2019, ഒക്‌ടോബർ 19, ശനിയാഴ്‌ച

മാനത്തെക്കായലിൻ മണപ്പുറത്തിന്നൊരു


Music: കെ രാഘവൻ
Lyricist: പി ഭാസ്ക്കരൻ
Singer: കെ പി ബ്രഹ്മാനന്ദൻ
Year: 1969
Film/album: കള്ളിച്ചെല്ലമ്മ

മാനത്തെക്കായലിൻ മണപ്പുറത്തിന്നൊരു
താമരക്കളിത്തോണി വന്നടുത്തൂ
താമരക്കളിത്തോണി
(മാനത്തെ..)

തങ്കം നിനക്കുള്ള പിച്ചകമാലയുമായ്
സംക്രമപ്പൂനിലാവിറങ്ങിവന്നൂ
നിന്‍കിളിവാതിലില്‍ പതുങ്ങിനിന്നൂ (തങ്കം)
മയക്കമെന്തേ - മയക്കമെന്തേ
മയക്കമെന്തേ മയക്കമെന്തേ
മെരുക്കിയാല്‍ മെരുങ്ങാത്ത മാൻകിടാവേ
(മാനത്തെ..)

ശ്രാവണപഞ്ചമി ഭൂമിയില്‍ വിരിച്ചിട്ട
പൂവണിമഞ്ചവും മടക്കിവയ്ക്കും
കാർമുകില്‍ മാലകള്‍ മടങ്ങിയെത്തും (ശ്രാവണ)
ഉണരുണരൂ - ഉണരുണരൂ
ഉണരുണരൂ ഉണരുണരൂ
മദനന്‍ വളർത്തുന്ന മണിപ്പിറാവേ
(മാനത്തെ..)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ