിൽ പല കുറിയും
കണ്ടു മോഹിച്ച് ....സംഗതി കൊണ്ട് മോഹിച്ച്
കണ്ടു മോഹിച്ച് ....സംഗതി കൊണ്ട് മോഹിച്ച്.....
എൻ മലരേ നമ്മളെല്ലാം രാജിയക്കാരല്ലേ
എന്നൊരു വിചാരവും സന്തോഷവും നിനക്കില്ലേ
നിൻ മധുര തേൻ കുടിപ്പാൻ ഒത്തവൻ ഞാനല്ലേ
ഏറിയ നാളായി പൂതി വെച്ചിടുന്നു മുല്ലേ.....
സമ്മതിച്ചെങ്കിൽ തരട്ടെ സാധിയമെങ്കിൽ വരട്ടെ
തമ്മിലിഷ്ടമായി മുത്തേ തങ്കമേനിയുള്ള തത്തേ
ചേരുമെന്നാളിൽ മനകൊതി തീരുമെന്നാളിൽ
ചേരുമെന്നാളിൽ മനകൊതി തീരുമെന്നാളിൽ
എന്ത് വേണം എൻ കനിക്കതൊക്കെയും തന്നോളം
ഏതിലും മുട്ടു വരുത്താതൊപ്പരം നിന്നോളാം
അന്തിനേരത്തൊന്നുറങ്ങാൻ ഇത്തലം വന്നാളാ
ആവതുള്ള നാളതിൽ ഞാൻ ഇക്കനി തിന്നോളാം
ഓ............ ഓ..............ഓ.............. (2)
ഓ ............ഓ ..............ഓ ............ (2)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ