2019, ഒക്‌ടോബർ 15, ചൊവ്വാഴ്ച

കരയാനും പറയാനും



കരയാനും പറയാനും മനം തുറന്നിരയ്ക്കാനും
നീയല്ലാതാരുമില്ല കോ...നേ..എന്‍റെ
കരളിന്‍റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം
 ചൊരിയേണമെന്‍റെ തമ്പുരാ...നേ..
(2)

നേരെന്തെന്നറിയാതെ പിഴച്ചു ഞാന്‍ നടന്നേ
നേര്‍വഴി കാട്ടി പിഴവെല്ലാം പൊറുത്തീടണേ
നീറുന്ന മനസ്സില്‍ നീ കുളിര്‍ വീശിത്തരണേ
നി‌അ‌മത്തും റ‌ഹ്‌മത്തും നിറക്കെന്‍റെ പരനേ
പരമദയാപരനായൊരു സുബ്‌ഹാനേ..
എന്‍ ഖല്‍ബിനുള്ളില്‍ പടരും വേദന  തീര്‍ക്ക് നീ റഹ്‌മാനേ..
അല്ലാഹുവല്ലാതാരുമില്ല രക്ഷയെനിക്ക്
 ആദിയോനെ ഇന്നെനിക്ക്

കരയാനും പറയാനും മനം തുറന്നിരയ്ക്കാനും
നീയല്ലാതാരുമില്ല കോ...നേ.. എൻ്റെ
കരളിന്‍റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം
 ചൊരിയേണമെന്‍റെ തമ്പുരാ...നേ..

ആകാശം ഭൂമിയെല്ലാം പടച്ചു നീ ഭരിച്ച്
അളവറ്റോരത്ഭുതങ്ങള്‍ അവയില്‍ നീ നിറച്ച്
എല്ലാം നിന്‍ ഖുദ്‌റത്തിന്‍ കരങ്ങളാല്‍ ചലിച്ച്
ഖല്ലാഖിന്‍  കതിരൊർത്തിട്ടെന്റെ  മനംതുടിച്ചു 
എത്തിരയെത്തിര അനന്തഗോളങ്ങള്‍..
ഈ ദുനിയാവില്‍  കണ്ണിനുകാണാനായിരം തന്ത്രങ്ങള്‍..
എല്ലാമമൈത്ത്  പോറ്റിടും പെരിയോനള്ളാ
ആലമുല്‍ ഗൈബായവനള്ളാ

കരയാനും പറയാനും മനം തുറന്നിരയ്ക്കാനും
നീയല്ലാതാരുമില്ല കോ...നേ..എന്‍റെ
കരളിന്‍റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം
 ചൊരിയേണമെന്‍റെ തമ്പുരാ...നേ..

ഓരോരോ വീര്‍പ്പിലെന്റെ ആയുസ്സെണ്ണം കുറയും
ഓര്‍ക്കുമ്പോള്‍ മനതാരില്‍  ഭയം വന്ന് നിറയും
മഹ്‌ശറ സഭയില്‍ ഞാന്‍  ഒരിക്കല്‍ ചെന്നണയും
മന്നാനേ സ്വര്‍ഗ്ഗത്തിലൊരിടം  തന്ന് കനിയൂ
ഇല്‍മിന്‍ വെള്ളി വെളിച്ചം കാണിക്ക്..
ഇടറാതെ ഖല്‍ബില്‍ ഈമാനൂട്ടി നീ എന്നെ നടത്തിക്ക്.
യാ ഇലാഹീ നീയാണെല്ലാത്തിലും രക്ഷാ
എന്തിനാണീ അഗ്നിപരീക്ഷാ..

കരയാനും പറയാനും മനം തുറന്നിരയ്ക്കാനും
നീയല്ലാതാരുമില്ല കോ...നേ..എന്‍റെ
കരളിന്‍റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം
 ചൊരിയേണമെന്‍റെ തമ്പുരാ...നേ..
(2)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ