2019, ഡിസംബർ 15, ഞായറാഴ്‌ച

ഓളങ്ങൾ താളം തല്ലുമ്പോൾ

ഓളങ്ങൾ താളം തല്ലുമ്പോൾ
Music: ശ്യാം
Lyricist: ബിച്ചു തിരുമല
Singer: ഉണ്ണി മേനോൻ
Film/album: കടത്ത്
olangal thaalam thallumbol

ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ

ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ
നീളെത്തുഴയാം നീന്തിത്തുടിക്കാം
ഓളപ്പടവിൽ നമുക്കൊന്നിച്ചിരിക്കാം
ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ

പന്തൽ കെട്ടി പമ്പ മുഴക്കി
പൊന്നേ നിന്നെ താലിയും കെട്ടി ഞാൻ പൂമാരനാകും (02 )
തുടിക്കുന്ന ചുണ്ടിലെ ഈയാംപാറ്റകൾ
തുടിക്കുന്ന ചുണ്ടിലെ ഈയാംപാറ്റകൾ
പറത്തും പറന്നാൽ പിടിയ്ക്കും തിരിച്ചടയ്ക്കും
പറത്തും പറന്നാൽ പിടിയ്ക്കും തിരിച്ചടയ്ക്കും
ഓളങ്ങൾ താളം തല്ലുമ്പോൾ
മാനത്തുകണ്ണീ നീ എന്തേ ഊറിച്ചിരിക്കുന്നു
ഓലപ്പതക്കം താലിപ്പതക്കം
ചൂടുന്ന രാവിൻ രസമേളം നിനച്ചോ
ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ

പൊന്നറയിൽ മണിയറയിൽ
ഞാനും നീയും പവിഴം കൊയ്യുന്ന
മഞ്ചത്തിൽ വീഴും (02 )
ഇളംപട്ടുമേനിയിൽ പൂന്തേൻ തുമ്പികൾ
ഇളംപട്ടുമേനിയിൽ പൂന്തേൻ തുമ്പികൾ
നിറയും നിറഞ്ഞാൽ മധുരം കറന്നെടുക്കും
നിറയും നിറഞ്ഞാൽ മധുരം കറന്നെടുക്കും
ഓളങ്ങൾ താളം തല്ലുമ്പോൾ
കാട്ടുക്കുറിഞ്ഞീ നീയെന്തേ കൈവിരലുണ്ണുന്നൂ
കൈയ്യോടു കൈയ്യും മെയ്യോടു മെയ്യും
നെയ്യുന്നതെല്ലാം പെണ്ണു ചിന്തിച്ചു പോയോ

ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ
നീളെത്തുഴയാം നീന്തിത്തുടിക്കാം
ഓളപ്പടവിൽ നമുക്കൊന്നിച്ചിരിക്കാം
നീളെത്തുഴയാം നീന്തിത്തുടിക്കാം
ഓളപ്പടവിൽ നമുക്കൊന്നിച്ചിരിക്കാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ