2019, ഒക്‌ടോബർ 5, ശനിയാഴ്‌ച

മധു പോലെ പെയ്ത മഴയേ




മധു പോലെ പെയ്ത മഴയേ
മനസ്സാകെ അഴകായ് നനയേ

മധു പോലെ പെയ്ത മഴയേ
മനസ്സാകെ അഴകായ് നനയേ
ഇണയായ ശലഭം പോലേ (2)
നീയും ഞാനും മാറും

വിധുരം മാഞ്ഞവോ
ഹൃദയം പാടിയോ
ആധരം എന്തിനോ
മധുരം തേടിയോ

മെല്ലെ മെല്ലെ ഓരോ നാളും നീ വെയിലായ്
എന്നോടെന്തോ മിണ്ടുന്നില്ലേ കൈവിരലാൽ
മിന്നലല്ലേ ഉള്ളിൽ എന്നും പൗർണമിയായ്‌
കണ്ണിൽ നിന്നും മായുന്നേരം നീർമണിയായ്
ഈ ജന്മസാരമേ ഞാൻ തേടും ഈണമേ
പ്രാണന്റെ രാവിലേ നീയെന്തേ ഇളം നിലാവേ

വിധുരം മാഞ്ഞവോ
ഹൃദയം പാടിയോ
ആധരം എന്തിനോ
മധുരം തേടിയോ

മധു പോലെ പെയ്ത മഴയേ
മനസ്സാകെ അഴകായ് നനയേ (2)

പെണ്ണേ നെഞ്ചിൽ മെയ്യഴിയും
ചെന്താരിതൾ നിൻ മുഖമായ്
മെല്ലേ കൊല്ലും അറിയാതെ
മൗനമായ് നീ
പൊള്ളുംന്നേരം ഉള്ളിൽ മഞ്ഞിൻ തരിയെറിയും
വിണ്ണിൻ മേലേ മോഹം മെല്ലേ തിര നുരയും
കന്നിതേനേ എന്നിൽ എന്നും സിര നിറയേ
തെന്നി തെന്നി പായുന്നില്ലേ നീയിനിയേ
നിൻശ്വാസഗന്ധമേ മായാത്ത മന്ത്രമേ
നദിയായ് നിറഞ്ഞു വാ നീയെന്റെ കിനാവിലായ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ