2019, ഒക്‌ടോബർ 9, ബുധനാഴ്‌ച

ആയിരം കാതം അകലെയാണെങ്കിലും




ആയിരം കാതമകലെയാണെങ്കിലും
മായാതെ മക്കാ മനസ്സിൽ നിൽപ്പൂ
ആയിരം കാതമകലെയാണെങ്കിലും
മായാതെ മക്കാ മനസ്സിൽ നിൽപ്പൂ

ലക്ഷങ്ങൾ എത്തി നമിക്കും മദീന
അക്ഷയ ജ്യോതിസ്സിൻ പുണ്യ ഗേഹം
സഫാ-മാർവാ മലയുടെ ചോട്ടിൽ......
സാഫല്യം  നേടി തേടിയോരെല്ലാം  

തണലായ്  തുണയായ്    സംസം കിണറിന്നും
അണകെട്ടി നിൽക്കുന്നു  പുണ്യ തീർത്ഥം
കാലപ്പഴക്കത്താൽ.................
കാലപ്പഴക്കത്താൽ മാറ്റാൻ കഴിയുമോ
ബിലാലിൻ സുന്ദര ബാങ്കൊലികൾ
ഖുർആന്റെ കുളിരിടും വാക്യങ്ങൾ എന്നുടെ
കരളിലെ കറകൾ കഴുകിടുന്നു

ആയിരം കാതമകലെയാണെങ്കിലും
മായാതെ മക്കാ മനസ്സിൽ നിൽപ്പൂ

തിരുനബിയുര ചെയ്ത സാരോപദേശങ്ങൾ
അരുളട്ടിഹപരാ-നുഗ്രഹങ്ങൾ
എന്നെ പുണരുന്നാ.....................
എന്നെ പുണരുന്ന   പൂനിലാവേ
 പുണ്യ റസൂലിൻ തിരുവോളിയെ
അള്ളാവേ നിന്നരുളൊന്നു മാത്രം
തള്ളല്ലേ നീയെന്നെ  തമ്പുരാനേ

ആയിരം കാതമകലെയാണെങ്കിലും
മായാതെ മക്കാ മനസ്സിൽ നിൽപ്പൂ 
ലക്ഷങ്ങൾ എത്തി നമിക്കും മദീന
അക്ഷയ ജ്യോതിസ്സിൻ പുണ്യ ഗേഹം
സഫാ-മാർവാ മലയുടെ ചോട്ടിൽ
സാഫല്യം നേടി തേടിയോരെല്ലാം  
സാഫല്യം നേടി തേടിയോരെല്ലാം  
സാഫല്യം നേടി തേടിയോരെല്ലാം  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ