2019, ഒക്‌ടോബർ 6, ഞായറാഴ്‌ച

നീലപ്പൊന്‍‌മാനേ



ചിത്രം നെല്ല് (1974)
ചലച്ചിത്ര സംവിധാനം രാമു കാര്യാട്ട്
ഗാനരചന വയലാര്‍
സംഗീതം സലില്‍ ചൗധരി
ആലാപനം കെ ജെ യേശുദാസ്, പി മാധുരി

(പു)നീലപ്പൊന്‍‌മാനേ.. എന്റെ
നീലപ്പൊന്‍മാനേ..
വെള്ളി വെയിലു നെയ്ത പുടവ വേണോ
പുളിയിലക്കര പുടവ വേണോ
ചോലപ്പൊന്‍മാനേ..(2)

കാക്കപ്പുലനാള്‍ പാലരി ഇന്നു
കാവിലെല്ലാം കാവടി (2)
കൊച്ചു കാവളം കാളീ..
തങ്കത്താലി തീര്‍ക്കാറായ്
മനസ്സേ തേന്‍ കുടിയ്ക്കൂ നീ..

(സ്ത്രീ)നീലപ്പൊന്‍‌മാനേ.. എന്റെ
നീലപ്പൊന്‍മാനേ..
വെള്ളി വെയിലു നെയ്ത പുടവ തരുമോ
പുളിയിലക്കര പുടവ തരുമോ
ചോലപ്പൊന്‍മാനേ..(2)

വീട്ടിലെത്താന്‍ നേരമായ്
മുളംകൂട്ടിലെത്താന്‍ നേരമായ്..(2)
കൊച്ചു കന്നിപ്പൂവാലീ..
കന്നിമാല കോര്‍ക്കാറായ്
മനസ്സേ തേന്‍ കുടിയ്ക്കൂ നീ...

(പു)നീലപ്പൊന്‍‌മാനേ.. എന്റെനീലപ്പൊന്‍മാനേ..
വെള്ളി വെയിലു നെയ്ത പുടവ വേണോ
പുളിയിലക്കര പുടവ വേണോ
ചോലപ്പൊന്‍മാനേ

തേന്‍വരിയ്ക്ക കാട്ടിലെ
വെണ്‍തേക്കു പൂക്കും കാട്ടിലെ (2)
പിഞ്ചു പീലി ചെങ്ങാലീ..
നിന്റെ പാട്ടു ഞാന്‍ കേട്ടു
മനസ്സേ താളമാകൂ നീ...
നീലപ്പൊന്‍‌മാനേ.. എന്റെ
നീലപ്പൊന്‍മാനേ..
വെള്ളി വെയിലു നെയ്ത പുടവ വേണോ
പുളിയിലക്കര പുടവ വേണോ

ചോലപ്പൊന്‍മാനേ

(പു )നീലപ്പൊന്‍‌മാനേ.. എന്റെ
നീലപ്പൊന്‍മാനേ..
വെള്ളി വെയിലു നെയ്ത പുടവ വേണോ
പുളിയിലക്കര പുടവ വേണോ
ചോലപ്പൊന്‍മാനേ

(സ്ത്രീ )നീലപ്പൊന്‍‌മാനേ.. എന്റെ
നീലപ്പൊന്‍മാനേ..
വെള്ളി വെയിലു നെയ്ത പുടവ വേണോ
പുളിയിലക്കര പുടവ വേണോ
ചോലപ്പൊന്‍മാനേ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ