2019, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

കൊമ്പിൽ കിലുക്കും കെട്ടി

കൊമ്പിൽ കിലുക്കും കെട്ടി
Music: എ ടി ഉമ്മർ
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്
Film/album: കരിമ്പന


കൊമ്പിൽ  കിലുക്കും കെട്ടി
 പുള്ളരിങ്ങാ  പന്തുരുട്ടി.......
ലാടംവെച്ചകുഞ്ഞിക്കുളമ്പടി 
ചോടിക്കോ  കാളെ  മടിയ്‌ക്കാതെ  

കൊമ്പിൽ  കിലുക്കും കെട്ടി
പുള്ളരിങ്ങാ  പന്തുരുട്ടി
ലാടംവെച്ചകുഞ്ഞിക്കുളമ്പടി 
ചോടിക്കോ  കാളെ  മടിയ്‌ക്കാതെ
നേരം പോയ്  നേരം പോയ് നേരം പോയ്
കണ്ണിൽ  വിളക്കും വച്ച് കന്നിപ്പൂം പെണ്ണൊരുത്തി
ദൂരെയൊരു കൂരയിലെന്നെയും തേടി 
തളർന്നങ്ങിരിപ്പാണേ
നേരാണേ നേരാണേ  നേരാണേ.......

ചുട്ടരച്ച ചമ്മന്തി കൂട്ടി  കാലത്തേ കഞ്ഞിമോന്തി
 അക്കാണി കാച്ചി പതനിയക്കി
 ഇന്നും കരിപ്പെട്ടിയുണ്ടാക്കി

ചുട്ടരച്ച ചമ്മന്തി കൂട്ടി  കാലത്തേ കഞ്ഞിമോന്തി
അക്കാണി കാച്ചി  പതനിയക്കി
 ഇന്നും കരിപ്പെട്ടിയുണ്ടാക്കി
തന്നയച്ചു പൂങ്കുഴലീ തങ്കമണി തേൻങ്കുഴലീ
തന്നയച്ചു പൂങ്കുഴലീ തങ്കമണി തേൻങ്കുഴലീ
കണ്ണില് വിളക്കും വച്ച് കന്നിപ്പൂം പെണ്ണൊരുത്തി
ദൂരെയൊരു കൂരയിലെന്നെയും തേടി 
തളർന്നങ്ങിരിപ്പാണേ
നേരാണേ നേരാണേ  നേരാണേ.......

ചിപ്പംകെട്ടി ചക്കരകേറ്റി  ചക്കടാവണ്ടിയോട്ടി
ചന്തയിലെത്തി ചില്ല്വാനം പേശി
പൊന്നുംവിലക്ക് വസൂലാക്കി

 ആ ചിപ്പംകെട്ടി ചക്കരകേറ്റി  ചക്കടാവണ്ടിയോട്ടി
ചന്തയിലെത്തി ചില്ല്വാനം പേശി
പൊന്നുംവിലക്ക് വസൂലാക്കി
കണ്മണിക്ക് ചേലവാങ്ങി കണ്മഷിയും ചാന്തും വാങ്ങി....
കണ്മണിക്ക് ചേലവാങ്ങി കണ്മഷിയും ചാന്തും വാങ്ങി...
കൊമ്പിൽ  കിലുക്കും കെട്ടി
 പുള്ളരിങ്ങാ  പന്തുരുട്ടി....
ലാടംവെച്ചകുഞ്ഞിക്കുളമ്പടി 
ചോടിക്കോ  കാളെ  മടിയ്‌ക്കാതെ 
നേരംപോയ് നേരംപോയ് നേരംപോയ് 
ഹോയ് കണ്ണില് വിളക്കും വച്ച് കന്നിപ്പൂം പെണ്ണൊരുത്തി
ദൂരെയൊരു കൂരയിലെന്നെയും തേടി 
തളർന്നങ്ങിരിപ്പാണേ 
നേരാണെ ..നേരാണെ ... നേരാണെ .... 
നേരാണെ ..നേരാണെ ... നേരാണെ .... 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ