2019, ഒക്‌ടോബർ 5, ശനിയാഴ്‌ച

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു



ചിത്രം അച്ഛനും ബാപ്പയും (1972)
ചലച്ചിത്ര സംവിധാനം കെ എസ് സേതുമാധവന്‍
ഗാനരചന വയലാര്‍
സംഗീതം ജി ദേവരാജൻ
ആലാപനം കെ ജെ യേശുദാസ്

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വച്ചു ... മനസ്സു പങ്കു വച്ചു
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വച്ചു ... മനസ്സു പങ്കു വച്ചു
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു

ഹിന്ദുവായീ മുസല്‍മാനായി ക്രിസ്ത്യാനിയായി
നമ്മളെ കണ്ടാലറിയാതായി
ലോകം ഭ്രാന്താലയമായി
ഹിന്ദുവായീ മുസല്‍മാനായി ക്രിസ്ത്യാനിയായി
നമ്മളെ കണ്ടാലറിയാതായി
ലോകം ഭ്രാന്താലയമായി
ആയിരമായിരം മാനവ ഹൃദയങ്ങൾ
ആയുധപ്പുരകളായി
ദൈവം തെരുവിൽ മരിക്കുന്നു
ചെകുത്താൻ ചിരിക്കുന്നു
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു

സത്യമെവിടെ സൗന്ദര്യമെവിടെ ?
സ്വാതന്ത്ര്യമെവിടെ നമ്മുടെ
രക്ത ബന്ധങ്ങളെവിടെ ?
നിത്യ സ്നേഹങ്ങളെവിടെ ?
ആയിരം യുഗങ്ങളിൽ ഒരിക്കൽ
വരാറുള്ളൊരവതാരങ്ങളെവിടെ?
മനുഷ്യൻ തെരുവിൽ മരിക്കുന്നു
മതങ്ങൾ ചിരിക്കുന്നു
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വച്ചു ... മനസ്സു പങ്കു വച്ചു
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ