2020, സെപ്റ്റംബർ 9, ബുധനാഴ്‌ച

പൂവായ് വിരിഞ്ഞു (Poovay Virinju)




പൂവായ് വിരിഞ്ഞു (Poovay Virinju)

ചിത്രം:അഥര്‍വം (Adharvam)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഇളയരാജ
ആലാപനം:എം.ജി.ശ്രീകുമാര്‍


പൂവായ് വിരിഞ്ഞു ........
പൂന്തേന്‍ കിനിഞ്ഞു........

പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു 
പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു
പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു
 പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു
ആ കയ്യിലോ അമ്മാനയാട്ടം 
ഈ കയ്യിലോ പാല്‍കാവടി 
കാലം പകര്‍ന്നു തുടി താളം
പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു 
പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു

ഇളവെയില് തഴുകിയിരു മുകുളമിതള്‍ മീട്ടി
ഇതളുകളില്‍ നിറകതിര് തൊടു കുറികള്‍ ചാര്‍ത്തി
ഇളവെയില് തഴുകിയിരു മുകുളമിതള്‍ മീട്ടി
ഇതളുകളില്‍ നിറകതിര് തൊടു കുറികള്‍ ചാര്‍ത്തി
ചന്ദന മണി പടിയില്‍ ഉണ്ണി മലരാടി
 ചഞ്ചലിത പാദമിരു ചാരുതകള്‍ പോലെ
ചന്ദന മണി പടിയില്‍ ഉണ്ണി മലരാടി 
ചഞ്ചലിത പാദമിരു ചാരുതകള്‍ പോലെ
താനേ ചിരിക്കും താരങ്ങള്‍ പോലെ 
മണ്ണിന്റെ മാറില്‍ മാന്തളിര് പോലെ
മാറും ഋതു ശോഭകളെ ഭൂമി വരവേല്‍ക്കയായി

പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു
പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു 
പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു


പ്രണവ മധു നുകരുവതിന്‍ ഉണരും ഒരു ദാഹം
കനവുകളില്‍ നിനവുകളില്‍ എരിയുമൊരു ഒരു ദാഹം
പ്രണവ മധു നുകരുവതിന്‍ ഉണരും ഒരു ദാഹം
കനവുകളില്‍ നിനവുകളില്‍ എരിയുമൊരു ഒരു ദാഹം
മൃണ്‍മയ മനോജ്ഞമുടല്‍ വീണുടയുകില്ലേ 
ഉണ്മ അതിനുള്ളില്‍ എരിയുന്ന കട ദീപം
മൃണ്‍മയ മനോജ്ഞമുടല്‍ വീണുടയുകില്ലേ 
ഉണ്മ അതിനുള്ളില്‍ എരിയുന്ന കട ദീപം
കാണാനുഴറുന്നു നാടായ നാടും 
കാടായ കാടും തേടി അലയുന്നു
ഏത് പൊരുള്‍ തേടിയത് കാനല്‍ജലമായിതോ

പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു
പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു
 പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു

ആ കയ്യിലോ അമ്മാനയാട്ടം ഈ കയ്യിലോ പാല്‍കാവടി
 കാലം പകര്‍ന്നു തുടി താളം
പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു
 പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ