2019, ഒക്‌ടോബർ 5, ശനിയാഴ്‌ച

കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം

ചിത്രം നായരു പിടിച്ച പുലിവാല് (1958)
ചലച്ചിത്ര സംവിധാനം പി ഭാസ്കരൻ
ഗാനരചന പി ഭാസ്കരൻ
സംഗീതം കെ രാഘവന്‍
ആലാപനം മെഹബൂബ്‌

കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം - ആ . . . . . .

കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും
അയ്യോ കാക്കച്ചി കൊത്തിപ്പോകും
നോക്കി വെച്ചൊരു കാരകാരപ്പഴം നോട്ടം തെറ്റിയാല്‍ പോകും
നിന്‍റെ നോട്ടം തെറ്റിയാല്‍ പോകും
കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും
അയ്യോ കാക്കച്ചി കൊത്തിപ്പോകും
നോക്കി വെച്ചൊരു കാരകാരപ്പഴം നോട്ടം തെറ്റിയാല്‍ പോകും
നിന്‍റെ നോട്ടം തെറ്റിയാല്‍ പോകും

നട്ടു നനച്ച് വളര്‍ത്തിയ പൂച്ചെടി - ആ . . . . . . . . .
നട്ടു നനച്ച് വളര്‍ത്തിയ പൂച്ചെടി
മുട്ടനാടെത്തി തിന്നും അയ്യോ മുട്ടനാടെത്തി തിന്നും
കൂട്ടിന്നുള്ളിലെ കോഴിക്കുഞ്ഞിനെ കാട്ടു കുറുക്കന്‍ കക്കും
- ഒരു കാട്ടു കുറുക്കന്‍ കക്കും
കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും
അയ്യോ കാക്കച്ചി കൊത്തിപ്പോകും
നോക്കി വെച്ചൊരു കാരകാരപ്പഴം നോട്ടം തെറ്റിയാല്‍ പോകും
നിന്‍റെ നോട്ടം തെറ്റിയാല്‍ പോകും

കാച്ചിക്കുറുക്കിയ മോഹത്തിന്‍ പാല് - മോഹത്തിന്‍ പാല്
കാച്ചിക്കുറുക്കിയ മോഹത്തിന്‍ പാല് - ഇ . . . . . . . .
കാച്ചിക്കുറുക്കിയ മോഹത്തിന്‍ പാല്
പൂച്ച കുടിച്ചു് പോകും - കരിം പൂച്ച കുടിച്ചു് പോകും
പത്തിരി ചുട്ട് പര ത്തിമ്മ വെച്ചത് കട്ടുറുമ്പ് കക്കും
- ഒരു കട്ടുറുമ്പ് കക്കും

കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും
അയ്യോ കാക്കച്ചി കൊത്തിപ്പോകും
നോക്കി വെച്ചൊരു കാരകാരപ്പഴം നോട്ടം തെറ്റിയാല്‍ പോകും
നിന്‍റെ നോട്ടം തെറ്റിയാല്‍ പോകും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ