2019, ഒക്‌ടോബർ 9, ബുധനാഴ്‌ച

ആയിരം കാതങ്ങളിക്കരേ .....ഇങ്ങറേബ്യാ നാട്ടില്‍

ആരറിയാൻ എൻ്റെ  വേദന.....ഈ മണല്‍ ചുടു കാട്ടില്‍

ആയിരം കാതങ്ങളിക്കരേ.... ഇങ്ങറേബ്യാ  നാട്ടില്‍
ആരറിയാൻ എൻ്റെ  വേദനാ ..  ഈ മണല്‍ ചുടു കാട്ടില്‍
ജീവിതത്തിന്‍ അലകടല്‍ തുഴഞ്ഞു ഞാനലയുന്നു
ജീവിതം ഈ ചുഴിയിലിവിടെ കാലവും കഴിയുന്നു

ഏതു നേരമെന്റെ  ഭാര്യ  മക്കളെ ഞാനോർത്ത്
ഏതു ഭാരവുമേറ്റെടുത്ത് പേറിടും മുതുകത്ത്
ഏതു നേരമെന്റെ  ഭാര്യ  മക്കളെ ഞാനോർത്ത്
ഏതു ഭാരവുമേറ്റെടുത്ത് പേറിടും മുതുകത്ത്
ആഗ്രഹങ്ങളില്‍ പലതും മാറ്റിവെച്ചു കൊണ്ട്
ആശ്രയിക്കുന്നോർക്ക് വേണ്ടി കാശയക്കുന്നുണ്ട്
ആഗ്രഹങ്ങളില്‍ പലതും മാറ്റിവെച്ചു കൊണ്ട്
ആശ്രയിക്കുന്നോർക്ക് വേണ്ടി കാശയക്കുന്നുണ്ട്
ആയിരം കാതങ്ങളിക്കരേ.... ഇങ്ങറേബ്യാ  നാട്ടില്‍
ആരറിയാൻ എൻ്റെ  വേദനാ ..  ഈ മണല്‍ ചുടു കാട്ടില്‍

നാട്ടിലെന്നോ  പോയ നാള്‍ ഞാന്‍ ഒറ്റയാനായി തീർന്നു
വീട്ടിലോ തന്‍ മക്കളില്‍ ഞാന്‍ അന്യനെപ്പോലന്ന്

ഓർമയിലില്ലേ ഇതാണ് നിങ്ങടെ പിതാവ്
ഓർത്തു  മക്കളില്‍ സ്വകാര്യം ചൊന്നതോ മാതാവ്‌
ഓർമയിലില്ലേ ഇതാണ് നിങ്ങടെ പിതാവ്
ഓർത്തു  മക്കളില്‍ സ്വകാര്യം ചൊന്നതോ മാതാവ്‌

ആയിരം കാതങ്ങളിക്കരേ.... ഇങ്ങറേബ്യാ  നാട്ടില്‍
ആരറിയാൻ എൻ്റെ  വേദനാ ..  ഈ മണല്‍ ചുടു കാട്ടില്‍

വേർപൊഴുക്കും   ബാപ്പയെന്നും ഭാവനയില്‍ നിന്നെ
വേർപിരിഞ്ഞ നാൾമുതൽ വിരുന്നു കാരന്‍ തന്നെ

കണ്ണറിയാതെ ഉതിർന്നൊഴുകുമെൻ  കണ്ണീര്
കണ്ടറിയേണം പ്രവാസ ജീവിതമുള്ളോര് 
കണ്ണറിയാതെ ഉതിർന്നൊഴുകുമെൻ  കണ്ണീര്
കണ്ടറിയേണം പ്രവാസ ജീവിതമുള്ളോര് 

ആയിരം കാതങ്ങളിക്കരേ.... ഇങ്ങറേബ്യാ  നാട്ടില്‍
ആരറിയാൻ എൻ്റെ  വേദനാ ..  ഈ മണല്‍ ചുടു കാട്ടില്‍
ജീവിതത്തിന്‍ അലകടല്‍ തുഴഞ്ഞു ഞാനലയുന്നു
ജീവിതം ഈ ചുഴിയിലിവിടെ കാലവും കഴിയുന്നു
ആയിരം കാതങ്ങളിക്കരേ....  ഇങ്ങറേബ്യാ നാട്ടില്‍
ആരറിയാൻ എൻ്റെ  വേദനാ .........  ഈ മണല്‍ ചുടു...... കാട്ടില്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ