2019, ഒക്‌ടോബർ 5, ശനിയാഴ്‌ച

മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്ത്


ചിത്രം നിണമണിഞ്ഞ കാല്‍പ്പാടുകള്‍ (1963)
ചലച്ചിത്ര സംവിധാനം എന്‍ എന്‍ പിഷാരടി
ഗാനരചന പി ഭാസ്കരൻ
സംഗീതം എംഎസ്‌ ബാബുരാജ്‌
ആലാപനം പി ബി ശ്രീനിവാസ്‌

മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട് കൊച്ചു
മലയാളമെന്നൊരു നാടുണ്ട്
കാടും തൊടികളും കനകനിലാവത്ത്
കൈകൊട്ടിക്കളിക്കുന്ന നാടുണ്ട്
കാടും തൊടികളും കനകനിലാവത്ത്
കൈകൊട്ടിക്കളിക്കുന്ന നാടുണ്ട്

കായലും പുഴകളും കതിരണിവയലിനു
കസവിട്ടുചിരിക്കുമാ ദേശത്ത്
തൈത്തെങ്ങിന്‍ തണലത്ത് താമരക്കടവത്ത്
കിളിക്കൂടുപോലൊരു വീടുണ്ട് -കൊച്ചു
കിളിക്കൂടുപോലൊരു വീടുണ്ട്

വീടിന്റെയുമ്മറത്ത് വിളക്കുകൊളുത്തിയെന്റെ
വരവുംകാത്തിരിക്കുന്ന പെണ്ണുണ്ട്
കൈതപ്പൂനിറമുള്ള കവിളത്തുമറുകുള്ള
കരിനീലക്കണ്ണുള്ള പെണ്ണുണ്ട്
കരിനീലക്കണ്ണുള്ള പെണ്ണുണ്ട്
(മാമലകള്‍ക്കപ്പുറത്ത്)

എന്നെയും കാത്തുകാത്തു കണ്ണുനീര്‍ തൂകുന്നോളേ
നിന്നരികില്‍ പറന്നെത്താന്‍ ചിറകില്ലല്ലോ
നിന്നരികില്‍ പറന്നെത്താന്‍ ചിറകില്ലല്ലോ
മധുരക്കിനാവിന്റെ മായാവിമാനത്തിന്ന്
മനുഷ്യനെക്കൊണ്ടുപോകാന്‍ കഴിവില്ലല്ലോ
മധുരക്കിനാവിന്റെ മായാവിമാനത്തിന്ന്
മനുഷ്യനെക്കൊണ്ടുപോകാന്‍ കഴിവില്ലല്ലോ
(മധുരക്കിനാവിന്റെ...)
മാമലകള്‍ക്കപ്പുറത്ത്........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ