2019, ഡിസംബർ 1, ഞായറാഴ്‌ച

കണ്ണീർ പാഠം കൊയ്യും നേരം





കണ്ണീർ പാഠം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ
വന്നേ ഞാനീ രാവിൽ
എങ്ങു പോയി സുബ്ഹാനെ നീ
ഇടനെഞ്ചു പൊട്ടി പാടി ഞാൻ
കണ്ണ് മൂടി പോകയായി
ഇരുളിലൊരു ചെറു തിരിയിലുണരും
അമ്പിളി കതിരാകണേ....

കണ്ണീർ പാഠം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ
വന്നേ ഞാനീ രാവിൽ

കാറ്റ് വീഴ്ത്തും പൂമരം
ഇണനൂലു പൊട്ടിയ പമ്പരം
നീറ്റിലലയും തോണിയിൽ
പിടയുന്നു തീരാ ഗദ്ഗദം
നോവിൻറെ മാറിൽ മോഹത്തിന് ഖബറും
ഞാനിന്നടക്കി പിരിയവേ ..
മാവിന്റെ ചോട്ടിൽ പട്ടുറുമാലും
ഒപ്പനപ്പാട്ടും തേങ്ങിയോ ..
കെസ്സു പാട്ടിൻ ഈണമെല്ലാം
എങ്ങു പോയി മാഞ്ഞിടുന്നു ..
കണ്ണ് നീരും ബാക്കി തന്നു
നീ മറഞ്ഞോ ഓമലേ ..
എന്റെ ഓമലേ ....

റബ്ബിയാ മന്നാൻ.. കുബുത് യാ റഹ്മാൻ ..
സാല ഖൈനൈനീ ജിഹ്ത് യാ സുബ്ഹാൻ ..
ആസ്ഹറൂഫി കുല്ലിലേ..
അഫ്താശൂഫി കുല്ലി ഹൌലി ..
ഐന അന്ത യാ ഹബീബി
അന്ത യാ മൗലായാ ..

കണ്ണീർ പാഠം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ
വന്നേ ഞാനീ രാവിൽ

ഇല്ല പൊന്നെ ജീവിതം
ഷഹനായി മൂളി .. നൊമ്പരം
എന്റെ കളിമൺ കോട്ടയും
ഉടയുന്നു തോരാ മാരിയിൽ
ജന്മത്തിലാദ്യം കിതാബിലെഴുതി
എല്ലാമേ നീയും ഉടയോനേ....
ഞാനറിഞ്ഞില്ല എന്നെയും വിട്ടു
നീപോകുമെന്ന റാണിയെ
തമ്പുരാനേ കേൾക്കണേ നീ
എന്റെ നോവിൻ ഈ വിലാപം
എന്നെ നീ ഇന്നേകനാക്കി
പോയി മറഞ്ഞോ ഓമലേ
എന്റെ ഓമലേ ....

റബ്ബിയാ മന്നാൻ.. കുബുത് യാ റഹ്മാൻ ..
സാല ഖൈനൈനീ ജിഹ്ത് യാ സുബ്ഹാൻ ..
ആസ്ഹറൂഫി കുല്ലിലേ..
അഫ്താശൂഫി കുല്ലി ഹൌലി ..
ഐന അന്ത യാ ഹബീബി
അന്ത യാ മൗലായാ ..

കണ്ണീർ പാഠം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ
വന്നേ ഞാനീ രാവിൽ
എങ്ങു പോയി സുബ്ഹാനെ നീ
ഇടനെഞ്ചു പൊട്ടി പാടി ഞാൻ
കണ്ണ് മൂടി പോകയായി
ഇരുളിലൊരു ചെറു തിരിയിലുണരും
അമ്പിളി കതിരാകണേ....

കണ്ണീർ പാഠം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ
വന്നേ ഞാനീ രാവിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ