2019, ഡിസംബർ 8, ഞായറാഴ്‌ച

പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ




മുഹാദ് വെമ്പായത്തിന്റെ വരികള്‍......

പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ
ആ നാട്ടിലു പൊഴയൊണ്ടാര്‍ന്നേ 
 പൊഴ നെറയെ മീനൊണ്ടാര്‍ന്നേ
 മീനിനു മുങ്ങാന്‍ കുളിരുണ്ടാര്‍ന്നേ .........

പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ
ആ നാട്ടിലു പൊഴയൊണ്ടാര്‍ന്നേ 
 പൊഴ നെറയെ മീനൊണ്ടാര്‍ന്നേ
 മീനിനു മുങ്ങാന്‍ കുളിരുണ്ടാര്‍ന്നേ .........

അന്നവിടൊരു വയലൊണ്ടാര്‍ന്നേ 
വയല്‍ മുഴുവന്‍ കതിരൊണ്ടാര്‍ന്നേ
 കതിര്‍ കൊത്താന്‍ കിളി വരുമാര്‍ന്നേ
 കിളികളു പാടണ പാട്ടൊണ്ടാര്‍ന്നേ .........

ആ നാട്ടില്‍ തണലുണ്ടാര്‍ന്നേ 
 മണ്‍ വഴിയില്‍ മരമുണ്ടാര്‍ന്നേ
 മരമൂട്ടില്‍ കളിചിരി പറയാന്‍
 ചങ്ങാതികള്‍ നൂറുണ്ടാര്‍ന്നേ ... 
നല്ലമഴപ്പെയ്ത്തുണ്ടാര്‍ന്നേ ...
നരകത്തീച്ചൂടില്ലാര്‍ന്നേ 
 തീവെട്ടിക്കളവില്ലാര്‍ന്നേ 
തിന്നണതൊന്നും വെഷമല്ലാര്‍ന്നേ .........

പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ
ആ നാട്ടിലു പൊഴയൊണ്ടാര്‍ന്നേ 
 പൊഴ നെറയെ മീനൊണ്ടാര്‍ന്നേ
 മീനിനു മുങ്ങാന്‍ കുളിരുണ്ടാര്‍ന്നേ .........
അന്നവിടൊരു വയലൊണ്ടാര്‍ന്നേ 
വയല്‍ മുഴുവന്‍ കതിരൊണ്ടാര്‍ന്നേ
 കതിര്‍ കൊത്താന്‍ കിളി വരുമാര്‍ന്നേ
 കിളികളു പാടണ പാട്ടൊണ്ടാര്‍ന്നേ .........
ആ നാട്ടില്‍ തണലുണ്ടാര്‍ന്നേ 
 മണ്‍ വഴിയില്‍ മരമുണ്ടാര്‍ന്നേ
 മരമൂട്ടില്‍ കളിചിരി പറയാന്‍
 ചങ്ങാതികള്‍ നൂറുണ്ടാര്‍ന്നേ ... 
നല്ലമഴപ്പെയ്ത്തുണ്ടാര്‍ന്നേ ...
നരകത്തീച്ചൂടില്ലാര്‍ന്നേ 
 തീവെട്ടിക്കളവില്ലാര്‍ന്നേ 
തിന്നണതൊന്നും വെഷമല്ലാര്‍ന്നേ

ഒരുവീട്ടിലടുപ്പ് പുകഞ്ഞാ മറുവീട്ടിലു പശിയില്ലാര്‍ന്നേ ഒരു കണ്ണു കലഞ്ഞു നിറഞ്ഞാ ലോടിവരാന്‍ പലരുണ്ടാര്‍ന്നേ .........

നാടെങ്ങും മതിലില്ലാര്‍ന്നേ 
നടവഴിയിടവഴി നൂറുണ്ടാര്‍ന്നേ 
 നാലുമണിപ്പൂവുണ്ടാര്‍ന്നേ 
നല്ലോര്‍ ചൊല്ലിനു വിലയൊണ്ടാര്‍ന്നേ .........

അന്നും പല മതമുണ്ടാര്‍ന്നേ 
അതിലപ്പുറമണ്‍പുണ്ടാര്‍ന്നേ
 നിന്റെ പടച്ചോനെന്റെ പടച്ചോ നെന്നുള്ളൊരു തല്ലില്ലാര്‍ന്നേ .........

ആ നാടിനെ കണ്ടവരുണ്ടോ? എങ്ങോട്ടത് പോയ് അറിവുണ്ടോ ? ആ നാട് മരിച്ചേ പോയോ അതൊ വെറുമൊരു കനവാരുന്നോ? അതൊ വെറുമൊരു കനവാരുന്നോ? അതൊ വെറുമൊരു കനവാരുന്നോ?......
പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ
ആ നാട്ടിലു പൊഴയൊണ്ടാര്‍ന്നേ
 പൊഴ നെറയെ മീനൊണ്ടാര്‍ന്നേ
 മീനിനു മുങ്ങാന്‍ കുളിരുണ്ടാര്‍ന്നേ .........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ